2060 ലെ ഒരു ശാസ്ത്ര ഗവേഷണശാല

2060:  കാലാവസ്ഥാ മാറ്റത്തെ മറികടക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നു. ഗവേഷകന്‍: "സര്‍, ഇതൊരു ടൈം മിഷീന്‍ ആണ്. ഇത് നമ്മേ 50 വര്‍ഷം സമയത്തില്‍ പിറകോട്ട് കൊണ്ടുപോയി കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട കാലത്തേക്ക് കൊണ്ടുചെല്ലും." ജനം: "നമ്മള്‍ വേഗം എന്തെങ്കിലും ചെയ്യണം." സാങ്കേതികവിദ്യ അന്ധവിശ്വാസി: "ഏയ് വേണ്ട, ഇത് മഹത്തായ ഒരു സാങ്കേതികവിദ്യയാണ് സുഹൃത്തേ." [നമുക്ക് ഇപ്പോള്‍ തന്നെ കാലാവസ്ഥാമാറ്റം ഇല്ലാതാക്കാനുള്ള സാങ്കേതികവിദ്യയുണ്ട്. പക്ഷേ എന്തുകൊണ്ട് നാം അത് പ്രയോഗിക്കുന്നതില്‍ വിമുഖത … Continue reading 2060 ലെ ഒരു ശാസ്ത്ര ഗവേഷണശാല

നിങ്ങളുടെ പ്രായം 25 ല്‍ കുറവാണെങ്കില്‍

"Generation Hot" എന്നത് ജീവിതകാലം മുഴുവന്‍ ആഗോളതപനം അനുഭവിക്കേണ്ടിവരുന്ന 200 കോടിക്കടുത്തുവരുന്ന ചെറുപ്പക്കാരുടെ കൂട്ടമാണ്. എങ്ങനെ അത് പരിഹരിക്കണമെന്ന് അവര്‍ക്ക് കണ്ടെത്തേണ്ടിവരും. കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ജെയിംസ് ഹാന്‍സെന്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ testified ചെയ്തതും New York Times ന്റെ മുഖതാളില്‍ അത് അച്ചടിച്ച് വന്നതുമായ ജൂണ്‍ 23 1988 ആണ് Generation Hot ന്റെ ജന്മദിനം എന്ന് Hot: Living Through the Next Fifty Years on Earth എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകന്‍ … Continue reading നിങ്ങളുടെ പ്രായം 25 ല്‍ കുറവാണെങ്കില്‍

9 ദിവസം കടല്‍മഞ്ഞിനായി നീന്തിയ ധൃവക്കരടി

കടല്‍മഞ്ഞിനായി ഒരു ധൃവക്കരടി 9 ദിവസം നിര്‍ത്താതെ നീന്തിയതായി പുതിയ റിപ്പോര്‍ട്ട്. 687km ആണ് അത് നീന്തിയത്. കാലാവസ്ഥാമാറ്റം മൂലമാണ് ഇതെന്ന് വടക്കേ അലാസ്കയിലെ Beaufort sea കരടികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. സീലുകളെ വേട്ടയാടാന്‍ ധൃവക്കരടികള്‍ കരക്കും കടല്‍ മഞ്ഞിനുമിടയില്‍ നീന്താറുണ്ട്. കടല്‍ മഞ്ഞ് ധാരാളം ഉരുകുന്നതിനാല്‍ ധൃവക്കരടികള്‍ക്ക് കൂടുതല്‍ ദൂരം നീന്തേണ്ടതായി വരുന്നു. അത് അവയുടേയും ഭാവിതലമുറകളുടേയും ആരോഗ്യത്തെ ബാധിക്കുന്നു. US Geological Survey യുടെ ഗവേഷകരുടെ റിപ്പോര്‍ട്ട് Polar Biology ലാണ് വന്നത്. … Continue reading 9 ദിവസം കടല്‍മഞ്ഞിനായി നീന്തിയ ധൃവക്കരടി

ഭീകര കൊടുംകാറ്റുകള്‍ പ്രതീക്ഷിക്കുക

140 വര്‍ഷങ്ങളിലേക്കും ശക്തമായ മഞ്ഞ്കാല കൊടുംകാറ്റ് അമേരിക്കയുടെ തെക്ക് പടിഞ്ഞാറ് അടിച്ചു. അത് വലിയ വെള്ളപ്പൊക്കം, കൊടുംകാറ്റ്, ആലിപ്പഴ വര്‍ഷം, തുടങ്ങിയവ സമ്മാനിച്ചു. Los Angeles, San Diego, Phoenix ല്‍ പേമാരി അനുഭവപ്പെട്ടു. പര്‍വ്വതങ്ങളില്‍ നാലടി മഞ്ഞ് വീഴ്ച്ചയുണ്ടായി. 144 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചു. 159,000 ആളുകള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു. ചൂടുകൂടുന്ന ലോകത്ത് വരാന്‍ പോകുന്ന കൊടുംകാറ്റുകളും സാമ്പിളാണ് ഇത്. — സ്രോതസ്സ് climateprogress.org ഏയ്, ഇതൊന്നും നമ്മേ ബാധിക്കുന്ന പ്രശ്നമല്ലെന്ന് ആശ്വസിച്ച് എണ്ണ-കല്‍ക്കരി-പ്രകൃതിവാതക മുതലാളിമാരെ … Continue reading ഭീകര കൊടുംകാറ്റുകള്‍ പ്രതീക്ഷിക്കുക

പെറുവില്‍ ഹിമാനി തകര്‍ന്ന് 50 പേര്‍ക്ക് പരിക്ക് പറ്റി

Hualcan നദിക്കരയിലെ തകര്‍ന്ന് പെറുവിലെ 50 പേര്‍ക്ക് പരിക്ക് പറ്റി. കാലാവസ്ഥാമാറ്റമാണ് ഇതിന് കാരണം എന്ന് പ്രാദേശിക സര്‍ക്കാരിന്റെ അഭിപ്രായം. വടക്കെ Ancash യിലെ "513 lake" എന്ന ഭാഗത്ത് ഹിമാനി പൊട്ടിവീണുണ്ടായ ഓളം 20 വീടുകള്‍ തകര്‍ത്തു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ ആഗോളതപനത്താല്‍ പെറുവിലെ ആന്‍ഡീസിന്റെ മൂന്നിലൊന്ന് ഹിമാനികളാണ് ഉരുകി ഇല്ലാതായിരിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ആന്‍ഡീസിലെ ഹിമാനികള്‍ 20 കൊല്ലങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും എന്ന് ലോകബാങ്കിന്റെ 2009 ലെ പഠനം പ്രസിദ്ധപ്പെടുത്തിയിരുന്നു. കഴിഞ്ഞ 35 … Continue reading പെറുവില്‍ ഹിമാനി തകര്‍ന്ന് 50 പേര്‍ക്ക് പരിക്ക് പറ്റി

ഐക്യരാഷ്ട്ര സഭ വിസമ്മതത്തെ നിശബ്ദരാക്കുന്നു

Cancún കാലാവസ്ഥാ സമ്മേളനം അതിന്റെ സമാപ്തിയിലേക്ക് നീങ്ങുന്ന അവസരത്തില്‍ പിഴവുകളുള്ള ഐക്യരാഷ്ട്ര പദ്ധതിക്കെതിരെ civil society സംഘങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. കാലാവസ്ഥാമാറ്റത്തിന്റെ കൊടിയ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന തദ്ദേശീയ ജനങ്ങളെ സഭ ഒഴുവാക്കിയതിനെ എല്ലാ സംഘങ്ങളും കൂടിച്ചേര്‍ന്ന Grassroots Solutions for Climate Justice എന്ന വലിയ സംഘം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കണ്‍കൂണിലെ ആര്‍ഭാടകരമായ Moon Palace resort ലെ കോണ്‍ഫറന്‍ റൂമുകളില്‍ അവസാന തല ചര്‍ച്ചകള്‍ പുരോഗമിക്കുന്ന അവസരത്തില്‍ civil society സംഘങ്ങളെ … Continue reading ഐക്യരാഷ്ട്ര സഭ വിസമ്മതത്തെ നിശബ്ദരാക്കുന്നു

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം എന്നത് പണത്തിലും മുതലാളിത്തത്തിലും അടിസ്ഥാനമായത്

Cancún ലെ ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം. ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങുന്നില്ല. ചര്‍ച്ച തകരാതിരിക്കാന്‍ U.N. negotiators ശ്രമിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് നേതാക്കള്‍ ആണ് Moon Palace റിസോട്ടില്‍ എത്തിയിരിക്കുന്നത്. വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 മൈല്‍ അകലെ Cancún നഗരത്തില്‍ ആയിരക്കണക്കിന് ദരിദ്ര കര്‍ഷകരും, ആദിവാസികളും, ലോകം മൊത്തമുള്ള സാമൂഹ്യപ്രവര്‍ത്തകരും Via Campesina നടത്തുന്ന ഒരു ബദല്‍ സമ്മേളനത്തില്‍ പങ്കുചേരുകയാണ്. ബൊളീവിയയുടെ പ്രസിഡന്റായ ഇവോ മൊറാലസ് Via Campesina … Continue reading ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം എന്നത് പണത്തിലും മുതലാളിത്തത്തിലും അടിസ്ഥാനമായത്

ബ്രിട്ടണിന്റെ കാലാവസ്ഥാ സഹായം ബംഗ്ലാദേശിന് വേണ്ട

ഭീകരമായ വെള്ളപ്പൊക്കത്തിന്റെ ചരിത്രമുള്ള താഴ്ന്ന പ്രദേശമാണ് ബംഗ്ലാദേശ്. ഉയരുന്ന സമുദ്രനിരപ്പ് അവര്‍ക്ക് ഭീഷണിയാണ്. ലോകത്തെ ജനസാന്ദ്രത കൂടിയ രാജ്യമാണ്. വെള്ളപ്പൊക്കത്താല്‍ 4 കോടിയാളുകള്‍ അഭയാര്‍ത്ഥികളാകും. എന്നിട്ടും ബ്രിട്ടണ നല്‍കുന്ന £6 കോടി പൌണ്ട് കാലാവസ്ഥാ മറ്റത്തെ തരണംചെയ്യാനുള്ള സഹായം അവര്‍ എന്തുകൊണ്ട് വേണ്ടെന്ന് പറയുന്നു? ബംഗ്ലാദേശിന് പണം വേണ്ട എന്നല്ല. അത് നല്‍കുന്ന രീതിയാണ് കുഴപ്പം. ബ്രിട്ടണിന്റെ Department for International Development ആണ് ലോക ബാങ്ക് വഴി ഈ സഹായം നല്‍കുന്നത്. ലോകബാങ്കും അന്താരാഷ്ട്രനാണയ നിധിയും … Continue reading ബ്രിട്ടണിന്റെ കാലാവസ്ഥാ സഹായം ബംഗ്ലാദേശിന് വേണ്ട

ബ്രിട്ടണില്‍ ചൂട് കൂടുന്നതനുസരിച്ച് പൂക്കള്‍ നേരത്തെ പൂക്കുന്നു

250 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് ബ്രിട്ടണിലെ പൂക്കള്‍ നേരത്തെ പൂക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. രാജ്യത്തെ 405 സ്പീഷീസുകളുടെ 4 ലക്ഷം ആദ്യമായി പൂക്കുന്ന രേഖകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഇത് മനസിലാക്കിയത്. Proceedings B എന്ന ജേണലില്‍ അവരുടെ പഠനം പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞ 25 വര്‍ഷത്തില്‍ ആദ്യം പൂക്കുന്ന കാലത്തിന്റെ ശരാശി ചരിത്രത്തിലെ മൊത്തം രേഖകളിലുള്ള കാലത്തെക്കാള്‍ മുമ്പിലാണ്. പൂക്കാലത്തിന് താപനിലയുമായി അടുത്ത ബന്ധമാണുള്ളത്. Central England Temperature Record ആണ് താപനിലയുടെ രേഖകള്‍ … Continue reading ബ്രിട്ടണില്‍ ചൂട് കൂടുന്നതനുസരിച്ച് പൂക്കള്‍ നേരത്തെ പൂക്കുന്നു