സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി

ആയിരക്കണക്കിന് വർഷങ്ങളായി സൈബീരിയയിലെ permafrost ൽ മരവിച്ചിരുന്ന ഏഴു തരം വൈറസുകളെ കണ്ടെത്തി. അതിൽ ഏറ്റവും പ്രായം കുറഞ്ഞതിന് 27,000 വർഷം പ്രായമുണ്ട്. ഏറ്റവും പ്രായം കൂടിയതിന് 48,500 വർഷവും. ഇതുവരെ കണ്ടെത്തിയതിലേക്കും ഏറ്റവും പ്രായം കൂടിയ വൈറസാണത്. ഉത്തരാർദ്ധഗോളത്തിന്റെ നാലിലൊന്ന് തണുത്തുറഞ്ഞ മണ്ണാണ്. അതിനെ permafrost എന്ന് വിളിക്കുന്നു. കാലാവസ്ഥ ചൂടാകുന്നത് കൊണ്ട് തിരിച്ച് വരാൻ പറ്റാത്ത വിധം ആ മണ്ണ് ഉരുകുന്നു. അങ്ങനെ ഉരുകുന്നത് വഴി ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉറഞ്ഞിരുന്ന ജൈവാവശിഷ്ടങ്ങൾ പുറത്തേക്ക് വരുന്നു. … Continue reading സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി

ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും

ആഗോള കാലാവസ്ഥാ മാറ്റം കാരണം താപനില അതിവേഗം വ‍ദ്ധിക്കുകയാണ്, പ്രത്യേകിച്ചും ആർക്ടിക്കിൽ. മറ്റ് കാര്യങ്ങളോടൊപ്പം കൂടിയ താപനില കാരണം ആയിരക്കണക്കിന് വർഷങ്ങളായി ഉറഞ്ഞ് കിടക്കുന്ന കൂടുതൽ കൂടുതൽ permafrost മണ്ണ് ഉരുകുന്നു. പ്രത്യേകിച്ചും ബാധിച്ചത് 'yedoma' എന്ന് വിളിക്കുന്ന permafrost നെ ആണ്. കഴിഞ്ഞ ഹിമയുഗത്തിൽ മഞ്ഞ് പാളി ആവരണം ഇല്ലാതിരുന്ന വിശാലമായ സ്ഥലമാണത്. തറയിലെ മഞ്ഞ് വളരെ പെട്ടെന്ന് ഉരുകുന്നു. അത് കാരണം bedrock തകരുകയും ഒലിക്കുകയും ചെയ്യുന്നു. അത്തരത്തിലെ പ്രക്രിയയെ thermokarst എന്നാണ് വിളിക്കുന്നത്. … Continue reading ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും

ആർക്ടിക്കിലെ ഉരുകൽ ഓസോൺ കരാർ 15 വർഷം വൈകിപ്പിച്ചു

ഓസോൺ പാളികളെ സംരക്ഷിക്കുന്നതിൽ 1987 ലെ മോൺട്രിയൽ കരാർ ഏറ്റവും നല്ലതായിരുന്നു. ആർക്ടിക്കിലെ മഞ്ഞ് ഇല്ലാതാകുന്നത് വൈകിപ്പിക്കുന്നതിനും അത് സഹായിച്ചു എന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തി. ഓസോണിനെ നശിപ്പിക്കുന്ന ക്ലോറോഫ്ലൂറോകാർബണുളെ ഇല്ലാതാക്കാനായ അന്തർദേശീയ കരാർ ഏക്കാലത്തേക്കും ഏറ്റവും വിജയകരമായ പരിസ്ഥിതി കരാറായിരുന്നു. അതിന്റെ കാര്യക്ഷമത, ദോഷകരമായ അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന, ഭൂമിയുടെ നശിച്ചുകൊണ്ടിരുന്ന ഓസോൺ പാളിയെ സംരക്ഷിക്കുന്നതിൽ ഫലപ്രദമായിരുന്നു. ഏതാനും ദശാബ്ദങ്ങളിൽ ഓസോൺ ദ്വാരത്തെ നിരീക്ഷച്ച് പൂർണ്ണമായും രക്ഷിക്കാൻ അതിന് കഴിഞ്ഞു. — … Continue reading ആർക്ടിക്കിലെ ഉരുകൽ ഓസോൺ കരാർ 15 വർഷം വൈകിപ്പിച്ചു

ആഗോളതപനവും പ്രാദേശിക അസ്ഥിര കാലാവസ്ഥയും തമ്മിലുള്ള ബന്ധം

പ്രാദേശിക വരൾച്ച, തീവൃ താപനില തുടങ്ങിയ കൂടുതൽ അസ്ഥിരമായ കാലാവസ്ഥ കൂടുതലുണ്ടാകുന്നതിന് കാലാവസ്ഥാ മാറ്റം കാരണമാകുന്നു. എന്നാൽ പ്രാദേശിക ആഗോള കാലാവസ്ഥയെ ബന്ധിപ്പിക്കുന്ന അനുരൂപമായ സിദ്ധാന്തം ഇതുവരെ വികസിപ്പിച്ചിട്ടില്ല. ഇപ്പോൾ Niels Bohr Institute ലെ ഒരു Danish astrophysics വിദ്യാർത്ഥി പ്രപഞ്ചത്തിലെ വെളിച്ചത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ നിന്ന് പ്രചോദനം കൊണ്ട് ഒരു ഗണിത സമീപനം ഉപയോഗിച്ച് ആഗോള താപനില വർദ്ധനവ് എങ്ങനെയാണ് ഭൂമിയിൽ പ്രാദേശികമായി അസ്ഥിര കാലാവസ്ഥയുണ്ടാക്കുന്നത് എന്ന് കണ്ടെത്തി. — സ്രോതസ്സ് University of Copenhagen … Continue reading ആഗോളതപനവും പ്രാദേശിക അസ്ഥിര കാലാവസ്ഥയും തമ്മിലുള്ള ബന്ധം

അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക

നമ്മുടെ നാട്ടിൽ ഇപ്പോൾ കാലാവസ്ഥ അസഹ്യമായിരിക്കുന്നു. എല്ലാവരും അത് തന്നെയാണ് സംസാരിക്കുന്നത്. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. 1980കൾ തൊട്ടേ ശാസ്ത്രജ്ഞർ ഇക്കാര്യത്തെ കുറിച്ച് മുന്നറീപ്പ് നൽകിയിരുന്നു. പക്ഷേ സമൂഹം അത് ചെവിക്കൊണ്ടില്ല. ഇപ്പോഴും ചെവിക്കൊള്ളുന്നുമില്ല. ഇതിനേക്കാൾ വലിയ ചൂടാകും അടുത്ത വർഷം ഉണ്ടാകുക. ആഗോളതപനം ആണ് ഈ വലിയ ചൂടിന് കാരണമാകുന്നത്. ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ വർദ്ധിക്കുന്നത് കാരണം ഭൂമിയിലെ ചൂട് മുമ്പത്തെ പോലെ ബഹിരാകാശത്തേക്ക് പോകുന്നില്ല. അത് നമ്മുടെ കാലാവസ്ഥാ വ്യവസ്ഥയെ തകിടം മറിക്കുന്നു. അതാണ് … Continue reading അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക

ആഗോളതപനത്താൽ ലോകത്തിലെ സമുദ്രങ്ങളുടെ ‘ഓർമ്മ’ നശിക്കുന്നു

അന്തരീക്ഷത്തിലെ അതിവേഗ കാലാവസ്ഥ ചാഞ്ചാട്ടങ്ങൾക്ക് സമാനമായി സാവധാനം മാറുന്ന സമുദ്രങ്ങൾ ശക്തമായ സ്ഥിരത അഥവാ "ഓർമ്മ" പ്രകടിപ്പിക്കുന്നുണ്ട്. അതായത് സമുദ്രത്തിന്റെ ഇന്നത്തെ താപനിലയോട് വളരെ സമാനമായിരിക്കും നാളത്തെ താപനില. വളരെ ചെറിയ വ്യത്യാസമേ ഉണ്ടാകൂ. അതിന്റെ ഫലമായി സമുദ്ര അവസ്ഥ പ്രവചിക്കാനായി സമുദ്ര ഓർമ്മയെ ഉപയോഗിക്കുന്നു. സമുദ്രത്തിന്റെ ഏറ്റവും മുകളിലത്തെ പാളിയുടെ കനവും ആയി ബന്ധപ്പെട്ടതാണ് സമുദ്ര ഓർമ്മ. ആഴമുള്ള മിശ്രപാളിക്ക് കൂടുതൽ താപ ഉള്ളടക്കമുണ്ട്. അതിനാൽ കൂടുതൽ താപ ജഡത്വം ഉണ്ടാകും. അതാണ് ഓർമ്മ. എന്നിരുന്നാലും … Continue reading ആഗോളതപനത്താൽ ലോകത്തിലെ സമുദ്രങ്ങളുടെ ‘ഓർമ്മ’ നശിക്കുന്നു

മുതലാളിത്തം എന്നാൽ ആഗോള തപനം

ഞാൻ ഈ ചിത്രം ഉപയോഗിച്ചു: Average Global Temperature Anomaly (“global warming”) ന് പകരം 2010 - 2022 കാലത്തെ വടക്കൻ മിതശീതോഷ്ണ അക്ഷാംശങ്ങളിലെ മീഥേന്റെ സാന്ദ്രതയെക്കുറിച്ചുള്ള Leonid Yurganov ന്റെ “IASI CH4 zonal mean anomaly for 45° N – 60° N referred to 2015-2017” ചിത്രം. [“എന്റെ കമ്പ്യൂട്ടറിൽ നിന്ന്. ഉത്തരാർദ്ധ ഗോളത്തിലെ മിത അക്ഷാംശങ്ങളിലെ 0-4 km പൊക്കത്തിലെ മീഥേൻ അസ്വാഭാവികത രണ്ട് IASI/MetOp ഉപകരണങ്ങൾ അളന്നത്. … Continue reading മുതലാളിത്തം എന്നാൽ ആഗോള തപനം

കാൾ സാഗൻ കാലാവസ്ഥ മാറ്റത്തെക്കുറിച്ച് 1985 ൽ സാക്ഷിപറയുന്നു

https://www.youtube.com/watch?v=m74LbxaRwNU Carl Sagan testifying before Congress in 1985 on climate change

നഗരത്തിലെ വീടിനകത്തെ മീഥേൻ ചോർച്ച

പ്രകൃതിവാതകത്തിന്റെ ഒരു പ്രധാന ഘടകമാണ് മീഥേൻ. കാലാവസ്ഥക്ക് നാശമുണ്ടാക്കുന്നതിൽ അത് പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വർഷവും മനുഷ്യൻ 50 കോടി ടൺ മീഥേനാണ് അന്തരീക്ഷത്തിലേക്ക് വിടുന്നത്. നമ്മുടെ കാറുകൾ, വീടുകൾ, ഫാക്റ്ററികളെന്നിവയിൽ നിന്ന് പുറത്തുവരുന്ന CO2 ന്റെ ഒരു ശതമാനം മാത്രം. എന്നിട്ടും ആഗോളതപനത്തിന്റെ 20% ന്റെ ഉത്തരവാദി മീഥേനാണ്. എത്രയും വേഗം തന്നെ പ്രകൃതിവാതകത്തെ ഇന്ധനമായി ആശ്രയിക്കുന്നത് കുറക്കാൻ മനുഷ്യരാശിയെ പ്രേരിപ്പിക്കേണ്ട ഒരു സത്യമാണിത്. അതിനിടക്ക് ഇപ്പോഴത്തെ ഖനനം മുതൽ വീട്ടിലെ അടുപ്പ് വരെയുള്ള … Continue reading നഗരത്തിലെ വീടിനകത്തെ മീഥേൻ ചോർച്ച