https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/analysisnewsrobjohnson20221221.mp3 Robert Johnson — സ്രോതസ്സ് theanalysis.news | Dec 30, 2022
വായൂ മലിനീകരണം കുറഞ്ഞാൽ വിളകളുടെ ഉത്പാദനം കൂടും
സാധാരണ കാർഷിക ഉത്പാദനം കൂടാനായി എന്തെങ്കിലും കൂട്ടിച്ചേർക്കുകയാണ് പതിവ്. ഉദാഹരണത്തിന്, വളം, വെള്ളം. എന്നാൽ ഒരു പ്രത്യേക കാര്യം -- സാധാരണ വായൂ മാലിന്യം -- നീക്കം ചെയ്താൽ വിളകളുടെ ഉത്പാദനത്തിൽ നാടകീയമായ വർദ്ധനവ് ഉണ്ടാകും എന്ന് Stanford University നയിച്ച, ഉപഗ്രഹ ചിത്രങ്ങളുപയോഗിച്ച് നടത്തിയ ഒരു പഠനം കാണിക്കുന്നു. ജൂണിലെ Science Advances ൽ ആണ് ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കാറിന്റേയും ഫാക്റ്ററികളുടേയും പുകക്കുഴലിൽ നിന്ന് വരുന്ന നൈട്രസ് ഓക്സൈഡുകൾ എങ്ങനെയാണ് വിളകളുടെ ഉത്പാദനക്ഷമതയെ ബാധിക്കുന്നത് … Continue reading വായൂ മലിനീകരണം കുറഞ്ഞാൽ വിളകളുടെ ഉത്പാദനം കൂടും
ഇൻഡ്യയിലെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ മാസം വെറും Rs 25,000 രൂപ കിട്ടിയാൽ മതി
രാജ്യത്തെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ ഇൻഡ്യാക്കാർക്ക് വെറും Rs 25,000 രൂപ മാസ ശമ്പളം കിട്ടിയാൽ മതി. അടുത്ത Institute for Competitiveness കാലത്ത് പ്രസിദ്ധപ്പെടുത്തിയ, സർക്കാരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലെ State of Inequality in India റിപ്പോർട്ടിലാണ് ഇത് പറയുന്നത്. ഇൻഡ്യയിലെ അസമത്വങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന ഈ റിപ്പോർട്ട് മുന്നറീപ്പ് നൽകുന്നു: “ഇത്തരത്തിലെ ഒരു തുക വരുന്നത് ഏറ്റവും മുകളിലുള്ള 10 ശതമാനത്തിലാണെങ്കിൽ താഴെയുള്ളവരുടെ അവസ്ഥ ആലോചിക്കാൻ പോലും പറ്റാത്തതാണ്.” പ്രധാനമന്ത്രിയുടെ … Continue reading ഇൻഡ്യയിലെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ മാസം വെറും Rs 25,000 രൂപ കിട്ടിയാൽ മതി
CIA ധനസഹായം നൽകുന്ന സോഫ്റ്റ് വെയർ സ്ഥാപനമായ പാലിന്ററുമായി പങ്കുചേരുന്നു
5 വർഷത്തേക്ക് $4.5 കോടി ഡോളറിന്റെ പങ്കാളിത്ത പദ്ധതി CIA ധനസഹായം നൽകുന്ന കാലിഫോർണിയയിലെ സോഫ്റ്റ് വെയർ സ്ഥാപനമായ Palantir Technologies മായി ചേർന്ന് World Food Program (WFP) പ്രഖ്യാപിച്ചു. ഈ പദ്ധതിയെ ഞെട്ടിക്കുന്നതും പേടിപ്പിക്കുന്നതും ഉത്തരവാദിത്തമില്ലാത്തതും ദോഷമുണ്ടാൻ സാദ്ധ്യതയുള്ളതുമായി വിശേഷിപ്പിച്ചു ഡാറ്റ സ്വകാര്യതയുടേയും മനുഷ്യാവകാശത്തിന്റേയും വക്താക്കൾ. "ഡാറ്റ വളരെ sensitive ആണ്. ഡാറ്റ ശേഖരിക്കുന്നതും, കടത്തുന്നതും, പ്രക്രിയ ചെയ്യുന്നതും പരിമിതപ്പെടുത്താൻ വേണ്ടി അതിന് ശരിയായ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് അടിസ്ഥാനപരമായതാണ്. WFP സഹായം സ്വീകരിക്കുന്നവർ … Continue reading CIA ധനസഹായം നൽകുന്ന സോഫ്റ്റ് വെയർ സ്ഥാപനമായ പാലിന്ററുമായി പങ്കുചേരുന്നു
അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 400 പേർക്ക് താഴെയുള്ള 15 കോടി പേരെക്കാൾ സമ്പത്തുണ്ട്
വെറും 400 അതിസമ്പനനരായ അമേരിക്കകാർ - ജനസംഖ്യയുടെ ഏറ്റവും മുകളിലുള്ള 0.00025% - 1980ന് ശേഷം അവരുടെ സമ്പത്ത് മൂന്നിരട്ടിയാക്കി എന്ന് University of California ബർക്കിലിയയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ Gabriel Zucman ന്റെ പ്രബന്ധത്തിൽ പറയുന്നു. സമ്പത്ത് വിതരണത്തിന്റെ താഴെയുള്ള 60% ലെ 15 കോടി ആളുകളേക്കാൾ സമ്പത്തുണ്ട്. താഴെയുള്ളവരുടെ ദേശീയ സമ്പത്തിലെ പങ്ക് 1987 ലെ 5.7% എന്നതിൽ നിന്ന് 2014 ആയപ്പോഴേക്കും 2.1% ആയി കുറഞ്ഞു എന്ന് Zucman ഉം കൂട്ടരും പരിപാലിക്കുന്ന … Continue reading അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 400 പേർക്ക് താഴെയുള്ള 15 കോടി പേരെക്കാൾ സമ്പത്തുണ്ട്
1967 ന് ശേഷം വെറും 5% കിഴക്കൻ ജറുസലേം പാലസ്തീൻകാർക്കേ ഇസ്രായേൽ പൗരത്വം കിട്ടിയിട്ടുള്ളു
കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന 14,000 ൽ അധികം പാലസ്തീൻകാരുടെ താമസ സ്ഥിതി 1967 ന് ശേഷം പിൻവലിക്കപ്പെട്ടു. പൗരൻമാരോട് ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. കിഴക്കൻ ജറുസലേമിലെ വെറും 5% പാലസ്തീൻകാർക്ക് മാത്രം - 18,982 ആളുകൾ - ആണ് 1967 ൽ നഗരം ഏകീകരിച്ചതിന് ശേഷം ഇസ്രായേൽ പൗരത്വം കിട്ടിയത്. Meretz ലെ MK Mossi Raz യുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി Ayelet Shaked പാർളമെന്റിനോട് പറഞ്ഞതാണിത്. കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന പാലസ്തീൻകാർ കൊടുക്കുന്ന … Continue reading 1967 ന് ശേഷം വെറും 5% കിഴക്കൻ ജറുസലേം പാലസ്തീൻകാർക്കേ ഇസ്രായേൽ പൗരത്വം കിട്ടിയിട്ടുള്ളു
എല്ലാ മുതലാളിത്തവും ചങ്ങാത്ത മുതലാളിത്തമാണ്
https://www.youtube.com/watch?v=vBex7HCIGBU Aunindyo Chakravarty
കാലാവസ്ഥാ പ്രതിഷേധത്തിൽ സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു
ഭൗമ ദിനത്തിൽ അമേരിക്കയുടെ സുപ്രീം കോടതിയുടെ മുമ്പിൽ കാലാവസ്ഥാ പ്രതിഷേധത്തിനായി സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു. Boulder, Colorado യിലെ Wynn Alan Bruce ആയിരുന്നു അത്. മുറിവുകളാലാണ് അയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. 6:30 pm നാണ് Bruce തന്റെ പ്രവർത്തി തുടങ്ങിയത്. മിനിട്ടുകൾക്കകം ആരോഗ്യ ഹെലികോപ്റ്ററിൽ അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. — സ്രോതസ്സ് futurism.com, independent.co.uk | 4.24.22
ഇസ്രായേലിന് കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ നൽകുന്നതിന്റെ പേരിൽ അമേരിക്കയുടെ രാഷ്ട്ര വകുപ്പ് ഉദ്യോഗസ്ഥൻ രാജിവെച്ചു
ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ അന്തർദേശീയമായി രാജ്യങ്ങൾ അപലപിക്കുന്നതിനിടക്ക് അമേരിക്കയുടെ Secretary of State ആയ Antony Blinken ഇസ്രായേലിലെത്തി അവിടുത്തെ ഉദ്യോഗസ്ഥരെ കാണും. ഒക്റ്റോബർ 7 ന്റെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ഇസ്രായേലിന്റെ പ്രതിരോധത്തിന് അവർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ അമേരിക്ക തള്ളിക്കളയുന്നു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ബൈഡൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി State Department ൽ നിന്ന് Josh Paul എന്ന ഉദ്യോഗസ്ഥൻ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് പ്രസിദ്ധമായിരുന്നു. അദ്ദേഹം … Continue reading ഇസ്രായേലിന് കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ നൽകുന്നതിന്റെ പേരിൽ അമേരിക്കയുടെ രാഷ്ട്ര വകുപ്പ് ഉദ്യോഗസ്ഥൻ രാജിവെച്ചു
സ്പെയിനിലെ പ്രധാനമന്ത്രിയുടെ ഫോൺ പെഗസസ് ഉപയോഗിച്ച് ചാരപ്പണി നടത്തി
പ്രധാനമന്ത്രി Pedro Sánchez ന്റേയും പ്രതിരോധ മന്ത്രി Margarita Robles ന്റേയും ഫോണുകളെ കഴിഞ്ഞ വർഷം Pegasus ചാരസോഫ്റ്റ്‍വെയർ ബാധിച്ചു എന്ന് സ്പെയിനിലെ സർക്കാർ പറഞ്ഞു. സർക്കാരുകൾ മാത്രമാണ് പെഗസസ് ചാരസോഫ്റ്റ്‍വെയർ ഉപയോഗിക്കുക എന്നാണ് അതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 2021 മെയിലും ജൂണിലുമാണ് Sánchez ന്റെ ഫോണും 2021 ജൂണിൽ Robles ന്റെ ഫോണും ആക്രമിക്കപ്പെട്ടത് എന്ന് presidency മന്ത്രിയായ Félix Bolaños പറഞ്ഞു. ഫോണുകളിൽ നിന്ന് ഡാറ്റ ചോർത്തിയിട്ടുണ്ട്. വടക്ക് കിഴക്കൻ സ്പെയിനിലെ പ്രദേശത്തിന്റെ പ്രസിഡന്റായ … Continue reading സ്പെയിനിലെ പ്രധാനമന്ത്രിയുടെ ഫോൺ പെഗസസ് ഉപയോഗിച്ച് ചാരപ്പണി നടത്തി