റെഡ് ഹാറ്റ് ലിനക്സില്‍ NSA അവരുടെ ചാരപ്പണി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു

രണ്ട് വര്‍ഷം മുമ്പാണ് എഡ്‌വേര്‍ഡ് സ്നോഡന്‍ ആദ്യമായി NSAയുടെ വിപുലമായ രഹസ്യാന്വേഷണം പുറത്തുകൊണ്ടുവന്നത്. NSA അവരുടെ XKEYSCORE പ്രോഗ്രാം Red Hat Linux സെര്‍വ്വറുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന കുറച്ചുകൂടി അസ്വസ്ഥതയുണ്ടാക്കുന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. XKEYSCORE എന്നത് സ്വകാര്യ ആശയവിനിമയങ്ങള്‍ പരതാനുള്ള NSA യുടെ Google പോലെയാണെന്ന് Intercept ലെ എഴുത്തുകാരനായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് പറഞ്ഞു. — തുടര്‍ന്ന് വായിക്കൂ itwire.com

പുതിയ ക്രോമിയം നിങ്ങളുടെ കമ്പ്യൂട്ടറില്‍ Eavesdropping Tool ഇന്‍സ്റ്റാള്‍ ചെയ്യും

Chrome Hotword Shared Module ഒരു ശബ്ദം audio-snooping “black box” ആണ്. അത് കുത്തിവെക്കുന്ന pre-compiled code ന് എന്തൊക്കെ ചെയ്യാനുള്ള ശേഷിയുണ്ടെന്ന് അത് നല്‍കിയ കോര്‍പ്പറേറ്റിന് മാത്രമേ അറിയൂ. “സമ്മതമില്ലാതെ ഗൂഗിളിന്റെ കോഡ് ഒരു black box ഡൌണ്‍ലോഡ് ചെയ്ത് മൈക്രോഫോണിനെ നിങ്ങളുടെ മുറിയിലെ ശബ്ദങ്ങളെല്ലാം ശ്രദ്ധിക്കാനുള്ള ഉപകരണമാക്കി മാറ്റി,” എന്ന് Falkvinge എഴുതി. — സ്രോതസ്സ് 21stcenturywire.com

വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം

വിവര സാങ്കേതികവിദ്യ, വിവര സാങ്കേതികവിദ്യ വിപ്ലവം എന്നൊക്കെയാണ് ഇപ്പോള്‍ സമൂഹത്തില്‍ പ്രചരിക്കുന്ന പദങ്ങള്‍. ഇന്റര്‍നെറ്റ് കമ്പനികള്‍ ഓരോ ഉത്പന്നങ്ങളും ഇറക്കുമ്പോള്‍ കണ്ടോ സാങ്കേതിക വിദ്യയുടെ വളര്‍ച്ച എന്ന് പറഞ്ഞ് ഒരുകൂട്ടം ആളുകള്‍ ആര്‍ത്തുവിളിക്കും. പത്രങ്ങളും ടെലിവിഷനുകളും ഈ പുതിയ ഉത്പന്നത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞ് വാചാലരാവും. exceptionalism ത്തിന്റേയും പ്രചാരവേലയുടേയും ഈ കാലത്ത് എന്തും പ്രത്യേകമായ ഒന്നാണ്. കച്ചവടക്കാര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അതിനെ മഹത്വവത്കരിക്കും.. വിവര സാങ്കേതികവിദ്യ, വിപ്ലവം എന്നൊക്കെപ്പറയുന്നത് അതിനാണ്. അത് വഴി അവര്‍ക്ക് കൂടുതല്‍ … Continue reading വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം

ഹോ.. കമ്പ്യൂട്ടര്‍ നിറയെ അറിവാണ്

കമ്പ്യൂട്ടര്‍ എന്ന ഉപകരണം വളരെ വലിയ വിപ്ലവമാണ് മനുഷ്യ സമൂഹത്തില്‍ സൃഷ്ടിച്ചത്. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടുള്ള ഉപകരണങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം അതിനുണ്ട്. വിവരങ്ങള്‍ ശേഖരിച്ച് വെക്കുക, വീണ്ടും അവ ലഭ്യമാക്കുക, അനായാസേനയും ചിലവ് ഇല്ലാതെയും എഴുതുകയും വായിക്കുകയും വരക്കുകയും പ്രസിദ്ധീകരിക്കുകയും തുടങ്ങി എല്ലാ രംഗങ്ങളിലും കമ്പ്യൂട്ടറും അതിനെ പരസ്പരം ബന്ധിപ്പിക്കുന്ന വിനിമയ ശൃംഖലയും ഇന്ന് ഒഴുവാക്കാന്‍ പറ്റാത്ത ഒന്നാക്കി മാറ്റി. ഇതിന്റെ ബഹുമുഖ പ്രതിഭ കാരണം ജനം ഈ ഉപദകരണത്തെ എല്ലാറ്റിനുമുള്ള പരിഹാരമായി കാണാനും തുടങ്ങി. … Continue reading ഹോ.. കമ്പ്യൂട്ടര്‍ നിറയെ അറിവാണ്

കമ്പ്യൂട്ടറിന്റെ സാമൂഹ്യ ഉത്തരവാദിത്വം

Aaron Swartz സംസാരിക്കുന്നു: സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ പീഡനം സഹിക്കാനാവാതെ അദ്ദേഹം ആത്മഹത്യ ചെയ്തു.

