അല്ലെങ്കിൽ ഭൂമിയുടെ കാലാവസ്ഥ മാറുന്നു എന്ന് എന്തുകൊണ്ടാണ് ശാസ്ത്രജ്ഞർ കരുതുന്നത് https://vimeo.com/323579276 loosely speaking temperature is a measure of energy contained. to find out temperature we need to measure the energy goes in and the energy goes out. 1827. found earth's energy source is sun. if energy does not goes out of earth it will heat up and … Continue reading സിനിമ: നേർത്ത മഞ്ഞ്
കുടിയേറ്റക്കാരുടെ ഭീഷണി കാരണം ബെഡുവിന്‍ പാലസ്തീൻകാർ പടിഞ്ഞാറെക്കര വിട്ട് പോകുന്നു
ഇസ്രായേൽ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ വിദൂര പ്രദേശങ്ങളിലുള്ള തങ്ങളുടെ വീടുകൾ 30 പാലസ്തീൻ കുടുംബങ്ങൾ ഉപേക്ഷിക്കുന്നു. ഇസ്രായേലി കുടിയേറ്റക്കാരുടെ വർഷങ്ങളായുള്ള പീഡനങ്ങളും, അക്രമവും സഹിക്കാൻ വയ്യാതെ ബലം പ്രയോഗിച്ചാണ് അവരെ പുറത്താക്കുന്നത്. കൂടുതൽ ആക്രമണങ്ങളെ ഭയപ്പെടുന്ന ജോർദാൻ താഴ്‍വരയിലെ കാലിമേയിക്കുന്ന Bedouin Mleihat വംശത്തിലെ അംഗങ്ങൾ ഇരുമ്പ് ഷീറ്റുകളും, മരത്തിന്റെ പലകകളും കൊണ്ട് നിർമ്മിച്ച അവരുടെ വീടുകൾ പൊളിച്ചുമാറ്റി. "കുടിയേറ്റക്കാർ ആയുധധാരികളാണ്. അവർ ഞങ്ങളെ ആക്രമിക്കുന്നു. ഇസ്രായേലി സൈന്യം അവരെ സംരക്ഷിക്കുന്നു. അവരെ നിർത്താനായി ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയുന്നില്ല. … Continue reading കുടിയേറ്റക്കാരുടെ ഭീഷണി കാരണം ബെഡുവിന്‍ പാലസ്തീൻകാർ പടിഞ്ഞാറെക്കര വിട്ട് പോകുന്നു
സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ വീണ്ടും പരാജയപ്പെട്ടു
അടുപ്പിച്ചുള്ള 5 വർഷങ്ങളായി ഈ വർഷവും വാർഷിക സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ പരാജയപ്പെട്ടു. ഓഡിറ്റ് ചെയ്യപ്പെട്ട 27 സൈനിക ഏജൻസികളെ ഓഡിറ്റ് ചെയ്തതിൽ 7 എണ്ണം ഓഡിറ്റ് പാസായി. ഒരെണ്ണത്തിന് qualified opinion (പ്രശ്നങ്ങൾ പരിഹരിച്ചാൽ ഓഡിറ്റ് പാസാകുന്നതിന് പറയുന്നത്) കിട്ടി. കഴിഞ്ഞ വർഷത്തെ അതേ സ്ഥിതിയാണിതെന്ന് Pentagon Comptroller ആയ Mike McCord ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പറഞ്ഞു. $3.5 ലക്ഷം കോടി ഡോളറിലധികം വരുന്ന പ്രതിരോധ വകുപ്പ് ആസ്തികളെ ഉൾപ്പെടുത്തിയ ഈ പ്രക്രിയയുടെ … Continue reading സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ വീണ്ടും പരാജയപ്പെട്ടു
മലയാള ദൃശ്യ മാധ്യമങ്ങൾ ദളിതർക്ക് സംവരണം കൊടുക്കുന്നു
ആയിരക്കണക്കിന് വർഷങ്ങളായി ഇൻഡ്യയിൽ പിന്നോക്ക ജാതി വിഭാഗങ്ങൾ അടിച്ചമർത്തൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം അതിന് മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നിരുന്നാലും പല മേഖലകളിലും അവരെ ഒഴിച്ച് നിർത്തുകയാണ്. അത്തരത്തിലൊരു രംഗമാണ് മാധ്യമ രംഗം. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം കാല് എന്നാണ് പറയുന്നത്. എന്നാൽ ഇൻഡ്യയിലെ മാധ്യമ സ്ഥാപനങ്ങളിൽ വളരെ കുറവ് പിന്നോക്ക ജാതിക്കാരെ ജോലി ചെയ്യുന്നുള്ളു. അതിൽ ദളിതരുടേയും ആദിവാസികളുടേയും പ്രാതിനിധ്യം അതിലും കുറവാണ്. ഇൻഡ്യയുടെ മൊത്തത്തിലുള്ള അവസ്ഥ നമുക്കെല്ലാം അറിയാവുന്നതാണ്. പക്ഷെ ജനാധിപത്യത്തിന്റെ തുരുത്ത് എന്ന് പറയാവുന്ന … Continue reading മലയാള ദൃശ്യ മാധ്യമങ്ങൾ ദളിതർക്ക് സംവരണം കൊടുക്കുന്നു
ഒരു കറുത്ത സ്ത്രീയുടെ നഷ്ടത്തെ വിശദീകരിക്കുന്നു
എന്തുകൊണ്ടാണ് അമേരിക്കയിലെ Maternal ചികിൽസ തകർന്നതാകുന്നത് അമേരിക്കയിൽ പത്തിലൊന്ന് കുട്ടികൾ മാസം തികയാതെയാണ് ജനിക്കുന്നത്. അല്ലെങ്കിൽ 37 ആഴ്ച ഗർഭത്തിന് മുമ്പ്. ഉയർന്ന തോതിലെ മരണത്തിലേക്കും അംഗപരിമിതത്വത്തിലേക്കും അത് നയിക്കുന്നു. എല്ലാ വർഷവും 50,000 ഗർഭത്താലുള്ള മരണത്തിന്റെ “near misses” ഉം കൂടിയുണ്ട്. രക്തസ്രാവം, ഹൃദയാഘാതം, shock, വൃക്ക തകർച്ച, ഗർഭപാത്രത്തിലെ അണുബാധ ഒക്കെ ഇതിന് കാരണമാണ്. Near misses ഒഴുവാക്കാൻ പറ്റുന്നതാണ്. എന്നാൽ അമേരിക്കയിൽ അതിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ അഭാവത്താൽ അത് കഴിയുന്നില്ല. വർഷം തോറും Near … Continue reading ഒരു കറുത്ത സ്ത്രീയുടെ നഷ്ടത്തെ വിശദീകരിക്കുന്നു
പെരിയാറിനേക്കാളും നീളമുള്ള ഒരു നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു
ഒരു അപ്രതീക്ഷിതമായ നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു. മഞ്ഞിന്റെ ഉരുകലിനേയും ഒഴുക്കിനേയും അത് ബാധിക്കുന്നു. കാലാവസ്ഥ ചൂടാകുന്നതിന് അനുസരിച്ച് മഞ്ഞിന്റെ നഷ്ടം അത് വേഗത്തിലാക്കും. ജർമ്മനിയുടേയും ഫ്രാൻസിന്റേയും വലിപ്പത്തിന് തുല്യമായ വലിപ്പമുള്ള മഞ്ഞ് പ്രദേശത്ത് നിന്നാണ് 460 കിലോമീറ്റർ നീളമുള്ള ഈ നദിയിലേക്ക് ജലം എത്തുന്നത്. മുമ്പ് കരുതിയിരുന്നതിലും കൂടുതൽ സജീവമായാണ് മഞ്ഞ് പാളികളുടെ അടിയിലെ ജലത്തിന്റെ ഒഴുക്ക്. ഇത് മഞ്ഞിനെ കാലാവസ്ഥാമാറ്റവുമായി കൂടുതൽ ഏൽക്കുന്നതാക്കും. Imperial College London, the University of Waterloo, … Continue reading പെരിയാറിനേക്കാളും നീളമുള്ള ഒരു നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു
ഒക്റ്റോബറിൽ ഇൻഡ്യക്ക് ദിവസം 6 പേരെന്ന തോതിൽ മനുഷ്യരെ നഷ്ടമായി
