സാങ്കേതികവിദ്യ കുത്തകകള്‍

https://www.youtube.com/watch?v=jXf04bhcjbg Last Week Tonight with John Oliver (HBO)

ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു

Pegasus spyware ഐഫോണില്‍ ബാധിച്ചതിന്റെ കുറ്റം ഇസ്രായേല്‍ കമ്പനിയായ NSO Group ന് എതിരെ ചുമത്തിക്കൊണ്ട് ആപ്പിള്‍ ചൊവ്വാഴ്ച അവര്‍ക്കെതിരെ കേസ് കൊടുത്തു. ഈ കമ്പനി ലോകം മൊത്തം സര്‍ക്കാരുകള്‍ക്ക് രഹസ്യാന്വേഷണ സാങ്കേതികവിദ്യ വില്‍ക്കുന്ന കമ്പനിയാണ്. പ്രതിഷേധിക്കുന്നവരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകളെ ആണ് അത് ബാധിച്ചത്. ഇസ്രായേലിലെ രഹസ്യാന്വേഷണ കമ്പനി അമേരിക്കയുടെ ഫെഡറല്‍, സംസ്ഥാന നിയമങ്ങള്‍ ലംഘിച്ചതായി കേസില്‍ അമേരിക്കയിലെ സാങ്കേതികവിദ്യ വമ്പന്‍ ആരോപിക്കുന്നു. Jewish Voice for Peace (JVP) ആപ്പിളിന്റെ കേസിനെ ആഘോഷിച്ചു. തങ്ങളും ഈ … Continue reading ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു

കടയില്‍ മോഷണം നടത്തി എന്ന് തെറ്റായി ആരോപിച്ചതിന് ആപ്പിളിനെതിരെ കേസ്

ന്യൂയോര്‍ക്ക് നിവാസിയായ Ousmane Bah നെ 2018 ലും 2019 ലും പല പ്രാവശ്യം iStores കടയില്‍ മോഷണം നടത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്തതിനെതിരെ Apple ഉം അതിന്റെ സുരക്ഷാ കരാറുകാരായ Security Industry Specialists (SIS) ഉം കേസ്. Bah നെ തിരിച്ചറിയുന്നതില്‍ Apple ഉം SIS ഉം ഉത്തരവാദിത്തമില്ലാതെ പെരുമാറി എന്നതില്‍ ആരോപിക്കുന്നു. Massachusetts ലെ ജില്ലാ കോടതിയില്‍ കൊടുത്തിരിക്കുന്ന ഈ കേസ് Boston ല്‍ നടന്ന സംഭവങ്ങള്‍ക്ക് സമാനമാണ്. അതിനാല്‍ അതിനെ ഒഴുവാക്കിയിട്ടുണ്ട്. … Continue reading കടയില്‍ മോഷണം നടത്തി എന്ന് തെറ്റായി ആരോപിച്ചതിന് ആപ്പിളിനെതിരെ കേസ്

കൊറേലിയത്തെ അടച്ചുപൂട്ടിക്കാന്‍‍ ആപ്പിള്‍ ശ്രമിക്കുന്നു

ആപ്പിള്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ബഗ്ഗുകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ Corellium സഹായിക്കുന്നു. ആ കമ്പനനിയാണ് ആപ്പിള്‍ അടച്ചുപൂട്ടിക്കാന്‍‍ ശ്രമിക്കുന്നത്. Corellium ന് എതിരെ Apple കേസ് കൊടുത്തു. എന്നാല്‍ ഐഫോണ്‍ നിര്‍മ്മാതാക്കളെ തോല്‍പ്പിച്ച് കൊണ്ട് Corellium കേസില്‍ വിജയിച്ചു. കോടതി രേഖകള്‍ പ്രകാരം ആപ്പിള്‍ 2018 ല്‍ Corellium നെ ഏറ്റെടുക്കാനായിരുന്നു ശ്രമിച്ചിരുന്നത്. ഏറ്റെടുക്കല്‍ നടപടി നടക്കാതെ വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം പകര്‍പ്പവകാശ നിയമം ലംഘിക്കുന്നു എന്ന് ആരോപിച്ച് ആപ്പിള്‍ കേസ് കൊടുത്തു. അതുപോലെ ആപ്പിളിന്റെ സുരക്ഷാ … Continue reading കൊറേലിയത്തെ അടച്ചുപൂട്ടിക്കാന്‍‍ ആപ്പിള്‍ ശ്രമിക്കുന്നു

എങ്ങനെയാണ് അവര്‍ നമ്മുടെ വികാരങ്ങളില്‍ കൃത്രിമപ്പണി ചെയ്യുന്നത്

കഴിഞ്ഞ 15 വര്‍ഷമായി എന്റെ 6,400 വിദ്യാര്‍ത്ഥികള്‍ കാണുന്ന ആദ്യത്തേതും അവസാനത്തേതുമായ സ്ലൈഡ് ഇതാണ്. ഏത് ജന്മവാസനയെ, ഏത് അവയവത്തെ ലക്ഷ്യം വെക്കുന്നു എന്ന വ്യക്തമായ ധാരണയില്ലാതെ നിങ്ങള്‍ക്ക് ശതകോടിക്കണക്കിന് ഡോളര്‍ വിലയുള്ള ഒരു സ്ഥാപനം നിര്‍മ്മിക്കാനാകും എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അതിമാനുഷനാകാനുള്ള ഒരു ആവശ്യകത നമ്മുടെ സ്പീഷീസിനുണ്ട്. ഒരു സ്പീഷീസെന്ന നിലയില്‍ നമ്മുടെ മല്‍സര ആനുകൂല്യം നമ്മുടെ തലച്ചോറാണ്. ഈ വിഷമം പിടിച്ച ചോദ്യങ്ങള്‍ ചോദിക്കാനുള്ള കരുത്ത്‌ നമ്മുടെ തലച്ചോറിനുണ്ട്. എന്നിരുന്നാലും ദൌര്‍ഭാഗ്യകരമായി അതിന്റെ ഉത്തരങ്ങള്‍ … Continue reading എങ്ങനെയാണ് അവര്‍ നമ്മുടെ വികാരങ്ങളില്‍ കൃത്രിമപ്പണി ചെയ്യുന്നത്