വാര്‍ത്തകള്‍

ചിതറിയ ഗ്യാലക്സിയെ ഹബിള്‍ കണ്ടെത്തി ഹബിള്‍ ടെലസ്കോപ് ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ HLX-1 എന്ന തമോദ്വാരത്തിന് ചുറ്റുമുള്ള പ്രായം കുറഞ്ഞ നീല നക്ഷത്രങ്ങളെ കണ്ടെത്തി. തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചെറു ഗ്യാലക്സിയുടെ കേന്ദ്രത്തിലാണ് ഈ തമോദ്വാരമുള്ളത്. അതിന് ചുറ്റും കറങ്ങി ഉള്ളിലേക്ക് പായുന്ന ചൂടായ ദ്രവ്യത്തില്‍ നിന്ന് പുറത്തുവരുന്ന എക്സ്-കിരണങ്ങള്‍ കാരണം തമോദ്വാരത്തെ തിരിച്ചറിയാനാവും. accretion disc എന്നാണ് ആ പ്രദേശത്തെ അറിയപ്പെടുന്നത്. HLX-1 (Hyper-Luminous X-ray source 1) ന് സൂര്യനേക്കാള്‍ 20,000 മടങ്ങ് ദ്രവ്യമുണ്ട്. ഭൂമിയില്‍ നിന്ന് … Continue reading വാര്‍ത്തകള്‍

പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ

നാം കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ കടക്കാര്‍ പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളും പ്രിന്ററിനെ കമ്പ്യൂട്ടറിന്റെ ഒരു ഭാഗം പോലെതന്നെ എന്ന് കരുതുന്നു. കച്ചവടക്കാര്‍ അവരുടെ ലാഭത്തിനാണ് പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ശരിക്കും നമുക്ക് ഒരു പ്രിന്റര്‍ വേണോ? അത് നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ്. നമുക്ക് ധാരാളം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവരാണെങ്കില്‍ പ്രിന്റര്‍ ആവശ്യമാണ്. പക്ഷേ ഒരു വര്‍ഷം 10 - 50 പേജ് മാത്രമാണ് നാം പ്രിന്റ് ചെയ്യുന്നതെന്ന് കരുതുക. എന്തൊക്കെ ചിലവുകളാണ് ഒരു … Continue reading പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ

ഗൂഗിളിന്റെ ക്രോംഓഎസ്സ് എന്നാല്‍ ഡാറ്റമേല്‍ കുറവ് നിയന്ത്രണം എന്നര്‍ത്ഥം

"കമ്പ്യൂട്ടിങ് എന്നതിനെ ആളുകളെ കൊ​ണ്ട് അവഗണിപ്പിക്കാനാണ്" ഗൂഗിള്‍ പുതിയ മേഘകമ്പ്യൂട്ടിങ് ChromeOS ഇറക്കിയിരിക്കുന്നത്. അത് ഡാറ്റ സ്വന്തം കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതിന് പകരം നിര്‍ബന്ധപൂര്‍വ്വം ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള മേഘത്തില്‍ സൂക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു എന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗ്നൂ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിര്‍മ്മാതാവുമായ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മുന്നറീപ്പ് നല്‍കുന്നു. നമ്മുടെ ഡാറ്റകളുടെ മേലുള്ള നമ്മുടെ നിയന്ത്രണം ഇല്ലാതാകുന്നതിനാല്‍ മേഘ കമ്പ്യൂട്ടിങ്ങിനെ "പൊട്ടത്തരത്തേക്കാള്‍ മോശമായത്" എന്നാണ് രണ്ട് വര്‍ഷം മുമ്പ് സ്റ്റാള്‍മന്‍ പറഞ്ഞത്. ഗ്നൂ-ലിനക്സില്‍ അടിസ്ഥാനമായ ഗൂഗിളിന്റെ … Continue reading ഗൂഗിളിന്റെ ക്രോംഓഎസ്സ് എന്നാല്‍ ഡാറ്റമേല്‍ കുറവ് നിയന്ത്രണം എന്നര്‍ത്ഥം