അമേരിക്കയിലെ കറുത്ത മാതൃ മരണനിരക്ക്

Roe v. Wade റദ്ദാക്കപ്പെട്ടതിന് ശേഷം ഗര്‍ഭഛിദ്ര ലഭ്യതയടെ യുദ്ധ ഭൂമി സംസ്ഥാനങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. എല്ലാ സമ്പന്ന രാജ്യങ്ങളിലേക്കും ഏറ്റവും മോശം ശിശുമരണ തോത് കാണുന്ന അമേരിക്കയില്‍ കറുത്തവരുടെ ശിശുമരണ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ 3-4 മടങ്ങ് അധികമാണ്. മനുഷ്യന് മുകളില്‍ ലാഭത്തെ സ്ഥാപിക്കുന്ന വ്യവസ്ഥയില്‍ ജന്മം നല്‍കുന്നവരെ കേള്‍ക്കുകയോ അവരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. വ്യവസ്ഥാപിതമായ ജാതിവ്യവസ്ഥ കാരണം കറുത്ത സ്ത്രീയെ ഇത് കൂടുതല്‍ ബാധിക്കുന്നു. — സ്രോതസ്സ് democracynow.org | Jul 25, 2022 … Continue reading അമേരിക്കയിലെ കറുത്ത മാതൃ മരണനിരക്ക്

സവര്‍ണ്ണന്‍ ശരിയാണ്

Trevor Noah Not sure whether this is the original one. But why i tagged bank, not sure. original they removed: Trevor Noah

ഇന്‍സുലിന്‍ എതിര്‍പ്പ്, കോശ പ്രായം കൂടുന്നത് ഇവക്ക് കുട്ടിക്കാലത്തെ ദാരിദ്ര്യവുമായി ബന്ധമുണ്ട്

ദാരിദ്ര്യത്തില്‍ കഴിഞ്ഞ, തങ്ങളുടെ ഭാവിയെക്കുറിച്ച് കുറവ് ശുഭപ്രതീക്ഷയുള്ള കറുത്ത കൌമാരക്കാരുടെ പ്രതിരോധ കോശങ്ങള്‍ അതിവേഗം പ്രായംവെക്കുന്നു എന്നും 25-29 വയസ് ആകുമ്പോഴേക്കും അവര്‍ക്ക് ഉയര്‍ന്ന insulin resistance ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. Immune cell aging ഒരു വഴിയാണ്. ദാരിദ്ര്യവുമായി insulin resistance ബന്ധപ്പെട്ടിരിക്കാനുള്ള സംവിധാനമാണത്. Child Development ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. — സ്രോതസ്സ് University of Illinois at Urbana-Champaign, News Bureau | Jul 25, 2022 #classwar

നിരായുധനായ വ്യക്തിയെ 60+ പ്രാവശ്യം ഒഹായോ പോലീസ് വെടിവെച്ചതിനെതിരെ പ്രതിഷേധം

ഒഹായോയിലെ Akron യില്‍ പോലീസ് വെടിവെപ്പ് നടത്തിയതിനെതിരെ പ്രതിഷേധം. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്ഥാനത്തിന് മുമ്പില്‍ ആളുകള്‍ തടിച്ചുകൂടുകയും 25-വയസ് പ്രായമുണ്ടായിരുന്ന Jayland Walker എന്ന കറുത്തവന് നീതി ആവശ്യപ്പെട്ടുകൊണ്ട് നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ജൂണ്‍ 27നാണ് ഒരു traffic stop ല്‍ വെച്ച് പോലീസ് അയാളെ വെടിവെച്ച് കൊന്നത്. വാക്കറെ 60 ല്‍ അധികം പ്രാവശ്യം പോലീസ് വെടിവെച്ചു. ഒരു സമയത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. — സ്രോതസ്സ് democracynow.org | … Continue reading നിരായുധനായ വ്യക്തിയെ 60+ പ്രാവശ്യം ഒഹായോ പോലീസ് വെടിവെച്ചതിനെതിരെ പ്രതിഷേധം

ഉയര്‍ന്ന ജയില്‍വാസം കോവിഡ്-19 വ്യാപനത്തെ തീ പിടിപ്പിച്ചു

എങ്ങനെ അമേരിക്കയിലെ സര്‍ക്കാരിന് കോവിഡ്-19 വ്യാപനത്തെ സാവധാനമാക്കാന്‍ കഴിയും? അമേരിക്കയുടെ സവിശേഷമായ മഹാമാരി എഞ്ജിന്‍ ആയ ജയിലുകള്‍ നോക്കുക. അമേരിക്കയിലെ ഉയര്‍ന്ന തോതിലെ തടവിലിടല്‍ ദേശീയ പൊതു ജനാരോഗ്യവും സുരക്ഷിതത്വവും തകരാറിലാക്കുന്നതാണ്. തിങ്ങി നിറഞ്ഞ, ഇടുങ്ങിയ ജയില്‍ സ്ഥിരമായി പകര്‍ച്ചവ്യാധി അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ദിവസവും 4.2 ലക്ഷം പാറാവുകാര്‍ കെട്ടിടങ്ങളിലേക്ക് വന്നും പോയും ഇരിക്കുന്നു. ഒപ്പം പുറത്തുവിട്ട 30,000 പേര്‍ വൈറസിനെ സമൂഹത്തിലേക്ക് എത്തിക്കുന്നു. Northwestern Medicine, Toulouse School of Economics ഉം French … Continue reading ഉയര്‍ന്ന ജയില്‍വാസം കോവിഡ്-19 വ്യാപനത്തെ തീ പിടിപ്പിച്ചു

KKK യുടെ കുട്ടികള്‍: സവര്‍ണ്ണാധിപത്യക്കാര്‍ ബോസ്റ്റണില്‍ ജാഥ നടത്തി

“Reclaim America” എന്ന ബാനറും ആയുധങ്ങളുമായി സവര്‍ണ്ണാധിപത്യ Patriot Front ന്റെ നൂറുകണക്കിന് അംഗങ്ങള്‍ ബോസ്റ്റണില്‍ ജാഥ നടത്തി. ഇവര്‍ വരുന്നുണ്ടെന്നതിന്റെ ഒരു മുന്നറീപ്പും Boston Regional Intelligence Center നല്‍കിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ പ്രാദേശിക ഫാസിസ്റ്റ് വിരുദ്ധര്‍ നേരിട്ടു. Charles Murrell എന്ന പേരിലെ ഒരു കറുത്ത കലാകാരനെ ഫാസിസ്റ്റുകള്‍ ആക്രമിച്ചു. അതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org | Jul 06, 2022

കറുത്തവര്‍ കൂടുതല്‍ താമസിക്കുന്ന നഗരത്തിലെ മാരകമായ ജല വിവാദത്തിലെ കുറ്റങ്ങള്‍ പിന്‍വലിച്ചു

മാരകമായ ഫ്ലിന്റ് ജല പ്രശ്നത്തില്‍ പങ്കുള്ള മുമ്പത്തെ ഗവര്‍ണര്‍ Rick Snyder, ആരോഗ്യ ഡയറക്റ്റര്‍, 7 ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എതിരായ കുറ്റാരോപണങ്ങള്‍ മിഷിഗണില്‍ സംസ്ഥാന സുപ്രീം കോടതി തള്ളിക്കളഞ്ഞു. കുറ്റാരോപണം നടത്തിയ ജഡ്ജിക്ക് അതിന് അധികാരമില്ല എന്നും കോടതി ഐകകണ്ഠേന വിധിച്ചു. 2014ല്‍ Flint ല്‍ ഗവര്‍ണര്‍ സ്നൈഡര്‍ നിയോഗിച്ച തെരഞ്ഞെടുക്കപ്പെടാത്ത അത്യാഹിത മാനേജര്‍ നഗരത്തിലെ ജല സ്രോതസ് ചിലവ് കുറക്കല്‍ നയത്തിന്റെ ഭാഗമായി അര നൂറ്റാണ്ടായി ഉപയോഗിച്ച് വന്നിരുന്ന Detroit സംവിധാനത്തില്‍ നിന്നും മലിനമായ ഫ്ലിന്റ് … Continue reading കറുത്തവര്‍ കൂടുതല്‍ താമസിക്കുന്ന നഗരത്തിലെ മാരകമായ ജല വിവാദത്തിലെ കുറ്റങ്ങള്‍ പിന്‍വലിച്ചു

പ്രസിഡന്റ് ലിങ്കണില്‍ നിന്നുള്ള ഒരു കത്ത്

EXECUTIVE MANSTON, WASHINGTON, Aug. 22, 1862. ബഹുമാനപ്പെട്ട Horace Greeley: പ്രീയപ്പെട്ട സര്‍: 19ാം തീയതി New-York Tribune ലൂടെ എന്നെ അഭിസംബോധന ചെയ്തുകൊണ്ട് താങ്കളെഴുതിയത് ഞാന്‍ ഇപ്പോള്‍ വായിച്ചു. അതിൽ എനിക്ക് തെറ്റാണെന്ന് അറിയാവുന്ന എന്തെങ്കിലും പ്രസ്താവനകളോ അനുമാനങ്ങളോ ഉണ്ടെങ്കിൽ, ഞാനിപ്പോൾ ഇവിടെയും വിവാദമാക്കുന്നില്ല. തെറ്റായി വരച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്ന എന്തെങ്കിലും അനുമാനങ്ങൾ അതിൽ ഉണ്ടെങ്കിൽ, അവയ്‌ക്കെതിരെ ഞാൻ ഇപ്പോൾ ഇവിടെ വാദിക്കുന്നില്ല. അതിൽ അക്ഷമയും സ്വേച്ഛാധിപത്യപരവുമായ സ്വരമുണ്ടെങ്കിൽ, ഞാൻ എല്ലായ്പ്പോഴും ശരിയായിരിക്കുമെന്ന് കരുതുന്ന … Continue reading പ്രസിഡന്റ് ലിങ്കണില്‍ നിന്നുള്ള ഒരു കത്ത്