അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍

അന്റാര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് കഴിഞ്ഞ 40 വര്‍ഷങ്ങളിലേക്കും ഏറ്റവും കുറഞ്ഞ നിലയിലെത്തി. 40 വര്‍ഷം മുമ്പായിരുന്നു ഉപഗ്രഹ നിരീക്ഷണം തുടങ്ങിയത്. ഫെബ്രുവരി 2023 ന്റെ തുടക്കത്തില്‍ തെക്കന്‍ കടലില്‍ വെറും 22 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മാത്രമായിരുന്നു മഞ്ഞ് മൂടിയത്. Sea Ice Portal ന് വേണ്ടി Alfred Wegener Institute ലേയും University of Bremen ലേയും ഗവേഷകരാണ് വിശകലനം നടത്തിയത്. ഫെബ്രുവരിടെ അവസാനം വരെ ഉരുകല്‍ ഘട്ടം തുടര്‍ന്നെങ്കിലും ജനുവരി 2023 ല്‍ മാസ … Continue reading അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍

വ്യത്യസ്ഥ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന ചിലവ്

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളാണ് കാലാവസ്ഥാ മാറ്റ ചിലവിന്റെ ആഘാതം സഹിക്കുന്നത് https://static.scientificamerican.com/sciam/cache/file/B7E881A4-72DB-4407-AA8ABF8F47F717CB_source.png Credit: Amanda Montañez ലോകത്തെ ഏറ്റവും കൂടുതല്‍ ഹരിത-ഗൃഹവാതക ഉദ്‌വമനം നടത്തുന്ന അഞ്ച് രാജ്യങ്ങള്‍ അമേരിക്ക, ചൈന, റഷ്യ, ബ്രസീല്‍, ഇന്‍ഡ്യ എന്നിവരാണ്. ഇവരെല്ലാം കൂടി 1990 - 2014 കാലത്ത് $6 ലക്ഷം കോടി ഡോളറിന്റെ ആഗോള സാമ്പത്തിക നഷ്ടം ഉണ്ടാക്കി. എന്നാല്‍ ആ നഷ്ടം തുല്യമായല്ല അനുഭവിക്കപ്പെട്ടത്. കാലാവസ്ഥാ മാതൃകകളുപയോഗിച്ച് ഓരോ രാജ്യത്തിന്റേയും ഉദ്‌വമനം കണക്കാക്കുകയും അത് ഓരോ രാജ്യത്തിനും എത്ര … Continue reading വ്യത്യസ്ഥ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന ചിലവ്

അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്

മദ്ധ്യ അമേരിക്കയിലെ ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനത്തിലെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ അമേരിക്കയിലെ ഒരു കോടതിയില്‍ NSO Group ന് എതിരായി കേസ് കൊടുത്തു. മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും പ്രതിഷേധക്കാരേയും പിന്‍തുടരാനും നിരീക്ഷിക്കാനും ഉപയോഗിക്കുന്ന Pegasus spyware പ്രവര്‍ത്തിപ്പിക്കുന്ന ഇസ്രായേലിലെ കമ്പനിയാണത്. എല്‍ സാല്‍വഡോറില്‍ പ്രവര്‍ത്തിക്കുന്ന El Faro എന്ന മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണവര്‍. ലാറ്റിനമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഓണ്‍ലൈന്‍ പത്രമാണ്. തങ്ങളുടെ ഫോണില്‍ കടന്ന് കയറി തങ്ങളുടെ ആശയവിനിമയവും നീക്കങ്ങളും പിന്‍തുടരാനായി പഗസസ് രഹസ്യാന്വേഷണ … Continue reading അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്

സ്വാതന്ത്ര്യം വളരേറെ പണത്തെ ആശ്രയിച്ചിരിക്കുന്നു

https://www.youtube.com/watch?v=rb4vVCjYpio https://lauraflanders.org/2020/12/the-economics-of-abolition/

രഹസ്യരേഖകള്‍ പ്രസിദ്ധപ്പെടുത്തിയതിന് ജൂലിയന്‍ അസാഞ്ജിനോടൊപ്പം തന്നേയും അറസ്റ്റ് ചെയ്യണമെന്ന് ക്രിപ്റ്റോം സ്ഥാപകന്‍

Cryptome.org എന്ന വെബ് സൈറ്റിന്റെ സ്ഥാപകന്‍ അമേരിക്കയുടെ നിയമ വകുപ്പിന് ഒരു അപേക്ഷ കൊടുത്തു. Espionage Act ലംഘിച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വിക്കിലീക്സിന്റെ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെതിരായ കേസില്‍ സഹകുറ്റവാളിയായി തന്നെയും ചേര്‍ക്കണമെന്നാണ് Cryptome ന്റെ സ്ഥാപകനായ John Young. കാരണം അസാഞ്ജിനെതിരായ അമേരിക്കയുടെ കേസിന്റെ കാതലായ വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ അതേ സര്‍ക്കാര്‍ രേഖകള്‍ അദ്ദേഹവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് നാടുകടത്തി അവിടെ എത്തിയാല്‍ അസാഞ്ജിനെതിരെ 175 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. എന്നാല്‍ … Continue reading രഹസ്യരേഖകള്‍ പ്രസിദ്ധപ്പെടുത്തിയതിന് ജൂലിയന്‍ അസാഞ്ജിനോടൊപ്പം തന്നേയും അറസ്റ്റ് ചെയ്യണമെന്ന് ക്രിപ്റ്റോം സ്ഥാപകന്‍

ലോകത്തിലെ ഏറ്റവും പൊക്കമുള്ള ജയിലിന്റെ നിര്‍മ്മാണത്തെ ന്യൂയോര്‍ക്ക് നിവാസികള്‍ എതിര്‍ക്കുന്നു

പുതിയ വമ്പന്‍ തടവറയുടെ നിര്‍മ്മാണത്തിനെതിരെ ന്യൂയോര്‍ക്കിലെ ചൈനടൌണ്‍ നിവാസികള്‍ സംസാരിക്കുന്നു. പണി തീര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും പൊക്കമുള്ള ജയിലാകും ഇത്. കുപ്രസിദ്ധമായ Rikers Island തടവറ കാലാവധി തീരുന്നതോടെ നഗരത്തിലുടനീളം പുതിയ തടവറകള്‍ നിര്‍മ്മിക്കാനുള്ള $800 കോടി ഡോളറിന്റെ പദ്ധതിയുടെ ഭാഗമാണിത്. എന്നാല്‍ ഈ പണം സാമൂഹ്യ സേവനത്തിനും ദോഷം കുറക്കുന്നതിനും, സമൂഹത്തെ സേവിക്കുന്ന മറ്റ് കാര്യങ്ങള്‍ക്കും ചിലവാക്കിയാല്‍ കൂടുതല്‍ ഗുണം കിട്ടും എന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്. — സ്രോതസ്സ് democracynow.org | Dec 05, 2022