ഒക്റ്റോബറിലെ 31 ദിവസത്തിൽ 30 ദിവസവും ഇൻഡ്യയിൽ തീവൃ കാലാവസ്ഥ അനുഭവപ്പെട്ടു എന്ന് Down To Earth-Centre for Science and Environment Data Centre പുറത്തുവിട്ട India’s Atlas on Weather Disasters റിപ്പോർട്ടിൽ പറയുന്നു. 30 ദിവസത്തിലെല്ലാം രാജ്യത്തെ ഏതെങ്കിലും സ്ഥലത്ത് 17 ദിവസം പേമാരിയോ, വെള്ളപ്പൊക്കമോ, മണ്ണിടിച്ചിലോ ഉണ്ടായി. ഒക്ടോബർ 4 ന് ഉത്തരാഖണ്ഡിൽ avalanche സംഭവിച്ച് 16 പേർ മരിച്ചു. ഈ മാസം അസാധാരണമായ വിധം നനഞ്ഞതായിരുന്നു. ദീർഘകാലത്തെ ശരാശരി വെച്ച് … Continue reading ഒക്റ്റോബറിൽ ഇൻഡ്യക്ക് ദിവസം 6 പേരെന്ന തോതിൽ മനുഷ്യരെ നഷ്ടമായി
ആധാറിനെതിരെ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി 98ാം വയസിൽ അന്തരിച്ചു
കർണാടക ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി (98) അന്തരിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്തിയത് പുട്ടസ്വാമിയാണ്. അദ്ദേഹത്തിന്റെ ഹർജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്. ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1977ലാണ് പുട്ടസ്വാമി കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. 1986ൽ വിരമിച്ചു. ശേഷം ബെംഗളൂരുവിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വൈസ് ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചു. 1926ൽ ബെംഗളൂരുവിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ജസ്റ്റിസ് പുട്ടസ്വാമി ജനിച്ചത്. പഴയ മൈസൂർ ഹൈക്കോടതിയിൽ … Continue reading ആധാറിനെതിരെ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി 98ാം വയസിൽ അന്തരിച്ചു
ലോക ജനസംഖ്യ 800 കോടിയിലെത്തി
ഐക്യരാഷ്ട്ര സഭയുടെ മാതൃകകൾ അനുസരിച്ച് ലോക ജനസംഖ്യ 800 കോടിയിലെത്തി. 700 കോടിയിൽ നിന്ന് 12 വർഷം കൊണ്ടാണ് ഈ സ്ഥിതിയിൽ എത്തിയത്. ഒരു നൂറ്റാണ്ട് മുമ്പ് ലോകത്തെ ജനസംഖ്യ 200 കോടി മാത്രമായിരുന്നു. ഈ വർഷം ജൂലൈയിലായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പുതുക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2100ൽ മുമ്പ് കണക്കാക്കിയിരുന്ന 1100 കോടിയിൽ നിന്ന് 1040 കോടിയിലേക്ക് കുറഞ്ഞേക്കും എന്നും കരുതുന്നു. — സ്രോതസ്സ് nature.com | Nov 15 2022.
സമുദ്രത്തിലെ ചലനത്തെ അവിശ്വസനീയമായ തിരമാലാ ഊർജ്ജമായി മാറ്റുന്നത്
സൈപ്രസിലും ബ്രിട്ടണിലുമുള്ള ഗവേഷണ, വികസന കമ്പനിയാണ് Sea Wave Energy Limited (SWEL). അവർ രൂപകൽപ്പന നടത്തി വികസിപ്പിച്ച ഒരു wave energy converter (WEC) Wave Line Magnet സമുദ്രത്തിലെ ഊർജ്ജത്തെ ശേഖരിച്ച് പിന്നീടുള്ള ഉപയോഗത്തിന് സംഭരിക്കുന്നു. 10 വർഷമായി നടത്തുന്ന ഗവേഷണത്തിൽ നിന്ന് ധാരാളം പേറ്റന്റുകൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്. സമുദ്രോപരിതലത്തിലെ ചലനങ്ങളെ നേരെ ഉപയോഗ യോഗ്യമായ ഊർജ്ജമായി ഇത് മാറ്റുന്നു. — സ്രോതസ്സ് inhabitat.com | Sep 13, 2022