പുകവലിയെക്കാള്‍ മരണകാരിയായ ആരോഗ്യ അപകടമായിക്കൊണ്ട് മോശമായ ആഹരരീതി 1.1 കോടി ആളുകളെ 2017 ല്‍ കൊന്നു എന്ന് പുതിയ പഠനം കണ്ടെത്തി. Global Burden of Disease Study യുടെ ഭാഗമായ പഠനം Lancet ല്‍ പ്രസിദ്ധീകിച്ചിട്ടുണ്ട്. പഠനത്തില്‍ 195 രാജ്യങ്ങളിലെ 1990- 2017 കാലത്തെ ആഹാരരീതികളാണ് പരിശോധിച്ചത്. മെച്ചപ്പെട്ട ആഹാരം ഉപയോഗിച്ച് അഞ്ചിലൊരു മരണത്തെ തടയാം എന്ന് ഈ പഠനം കണ്ടെത്തി. മോശം ആഹാരം കാരണം ഒരു കോടി ആളുകള്‍ ഹൃദ്രോഗത്താലും 9.13 ലക്ഷം പേര്‍ … Continue reading തെറ്റായ ആഹരരീതി 1.1 കോടി ആളുകളെ 2017 ല്‍ കൊന്നു
ടാഗ്: ആരോഗ്യം
അഞ്ചില്‍ ഒരു കുട്ടിക്ക് മാനസികാരോഗ്യ പ്രശ്നമുണ്ട്
ഒന്റാറിയോയിലെ അഞ്ചില്‍ ഒരു കുട്ടിക്ക് മാനസികാരോഗ്യ പ്രശ്നമുണ്ട്. എന്നാല്‍ അതിലെ മൂന്നിലൊന്ന് മാത്രമേ മാനസികാരോഗ്യ വിദഗ്ദ്ധനെ ബന്ധപ്പെട്ടിട്ടുള്ളു. Ontario Child Health Study (OCHS) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 8% കുട്ടികള്‍ ആത്മഹത്യയെ കുറിച്ച് ആലോചിച്ചു. 4% പേര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. OCHS ഫലങ്ങളുടെ വിവിധ വീക്ഷണങ്ങളുള്‍ക്കൊള്ളുന്ന 8 പ്രബന്ധങ്ങള്‍ Canadian Journal of Psychiatry പ്രസിദ്ധീകരിച്ചു. — സ്രോതസ്സ് fhs.mcmaster.ca | Apr 17, 2019
കൃഷിക്കാരന്റെ ആരോഗ്യ പ്രശ്നത്തിന് മൊണ്‍സാന്റോ ഉത്തരവാദികളാണെന്ന് ഫ്രഞ്ച് കോടതി ഉത്തരവിട്ടു
ഇപ്പോള്‍ നിരോധിച്ച കളനാശിനി ശ്വസിച്ചതിന് ശേഷം രോഗിയായി മാറിയതിന് മൊണ്‍സാന്റോയോട് ഒരു ദശാബ്ദമായി നീണ്ടുനിന്ന നിയമ പോരാട്ടത്തിന് ശേഷം കൃഷിക്കാരന് അനുകൂലമായി ഫ്രഞ്ച് അപ്പീല്‍ കോടതി ഉത്തരവിട്ടു. 2004ല്‍ മൊണ്‍സാന്റോയുടെ Lasso ശ്വസിച്ചതിനെ തുടര്‍ന്ന് തനിക്ക് neurological നാശമുണ്ടായി എന്ന് Paul Francois, 55, പറഞ്ഞു. ഉല്‍പ്പന്നത്തിന് മേലെഴുതിയിരിക്കുന്ന വിവരങ്ങള്‍ പര്യാപ്തമല്ല എന്ന് പറഞ്ഞ് അയാള്‍ കോടതിയില്‍ മൊണ്‍സാന്റോയ്കെതിരെ കേസ് കൊടുത്തു. 2012ലും 2015ലും അയാള്‍ക്കനുകൂലമായ വിധിയുണ്ടായി. എന്നാല്‍ ഫ്രാന്‍സിലെ പരമാധികര കോടതി അത് റദ്ദ് ചെയ്ത് … Continue reading കൃഷിക്കാരന്റെ ആരോഗ്യ പ്രശ്നത്തിന് മൊണ്‍സാന്റോ ഉത്തരവാദികളാണെന്ന് ഫ്രഞ്ച് കോടതി ഉത്തരവിട്ടു
മദ്യത്തിന്റെ ഉപയോഗം തലച്ചോറിന്റെ വളര്‍ച്ചയെ തടയുന്നു
കുട്ടികളിലെ ഉയര്‍ന്ന തോതിലുള്ള മദ്യത്തിന്റെ ഉപയോഗം അപകടകരമാണെന്ന് മാത്രമല്ല, മനുഷ്യ കുരങ്ങുകളില്‍ നടത്തിയ പഠനം കാണിക്കുന്നത് അത് യഥാര്‍ത്ഥത്തില്‍ തലച്ചോറിന്റെ വികാസത്തിന്റെ തോതിനേയും ബാധിക്കുമെന്നാണ്. eNeuro ജേണലില്‍ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ശരീര ഭാരത്തിന്റെ ഓരോ കിലോഗ്രാമിനും ഓരോ ഗ്രാം മദ്യം അകത്ത് ചെന്നാല്‍ പ്രതിവര്‍ഷം 0.25 മില്ലീ മീറ്റര്‍ എന്ന തോതില്‍ തലച്ചോറിന്റെ വളര്‍ച്ച കുറയും. സ്ഥിരമായ മദ്യ ഉപയോഗം cerebral white matter, subcortical thalamus ലും വളര്‍ച്ചയെ കുറക്കുന്നു. — സ്രോതസ്സ് news.ohsu.edu … Continue reading മദ്യത്തിന്റെ ഉപയോഗം തലച്ചോറിന്റെ വളര്‍ച്ചയെ തടയുന്നു
ചോളത്തിന്റെ ഉത്പാദനം കൊണ്ടുണ്ടാവുന്ന വായൂ മലിനീകരണം മരണ സംഖ്യ ഉയര്‍ത്തുന്നു
അമേരിക്കയില്‍ ചോളത്തിന്റെ ഉത്പാദനം കൊണ്ടുണ്ടാവുന്ന പരിസ്ഥിതി നാശം കാരണം പ്രതിവര്‍ഷം 4,300 നേരത്തെയുള്ള മരണം സംഭവിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. പണത്തിന്റെ രൂപത്തില്‍ നഷ്ടത്തെ രേഖപ്പെടുത്തിയാല്‍ $3900 കോടി ഡോളറിന്റെ നഷ്ടം ഉണ്ടാകുന്നു. നൈട്രജന്‍ വളങ്ങളില്‍ നിന്ന് വരുന്ന അമോണിയ സുഷ്മ കണികകളുടെ (fine particulate matter (PM2.5)) സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നു. കുറയുന്ന വായൂ ഗുണമേന്മ കാരണമുണ്ടാകുന്ന ശരാശരി ആരോഗ്യ ദോഷം bushel (56.5 lbs.) ന് $3.07 ഡോളര്‍ എന്ന തോതിലാണ്. കഴിഞ്ഞ … Continue reading ചോളത്തിന്റെ ഉത്പാദനം കൊണ്ടുണ്ടാവുന്ന വായൂ മലിനീകരണം മരണ സംഖ്യ ഉയര്‍ത്തുന്നു
ദാരിദ്ര്യം നിങ്ങളുടെ ജീനുകളില്‍ അടയാളങ്ങളുണ്ടാക്കും
മനുഷ്യന്റെ ആരോഗ്യവും രോഗങ്ങളും തീരുമാനിക്കുന്നതില്‍ സാമൂഹ്യ സാമ്പത്തിക സ്ഥിതി (SES) ഒരു ശക്തമായ പ്രഭാവമുണ്ടെന്നും സാമൂഹ്യ അസമത്വം ലോകം മൊത്തമുള്ള മനുഷ്യ ജനസംഖ്യയിലെ സര്‍വ്വവ്യാപിയായ സമ്മര്‍ദ്ദമാണെന്നും മുമ്പ് നടത്തിയ പഠനങ്ങള്‍ കാണിച്ചിരുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും കുറവ് നേട്ടം ഹൃദയ രോഗങ്ങള്‍, പ്രമേഹം, ധാരാളം ക്യാന്‍സര്‍ തുടങ്ങിയവയുടെ അപകടസാദ്ധ്യത വര്‍ദ്ധിക്കുന്നതായി കാണുന്നു. അതുപോലെ വിട്ടുമാറാത്ത കത്തുന്ന നോവ്(inflammation), ഇന്‍സുലിന്‍ പ്രതിരോധം, cortisol dysregulation തുടങ്ങിയ രോഗങ്ങളുടെ വികാസത്തിലേക്ക് നയിക്കുന്ന physiological പ്രക്രിയകളുമായി താഴ്ന്ന SES ബന്ധപ്പെട്ടരിക്കുന്നു. ജിനോമിന്റെ വലിയ … Continue reading ദാരിദ്ര്യം നിങ്ങളുടെ ജീനുകളില്‍ അടയാളങ്ങളുണ്ടാക്കും
വായൂ മലിനീകരണം 6 ലക്ഷം കുട്ടികളെ 2016 ല്‍ കൊന്നു
വായൂ മലിനീകരണം കാരണം 6 ലക്ഷം കുട്ടികള്‍ 2016 ല്‍ നേരത്തെ മരിച്ചു എന്ന് ലോകാരോഗ്യസംഘടനയുടെ (WHO) റിപ്പോര്‍ട്ടില്‍ പറയുന്നു. 15 വയസിന് താഴെയുള്ള 93% ആളുകളും - 180 കോടി കുട്ടികള്‍ - വിഷമയമായ വായുവാണ് ശ്വസിക്കുന്നത്. വീട്ടിലേയും പുറത്തേയും വായൂ മലിനീകരണം കാരണം പ്രതിവര്‍ഷം 70 ലക്ഷം ആളുകള്‍ കുറഞ്ഞ പ്രായത്തില്‍ തന്നെ മരിക്കുന്നതായി WHO റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുട്ടികളാണ് കൂടുതല്‍ ദുര്‍ബലര്‍. കാരണം അവരുടെ ശ്വസന, നാഡി, ഹൃദയ, പ്രതിരോധ വ്യവസ്ഥകളെല്ലാം … Continue reading വായൂ മലിനീകരണം 6 ലക്ഷം കുട്ടികളെ 2016 ല്‍ കൊന്നു
കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ദാരിദ്ര്യത്തിന്റെ ആഘാതം
ദാരിദ്ര്യത്തില്‍ ജനിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയുടെ തുടക്കത്തില്‍ പ്രധാനപ്പെട്ട വ്യത്യാസം കാണിക്കുന്നു എന്ന് University of East Anglia യിലെ ഗവേഷകര്‍ പറയുന്നു. ഗ്രാമീണ ഇന്‍ഡ്യയിലെ നാല് മാസം മുതല്‍ നാല് വര്‍ഷം വരെ പ്രായമുള്ള കുട്ടികളെയാണ് അവര്‍ പരിശോധിച്ചത്. കുറഞ്ഞ വരുമാനമുള്ള ചുറ്റുപാടുകളില്‍ നിന്ന് വരുന്ന, അമ്മക്കും കുറഞ്ഞ വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ തലച്ചോറില്‍ ദുര്‍ബലമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. അവര്‍ കൂടുതല്‍ വേഗത്തില്‍ ശ്രദ്ധമാറുന്നവരാണ്. പ്രതിവര്‍ഷം താഴ്ന്നതോ മദ്ധ്യ നിലയിലേയോ വരുമാനമുള്ള രാജ്യങ്ങളിലെ 25 കോടി … Continue reading കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ദാരിദ്ര്യത്തിന്റെ ആഘാതം
മുതിര്‍ന്നവരുടെ തലച്ചോറിലും പുതിയ ന്യൂറോണുകള്‍ ജനിക്കുന്നു
Nature Medicine ല്‍ വന്ന പഠന റിപ്പോര്‍ട്ട് പ്രകാരം പഠനത്തിനും, ഓര്‍മ്മക്കും, mood regulation ഉം കാരണമായ തലച്ചോറിന്റെ ഭാഗത്ത് neurogenesis എന്ന് പറയുന്ന പുതിയ ന്യൂറോണ്‍ ജനിക്കുന്ന പ്രവര്‍ത്തനം സംഭവിക്കുന്നു. hippocampus ലെ Neurogenesis ന് പ്രാധാന്യമുണ്ട്. ആരോഗ്യമുള്ള മൃഗങ്ങളില്‍ neurogenesis മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളെ താങ്ങാന്‍ സഹായിക്കുന്നു. വിഷാദം ഉള്‍പ്പടെയുള്ള Mood disorders ന് neurogenesis മായി ബന്ധമുണ്ട്. കൂടുതല്‍ വ്യായാമം ചെയ്യിക്കുന്നത് വഴിയും ബൌദ്ധികമായി സാമൂഹ്യമായും ഉത്തേജനം നല്‍കുന്ന പരിതസ്ഥിതിയും നല്‍കുന്നത് വഴിയും … Continue reading മുതിര്‍ന്നവരുടെ തലച്ചോറിലും പുതിയ ന്യൂറോണുകള്‍ ജനിക്കുന്നു
അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം
മുതിര്‍ന്നവരുടെ അത്ര തന്നെ മാനസിക സമ്മര്‍ദ്ദമാണ് ഇന്ന് കുട്ടികളനുഭവിക്കുന്നത്. മൂന്നില്‍ ഒന്ന് കുട്ടികള്‍ വിഷാദിത്തിലാണ്. ഒരിക്കല്‍ കുറഞ്ഞ് വന്നിരുന്ന അത്മഹത്യ ഇന്ന് കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണമായിരിക്കുന്നു. രണ്ടാമത്തെ സ്ഥാനം അപകടങ്ങള്‍ക്കാണ്. 1,500 കുട്ടികള്‍ക്ക് ഒരു മനശാസ്ത്രജ്ഞന്‍ എന്ന തോതാണ് ഇപ്പോള്‍ സ്കൂളിലുള്ളത് എന്ന് ACLU റിപ്പോര്‍ട്ടിലുണ്ട്. 20% കുട്ടികളേ മാനസികാരോഗ്യ സേവനങ്ങള്‍ സ്വീകരിക്കുന്നുള്ളു. അതില്‍ 80% നും ആ സേവനം കിട്ടുന്നത് സ്കൂളില്‍ നിന്നാണ്. 1.4 കോടി കുട്ടികള്‍ പോകുന്ന സ്കൂളുകളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ട്. … Continue reading അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം