ആയിരക്കണക്കിന് ആടുകളും മുയലുകളും വലിയ ഒരു ബയോടെക് ലാബില്‍ നിന്ന് കാണാതെയായി

2015 ജൂലൈയില്‍ പ്രധാനപ്പെട്ട antibody ദാദാക്കളായ Santa Cruz Biotechnology ന് 2,471 മുയലുകളും 3,202 ആടുകളുമുണ്ടായിരുന്നു. ഇപ്പോള്‍ അവയെ കാണാനില്ല എന്ന് US Department of Agriculture (USDA) നല്‍കിയ സര്‍ക്കാരിന്റെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ antibody ദാദാക്കളാണ് ടെക്സാസിലെ ഈ കമ്പനി. ആട്, മുയല്‍ തുടങ്ങിയ ജീവികളില്‍ ചില പ്രോട്ടീനുകള്‍ കുത്തിവെച്ചാണ് antibody ഉത്പാദനത്തെ ഉത്തേജിപ്പിച്ചാണ് അവര്‍ അത് ശേഖരിക്കുന്നത്. കാലിഫോര്‍ണിയയിലെ സ്ഥാപനത്തില്‍ അവര്‍ ആടുകളെ മോശമായ രീതിയില്‍ പരിപാലിച്ചുന്ന് … Continue reading ആയിരക്കണക്കിന് ആടുകളും മുയലുകളും വലിയ ഒരു ബയോടെക് ലാബില്‍ നിന്ന് കാണാതെയായി

മദ്യപാനം ദോഷകരമാകാന്‍ രണ്ടാമതൊരു കാരണം കൂടി

മദ്യം നേരിട്ട് തന്നെ കരളിലെ കോശങ്ങളെ നശിപ്പിക്കും. ഇപ്പോള്‍ University of California യുടെ San Diego School of Medicine ലെ ഗവേഷകര്‍ മദ്യത്തിന്റെ കരളിലെ ദൂഷ്യവശത്തെക്കുറിച്ച് രണ്ടാമതൊരു കാര്യം കൂടി കണ്ടെത്തിയിരിക്കുകയാണ്. കുടലിലെ ബാക്റ്റീരിയകള്‍ കരളിലേക്ക് താമസം മാറ്റി മദ്യം മൂലമുള്ള കരള്‍ രോഗത്തെ കൂടുതല്‍ മോശമാക്കും. എലികളില്‍ അവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫെബ്രിവരി 10 ന്റെ Cell Host & Microbe ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ സൂഷമ ജീവികള്‍ സാധാരണ കരളിലെ … Continue reading മദ്യപാനം ദോഷകരമാകാന്‍ രണ്ടാമതൊരു കാരണം കൂടി

സുഗന്ധലേപനങ്ങള്‍ ശരീരത്തിലെ ബാക്റ്റീരിയകള്‍ക്ക് മാറ്റം വരുത്തും

antiperspirant ഉം deodorant ഉം ഒക്കെ നിങ്ങളുടെ സാമൂഹ്യജീവിതത്തിന് ഗുണകരമായിരിക്കും. എന്നതാല്‍ അത് നിങ്ങളുടെ സൂഷ്മജീവികളുടെ ജീവിതത്തിന് ഗുണകരമല്ല. PeerJ എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം നിങ്ങളുടെ തൊലിപ്പുറത്ത് ജീവിക്കുന്ന ആയിരക്കണക്കിന് ബാക്റ്റീരിയ സ്പീഷീസുകളുടെ തരവും ഗുണവും നിങ്ങളുപയോഗിക്കുന്ന deodorant and/or antiperspirant നെ ആശ്രയിച്ചിരിക്കുന്നു. അത്തരം ഉല്‍പ്പന്നങ്ങളുടെ ഗുണത്തേയും ദോഷത്തേയും ചോദ്യത്തിലാഴ്ത്തിയിരിക്കുകയാണ് പുതിയ ഈ പഠനം. — തുടര്‍ന്ന് വായിക്കൂ discovery.com

ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ കിട്ടുന്നില്ല

സര്‍വ്വത്രിക ആരോഗ്യ സംരക്ഷം എന്ന ആശയത്തിന് വലിയ പ്രചാരം കിട്ടുന്നുണ്ടെങ്കിലും ഏകദേശം 40 കോടിയാളുകള്‍ക്ക് അടിസ്ഥാന ആരോഗ്യസംരക്ഷണ സേവനങ്ങള്‍ ലഭ്യമല്ല എന്നാണ് ലോകാരോഗ്യസംഘടനയുടേയും ലോകബാങ്ക് സംഘത്തിന്റേയും പുതിയ റിപ്പോര്‍ട്ട്. 37 രാജ്യങ്ങളിലെ 6% ജനങ്ങള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു (ദിവസം 80 രൂപയില്‍ താഴെ വരുമാനം). കാരണം അവര്‍ക്ക് ആരോഗ്യ സേവനം ലഭിക്കാന്‍ അവരുടെ സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുക്കേണ്ടതായി വരുന്നു. പഠനം ദാരിദ്ര്യത്തെ പ്രതിദിനം 130 രൂപയെന്ന് കണക്കാക്കിയപ്പോള്‍ ഈ രാജ്യങ്ങളിലെ 17% ആളുകള്‍ … Continue reading ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ കിട്ടുന്നില്ല

ബാര്‍ബഡോസില്‍ മധുരപാനീയങ്ങള്‍ക്ക് 10% അധിക നികുതി പുതിയതായി ഈടാക്കിത്തുടങ്ങി

കരീബിയന്‍ ദ്വീപായ ബാര്‍ബഡോസ്(Barbados) മധുരത്തിന് 2015 ഓഗസ്റ്റ് 1 മുതല്‍ പുതിയ നികുതി ഈടാക്കുന്നു. എല്ലാ carbonated ലഘുപാനീയങ്ങള്‍, sports drinks, sweetened fruit juices, juice drinks തുടങ്ങിയവക്ക് 10% അധിക നികുതി കൊടുക്കണം. ബാര്‍ബഡോസിലെ ജനങ്ങള്‍ക്ക് ഈ നീക്കം അത്ര ഇഷ്ടമായിട്ടില്ല. പണം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ഒരു പുതിയ നയമായാണ് അവര്‍ ഇതിനെ കാണുന്നത്. എന്നാല്‍ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നതനുസരിച്ച് അവിടെ പൊണ്ണത്തടി വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. ബാര്‍ബഡോസിലെ ജനസംഖ്യയുടെ 64% വും പൊണ്ണത്തടിക്കാരാണ്. കുട്ടികളുടെ … Continue reading ബാര്‍ബഡോസില്‍ മധുരപാനീയങ്ങള്‍ക്ക് 10% അധിക നികുതി പുതിയതായി ഈടാക്കിത്തുടങ്ങി

ദശാബ്ദങ്ങള്‍ക്ക് മുമ്പ് പാലില്‍ കാണപ്പെട്ട കീടനാശിനികള്‍ പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും

1980കളുടെ തുടക്കത്തില്‍ ഉപയോഗിച്ചതും അക്കാലത്ത് പാലില്‍ കണ്ടെത്തിയതുമായ കീടനാശിനികള്‍ തലച്ചോറിനെ ബാധിക്കുന്ന പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും. American Academy of Neurologyയുടെ Neurology® എന്ന മെഡിക്കല്‍ ജേണലിലാണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നത്. heptachlor epoxide എന്ന കീടനാശിയുടെ അംശങ്ങള്‍ ഗവേഷകര്‍ 116 തലച്ചോറുകളില്‍ പരിശോധിച്ചു. ഹവായ്‌യിലെ പാലില്‍ 1980കളില്‍ ഈ രാസവസ്തു വലിയ തോതില്‍ കാണപ്പെട്ടിരുന്നു. കൈതച്ചക്ക വ്യവസായത്തിലാണ് ഈ കീടനാശി ഉപയോഗിച്ചത്. ആ സമയത്ത് അമേരിക്കയില്‍ ഈ കീടനാശിനി നിരോധിച്ചിരുന്നു. കിണറുകളിലെ വെള്ളത്തിലും ഈ … Continue reading ദശാബ്ദങ്ങള്‍ക്ക് മുമ്പ് പാലില്‍ കാണപ്പെട്ട കീടനാശിനികള്‍ പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും

സിഗററ്റിന്റെ നികുതി ഉയര്‍ത്തിയാല്‍ നവജാതശിശുക്കളുടെ മരണം കുറയും

അമേരിക്കിയല്‍ സിഗററ്റിന്റെ ഉയര്‍ന്ന വിലയും ഉയര്‍ന്ന നികുതിയും പിഞ്ചുകുട്ടികളുടെ മരണനിരക്ക് കുറക്കുന്നതിനെ സഹായിക്കുമെന്ന് Vanderbilt University ഉം University of Michigan ഉം പുതിയ പഠനം കണ്ടെത്തി. Pediatrics എന്ന ജേണലിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. സിഗററ്റിന് $1 ഡോളര്‍ നികുതി വര്‍ദ്ധിപ്പിച്ചാല്‍ പ്രതിദിനം രണ്ട് നവജാതശിശുക്കളുടെ മരണം തടയാനാവും. നികുതി വര്‍ദ്ധിപ്പിക്കുന്നത് വഴി വാര്‍ഷിക മരണ നിരക്ക് 3.2% കുറക്കാം. അതായത് പ്രതിവര്‍ഷം 750 കറവ് മരണമേ സംഭവിക്കൂ. — സ്രോതസ്സ് sciencedaily.com

രക്ഷകര്‍ത്താക്കളുടെ പുകവലി ബ്രിട്ടണിലെ 4 ലക്ഷം കുട്ടികളെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു

നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല പുകവലി മോശമായിട്ടുള്ളത്. 4 ലക്ഷം കുട്ടികളെ ദാരിദ്ര്യത്തിലേക്ക് അത് ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് പുകവലി വലിയൊരു സാമ്പത്തിക ബാധ്യതയാണ്. തങ്ങളുടെ പുക ആസക്തി കാരണം വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളും ആഹാരവും ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാവുന്നു. BMC Public Health എന്ന ജേണലിലാണ് ഈ പഠനം വന്നത്. അമേരിക്കയിലും പുകവലിക്കാര്‍ കുടുംബത്തിന് വേണ്ടി കുറവ് പണവും പുകവലിക്ക് വേണ്ടി കൂടുതല്‍ പണവും ചിലവാക്കുന്നു. ഇന്‍ഡ്യയില്‍ നടത്തിയ പഠനവും അത് തന്നെയാണ് … Continue reading രക്ഷകര്‍ത്താക്കളുടെ പുകവലി ബ്രിട്ടണിലെ 4 ലക്ഷം കുട്ടികളെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു