ഇല്ല. താങ്കള്‍ ട്രാഫിക്കില്‍ കുടുങ്ങിയിട്ടില്ല. കാരണം താങ്കള്‍ തന്നെയാണ് ട്രാഫിക്ക്. യാത്ര കുറക്കുക. പൊതു ഗതാഗതമാര്‍ഗ്ഗങ്ങളുപയോഗിക്കുക. പൊങ്ങച്ച കാര്‍ കൊലയാളി കാറാണ്.
ടാഗ്: കാര്‍
കാറിന്റെ ബ്രേക്ക് ശ്വാസകോശത്തിന് ദോഷം ചെയ്യും
കാര്‍ ബ്രേക്ക് ചെയ്യുമ്പോള്‍ പുറത്തുവരുന്ന പൊടി ശ്വാസകോശത്തിലെ കോശങ്ങള്‍ക്ക് (in vitro)ദോഷം ചെയ്യും. BioMed Central ന്റെ Particle and Fibre Toxicology എന്ന ജേണലിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. പെട്ടെന്ന് ശക്തിയായി ബ്രേക്ക് അമര്‍ത്തുന്നതാണ് സാധാരണയുള്ള ബ്രേക്കിങിനെക്കാള്‍ കൂടുതല്‍ അപകടകാരി. സാധാരണയുള്ള ബ്രേക്കിങ് തൊട്ടടുത്തുള്ളവരെ മാത്രമേ ബാധിക്കുന്നുള്ളു. സ്വിറ്റ്സര്‍ലാന്റിലെ University of Bernയിലെ Barbara Rothen-Rutishauser, Peter Gehr ഉം സ്വിറ്റ്സര്‍ലാന്റിലെ Lausanne ല്‍ പ്രവര്‍ത്തിക്കുന്ന Institute for Work and Health ലെ Michael … Continue reading കാറിന്റെ ബ്രേക്ക് ശ്വാസകോശത്തിന് ദോഷം ചെയ്യും
കാര്‍ ദക്ഷത വീണ്ടും
Amory Lovins സംസാരിക്കുന്നു: കാലാവസ്ഥാ സംരക്ഷണത്തെക്കുറിച്ചുള്ള പഴയ കഥ അത് ചിലവേറിയതാണ് എന്നതാണ്. അല്ലെങ്കില്‍ ഇതിനകം അത് ചെയ്തേനെ. അതുകൊണ്ട് അത് പരിഹരിക്കാന്‍ നമ്മേ കൊണ്ട് വിഷമമേറിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യിക്കണം. എന്നാല്‍ കാലാവസ്ഥയെ സംരക്ഷിക്കാനുള്ള പുതിയ കഥ ചിലവേറിയതല്ല, സത്യത്തില്‍ ലാഭകരവുമാണ്. ഒരു ഛിന്നത്തിന്റെ തെറ്റുണ്ട്. ഇന്ധനം വാങ്ങുന്നതിനേക്കാള്‍ ലാഭകരമാണ് ഇന്ധനം സംരക്ഷിക്കുന്നത്. കമ്പനികള്‍ക്ക് വളരെ മുമ്പേ ഇത് നന്നായി അറിയാം. ഉദാഹരണത്തിന് Dupont, SD micro electronics, IBM തുടങ്ങി ധാരാളം കമ്പനികള്‍ ഫാക്റ്ററികള്‍ … Continue reading കാര്‍ ദക്ഷത വീണ്ടും
കാര്‍ നിങ്ങളെ മൃഗമാക്കും, അതിന്റെ ഫലം നേരിടാന്‍ തയ്യാറായിക്കോ
രണ്ട് സൈക്കിള്‍ യാത്രക്കാരെ ആക്രമിച്ച ഡോക്റ്ററെ 5 വര്‍ഷത്തെ തടവിന് വിധിച്ചു. Brentwood ലെ ആ സൈക്കിള്‍ യാത്രക്കാര്‍ക്ക് മുമ്പേ കാര്‍ ഓടിച്ച് slamming on his brakes ചെയ്യുകയായിരുന്നു ഡോക്റ്റര്‍. ലോസ് ആഞ്ജലസ് തെരുവുകളിലെ സൈക്കിള്‍ യാത്രക്കാരും വാഹനയാത്രക്കാരും തമ്മിലുള്ള വളര്‍ന്ന് വരുന്ന tensions ന്റെ wake-up call ആണ് ഈ സംഭവമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. മുറിവേറ്റ സൈക്കിള്‍ യാത്രക്കാരോട് ഡോക്റ്റര്‍ Christopher Thompson കണ്ണീരോടെ മാപ്പ് പറഞ്ഞു. സൈക്കിള്‍ യാത്രക്കാരും വാഹനയാത്രക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് … Continue reading കാര്‍ നിങ്ങളെ മൃഗമാക്കും, അതിന്റെ ഫലം നേരിടാന്‍ തയ്യാറായിക്കോ
2009 ല്‍ അമേരിക്കയിലെ കാറിന്റെ എണ്ണത്തില്‍ 40 ലക്ഷം കുറവുവന്നു
അമേരിക്കയുടെ നൂറ്റാണ്ട് നീണ്ടുനിന്ന വാഹനങ്ങളോടുള്ള പ്രണയം അവസാനിക്കാന്‍ പോകുന്നു എന്ന് തോന്നുന്നു. ഏറ്റവും ഉയര്‍ന്ന സംഖ്യയിലായിരുന്നു വാഹനങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 2009 ല്‍ 1.4 കോടി കാറുകള്‍ നിശിപ്പിച്ചപ്പോള്‍ അതിന് പകരമായി 1 കോടി എണ്ണമേ പുതിയതായി വിറ്റൊള്ളു. ഒരു വര്‍ഷത്തില്‍ 40 ലക്ഷം എണ്ണം, 2% കുറവ് വന്നു. സാമ്പത്തിക മാന്ദ്യവുമായി ഇതിന് ബന്ധമുണ്ടെങ്കിലും മറ്റ് കാരണങ്ങളും സ്വാധീനിക്കുന്നു. ഭാവിയിലെ വാഹന എണ്ണം രണ്ട് ഗതികളെ ആശ്രയിച്ചിരിക്കുന്നു: പുതിയ കാറുകളുടെ വില്‍പ്പനയും പഴയ കാറുകള്‍ … Continue reading 2009 ല്‍ അമേരിക്കയിലെ കാറിന്റെ എണ്ണത്തില്‍ 40 ലക്ഷം കുറവുവന്നു
ഉയര്‍ന്ന മൈലേജ് നല്‍കുന്ന കാര്‍ താങ്കള്‍ക്ക് വേണൊ
എണ്ണയുടെ വില കൂടി കൂടിയതോടെ മൈലേജിന് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. എന്നാല്‍ നിങ്ങളുടെ കാറിന്റെ മൈലേജ് കൂട്ടാന്‍ ഒരു എളുപ്പ വഴിയുണ്ട്. വേഗത 55 കിലോമീറ്റര്‍ പ്രതി മണിക്കൂറില്‍ അധികമാകാതെ സൂക്ഷിക്കുക. ഈ വിവരങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒരു ബ്ലോഗ് ഇതാ. http://www.maxattainablespeed.blogspot.com/ ഒരു അമേരിക്കക്കാരനാണ് ഇത് എഴുതുന്നത്. "ഛേയ്, ഇങ്ങനെയും അമേരിക്കക്കാരുണ്ടോ? മോശം ആരോടും പറയേണ്ട ,"എന്ന് BOT റോഡുകാര്‍ പറയും.
എണ്ണ ചോര്‍ച്ചാ ദുരന്തങ്ങള്‍ ഒഴുവാക്കണമെന്ന് താങ്കള്‍ കരുതുന്നുവോ? എങ്കില്‍ കുറവ് ദൂരം യാത്ര ചെയ്യുക
BP Horizon എണ്ണക്കിണര്‍ പൊട്ടിത്തെറിച്ച് മുങ്ങിത്താന്നു. അടിക്കടലില്‍ നിന്നും എണ്ണയുടെ ഒരു നദി ലൂസിയാന തീരത്തേക്ക് ഒഴുകി വന്നു. പക്ഷികളും മീനുകളും ചത്തൊടുങ്ങും. ബീച്ചുകള്‍ മലീമസമാകും. ആളുകള്‍ക്ക് വളരെ ദോഷകരമാകും. "drill, baby drill" എന്ന കടലിലെ എണ്ണ ഖനനം വീണ്ടും മുന്‍നിരയിലേക്ക് വന്നിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അതിന്റെ പരിസ്ഥിതി നാശമാണ് പ്രധാന വാര്‍ത്ത. ഈ പരിതസ്ഥിതിയില്‍ രാഷ്ട്രീയ പുരോഗമനക്കാര്‍ പ്രതികരിക്കണം. "ഹരിത കാര്‍" എന്നതിന് മുന്‍തൂക്കം കൊടുക്കുന്നതായി കാണുന്ന മിക്ക പുരോഗമനക്കാരുടേയും നയം സത്യത്തില്‍ ശ്രദ്ധമാറ്റലാണ്. … Continue reading എണ്ണ ചോര്‍ച്ചാ ദുരന്തങ്ങള്‍ ഒഴുവാക്കണമെന്ന് താങ്കള്‍ കരുതുന്നുവോ? എങ്കില്‍ കുറവ് ദൂരം യാത്ര ചെയ്യുക
കാറിന്റെ ഭാഗങ്ങള്‍
ബ്രിട്ടണിലെ വാഹനങ്ങളടിസ്ഥാനമായാണ് ഈ ശരാശരികള്‍ കാറിന്റെ ശരാശരി ഭാരം: 1000 Kg 1 Kg ഉരുക്ക്(steel) നിര്‍മ്മിക്കാന്‍ വേണ്ട ഊര്‍ജ്ജം: 5 kgCO2 1 Kg പ്ലാസ്റ്റിക്ക് നിര്‍മ്മിക്കാന്‍ വേണ്ട ഊര്‍ജ്ജം: 24 kgCo2 നിര്‍മ്മാണ, കൂട്ടിച്ചേര്‍ക്കലിന് വേണ്ട ഊര്‍ജ്ജം: 3003 kgCO2 കാര്‍ എന്തൊക്കെക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു? 50% ഉരുക്ക് 19% പച്ചിരുമ്പ്(cast iron) 8% ഇരുമ്പല്ലാത്ത ലോഹങ്ങള്‍ 7% പ്ലാസ്റ്റിക്ക് 6% റബ്ബര്‍ 3% ഗ്ലാസ് 2% ദ്രാവകങ്ങള്‍ 5% മറ്റുള്ളവ കാറിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ … Continue reading കാറിന്റെ ഭാഗങ്ങള്‍
കാറില്ലേ, പ്രശ്നമൊന്നുമില്ല: കാറില്ലാതെ ജീവിക്കുന്നതിന്റെ ഗുണം
ഫെബ്രുവരിയിലെ മഴയുള്ള ഒരു തണുത്ത ദിവസം, എന്റെ ചെരുപ്പകള്‍ കുതിരുകയും കാലുകള്‍ നനയുകയും ചെയ്തപ്പോള്‍ “എന്തുകൊണ്ട് കാറില്ലാതെ ജീവിക്കാം എന്ന തീരുമാനം ഞാന്‍ എന്തുകൊണ്ടെടുത്തു?" എന്നോര്‍ത്ത് അത്ഭുതപ്പെട്ടു. കാര്‍ എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ സ്രോതസ്സായാണ് നഗരത്തിലെ കൌമാരകാലത്ത് എനിക്ക് തോന്നിയത്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ കാര്‍ ഒരു സാംസ്കാരിക രോഗത്തിന്റെ ലക്ഷണമായി എനിക്ക് മനസിലായി. കോളേജില്‍ പഠിക്കുന്ന കാലത്ത് പണം സമ്പാദിക്കാനായി ഞാന്‍ കാര്‍ വാങ്ങേണ്ട എന്ന് തീരുമാനിച്ചുു. അതോടൊപ്പം ടയറിനടിയിലെ മഞ്ഞ് നീക്കം ചെയ്യുക, പാര്‍ക്കിങ് സ്ഥലം … Continue reading കാറില്ലേ, പ്രശ്നമൊന്നുമില്ല: കാറില്ലാതെ ജീവിക്കുന്നതിന്റെ ഗുണം
മനുഷ്യനെ മൃഗമാക്കുന്ന കാറിന്റെ പരസ്യങ്ങള്‍
അടുത്ത കാലത്ത് നമ്മുടെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് പരസ്യങ്ങളാണ് ഇവ. ൧. പ്രശാന്ത സുന്ദരമായ ഒരു തടാകം. ചുറ്റും സസ്യ ശ്യാമള കോളമായ വൃക്ഷ ലതാദികള്‍. കിളികള്‍ കളകളാരവം പൊഴിക്കുന്നു. ഒരു മദ്ധ്യവയസ്കന്‍ ഒരു കൈയ്യില്‍ ചൂണ്ടയും മറുകൈയ്യില്‍ ഒരു കസേരയുമായി തടാകത്തിലെ വെള്ളത്തില്‍ ഇറങ്ങുന്നു. അയാള്‍ കസേര വെള്ളത്തില്‍ സ്ഥാപിച്ച ശേഷം അതില്‍ ഇരുന്ന് മീന്‍പിടിക്കാന്‍ തുടങ്ങുന്നു. അടുത്തനിമിഷം ദൂരെ നിന്ന് കൂടി വരുന്ന ശബ്ദത്തോടെയും പൊടി പറത്തിയും എന്തോ പാഞ്ഞ് വരുന്നു. അതി വേഗത്തില്‍ … Continue reading മനുഷ്യനെ മൃഗമാക്കുന്ന കാറിന്റെ പരസ്യങ്ങള്‍