അമേരിക്കയിലെ സൈനിക പരിശീലന കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യത്തോടെ ജോര്‍ജിയയില്‍ വാര്‍ഷിക പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇപ്പോള്‍ ജോര്‍ജ്ജിയയിലെ Fort Benning ല്‍ പ്രവര്‍ത്തിക്കുന്ന ആ കേന്ദ്രത്തെ Western Hemisphere Institute for Security Cooperation(WISC) എന്ന പേരിലാണ് വിളിക്കുന്നത്. ജനങ്ങളെ പീഡിപ്പിക്കുന്ന ലാറ്റിനമേരിക്കയിലെ സൈനിക നേതാക്കളേയും ഏകാഥിപതികളേയും പരിശീലിപ്പിച്ചത് ഇവിടെയായിരുന്നു. ഈ വര്‍ഷം Lumpkin ലെ Stewart Immigrant Detention Center ഉം അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സ്വകാര്യ ജയിലിന് മുമ്പില്‍ നടന്ന സത്യാഗ്രഹത്തിന്റെ പേരില്‍ 11 … Continue reading FBI യുടെ ചാരപ്പണിയെ അവഗണിച്ചുകൊണ്ട് സാമൂഹ്യുപ്രവര്‍ത്തകര്‍ School of the Americas നെതിരെ പ്രതിഷേധിച്ചു
ടാഗ്: അമേരിക്ക സാമ്രാജ്യം
ജനികമാറ്റം വരുത്തിയ കോഴിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം കൊടുത്തു
മുട്ടയില്‍ ഒരു മരുന്ന് ഉത്പാദിപ്പിക്കുന്ന ജനികമാറ്റം വരുത്തിയ കോഴിക്ക് US Food and Drug Administration (FDA) അംഗീകാരം കൊടുത്തു. Alexion Pharmaceuticals വിതരണം ചെയ്യുന്ന Kanuma (sebelipase alfa) എന്ന മനുഷ്യ എന്‍സൈം ആണ് കോഴിമുട്ടയില്‍ നിര്‍മ്മിക്കുക. കോശങ്ങളിലെ കൊഴുപ്പിനെ വിഘടിപ്പിക്കുന്നതിനെ തടയുന്ന ഒരു പാരമ്പര്യ അവസ്ഥക്ക് കാരണമാകുന്ന കുഴപ്പം പിടിച്ച എന്‍സൈമിനെ മാറ്റുകയാണ് ഇത് ചെയ്യുന്നത്. — സ്രോതസ്സ് nature.com
പള്ളിയുടെ മുമ്പില്‍ പന്നിയുടെ തല, FBI അന്വേഷണം ആരംഭിച്ചു
മുസ്ലീങ്ങളെക്കുറിച്ചുള്ള ട്രമ്പിന്റെ അഭിപ്രായപ്രകടനത്തെ തൂടര്‍ന്ന് അമേരിക്കയില്‍ ഇസ്ലാമോഫോബിയ സംഭവങ്ങള്‍ വര്‍ദ്ധിച്ചു. ഫിലാഡല്‍ഫിയയില്‍ FBIയും പോലീസും പള്ളിയുടെ മുമ്പില്‍ പന്നിയുടെ തല കാണപ്പെട്ടതിനെക്കുറിച്ച് അന്വേഷണമാരംഭിച്ചു. Al-Aqsa Islamic Society യിലാണ് പന്നിയുടെ തല തിങ്കളാഴ്ച രാവിലെ കാണപ്പെട്ടത്.
കുറഞ്ഞ ശമ്പളവും, പീഡനവും. അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പറയുന്നു
അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പ്രകാരം, കൂടുതലും സ്ത്രീകളായ തൊഴിലാളികള്‍ തൊഴില്‍ നിയമങ്ങളുടെ സംരക്ഷണമില്ലാതെ മോശമായ തൊഴില്‍ ചുറ്റുപാടുകളാണ് നേരിടുന്നത് എന്ന് വ്യക്തമായി. അത് ആദ്യമായാണ് ഇത്തരം ഒരു സര്‍വ്വേ നടക്കുന്നത്. സംസ്ഥാനത്തെ കുറഞ്ഞ ശമ്പളത്തിലും താഴെയായാണ് ഗാര്‍ഹിക തൊഴിലാളികളികളില്‍ നാലിലൊന്ന് പേര്‍ക്കും ലഭിക്കുന്നത്. live-in തൊഴിലാളികള്‍ക്ക് മണിക്കൂറില്‍ $6.15 ഡോളറേ ലഭിക്കുന്നുള്ളു. 4% പേര്‍ക്കെ insurance കിട്ടുന്നുള്ളു. ആനുകൂല്യങ്ങള്‍ മറ്റൊന്നുമില്ല. വാക്കാലും ശാരീരികമായുമുള്ള പീഡനം മിക്കവരും ഏറ്റുവാങ്ങുന്നു. പിരിച്ച് വിടപ്പെടുകയോ ഡീപോര്‍ട്ട് ചെയ്യപ്പെടകയോ ചെയ്യാമെന്ന ഭീതികാരണം … Continue reading കുറഞ്ഞ ശമ്പളവും, പീഡനവും. അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പറയുന്നു
യെമനിലെ സഞ്ചരിക്കുന്ന ക്ലിനിക്കില്‍ അമേരിക്കയുടെ സഖ്യകക്ഷികള്‍ ബോംബാക്രമണം നടത്തി
Doctors Without Borders ന്റെ Taiz ലെ സഞ്ചരിക്കുന്ന ക്ലിനിക്കില്‍ അമേരിക്കയുടെ പിന്‍തുണയോടെ സൌദി നേതൃത്വം നല്‍കുന്ന ബോംബാക്രമണം നടത്തി. 9 പേര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ടുപേര്‍ അവരുടെ ജോലിക്കാരാണ്. ക്ലിനിക്കിന്റെ GPS coordinates മുന്‍പേ തന്നെ സൈന്യത്തിന് നല്‍കിയതായിരുന്നു എന്ന് Doctors Without Borders പറഞ്ഞു. അടുത്തകാലത്ത് Doctors Without Borders ന്റെ ആശുപത്രികളില്‍ ഇത് നാലാമത്തെ തവണയാണ് അമേരിക്കന്‍ സഖ്യകക്ഷികള്‍ ആക്രമണം നടത്തുന്നത്. ഒക്റ്റോബറില്‍ അഫ്ഗാസിസ്ഥാനിലെ Kunduz ല്‍ പ്രവര്‍ത്തിക്കുന്ന Doctors Without Borders … Continue reading യെമനിലെ സഞ്ചരിക്കുന്ന ക്ലിനിക്കില്‍ അമേരിക്കയുടെ സഖ്യകക്ഷികള്‍ ബോംബാക്രമണം നടത്തി
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല “യജമാനന്‍” എന്ന സ്ഥാനപ്പേര് നീക്കം ചെയ്തു
ഹോസ്റ്റലുകളിലെ അധികാരിക്ക് നല്‍കിയിരിക്കുന്ന "വീട്ടെജമാനന്‍(house master)" എന്ന സ്ഥാനപ്പേര് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല(Harvard University) നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചു. അടിത്തവുമായി ആ പേരിന് ബന്ധമുണ്ട് എന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ് സര്‍വ്വകലാശാല ഇത് ചെയ്തത്. കാമ്പസിലെ വര്‍ഗ്ഗീയതക്കെതിരെ വിദ്യാര്‍ത്ഥി സമരം നടക്കുന്ന സര്‍വ്വകലാശാലകളില്‍ ഒന്നാണ് ഹാര്‍വാര്‍ഡ്. പ്രിന്‍സ്റ്റണും (Princeton) “യജമാനന്‍” എന്ന സ്ഥാനപ്പേര് നീക്കം ചെയ്തു. വുഡ്രോ വില്‍സണിന്റെ(Woodrow Wilson) പേരിലുള്ള കെട്ടിടത്തിന്റെ പേര് മാറ്റണമെന്നും പ്രിന്‍സ്റ്റണിലെ സമരക്കാര്‍ ആവശ്യപ്പെടുന്നു. വില്‍സണ്‍ പ്രസിഡന്റായിരുന്നപ്പോള്‍ പൊതുസ്ഥലങ്ങളില്‍ വീണ്ടും … Continue reading വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല “യജമാനന്‍” എന്ന സ്ഥാനപ്പേര് നീക്കം ചെയ്തു
സിനിമ: സ്വാതന്ത്ര്യത്തിന്റെ വേനല്‍കാലം
മൂന്ന് പേര്‍ മരിച്ചു, 9 പേര്‍ക്ക് പരിക്കേറ്റു കൊളറാഡോയിലെ Planned Parenthood വെടിവെപ്പില്‍
കൊളറാഡോയിലെ Planned Parenthood ആശുപത്രിയില്‍ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെച്ചയാള്‍ പോലീസ് കസ്റ്റഡിയിലാണ്. വെള്ളക്കാരനായ ഒരാളാണ് വെടിവെച്ചത് എന്ന് പോലീസ് പറഞ്ഞു. — സ്രോതസ്സ് wsws.org ഫെമിനിസ്റ്റ കൊച്ചമ്മമാരുടെ അമേരിക്കയിലെ സ്വാതന്ത്ര്യം ഇത്രയേയുള്ളു.
ഊര്‍ജ്ജ നിലയങ്ങളുടെ രസ പരിധി നിയന്ത്രണത്തെ ജഡ്ജി തള്ളി
കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നും രസത്തിന്റേയും മറ്റ് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മാലിന്യങ്ങളുടേയും പുറംന്തള്ളലിനെ നിയന്ത്രിക്കാന്‍ ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാനപ്പെട്ട പരിസ്ഥിതി നിയമം സുപ്രീം കോടതി എടുത്തുകളഞ്ഞു. 5-4 വോട്ടിലായിരുന്നു ഈ വിധി. 5 യാഥാസ്ഥിതിക ജഡ്ജിമാര്‍ Environmental Protection Agency യോട് ആരോഗ്യ ഗുണങ്ങളെക്കാള്‍ കമ്പനികളുടെ ചിലവിന് പ്രാധാന്യം കൊടുക്കുകയായിരുന്നു വേണ്ടീയിരുന്നത് എന്ന് പറഞ്ഞു. — സ്രോതസ്സ് america.aljazeera.com

