യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്

നേരത്തെയുള്ള മരണം, ഹൃദ്രോഗങ്ങള്‍, ആശുപത്രി സന്ദര്‍ശനം തുടങ്ങിയവയുമായി ചൂട് ഏല്‍ക്കുന്നതിന് ബന്ധമുണ്ട്. താപ തരംഗത്തിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്. എന്നാല്‍ moderately ഉയര്‍ന്ന താപനിലയുടെ സമയത്തും ഇങ്ങനെ സംഭവിക്കുന്നുണ്ട്. നഗരങ്ങള്‍ ഉയര്‍ന്ന താപനിലയോട് ദുര്‍ബലരാണ്. കുറവ് പച്ചപ്പ്, ഉയര്‍ന്ന ജനസംഖ്യ, കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വായൂ കടക്കാത്ത ഉപരിതലം, asphalt ഉള്‍പ്പടെ, ഒക്കെ നഗവും സമീപ പ്രദേശങ്ങളും തമ്മിലെ താപനില വ്യത്യാസം വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രതിഭാസത്തെ നഗര താപ ദ്വീപ് എന്നാണ് വിളിക്കുന്നത്. ആഗോള തപനവും നഗര … Continue reading യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്

കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള ‘അക്രമത്തെ’ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ തമിഴ്നാടിനെ ദ്രോഹിക്കാനുള്ള ശ്രമമായിരുന്നോ?

മാര്‍ച്ച് 1 ന് കോണ്‍ഗ്രസ് പ്രസിഡന്റ് Mallikarjuna Kharge, National Conference നേതാവ് Farooq Abdullah, Samajwadi Partyയുടെ Akhilesh Yadav, Rashtriya Janata Dal ന്റെ Tejaswi Yadav ഉള്‍പ്പടെയുള്ള ധാരാളം BJP അല്ലാത്ത നേതാക്കള്‍ തമിഴ്നാട്ടിലേക്ക് എത്തി. തമിഴ്നാട് മുഖ്യമന്ത്രി M.K. സ്റ്റാലിന്റെ 70ാം ജന്മദിനത്തിന് പങ്കുചേരാനാണ് അവരെത്തിയത്. ആ സന്ദര്‍ഭം പ്രതിപക്ഷത്തിന്റെ വമ്പന്‍ ഐക്യത്തെ കാണിക്കുന്നതായിരുന്നു. BJPയെ എതിര്‍ക്കാനും ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ സമരം ചെയ്യാനും ദേശീയ തലത്തില്‍ ശക്തമായ മുന്നണി നിര്‍മ്മിക്കുന്നതിന് നേതാക്കള്‍ … Continue reading കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള ‘അക്രമത്തെ’ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ തമിഴ്നാടിനെ ദ്രോഹിക്കാനുള്ള ശ്രമമായിരുന്നോ?

33,000 അംഗങ്ങളുള്ള BJP വിരുദ്ധ ഗ്രൂപ്പിനെ ഫേസ്‌ബുക്ക് റദ്ദാക്കി

33,000 അംഗങ്ങളുള്ള ‘No Vote to BJP’ എന്ന ഗ്രൂപ്പിനെ ഓഗസ്റ്റ് 18 രാത്രിയില്‍ റദ്ദാക്കി. പശ്ഛിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഭാരതീയ ജനതാ പാര്‍ട്ടിക്ക് എതിരെ പ്രചരണം നടത്തിയ ആ ഗ്രൂപ്പ് പ്രവര്‍ത്തിപ്പിച്ചിരുന്നത് ‘Bengal against Fascist BJP-RSS’ എന്ന സംഘത്തിന്റെ അംഗങ്ങള്‍ ആയിരുന്നു. പാര്‍ട്ടിക്കെതിരെ പൊതുജന അഭിപ്രായം രൂപീകരിച്ചെടുക്കുന്നതില്‍ പ്രധാന പങ്ക് ആ ഗ്രൂപ്പ് നിര്‍വ്വഹിച്ചിരുന്നു എന്ന് ധാരാളം രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. — സ്രോതസ്സ് thewire.in | 20/Aug/2021

വായൂ മലിനീകരണം ചെസ്സ് കളിക്കാര്‍ക്ക് പ്രശ്നമുണ്ടാക്കുന്നു

സൂഷ്മകണികകളുള്ള വായുവാണ് അന്തരീക്ഷത്തിലെങ്കില്‍ ചെസ്സുകളിക്കാര്‍ മോശമായതും suboptimal ആയതുമായ നീക്കങ്ങളാണ് നടത്തുന്നത് എന്ന് MIT പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. കളികളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച വിശകലനം ആണ് ഗവേഷകര്‍ നടത്തിയത്. സൂഷ്മകണികകളുടെ അളവില്‍ ചെറിയ വര്‍ദ്ധനവുണ്ടായാലും ചെസ്സുകളിക്കാര്‍ ചെയ്യുന്ന തെറ്റുകളില്‍ 2.1% വര്‍ദ്ധനവുണ്ടാകും. ആ തെറ്റുകളുടെ magnitude 10.8% വര്‍ദ്ധിക്കും. വ്യക്തതയുള്ള തലകള്‍ക്കും കൂര്‍ത്ത ചിന്തകള്‍ക്കും ശുദ്ധവായു വേണമെന്ന് ഇത് കാണിക്കുന്നു. — സ്രോതസ്സ് Massachusetts Institute of Technology | Feb 1, 2023