സര്‍ക്കാര്‍ മുഖതിരിച്ചറിയല്‍ നടത്തുന്നതിനെ ഓക്‌ലാന്റ് നഗര സഭ നിരോധിച്ചു

നഗര ഏജന്‍സികള്‍ facial recognition സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ തടയുന്ന ഒരു ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം Oakland city council വോട്ടെടുപ്പോടെ പാസാക്കി. അതോടെ ഓക്‌ലാന്റ് ഇതുപോലുള്ള നിയമം പാസാക്കിയ അമേരിക്കയിലെ മൂന്നാമത്തെ നഗരമായി മാറി. സമീപ നഗരങ്ങളായ San Francisco, Somerville(Massachusetts) എന്നിവയാണ് മറ്റ് നഗരങ്ങള്‍. ഏകകണ്ഠേനെ പാസാക്കിയ ഈ ഓര്‍ഡിനന്‍സ് പ്രകാരം മുന്‍സിപ്പല്‍ ഏജന്‍സികളും നഗര പോലീസും ഈ വിവാദ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പാടില്ല. — സ്രോതസ്സ് theverge.com | Jul 17, 2019

കാലാവസ്ഥാ ശാസ്ത്രത്തിനെതിരെ പണക്കാരുടെ ആക്രമണം

http://therealnews.com

അലബാമ ഏറ്റവും നിയന്ത്രണപരമായ തെരഞ്ഞെടുക്കല്‍-വിരുദ്ധ നിയമം ഒപ്പ് വെച്ചു

ഗര്‍ഭഛിദ്രത്തെ നിരോധിക്കുന്ന അമേരിക്കയിലെ ഏറ്റവും നിയന്ത്രണപരമായ നിയമം അലബാമ ഗവര്‍ണര്‍ Kay Ivey കഴിഞ്ഞ ദിവസം ഒപ്പ് വെച്ചു. ബലാല്‍സംഗ, incest സംഭവങ്ങള്‍ക്ക് പോലും മാറ്റങ്ങള്‍ അനുവദിക്കാത്ത ഈ നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. 25 റിപ്പബ്ലിക്കന്‍മാരുടെ പിന്‍തുണയോടെ അലബാമ സെനറ്റില്‍ നിയമത്തിന് അംഗീകാരം കിട്ടു. അവരെല്ലാവരും വെള്ളക്കാരായ പുരുഷന്‍മാരായിരുന്നു. ഈ നിയമ പ്രകാരം ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്റ്റര്‍മാര്‍ക്ക്, ബലാല്‍സംഗിക്ക് കൊടുക്കുന്ന ശിക്ഷയേക്കാള്‍ കൂടുതല്‍ ശിക്ഷയായ 99 ജയില്‍ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. തീവൃ വലത് പക്ഷ ക്രിസ്ത്യന്‍ … Continue reading അലബാമ ഏറ്റവും നിയന്ത്രണപരമായ തെരഞ്ഞെടുക്കല്‍-വിരുദ്ധ നിയമം ഒപ്പ് വെച്ചു

ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായ മുമ്പത്തെ 24 തെക്കെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

ഇറ്റലിയില്‍ Operation Condor ലെ അവരുടെ പങ്കിന്റെ പേരില്‍ 24 പേരെ ജീവപര്യന്ത തടവ് ശിക്ഷക്ക് വിധിച്ചു. ആ പരിപാടിയില്‍ 1970കളിലും ’80കളിലും തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലെ പതിനായിരക്കണക്കിന് രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുകയുണ്ടായി. അമേരിക്കയുടെ പിന്‍തുണയോടെ ചിലി, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലെ ഏകാധിപതികള്‍ നടത്തിയ ഭീകരവാദവും ആസൂത്രിത കൊലപാതങ്ങളുടേയും ഭാഗമായി അന്ന് കൊല്ലപ്പെട്ടവരില്‍ 23 ഇറ്റലിക്കാരുമുണ്ടായിരുന്നു. ചിലിയില്‍ നിന്ന് ഏകാധിപതി അഗസ്റ്റോ പിനോഷേയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ഓപ്പറേഷന്‍ കോണ്ടോര്‍, അമേരിക്കയുടെ പൂര്‍ണ്ണ … Continue reading ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായ മുമ്പത്തെ 24 തെക്കെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

“നല്ല കുടുംബത്തില്‍” നിന്ന് വരുന്നതിനാല്‍ 16-വയസുകാരന്‍ ബലാല്‍സംഗി അല്ല

New Jersey കോടതിയില്‍ ഒരു 16-വയസായ കുട്ടിയെ കൊണ്ടുവന്നപ്പോള്‍ 16-വയസുകാരിയെ ബലാല്‍സംഗം ചെയ്തതിന് അവനെ മനുഷ്യനായി വിചാരണ ചെയ്യണോ വേണ്ടയോ എന്നായിരുന്നു ചോദ്യം. ആനുകൂല്യമൊന്നും വേണ്ടെന്ന് ജഡ്ജി പറഞ്ഞെങ്കിലും അയാളുടെ ന്യായങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ബലാല്‍സംഗം വീഡിയോയില്‍ റിക്കോഡ് ചെയ്ത പയ്യന്‍ അത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. പയ്യന്റെ പ്രവര്‍ത്തി ന്യൂ ജഴ്സി സുപ്രീംകോടതിയുടെ Appellate Division രേഖപ്രകാരമുള്ള “പരമ്പരാഗതമായ ബലാല്‍സംഗം” ആയി കണക്കാക്കാനാകില്ല എന്ന് ജഡ്ജി James Troiano പറഞ്ഞു. “ഈ പയ്യന്‍ വരുന്നത് ഒരു … Continue reading “നല്ല കുടുംബത്തില്‍” നിന്ന് വരുന്നതിനാല്‍ 16-വയസുകാരന്‍ ബലാല്‍സംഗി അല്ല

അമേരിക്കയിലെ ജയിലുകളില്‍ ഇന്നും അടിമത്തം നിലനില്‍ക്കുന്നു

Robert King, the only one of the Angola 3 who has been released from prison, talks about how he coped with 29 years in solitary confinement.