ടെക് ഭീമന്‍മാര്‍ക്ക് വേണ്ടി കൊബാള്‍ട്ട് ഖനനം ചെയ്തിരുന്ന കുട്ടികളുടെ മരണങ്ങളില്‍ കേസ്

ഒരു അന്തര്‍ ദേശീയ സംഘടന ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളില്‍ ചിലതിനെതിരെ കേസ് കൊടുത്തിരിക്കുന്നു. കോംഗോയിലെ കൊബാള്‍ട്ട് ഖനികളില്‍ കുട്ടികള്‍ മരിക്കുകയും മുറിവേല്‍ക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ കേസ്. കോംഗോയില്‍ കൊബാള്‍ട്ട് ഖനനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മരിക്കുകയോ മുറിവേല്‍ക്കുകയോ ചെയ്യപ്പെട്ട കുട്ടികളുടെ 14 കുടുംബങ്ങള്‍ക്ക് വേണ്ടി International Rights Advocates ആണ് കേസ് കൊടുത്തിരിക്കുന്നത്. മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന റീച്ചാര്‍ജ്ജ് ചെയ്യാവുന്ന ലിഥിയം ബാറ്ററികളുടെ ഒരു പ്രധാന ഘടനകമാണ് കൊബാള്‍ട്ട്. Apple, Microsoft, Dell, Tesla, … Continue reading ടെക് ഭീമന്‍മാര്‍ക്ക് വേണ്ടി കൊബാള്‍ട്ട് ഖനനം ചെയ്തിരുന്ന കുട്ടികളുടെ മരണങ്ങളില്‍ കേസ്

ശതകോടിക്കണക്കിന് ഡോളര്‍ നികുതി ആപ്പിള്‍ അടച്ചിട്ടില്ല

ശതകോടിക്കണക്കിന് ഡോളര്‍ ലാഭിക്കുന്ന വന്‍തോതിലെ നികുതി വെട്ടിപ്പ് നടത്തുന്ന പദ്ധതി എന്ന് സാങ്കേതികവിദ്യാ ഭീമന്‍ ആപ്പിളിനെതിരെ ആരോപണം. സെനറ്റിലെ സംയുക്ത പാര്‍ട്ടിയുടെ റിപ്പോര്‍ട്ട് പ്രകാരം അപ്പില്‍ 2009 - 2012 കാലത്ത് $4400 കോടി ഡോളര്‍ നികുതി അടച്ചില്ല. വിവധ രാജ്യങ്ങളിലെ സംയോജിതമായ കമ്പനികളുടെ അഭൂതപൂര്‍വ്വമായ വലിയ വലയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന് ഒരു ജോലിക്കാരന്‍ പോലുമില്ലാത്ത രാജ്യങ്ങളില്‍ പോലും സഹ സ്ഥാപനങ്ങള്‍ കമ്പനിയുടെ ലാഭം മറച്ച് വെക്കുന്നു 2013

ആപ്പിളിന്റെ വ്യവസ്ഥാപിതമായ യൂറോപ്യന്‍ നികുതി വെട്ടിപ്പ് പുതിയ പഠനം പുറത്തുകൊണ്ടുവന്നു

European Parliament ലെ ഇടതുപക്ഷ സംഘം നടത്തിയ ഒരു പഠനത്തില്‍ സാങ്കേതികവിദ്യാ ഭീമനായ ആപ്പിള്‍ 2015 - 2017 കാലത്ത് നടത്തിയ വ്യവസ്ഥാപിതമായ നികുതി വെട്ടിപ്പും നിയമ പഴുതുകളുടെ ദുര്‍വിനിയോഗവും കണ്ടെത്തി. ആപ്പിള്‍ അവരുടെ ലാഭത്തിന്റേയും നികുതിയുടേയും ഭൂമിശാസ്ത്രപരമായ വ്യക്തതയൊന്നും പുറത്തു പറയുന്നില്ല. അമേരിക്കയില്‍ അവര്‍ $1390 കോടി ഡോളര്‍ നികുതി കൊടുത്തപ്പോള്‍ ബാക്കി ലോകം മൊത്തമുള്ള രാജ്യങ്ങളില്‍ $170 കോടി ഡോളര്‍ മാത്രമാണ് നികുതി കൊടുത്തത്. യൂറോപ്പില്‍ അവര്‍ക്കുണ്ടായ ലാഭത്തിന്റെ 0.7% മാത്രമേ അവിടെ നികുതി … Continue reading ആപ്പിളിന്റെ വ്യവസ്ഥാപിതമായ യൂറോപ്യന്‍ നികുതി വെട്ടിപ്പ് പുതിയ പഠനം പുറത്തുകൊണ്ടുവന്നു