ഉള്ളടക്കം വായിക്കാനായി ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു രീതി പ്രസിദ്ധീകരണ platforms ല്‍ വര്‍ദ്ധിച്ച് വരുകയാണ്. സുതാര്യ വെബ്ബ്(open web) എന്ന വ്യവസ്ഥയില്‍ നിന്നുള്ള ഒരു മാറ്റമാണത്. 2015 ഡിസംബറില്‍ ഫേസ്ബുക്ക് അവരുടെ സ്വന്തം in-app browser പുറത്തിറക്കി. ഫേസ്ബുക്ക് ആപ്പില്‍ വരുന്ന ലിങ്കുകള്‍ കാണാനുള്ള ഒരു web-view ആണ് അടിസ്ഥാനപരമായി അത്. ചിലര്‍ക്ക് അത് ഉപകാരപ്രദമായിരിക്കും. എന്നാല്‍ അതിന്റെ അടിസ്ഥാന ലക്ഷ്യം ഉപയോക്താക്കളെ കഴിയുന്നത്ര സമയം ആപ്പിനകത്ത് തന്നെ നിര്‍ത്തുക എന്നതാണ്. അത് പരസ്യത്തിനുള്ള സാദ്ധ്യതയും … Continue reading വെബ്ബിനെ ഫേസ്ബുക്കിന്റെ കുത്തകയാക്കുന്നത്
ടാഗ്: ഇന്റര്‍നെറ്റ്
സൈബര്‍ ആക്റ്റിവസമോ അതോ സൈബര്‍ ജയിലുകളോ
ഞങ്ങള്‍ക്ക് ഹോളിവെബ്ബ് വേണ്ട
World Wide Web Consortium (W3C) ലെ ഹോളീവുഡ് വീണ്ടും വരുന്നു. അവരുടെ സ്വാധീനമുപയോഗിച്ച് Digital Restrictions Management (DRM) നെ HTML5 ലേക്ക് കൊണ്ടുവരാനായി. വേറൊരു രീതിയില്‍ പറഞ്ഞാല്‍ വെബ്ബിന്റെ ഏറ്റവും അടിത്തറയിലേക്ക്. ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ SOPA/PIPA നിയമങ്ങളെ മുമ്പ് പരാജയപ്പെടുത്തിയതാണ്. എന്നാല്‍ ഇപ്പോള്‍ ഭീമന്‍ മാധ്യമ രാജാക്കന്‍മാര്‍ സര്‍ക്കാരേതര വഴികളിലൂടെ കടന്ന് കയറി, നാം നടത്തുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. Netflix, Google, Microsoft, BBC തുടങ്ങിയ ഭീമന്‍മാര്‍ ആണ് … Continue reading ഞങ്ങള്‍ക്ക് ഹോളിവെബ്ബ് വേണ്ട
ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ!
ജൂലൈ 12 ന് ശേഷം ഗൂഗിളില്‍ “Jill Stein” എന്ന് തിരയുന്നത് കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ ഗൂഗിളില്‍ “Presidential candidates” എന്ന് തിരഞ്ഞാല്‍ നിങ്ങള്‍ക്കിതായിരിക്കും കിട്ടുക: Donald Trump. Hillary Rodham Clinton. Bernie Sanders. Gary Johnson. ലോകത്തിലെ ഏറ്റവും അധികം സന്ദര്‍ശകരുള്ള വെബ് സൈറ്റിനോട് ഞങ്ങള്‍ ചോദിക്കുന്നു - എന്താണ് ജില്‍ സ്റ്റൈന്റെ കാര്യം? ഗൂഗിളിനുള്ള പരാതിയില്‍ ഒപ്പുവെക്കൂ: stop censoring the Jill Stein for President campaign! — സ്രോതസ്സ് jill2016.com … Continue reading ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ!
ബല്‍ജിയത്തിലെ പൌരന്‍മാര്‍ ഫേസ്‌ബുക്കിന്റെ നിരീക്ഷണത്തിനെതിരായി കൊടുത്ത കേസില്‍ പരാജയപ്പെട്ടു
ലോഗിന്‍ ചെയ്താലും ഇല്ലെങ്കിലും ഉപയോക്താക്കളുടെ ഇന്‍ന്റര്‍നെറ്റിലെ പ്രവര്‍ത്തികള്‍ ഫേസ്‌ബുക്ക് നടത്തിയിരുന്ന നിരീക്ഷണത്തെ മുമ്പ് തടഞ്ഞിരുന്നു. എന്നാല്‍ ബ്രസല്‍സിലെ ഒരു അപ്പീല്‍ കോടതി ആ വിധിയെ റദ്ദാക്കിക്കൊണ്ട് പുതിയ വിധിയിറക്കി. engagement, likes, shares തുടങ്ങിയ ഉപയോക്താക്കളുടെ സ്വഭാവത്തെ ഫേസ്‌ബുക്ക് നിരീക്ഷിക്കുന്നത് Belgian Commission for the Protection of Privacy മുമ്പ് തടഞ്ഞിരുന്നതാണ്. ബ്രൌസറിന്റെ പ്ലഗ്ഗിനുകളിലെ കുക്കീസ് ഉപയോഗിച്ചായിരുന്നു ഫേസ്‌ബുക്ക് ഈ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഉപയോക്താവ് ലോഗിന്‍ ചെയ്തില്ലെങ്കിലും അവര്‍ക്ക് ഈ നിരീക്ഷണം നടത്താന്‍ കഴിയുമായിരുന്നു. ആ … Continue reading ബല്‍ജിയത്തിലെ പൌരന്‍മാര്‍ ഫേസ്‌ബുക്കിന്റെ നിരീക്ഷണത്തിനെതിരായി കൊടുത്ത കേസില്‍ പരാജയപ്പെട്ടു
മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്
ഏത് സാങ്കേതിക വിദ്യയായാലും അത് ജനത്തിന് ഉപകാരപ്രദമായും ജനവിരുദ്ധമായും ഉപയോഗിക്കാനാവും. പക്ഷേ അത് ഒരേ സമയം ഉപകാരപ്രദമായും ജനവിരുദ്ധമായും ആയാലെന്ത് ചെയ്യും? ജനത്തിന് അത് തിരിച്ചറിയാനാവില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അത്തരത്തിലുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ എന്തോ വലിയ സാധനമാണെന്നും, അത് വഴി വരുന്നതെല്ലാം എന്തോ കേമം പിടിച്ച കാര്യമാണെന്നുമുള്ള തെറ്റിധാരണകൊണ്ടാവാം അത്. അതാണ് ആധുനിക കാലത്തെ പ്ലാറ്റ്ഫോം കമ്പനികള്‍ അല്ലെങ്കില്‍ തട്ട് കമ്പനികള്‍. അവര്‍ ഒരു തട്ട് നിര്‍മ്മിക്കുക മാത്രം ചെയ്യും. ആ തട്ടില്‍ ആളുകള്‍ കയറി … Continue reading മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്
നിങ്ങള്‍ക്ക് ഫേസ്ബുക്ക് അകൌണ്ടില്ലെങ്കിലും ഫേസ്ബുക്കിന്റെ പരസ്യ കുക്കികള്‍ നിങ്ങളെ പിന്‍തുടരും
പരസ്യ സാമ്രാജ്യം വിപുലപ്പെടുത്തുന്ന ശ്രമത്തിന്റെ ഭാഗമായി ഫേസ്ബുക്ക് അകൌണ്ടില്ലാത്തവരേയും പിന്‍തുടരാനുള്ള പരിപാടി തുടങ്ങും. ഉപയോക്താക്കളുടെ ബ്രൌസറില്‍ “cookies” എന്ന് വിളിക്കുന്ന ചെറു കോഡ് സ്ഥാപിക്കാനാണ് കമ്പനിയുടെ പരസ്യ പദ്ധതി. ഈ കുക്കികള്‍ ഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകള്‍ നിരീക്ഷിക്കും. അതുപയോഗിച്ചാവും അവര്‍ക്കായുള്ള പരസ്യങ്ങള്‍ ലഭ്യമാക്കുക. ഇതേ പരിപാടിയാണ് ഗൂഗിളിന്റെ AdWords ഉം മറ്റ് ഓണ്‍ലൈന്‍ പരസ്യ സംവിധാനങ്ങളും ഉപയോഗിക്കുന്നത്. — സ്രോതസ്സ് telegraph.co.uk താങ്കളുടെ ഉപയോക്താക്കളുടെ സ്വകാര്യതയെ താങ്കള്‍ ബഹുമാനിക്കുന്നുവെങ്കില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള കമ്പനികളുടെ സേവനങ്ങള്‍ … Continue reading നിങ്ങള്‍ക്ക് ഫേസ്ബുക്ക് അകൌണ്ടില്ലെങ്കിലും ഫേസ്ബുക്കിന്റെ പരസ്യ കുക്കികള്‍ നിങ്ങളെ പിന്‍തുടരും
തുര്‍ക്കിയിലെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പ്രസാധകരുടെ ഫേസ്‌ബുക്ക് പേജ് നീക്കം ചെയ്തു
ലണ്ടന്‍ ആസ്ഥാനമായ പ്രസാധകരുടെ ഫേസ്‌ബുക്ക് പേജ് നീക്കം ചെയ്തതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന് ഫേസ്‌ബുക്ക് പറയുന്നു. തുര്‍ക്കിയിലെ സര്‍ക്കാരിനെ വിമര്‍ശിച്ചതിനും തുര്‍ക്കിയില്‍ നിരോധിച്ച Kurdistan Workers പാര്‍ട്ടിയെക്കുറിച്ച് ചര്‍ച്ച ചെയ്തതനിനാലുമാണ് ഇത് സംഭവിച്ചത്. 1976 ല്‍ സ്ഥാപിതമായ സ്വതന്ത്ര പ്രസാധകരായ Zed Books ന് ആണ് ഈ അവസ്ഥയുണ്ടായത്. Erdoğan ന്റെ ഭരണത്തില്‍ കീഴില്‍ തുര്‍ക്കിയിലെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് theguardian.com
ഗൂഗിള്‍ നഴ്സറി സ്കൂള്‍ കുട്ടികളിലും ചാരപ്പണി ചെയ്യുന്നു
ഗൂഗിള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് അതുപയോഗിച്ച് കൂടുതല്‍ ഫലപ്രദമായ പരസ്യ സംവിധാനം രൂപീകരിക്കാന്നു എന്ന കാര്യം മിക്ക ആളുകള്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ശേഖരിക്കുന്ന വിവരങ്ങളുടെ ഭൂരിഭാഗവും വരുന്നത് നഴ്സറിക്കുട്ടികള്‍ മുതല്‍ 12 ആം ക്ലാസ് വരെയുള്ള കുട്ടികളില്‍ ചാരപ്പണി നടത്തിയാണെന്നത് മിക്കവര്‍ക്കും അറിയാത്ത കാര്യമാണ്. Electronic Frontier Foundation (EFF) എന്ന ഡിജിറ്റല്‍ അവകാശ സംഘടനയാണ് ഈ ആരോപണം ഉന്നയിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവര്‍ Federal Trade Commission (FTC) ല്‍ ഒരു പരാതി … Continue reading ഗൂഗിള്‍ നഴ്സറി സ്കൂള്‍ കുട്ടികളിലും ചാരപ്പണി ചെയ്യുന്നു
Yeni Şafak നെ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തതിനെതിരെ രാഷ്ട്രീയക്കാര്‍
തുര്‍ക്കിയിലെ പ്രമുഖ ദിനപത്രമായ Yeni Şafak നെ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തതിനെതിരെ മന്ത്രിമാരും പാര്‍ളമെന്റ് അംഗങ്ങളുമുള്‍പ്പടെ തുര്‍ക്കിയിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ ശക്തമായി പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവെന്ന് പ്രശസ്തമായ ലോകത്തെ ഏറ്റവും വിലയ [anti-]സോഷ്യല്‍ മാധ്യമം അവരുടെ പ്ലാറ്റ്ഫോമില്‍ നിന്ന് തുര്‍ക്കിയിലെ പ്രമുഖ പത്രത്തിന്റെ പേജുകളാണ് നീക്കം ചെയ്തത്. — സ്രോതസ്സ് yenisafak.com നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകൂ. neritam-subscribe@lists.riseup.net ലേക്ക് ഒരു മെയില്‍ അയക്കുകയോ neritam സന്ദര്‍ശിക്കുകയോ ചെയ്യുക.
