അദാനി ഗ്രൂപ്പിനെതിരായ തട്ടിപ്പ് ആരപണങ്ങളെ ഇന്‍ഡ്യന്‍ അധികൃതര്‍ അവഗണിക്കുന്നു

വിദേശത്തുള്ള നികുതി രക്ഷാകേന്ദ്രങ്ങളിലേക്ക് അദാനി ഗ്രൂപ്പ് 1500 കോടി രൂപ നിയമവിരുദ്ധമായി നീക്കി എന്ന ആരോപണത്തെ ഇന്‍ഡ്യന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവഗണിക്കുന്നതായി പരാതി. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് അദാനി ഗ്രൂപ്പിനും അദാനി കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ക്കും എതിരായി പണം നീക്കുന്നതിന്റെ ആരോപണത്തെ അധികൃതര്‍, KVS Singh, അടുത്ത മാസങ്ങളില്‍ അവഗണിക്കുന്നത്. ഇന്‍ഡ്യയിലെ ഖനന ഭീമന്‍ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി നിര്‍മ്മിക്കാന്‍ തുടങ്ങുകയാണ്. ദുബായിലെ അവരുടെ മുന്‍നിര കമ്പനി ഉപയോഗിച്ച് 2009 - 2013 കാലത്ത് … Continue reading അദാനി ഗ്രൂപ്പിനെതിരായ തട്ടിപ്പ് ആരപണങ്ങളെ ഇന്‍ഡ്യന്‍ അധികൃതര്‍ അവഗണിക്കുന്നു

പുനരുത്പാദിതോര്‍ജ്ജം ആസ്ട്രേലിയയിലെ 70% വീടുകള്‍ക്കും വൈദ്യുതി നല്‍കി

ആസ്ട്രേലിയയിലെ പുനരുത്പാദിതോര്‍ജ്ജ രംഗം ദേശീയ ഭവന ഊര്‍ജ്ജ ഉപഭോഗത്തിന് അടുത്തെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 70% വീടുകള്‍ക്കും വേണ്ട് വൈദ്യുതി ഈ രംഗത്തിന് നല്‍കാനായി. Green Energy Markets കൊണ്ടുവന്ന ആദ്യത്തെ Australian Renewable Energy Index പ്രകാരം, 2016-17 ല്‍ നിര്‍മ്മാണത്തിലിരിക്കുന്ന പവനോര്‍ജ്ജ സൌരോര്‍ജ്ജ നിലയങ്ങള്‍ പണി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ വീടുകളുടെ 90% ത്തിനും പുനരുത്പാദിതോര്‍ജ്ജം നല്‍കാനാകും. ഒരു ദശാബ്ദം മുമ്പ് പുനരുത്പാദിതോര്‍ജ്ജം ദേശീയ വൈദ്യുതോര്‍ജ്ജ ഉത്പാദനത്തിന്റെ വെറും 7% മാത്രമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ … Continue reading പുനരുത്പാദിതോര്‍ജ്ജം ആസ്ട്രേലിയയിലെ 70% വീടുകള്‍ക്കും വൈദ്യുതി നല്‍കി

ആസ്ട്രേലിയയിലെ സര്‍ക്കാര്‍ മൂന്ന് ലക്ഷത്തിലധികം പ്രാവശ്യം മെറ്റാഡാറ്റാ ഉപയോഗിച്ചു

ഓരോ ടെലഫോണിന്റേയും ഇന്റര്‍നെറ്റ് അകൌണ്ടിന്റേയും ഫോണ്‍ വിളി രേഖകളും മെറ്റാഡാറ്റയും വാറന്റില്ലാതെ ഉപയോഗിക്കാന്‍ ആസ്ട്രേലിയയിലെ നിയമപാലക ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന Telecommunications (Interception and Access) Act ന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് Attorney-General's Department ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വന്നു. ചൈനയുമായി ആസ്ട്രേലിയ സര്‍ക്കാര്‍ പരസ്പര സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ "രേഖകളും മറ്റ് തെളിവുകളും" കൈമാറാന്‍ ബദ്ധ്യസ്ഥരാണ്. ഇത്തരത്തില്‍ ചൈനക്ക് മുറമേ ലോകം മുഴുവന്‍ കരാറുണ്ടാക്കിയിട്ടുണ്ട്. — സ്രോതസ്സ് buzzfeed.com 2017-08-25

