തിമൂര്‍ കടലിലെ എണ്ണ ചോര്‍ച്ച

തായ്‌ലാന്റിലെ PTTEP ന്റെ എണ്ണക്കിണര്‍ ചോരാന്‍ തുടങ്ങിയിട്ട് രണ്ട് മാസമായി. പ്രതിദിനം 2,000 ബാരല്‍ എന്ന തോതിലാണ് എണ്ണ തിമൂര്‍ കടലിലേക്ക് ചോരുന്നത്. ചോര്‍ച്ച അടക്കാനുള്ള PTTEP ന്റെ നാലാമത്തെ ശ്രമം അവര്‍ വൈകിപ്പിച്ചിരിക്കുന്ന സമയത്ത് പതിനായിരക്കണക്കിന് ബാരല്‍ എണ്ണ, ഡോള്‍ഫിന്‍, ആമകള്‍, തിമിങ്ങലങ്ങള്‍ ഉള്‍പ്പടെ ധാരാളം സമുദ്ര ജീവികളെ ബാധിക്കത്തക്ക തരത്തില്‍ ഇതിനകം കടലില്‍ ഒഴുകിയിട്ടുണ്ടാവും. ചോര്‍ച്ച ബാധിത പ്രദേശത്തിന്റെ വലിപ്പം കൂടിക്കൊണ്ടിരിക്കുന്നു. ആസ്ത്രേലിയയില്‍ നിന്ന് 500km അകലെയുള്ള ഇന്തോനേഷ്യന്‍ ദ്വീപായ Rote ലെ Seaweed … Continue reading തിമൂര്‍ കടലിലെ എണ്ണ ചോര്‍ച്ച

ഡോളറിനെ താഴ്ത്തുക

എണ്ണക്കച്ചവടത്തിന് ഡോളര്‍ ഉപയോഗിക്കേണ്ട എന്ന അജണ്ടയോടെ അറബ് രാജ്യങ്ങള്‍ ചൈന, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി രഹസ്യ ചര്‍ച്ച നടത്തുന്നു എന്ന ലേഖനം Independent പത്രത്തില്‍ വന്നപ്പോള്‍ തന്നെ കറന്‍സി കമ്പോളത്തില്‍ ഡോളറിന്റെ വിലയിടിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ മദ്ധ്യ പൂര്‍വ്വേഷ്യയുടെ ചരിത്രത്തിലെ വലിയ ഒരു സംഭവമായിരിക്കും. അന്തര്‍ദേശീയ എണ്ണക്കമ്പോളത്തില്‍ ഒരു ആഘാത തരംഗം അതുണ്ടാക്കും. geo-political ഘടന മാറും. Robert Fisk ആണ് ആ ലേഖനം എഴുതിയത്. അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന വിസമ്മതത്തിന്റെ പേമാരിയാണ് പിന്നീടുണ്ടായത്. റഷ്യ, ചൈന, … Continue reading ഡോളറിനെ താഴ്ത്തുക

ഫോസില്‍ ഇന്ധന സബ്സിഡി നിര്‍ത്തലാക്കുക

ലോകം മൊത്തം ഫോസില്‍ ഇന്ധന ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി $30,000 കോടിയിലധികം ഡോളറാണ് പ്രതി വര്‍ഷം സബ്സിഡി നല്‍കുന്നത്. ദാരിദ്രത്തിനുള്ള പരിഹാരം എന്ന പോരിലാണ് ഇത് നല്‍കി വരുന്നത്. എന്നാല്‍ ഈ തട്ടിപ്പിന് പിന്നില്‍ വലിയൊരു സത്യം ഉണ്ട്. വികസ്വര രാഷ്ട്രങ്ങളെ ഫോസില്‍ ഇന്ധനങ്ങള്‍ക്കടിമപ്പെട്ടുള്ള വികസന പാത നിര്‍ബന്ധപൂര്‍‌വ്വം സ്വീകരിപ്പുക്കുക. ഊര്‍ജ്ജ ദാരിദ്യം എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്ധന സബ്സിഡി എന്നത് ഒരു പരിഹാരമല്ല. ഊര്‍ജ്ജ സമ്പന്നമായ രാജ്യങ്ങളിലും സബ്സിഡി വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കാം. നൈജീരിയയില്‍ അത് … Continue reading ഫോസില്‍ ഇന്ധന സബ്സിഡി നിര്‍ത്തലാക്കുക

31,000 Trafigura ഇരകള്‍ക്ക് നീതി

ലോകത്തിലെ മൂന്നമത്തെ എണ്ണ കച്ചവട കമ്പനിയായ ബ്രിട്ടണിലെ എണ്ണ ഭീമന്‍ Trafigura 31,000 ആഫ്രിക്കക്കാര്‍ക്ക് ദശലക്ഷക്കണക്കിന് പൌണ്ടിന്റെ നഷ്ടപരിഹാരം നല്‍കി കേസിന് ഒത്തുതീര്‍പ്പാക്കി. കമ്പനി നിയമവിരുദ്ധമായി വിഷമാലിന്യങ്ങള്‍ പുറന്തള്ളിയതിനാല്‍ രോഗികളായിത്തീര്‍ന്നവരാണ് അവര്‍. അടുത്ത ദശാബ്ദങ്ങളിലെ ഏറ്റവും വലിയ ഒരു പരിസരമലിനീകരണമായിരുന്നു അത്. മൂന്ന് വര്‍ഷമായി ബ്രിട്ടണില്‍ ഈ കേസ് നടക്കുന്നു. ബ്രിട്ടണിലെ ഇതുവരെയുള്ളതിലേറ്റവും വലിയ class action lawsuit ആണ് ഇത്. Abidjan ന് അടുത്ത് രാത്രിയില്‍ Trafiguraയുടെ കപ്പല്‍ വിഷവസ്തുക്കള്‍ ഡമ്പ് ചെയ്തു. അതിനാല്‍ 100,000 … Continue reading 31,000 Trafigura ഇരകള്‍ക്ക് നീതി

ആര്‍ക്ടിക്കില്‍ നിന്ന് എണ്ണ ഊറ്റാന്‍ തിരക്കേറി

എണ്ണ ഭീമന്‍മാര്‍ക്ക് കുഴിക്കാന്‍ സ്ഥലമില്ലാതിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് വലിയ എണ്ണ ശേഖരമുള്ള ഇറാഖും ലിബിയയും പ്രധാനപ്പെട്ടതാകുന്നത്. വലിയ എണ്ണശേഖരങ്ങളെല്ലാം മദ്ധ്യപൂര്‍വ്വേഷ്യയിലാണ് സ്ഥിതിചെയ്യുന്നത്. പിന്നെ വെനസ്വലയിലും. അവിടെ എണ്ണ വീണ്ടും ദേശസാത്കരിച്ചു. അങ്ങനെ ​എണ്ണ കിട്ടുന്ന സ്രോതസ്സുകള്‍ കുറഞ്ഞു. അങ്ങനെ എണ്ണക്കമ്പനികള്‍ തെരച്ചില്‍ ആര്‍ക്ടിക്കിലെ ആഴങ്ങളിലേക്ക് പോകുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് അസാദ്ധ്യമായിരുന്നു. ഇപ്പോള്‍ ആര്‍ക്ടിക്ക് രാജ്യങ്ങളിലൊരു ഉണര്‍വ്വ് വന്നിരിക്കുകയാണ്. ലേലത്തിന് “open-door” നയം വന്നതോടുകൂടി പ്രത്യേകിച്ചും. US Geological Survey യുടെ കണക്ക് ശരിയാണെങ്കില്‍ ഗ്രീന്‍ലാന്റില്‍ 5000 … Continue reading ആര്‍ക്ടിക്കില്‍ നിന്ന് എണ്ണ ഊറ്റാന്‍ തിരക്കേറി

ബര്‍മ്മയുടെ $500 കോടി രക്തം പുരണ്ട ഡോളര്‍

എണ്ണ ഭീമന്‍മാരായ Totalഉം Chevronഉം നിര്‍ബന്ധിത തൊഴില്‍, കൊലപാതകം, അഴുമതി എന്നിവ നടത്തിയതിന്റെ തെളിവുകള്‍ EarthRights International നടത്തിയ രണ്ട് വര്‍ഷം നീണ്ടുനിന്ന അന്വേഷണം കണ്ടെത്തി. Total Impact എന്ന പേരിലുള്ള റിപ്പോര്‍ട്ട് എങ്ങനെയാണ് Totalന്റേയും Chevronന്റേയും വിവാദമായ Yadana gas project $500 കോടി ഡോളര്‍മാത്രമാണ് ബര്‍മയിലെ ദയയില്ലാത്ത സൈനിക junta ക്ക് നേടിക്കൊടുത്തത്. ആ പൈപ്പ് ലൈന്‍ പ്രകൃതി വാതകത്തെ ആന്റമാന്‍ കടലില്‍ നിന്ന് നിബഡ മഴക്കാടുകളിലൂടെ തായ് അതിര്‍ത്തിയിലെത്തിക്കുന്നു. പൈപ്പ് ലൈന്‍ പോകുന്നിടത്തുകൂടി … Continue reading ബര്‍മ്മയുടെ $500 കോടി രക്തം പുരണ്ട ഡോളര്‍

കൊലപാതകത്തിന് ഷെല്‍ $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി

തെക്കെ നൈജീരിയയിലെ 8 ഒഗോണി(Ogoni) ആദിവാസി നേതാക്കളേയും എഴുത്തുകാരനായ കെന്‍ സാരോവിവയേയും കൊന്നതിന് എണ്ണ ഭീമന്‍ ഷെല്‍ (Shell) $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി. മനുഷ്യാവകാശ ലംഘനം നടത്തുന്ന വലിയ കോര്‍പ്പറേഷനുകള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തല്‍കുന്ന ഏറ്റവും കൂടിയ തുകയില്‍ ഒന്നാണ് ഇത്. ഷെല്ലോ അവരുടെ നൈജീരിയയിലുള്ള ശാഖയായ SPDC ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എല്ലാ കുറ്റാരോപണങ്ങളിലും തെറ്റ്കാരല്ല എന്നാണവര്‍ വാദിക്കുന്നത്. പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദേശീയ വ്യവസായികളെ ഉത്തരവാദിത്തമുള്ളവരാക്കുകയാണ് നഷ്ടപരിഹാത്തുകയുടെ … Continue reading കൊലപാതകത്തിന് ഷെല്‍ $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി

എക്സോണ്‍ മൊബില്‍ കാലാവസ്ഥാ മാറ്റ സംശയാലുക്കള്‍ക്ക് ധനസഹായം നല്‍കുന്നു

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനി ആഗോളതാപനത്തെ ചോദ്യം ചെയ്യുന്ന ലോബീ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നു. കാലാവസ്ഥാ മാറ്റ സംശയാലുക്കള്‍ക്ക് ധനസഹായം നല്‍കില്ല എന്ന പൊതു പ്രതിജ്ഞക്ക് ശേഷമാണിതെന്ന് പുതിയ വാര്‍ത്ത. 2008 ല്‍ ലക്ഷക്കണക്കിന് പൌണ്ട് ഇത്തരം ഗ്രൂപ്പുകള്‍ക്ക് നല്‍കിയതായി കമ്പനി രേഖകള്‍ കാണിക്കുന്നു. ഡള്ളാസിലേയും ടെക്സാസിലേയും National Center for Policy Analysis (NCPA) ന് $75,000 (£45,500) ഡോളറും വാഷിങ്ടണ്‍ ഡിസിയിലെ Heritage Foundation ന് $50,000 ഡോളറും അവര്‍ നല്‍കി. London School … Continue reading എക്സോണ്‍ മൊബില്‍ കാലാവസ്ഥാ മാറ്റ സംശയാലുക്കള്‍ക്ക് ധനസഹായം നല്‍കുന്നു

ഷെല്‍ കുറ്റവാളി

14 വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷം എണ്ണ ഭീമനായ Royal Dutch Shell $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. Niger Delta യിലെ Ogoni പ്രദേശത്തെ ജനം വിജയകരമായി ഷെല്ലിനെ സാമൂഹ്യ പ്രവര്‍ത്തകനായ Ken Saro-Wiwa യുടെ കൊലപാതകം ഉള്‍പ്പടെ അവരുടെ എല്ലാ കുറ്റകൃത്ത്യങ്ങള്‍ക്കും ഉത്തരവാദിത്തം ഏറ്റെടുപ്പിച്ചു. U.S. Alien Tort Statute നിയമം ഉപയോഗിച്ച പരാതിക്കാര്‍ക്ക് അത് വിജയിപ്പിക്കാനായി. Ogoni സമൂഹത്തിന്റെ ഗുണത്തിനായി $50 ലക്ഷം ഡോളറിന്റെ ട്രസ്റ്റും അവര്‍ സ്ഥാപിക്കണം എന്നാണ് … Continue reading ഷെല്‍ കുറ്റവാളി

ഷെല്ലിന്റെ കാര്‍ബണ്‍ സാന്ദ്രത

Oil Change ഉം മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തിയ പഠന പ്രകാരം ഷെല്ലാണ് ലോകത്തിലേക്കും ഏറ്റവും കാര്‍ബണ്‍ സാന്ദ്രത കൂടിയ എണ്ണക്കമ്പനി എന്ന് കണ്ടെത്തി. ക്യാനഡയിലെ വൃത്തികെട്ട എണ്ണ മണ്ണിലേക്ക് കമ്പനി വികസിപ്പിച്ചതാണ് ഇത്ര അധികം കാര്‍ബണ്‍ സാന്ദ്രത കൂടാന്‍ കാരണം. ഏറ്റവും വലിയ എണ്ണക്കമ്പനികളായ Shell, BP, Exxon, Chevron എന്നിവയെയാണ് പഠന വിധേയമാക്കിയത്. ഇതില്‍ ഷെല്ലാണ് ഏറ്റവും മോശം. കമ്പനികള്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ പരിമിതമായതിനാല്‍ വളരെ ദുഷ്കരമായിരുന്നു പഠനം. Ceres and … Continue reading ഷെല്ലിന്റെ കാര്‍ബണ്‍ സാന്ദ്രത