ഒരു പേരിലെന്തിരിക്കുന്നു? ആധാറിന്റെ യാതനകൾ

'എന്റെ പേര് ഇന്ദു, പക്ഷേ എന്റെ ആദ്യത്തെ ആധാർ കാർഡിൽ പേര് 'ഹിന്ദു' എന്നായി. അതുകൊണ്ട് ഞാൻ ഒരു പുതിയ കാർഡിന് അപേക്ഷിച്ചു, പക്ഷേ അവർ അതിൽ വീണ്ടും 'ഹിന്ദു' എന്നാവർത്തിച്ചു. അതിനാൽ അമദാഗൂർ സർക്കാർ പ്രൈമറി സ്‌കൂളിലെ 10 വയസ്സുള്ള അഞ്ചാം ക്ലാസ് ദളിത് പെൺകുട്ടി ജെ.ഇന്ദുവിനും മറ്റ് നാല് വിദ്യാർത്ഥികൾക്കും ഈ വർഷം സ്‌കോളർഷിപ്പ് ലഭിക്കില്ല. അവരുടെ ആധാർ കാർഡിൽ പേരുകൾ തെറ്റായി എഴുതിയിരിക്കുന്നു എന്ന ഒരൊറ്റ കാരണംകൊണ്ടുമാത്രം. മറ്റ് നാല് വിദ്യാർത്ഥികളിൽ മൂന്ന് … Continue reading ഒരു പേരിലെന്തിരിക്കുന്നു? ആധാറിന്റെ യാതനകൾ

സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവാങ്ങുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കും

ഒരാഴ്ചത്തേക്ക് പോലും ആളുകളോട് സാമൂഹ്യ മാധ്യമങ്ങളുപയോഗിക്കുന്നത് നിർത്താൻ പറയുന്നത് അവരുടെ സൗഖ്യത്തേയും വിഷാദരോഗത്തേയും ആകാംഷയേയും മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കും. ആളുകളുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യാനായി സഹായിക്കുന്ന വഴിയായി ഇതിനെ കാണാം എന്ന് പുതിയ പഠനം നടത്തിയ ഗവേഷകർ പറയുന്നു. ഒരാഴ്ചത്തെ സാമൂഹ്യമാധ്യമ അവധിയുടെ ഫലത്തെക്കുറിച്ച് University of Bath (UK) യിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവർക്ക് Instagram, Facebook, Twitter, TikTok തുടങ്ങിയവയിൽ പരതി നടക്കാതിരുന്നതിനാൽ അവരുടെ ആഴ്ചയിലെ 9 മണിക്കൂർ സ്വതന്ത്രമാക്കാൻ കഴിഞ്ഞു. പഠനത്തിന്റെ … Continue reading സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവാങ്ങുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കും

ഇറ്റലിയിലെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടം

റഷ്യയിൽ നിന്നുള്ള ഫോസിലിന്ധനത്തിന് ബദലായി ഇറ്റലി അവരുടെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടത്തിന്റെ പണി പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. Taranto തുറമുഖത്താണ് ഈ കാറ്റാടി പാടം. തെക്കെ ഇറ്റലിയിലെ മലിനീകരണമുണ്ടാക്കുന്ന ഉരുക്ക് ഫാക്റ്ററി Ilva സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള Beleolico കാറ്റാടി പാടം Taranto തീരത്ത് നിന്ന് 100 മീറ്റർ ഉള്ളിലാണ്. 30 MW ശേഷിയുള്ള നിലയത്തിന് 10 കാറ്റാടികളുണ്ട്. അതിന് 58,000 MWh ഉത്പാദിപ്പിക്കാനാകും. 60 000 ആളുകൾക്ക് ഒരു വർഷം വേണ്ട വൈദ്യുതി ആണ്. വേറൊരു രീതിയിൽ … Continue reading ഇറ്റലിയിലെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടം

ഗംഗപ്പാ, വിട

'ഗാന്ധിയുടെ ഡയറിയിൽനിന്നും ഞങ്ങൾ നിങ്ങളുടെ നമ്പർ കണ്ടെത്തി. അദ്ദേഹം ഹൈവേക്ക് സമീപത്ത് കാറിടിച്ച് മരിച്ചു,' റേഷൻ കടയുടമയും രാഷ്ട്രീയപ്രവർത്തകനുമായ ബി കൃഷ്ണയ്യ ഡിസംബർ 9 ഞായറാഴ്ച രാത്രി ഏഴരയോടെ എന്നെ ഫോണിൽ അറിയിച്ചു. 2017 മേയ് മാസത്തിൽ പാരി-യ്ക്ക് വേണ്ടി ഞാൻ ഗംഗപ്പയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അന്ന് അദ്ദേഹത്തിന് ഏകദേശം 83 വയസ്സായിരുന്നു പ്രായം. കർഷകത്തൊഴിലാളിയായി 70 വർഷം അദ്ധ്വാനിച്ചതിനുശേഷം, അദ്ദേഹം മഹാത്മാവിന്റെ വേഷം ധരിച്ച് പടിഞ്ഞാറൻ ആന്ധ്രാപ്രദേശിലെ അനന്തപൂർ നഗരത്തിലുടനീളം പൊതുസ്ഥലങ്ങളിൽ നിൽക്കാൻ തുടങ്ങി. … Continue reading ഗംഗപ്പാ, വിട

അമേരിക്കയിലെ പോലീസ് ദിവസവും മൂന്ന് പേരെ കൊല്ലുന്നു

ഞെട്ടിപ്പിക്കുന്ന തോതിലാണ് അമേരിക്കയിലെ പോലീസ് ആളുകളെ കൊല്ലുന്നത്. ഈ വർഷം മാർച്ച് 24 ന് അകം അമേരിക്കയിലെ നീതിന്യായ സേന 249 പേരെ കൊന്നു. ദിവസം ശരാശരി മൂന്ന് പേരെ വീതം. Mapping Police Violence എന്ന സന്നദ്ധ സംഘടനയുടെ പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്. George Floyd ന്റെ കൊലപാതകത്തിന് രണ്ട് വർഷത്തിന് ശേഷവും അമേരിക്കയിൽ പോലീസുകാരണമുണ്ടാകുന്ന മരണങ്ങൾ കുറക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2013 ന് ശേഷം അമേരിക്കയിലെ പോലീസ് പ്രതിവർഷം 1,100 … Continue reading അമേരിക്കയിലെ പോലീസ് ദിവസവും മൂന്ന് പേരെ കൊല്ലുന്നു

ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം

Cambridge Analytica സംഭവത്തെ സൂചിപ്പിച്ചുകൊണ്ട്, മറ്റ് കമ്പനികളുമായി ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ചുള്ള വ്യാകുലതകൾ ഡൽഹി ഹൈക്കോടതി മാർച്ച് 30 ന് വ്യാകുലതകളുയർത്തി. അതിൽ നിയമവിരുദ്ധമായി ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്ക് കൊയ്തെടുക്കുന്നതിനെക്കുറിച്ച് അവിടെ അന്വേഷണം ഉണ്ടായിട്ടുണ്ട്. “ഡാറ്റ പങ്കുവെക്കുന്നത്, ഡാറ്റ ചുരണ്ടിയെടുക്കുന്നത്… ആരെങ്കിലും ഇത് പരിശോധിക്കണം. ഈ കേസിന് പുറമെ, ഓരോ പൗരൻമാരിലും 5,000 ഡാറ്റാ ബിന്ദുക്കളുണ്ടെന്നാണ് അവർ പറയുന്നത്. ഓരോ സന്ദർഭത്തിലും നിങ്ങളെന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന് അവർക്ക് പ്രവചിക്കാനാകും,” കോടതി പറഞ്ഞു. മൽസര നിയന്ത്രണാധികാരിയായ Competition … Continue reading ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം