മുതലാളിത്തം വലിയ സാമ്പത്തിക അസമത്വത്തിലേക്ക് എത്തുമ്പോഴാണ് ഫാസിസ്റ്റുകൾ അധികാരത്തിലേക്ക് വരുന്നത്. ആ സാമ്പത്തിക പ്രശ്നത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഫാസിസ്റ്റുകൾ അഥവ മുതലാളിത്തം സമൂഹത്തിൽ കുറ്റവാളികളെ കണ്ടെത്തും. അതിന് ശേഷം എല്ലാ ആക്രമണവും അവർക്കെതിരനെ നടത്തും. അത്തരം സമൂഹത്തിന്റെ ഒരു സ്വഭാവമാണ് കുറ്റവാളികളെ കണ്ടെത്തൽ. അതാണ് ജാതിയുടെ കാര്യത്തിലും സംഭവിക്കുന്നത്. ആധുനിക സമൂഹം നമ്മുടെ ഇന്നത്തെ ജീവതം ഒന്ന് നോക്കൂ. എന്തൊക്കെ സൗകര്യങ്ങളാണ് നമുക്കുള്ളത് അല്ലേ. കോൺക്രീറ്റ് ചെയ്ത വീട്, റോഡ്, കാറ്, ബൈക്ക്, വൈവിദ്ധ്യമാർന്ന ആഹാരം, … Continue reading പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല
വിഭാഗം: അഭിപ്രായം
ജാതിയല്ല, ജാതിവിരുദ്ധ സമരങ്ങളെക്കുറിച്ചാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്
സ്കൂൾ പാഠപുസ്തകത്തിൽ ജാതിവ്യവസ്ഥയെക്കുറിച്ച് പഠിപ്പിക്കുന്ന പാഠം ഉണ്ടെന്ന് വാർത്ത കണ്ടു. അതും ജാതി പിരമിഡിന്റെ ചിത്രം സഹിതം കൊടുത്തുകൊണ്ടാണ്. ചില ജാതിക്കാർ തൊട്ടുകൂടാത്തവരാണെന്നും അതിൽ പറയുന്നുണ്ട്. ആരോപണം ഉന്നയിച്ച വ്യക്തിയും അത് വാർത്തയാക്കിയ വിദ്വാൻമാരും ഏത് ക്ലാസിലേതാണ്, ഏത് സിലബസിലേതാണ് എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. വാർത്ത കൊടുക്കുമ്പോൾ സമഗ്രമായിവേണം കൊടുക്കാൻ. അതാണ് മാധ്യമ ധർമ്മം. എന്നാൽ സ്റ്റനോഗ്രാഫർമാർ മാധ്യമപ്രവർത്തക വേഷം കെട്ടിയ ആധുനിക കാലത്ത് നമുക്ക് അത് പ്രതീക്ഷിക്കാനാവില്ല. (ഞാൻ കാണാത്തതാണെങ്കിൽ അറിയാവുന്നവർ മറുപടി എഴുതുക.) ജാതി വ്യവസ്ഥ … Continue reading ജാതിയല്ല, ജാതിവിരുദ്ധ സമരങ്ങളെക്കുറിച്ചാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്
മത പുസ്തകങ്ങൾ പുരോഹിതന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനുള്ളതാണ്
ആർക്കും ഭക്ഷ്യ സുരക്ഷ ഇല്ലാതിരുന്ന പുരാതന കാലത്ത് മനുഷ്യരെ ഒത്തൊരുമയോടെ ഒരു ലക്ഷ്യത്തിനായുള്ള ഒരു പറ്റമായി മേയിച്ച് കൊണ്ടുപോകാനായി ഉരുത്തിരിഞ്ഞ് വന്ന ഒരു സംവിധാനമാണ് മതം. സമൂഹത്തിലെ എല്ലാവരുടേയും പിൻതുണയോടും സഹായത്തോടുമായിരുന്നു എപ്പോഴും എല്ലാത്തരം ഭരണ സംവിധാനങ്ങൾ സമൂഹത്തിൽ ഉരുത്തിരിഞ്ഞ് വരുന്നത്. ഇപ്പോഴും അങ്ങനെയാണ്. ഓരോ സ്ഥലത്തും അത് തനതായി വികസിച്ച് വന്നു. ജീവിച്ചിരുന്നതോ അല്ലാത്തതോ ആയ ഒരു വിശുദ്ധനായ വ്യക്തിയുടെ പേരിലാകും പഴയ കാലത്ത് അവ മിക്കവാറും ഉണ്ടായത്. എഴുത്ത് വിദ്യ വികസിച്ചപ്പോൾ മതങ്ങൾ അവരുടെ … Continue reading മത പുസ്തകങ്ങൾ പുരോഹിതന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനുള്ളതാണ്
നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ
അതിന് ഒരു പ്രത്യേകതയുണ്ട്. തലച്ചോറിന് ബോധമുള്ള ഭാഗമെന്ന് അബോധമായ ഭാഗം എന്ന് രണ്ട് functional ഭാഗമുണ്ട്. നമ്മുടെ ബോധത്തിന് നിയന്ത്രണമില്ലാത്ത ഭാഗം എന്നാണ് ബോധമില്ലാത്തത് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഇത് പുതിയ കാര്യമല്ല. ഫ്രോയ്ഡിന്റെ വിഢിത്ത കാലത്തിന് മുമ്പേ അറിയാവുന്നതാണ് അത്. എന്നാൽ ബോധ മനസിന്റെ പോലും 98% ഉം സംഭവിക്കുന്നത് അബോധമായാണ് എന്നത് പുതിയ കണ്ടെത്തലാണ്. Cognitive Linguistics എന്ന ശാസ്ത്ര ശാഖയാണ് അത്തരം കാര്യങ്ങൾ പഠിക്കുന്നത്. അതിനെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട് (1). ന്യൂറൽ സർക്യൂട്ടുകൾ ഉപയോഗിച്ചാണ് … Continue reading നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ
അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക
നമ്മുടെ നാട്ടിൽ ഇപ്പോൾ കാലാവസ്ഥ അസഹ്യമായിരിക്കുന്നു. എല്ലാവരും അത് തന്നെയാണ് സംസാരിക്കുന്നത്. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. 1980കൾ തൊട്ടേ ശാസ്ത്രജ്ഞർ ഇക്കാര്യത്തെ കുറിച്ച് മുന്നറീപ്പ് നൽകിയിരുന്നു. പക്ഷേ സമൂഹം അത് ചെവിക്കൊണ്ടില്ല. ഇപ്പോഴും ചെവിക്കൊള്ളുന്നുമില്ല. ഇതിനേക്കാൾ വലിയ ചൂടാകും അടുത്ത വർഷം ഉണ്ടാകുക. ആഗോളതപനം ആണ് ഈ വലിയ ചൂടിന് കാരണമാകുന്നത്. ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ വർദ്ധിക്കുന്നത് കാരണം ഭൂമിയിലെ ചൂട് മുമ്പത്തെ പോലെ ബഹിരാകാശത്തേക്ക് പോകുന്നില്ല. അത് നമ്മുടെ കാലാവസ്ഥാ വ്യവസ്ഥയെ തകിടം മറിക്കുന്നു. അതാണ് … Continue reading അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക
സ്ത്രീധനം നിരോധിച്ചാലും സ്ത്രീക്ക് ഒരു ധനമൂല്യമുണ്ട്
അടുത്തകാലത്ത് സ്ത്രീധന പ്രശ്നത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിന്റേയോ വാര്‍ത്തകള്‍ വീണ്ടും ധാരാളം വരാന്‍തുടങ്ങിയിരിക്കുകയാണ്. 80കളില്‍ സ്റ്റൌ പൊട്ടി മരിച്ചു എന്നായിരുന്നു വാര്‍ത്ത. പിന്നീട് താരതമ്യേനെ അത്തരം വാര്‍ത്തകള്‍ കാണാതെയായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയതിനെക്കാള്‍ തീവൃമായി സ്ത്രീധന മരണങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി കാണാം. കേവലവാദം എന്നത് നമ്മുടെ അടിസ്ഥാന സ്വഭാവമായതിനാല്‍ ഉടന്‍ തന്നെ നാം കുറ്റവാളിയെ കണ്ടെത്തുകയും എപ്പോഴും ചെയ്യുന്നത് പോലെ ശക്തമായ ശിക്ഷ കൊടുക്കണമെന്ന വാദവും ഇറക്കി. മാധ്യമങ്ങളും സര്‍ക്കാരും അതേ എളുപ്പ … Continue reading സ്ത്രീധനം നിരോധിച്ചാലും സ്ത്രീക്ക് ഒരു ധനമൂല്യമുണ്ട്
കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക
ഓണ്‍ലൈന്‍ ടാക്സി സേവനത്തിനായി കേരള സവാരി എന്നൊരു പദ്ധതി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട്ട്ഫോണിലൂടെയേ ആ സേവനങ്ങള്‍ കിട്ടൂ എന്ന നിലയിലാണ് അവര്‍ അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനായി അവര്‍ ഒരു ആപ്പും നിര്‍മ്മിച്ച് കമ്പനി മുതലാളിയുടെ കൊട്ടാരത്തിന് മുന്നില്‍ കടാക്ഷത്തിനായി കാത്തിരിക്കുന്നു. ആധുനിക കാലത്തെ രാജ വാഴ്ച. ഗൂലാഗ് വെരിഫിക്കേഷന് കാലതാമസമെടുക്കുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഏതാനും വിദേശ കമ്പനികള്‍ ഭരിക്കുന്ന ഓണ്‍ലൈന്‍ ടാക്സി രംഗത്തേക്ക് നിങ്ങളെ ചുമ്മാ കേറ്റിവിടുമെന്ന് നിങ്ങള്‍ കരുതിയോ? എത്ര പരിതാപകരമായ സ്ഥിതിയാണിത്. … Continue reading കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക
സിനിമ നടിയുടെ വസ്ത്രം ഉന്നയിക്കുന്ന ശരിയായ പ്രശ്നം
അടുത്തകാലത്ത് ഒരു സിനിമ നടി ഒരു പൊതു പരിപാടിയില്‍ ഒരു പ്രത്യേക വേഷം കെട്ടി വരുകയും അത് വളരേറെ വിമര്‍ശനത്തെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. സദാചാരവാദികളായ ഒരു കൂട്ടര്‍ നടി വലിയ പാതകമാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ വ്യക്തിമാഹാത്മ്യവാദികളായ മറ്റൊരു കൂട്ടര്‍ നടിക്ക് എന്തും ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നും ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വാദിച്ചു. മനുഷ്യരെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്ന സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ ഈ തര്‍ക്കം മുതലാക്കുകയും ചെയ്തു. കേരളത്തിലെ പണ്ടുള്ള ആളുകളുകളുടെ വസ്ത്രങ്ങളുടെ ചരിത്രവും മറ്റും കൊണ്ട് … Continue reading സിനിമ നടിയുടെ വസ്ത്രം ഉന്നയിക്കുന്ന ശരിയായ പ്രശ്നം
കര്‍ഷക സമരം അംബേദ്കറെ പഠിപ്പിക്കുന്നത് എന്താണ്?
ഇന്‍ഡ്യയിലെ കര്‍ഷകരുടെ ഭൂമി വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തട്ടിയെടുക്കാനുള്ള യഥാര്‍ത്ഥ ലക്ഷ്യം വെച്ച് യൂണിയന്‍ സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കോവിഡ്-19 മഹാമാരിയുടെ ഇടക്ക് വേണ്ടത്ര ചര്‍ച്ചകളില്ലെത്തെ പാസാക്കിയെടുത്ത കാര്യം ലോകം മൊത്തം അറിയാവുന്ന കാര്യമാണ്. ഈ കുനിയമങ്ങള്‍ക്കെതിരെ അത് പ്രധാനമായും ബാധിക്കുന്ന വടക്കെ ഇന്‍ഡ്യയില്‍ വലിയ സമരം തുടങ്ങി. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരായിരുന്നു അതിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രകടനമായി എത്തി സമരം നടത്തി. 13 മാസത്തെ സമരത്തിനും 700 ല്‍ അധികം കര്‍ഷകരുടെ ജീവത്യാഗത്തിനും … Continue reading കര്‍ഷക സമരം അംബേദ്കറെ പഠിപ്പിക്കുന്നത് എന്താണ്?
സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ് തെറിപ്പടകള്‍
കെ-റെയിലിന് എതിരെ സംസാരിക്കുന്നവര്‍ക്കെതിരെ വലിയ തെറിവിളി സാമൂഹ്യ മാധ്യമങ്ങളിലുണ്ടാകുന്നു. കാരശേരി മാഷ്, കവി റഫീഖ് അഹ്മദ് തുടങ്ങി ധാരാളം പേര്‍ക്ക് ആ ദുരനുഭവം ഉണ്ടായി. അതോടെ രണ്ട് സംഘം ആളുകള്‍ രൂപീകൃതമായിരിക്കുകയാണ്. തെറിവിളി ആക്രമണം അനുഭവിച്ച ആളുകളെ അനുകൂലിക്കുന്നവരും അവരെ എതിര്‍ക്കുന്നവരും. അവരും കൂടിയിടപെട്ട് വമ്പന്‍ വാഗ്വാദങ്ങള്‍ അരങ്ങേറുന്നു. തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഒരു കൂട്ടം തെറിപ്പടകള്‍ വന്ന് തടയുന്നു എന്നാണ് അവരുടെ വിചാരം.* ഇത് ആദ്യ സംഭവമല്ല. തെറിവിളിയുടെ ധാരാളം സംഭവങ്ങള്‍ നാം നിരന്തരം കേള്‍ക്കുന്നു. … Continue reading സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ് തെറിപ്പടകള്‍