$14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു

New South Wales കോടതിയില്‍ കേസ് നടന്നുകൊണ്ടിരുന്ന $13 കോടി ഡോളറിന്റെ നികുതി ഒഴുവാക്കല്‍ സംഘത്തിന്റെ $7 കോടി ഡോളറിന്റെ ആസ്തി അധികൃതര്‍ മരവിപ്പിച്ചു. കഴിഞ്ഞ മാസം പുറത്ത് വന്ന ഈ തട്ടിപ്പിന്റെ ഭാഗമായി 9 പേരെ അറസ്റ്റ് ചെയ്തു. അതില്‍ മുമ്പത്തെ Australian Taxation Office deputy commissioner ആയ Michael Cranston ന്റെ മകനും മകളും ഉള്‍പ്പെടുന്നു. NSW supreme court ഈ തട്ടിപ്പിന്റെ വ്യാപ്തി $14.4 കോടി ഡോളര്‍ വരെയുണ്ടെന്ന് പ്രഖ്യാപിച്ചു. — … Continue reading $14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു

സിഡ്നി ബസ് ഡ്രൈവര്‍മാര്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നു

ആസ്ട്രേലിയയിലെ ഏറ്റവും പ്രസിദ്ധമായ നഗരമായ സിഡ്നിയില്‍ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാര്‍ 24 മണിക്കൂര്‍ സമരം കഴിഞ്ഞ ദിവസം നടത്തി. നഗരത്തിലെ ബസ് സര്‍വ്വീസ് സ്വകാര്യവല്‍ക്കരിക്കും എന്ന New South Wales (NSW) Liberal-National സര്‍ക്കാരിന്റെ നയത്തിനെതിരായിരുന്നു സമരം. Leichhardt, Tempe, Kingsgrove, Burwood എന്നീ സ്ഥലങ്ങളിലെ 1,200 ഓളം ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു. — സ്രോതസ്സ് wsws.org

തെക്കന്‍ ആസ്ട്രേലിയയില്‍ തിങ്കളാഴ്ച വൈദ്യുതിയുടെ 83% വും ലഭിച്ചത് കാറ്റില്‍ നിന്നായിരുന്നു

ആസ്ട്രേലിയയുടെ Clean Energy Council പറയുന്നതനുസരിച്ച് ആവശ്യമുണ്ടായിരുന്ന വൈദ്യുതിയുടെ മൂന്നില്‍ രണ്ട് ഭാഗവും ആഴ്ചാഅവസാനത്തിലെ കാറ്റില്‍ നിന്നാണ് ഉത്പാദിപ്പിച്ചത്. തിങ്കളാഴ്ച അത് 83% ആയി ഉയരുകയും ചെയ്തു. രാജ്യത്തെ പുനരുത്പാദിതോര്‍ജ്ജ നേതാവാണ് തെക്കന്‍ ആസ്ട്രേലിയ. ആസ്ട്രേലിയയില്‍ ഇന്ന് 683 കാറ്റാടികളുണ്ട്. അത് $600 കോടി ഡോളറിനറെ നിക്ഷേപവും സമൂഹത്തിന് നൂറുകണക്കിന് തൊഴിലും സംഭാവന ചെയ്തിട്ടുണ്ട്. ഒപ്പം ധാരാളം പുനരുത്പാദിതോര്‍ജ്ജവും. — സ്രോതസ്സ് cleantechnica.com

ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി

പാരീസില്‍ കാലാവസ്ഥാ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത്, നൂറുകണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍, തങ്ങളുടെ രാജ്യത്തിന്റെ നേതാക്കള്‍ "മലിനീകരണമുണ്ടാക്കുന്നവരേക്കാള്‍ പ്രാധാന്യം ജനത്തിന് നല്‍കണം" എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ളമെന്റില്‍ തള്ളിക്കയറി. 300 ആളുകള്‍ "People's Parliament" എന്ന ഈ പരിപാടിയില്‍ പങ്കെടുത്തു എന്ന് കാലാവസ്ഥാ സംഘമായ 350 Australia പറഞ്ഞു. ജനങ്ങളുടെ ശക്തമായ പ്രകടനമായിരുന്നു അത്. ആസ്ട്രേലിയയിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് വലിയ മലിനീകരണമുണ്ടാക്കുന്നവരെയാണ്. സമൂഹത്തിന്റെ ആരോഗ്യത്തേക്കാളും കാലാവസ്ഥയുടെ സുരക്ഷയേക്കാളും വൃത്തികെട്ട കല്‍ക്കരിക്കും പ്രകൃതി വാതകത്തിനും ആണ് അവര്‍ പ്രാധാന്യം … Continue reading ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി

കാലാവസ്ഥാമാറ്റത്തിന്റെ തീ

ഫെബ്രുവരി 7 ന് സംഭവിച്ച ഭീകരമായ കാട്ടുതീ 208 പേരുടെ മരണത്തിന് കാരണമായി. വിക്റ്റോറിയയിലെ നികുതിദായകര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു royal commission നടപ്പാക്കുകയാണ്. രണ്ട് stakeholder സംഘങ്ങള്‍ ഇപ്പോള്‍ തന്നെ മുന്നോട്ടുവന്നിട്ടുണ്ട്. ആസ്ട്രേലിയയിലെ 13,000 അഗ്നിശമന പ്രവര്‍ത്തകരും ആസ്ട്രേലിയയിലെ കാട്ടുതീയെക്കുറിച്ചും ആഗോള തപനത്തേക്കുറിച്ചും ശാസ്ത്രീയമായി പഠിക്കുന്ന Climate Institute ഉം. "2005 ല്‍ തെക്കെ ആസ്ട്രേലിയയില്‍ വലിയ കാട്ടുതീയുണ്ടായിരുന്നു. കാലാവസ്ഥാ മാറ്റമെന്നാല്‍ ചൂടുകൂടിയ അന്തരീക്ഷമെന്ന് മാത്രമല്ല. നിയന്ത്രണമില്ലാത്ത കാലാവസ്ഥ എന്നാണ്. കാലാവസ്ഥാമാറ്റത്തിന് വിലയുണ്ട്... കാലാവസ്ഥാമാറ്റം കൊല്ലും," … Continue reading കാലാവസ്ഥാമാറ്റത്തിന്റെ തീ

ആസ്ട്രേലിയുടെ നെല്ലറയായിലെ വരള്‍ച്ച

ആസ്ട്രേലിയുടെ നെല്ലറയായ Murray-Darling നദീതടത്തിലെ വരള്‍ച്ച കൂടുതല്‍ മോശമായി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വരള്‍ച്ച നെല്ല്, മുന്തിരി, horticulture തുടങ്ങിയവയുടെ ജലസേചനത്തേ ബാധിക്കും. ഗോതമ്പ് മഴയേ ആശ്രയിച്ചുള്ളതിനാല്‍ അതിനെ ഈ വരള്‍ച്ച ഇപ്രാവശ്യം ബാധിക്കില്ല. രാജ്യത്തേ മൊത്തമായി ബാധിച്ചിരിക്കുന്ന വരള്‍ച്ച തുടങ്ങിയിട്ട് ഒരു ദശാബ്ദമായി. 117 വര്‍ഷങ്ങളുടേ രേഖകളില്‍ ഏറ്റവും വലിയ വരള്‍ച്ചയേയാണ് ആസ്ട്രേലിയ നേരിട്ടുകൊണ്ടിരിക്കുന്നത്. 80% യൂക്കാലിപ്റ്റസ് മരങ്ങള്‍ നശിച്ചു. ഫ്രാന്‍സിന്റേയും ജര്‍മ്മനിയുടേയും ഒന്നിച്ചുള്ള വലിപ്പതിന് തുല്ല്യമായ … Continue reading ആസ്ട്രേലിയുടെ നെല്ലറയായിലെ വരള്‍ച്ച