മാല്യക്കും കടം തിരിച്ചടക്കാത്ത മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുക

ഇന്‍ഡ്യയിലെ ബാങ്കുകള്‍ക്ക് വിജയ് മാല്യ Rs 9,000 കോടിയിലധികം പണം കൊടുക്കാനുണ്ട്. അയാള്‍ ഒളിച്ചോടുകയും ബ്രിട്ടണില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അയാള്‍ എന്ന് തിരിച്ച് വരുമെന്ന് നമുക്ക് അറിയില്ല. അതോ ഇനി ഒരിക്കലും തിരിച്ച് വരാതിരിക്കാനും സാദ്ധ്യതയുണ്ട്. എന്നാല്‍ അയാള്‍ ഒറ്റക്കല്ല. SBI, കാനറാ ബാങ്ക് ഉള്‍പ്പടെ ഇന്‍ഡ്യയിലെ പൊതു മേഖലയിലെ ബാങ്കുകള്‍ക്ക് 4.8 ലക്ഷം കോടി രൂപ കൊടുക്കാനുള്ള 44 കമ്പനികള്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. താങ്കളും ഞാനുമുള്‍പ്പടെ … Continue reading മാല്യക്കും കടം തിരിച്ചടക്കാത്ത മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുക

പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു

18 വയസുള്ളപ്പോള്‍ വലിച്ചിഴക്കുകയും ബലാല്‍ക്കാരം ചെയ്യുകയും ചെയ്ത പ്രൊഡ്യൂസറുമായുള്ള കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറായ Keshaയോട് ഒരു ജഡ്ജി ഉത്തരവിട്ടു. ജഡ്ജിയുടെ ഈ വിധികേട്ടപ്പോള്‍ അവള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. "വാണിജ്യപരമായി യുക്തിസഹമായ കാര്യം ചെയ്യാനാണ് എന്റെ അന്തര്‍ജ്ഞാനം ആവശ്യപ്പെട്ടത്" എന്ന് മാന്‍ഹാറ്റന്‍ സുപ്രീം കോടതി ജഡ്ജിയായ Shirley Kornreich പറഞ്ഞു. പ്രൊഡ്യൂസര്‍ Luke Gottwald പീഡിപ്പിച്ചെങ്കിലും കരാര്‍ പ്രകാരം Kesha ഇനി ആറ് ആല്‍ബം കൂടി Sony ക്ക് വേണ്ടി ചെയ്യണം. [ഒരുപാട് സ്വാതന്ത്ര്യങ്ങളുള്ള അമേരിക്കയിലെ … Continue reading പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു

പടിഞ്ഞാറെ വര്‍ജീനിയയില്‍ ശ്രദ്ധേയമായ രാസവസ്തു ചോര്‍ച്ചക്ക് കാരണമായ കമ്പനിയുടെ CEOക്ക് ഒരു മാസം തടവ് ശിക്ഷ

മൂന്ന് ലക്ഷം പടിഞ്ഞാറെ വര്‍ജീനിയക്കാരുടെ കുടിവെള്ളത്തില്‍ വിഷവസ്തു കലര്‍ത്തിയ കമ്പനിയുടെ മുമ്പത്തെ പ്രസിഡന്റിന് ഒരു മാസം തടവ് ശിക്ഷ. Freedom Industries ന്റെ മുമ്പത്തെ പ്രസിഡന്റായ Gary Southern ന് ആണ് ശിക്ഷ. 2014 ജനുവരിയില്‍ നടന്ന ചോര്‍ച്ചക്ക് അതിനോടൊപ്പം $20,000 ഡോളറിന്റെ പിഴയും Southern അടക്കാന്‍ ജഡ്ജി വിധിച്ചു. സര്‍ക്കാരിന്റെ നിയമമനുസരിച്ച് കുറഞ്ഞത് 24 - 30 മാസം തടവും മൂന്ന് ലക്ഷം ഡോളര്‍ പിഴയും അടക്കേണ്ട കുറ്റമായിരുന്നു അത്. “പ്രതി ഒരു കുറ്റവാളിയൊന്നുമല്ല” എന്ന് … Continue reading പടിഞ്ഞാറെ വര്‍ജീനിയയില്‍ ശ്രദ്ധേയമായ രാസവസ്തു ചോര്‍ച്ചക്ക് കാരണമായ കമ്പനിയുടെ CEOക്ക് ഒരു മാസം തടവ് ശിക്ഷ

ഇസ്രായേല്‍ കമാന്‍ഡോകള്‍ സിറിയന്‍ ജനറലിനെ കൊന്നു

2008ല്‍ തന്റെ ബീച്ച് ഹൌസിലെ അത്താഴ വിരുന്നില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഉയര്‍ന്ന ഒരു സിറിയന്‍ ജനറലിനെ ഇസ്രായേല്‍ നേവി കമാന്‍ഡോകള്‍ കൊന്നു എന്ന് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട National Security Agency (NSA) യുടെ ഒരു രേഖ വ്യക്തമാക്കുന്നു. ആ രേഖ പ്രകാരം Shayetet 13 എന്ന ഇസ്രായേല്‍ പ്രത്യേക സൈനിക യൂണിറ്റ് വടക്കന്‍ സിറിയയിലെ തുറമുഖമായ Tartus ന് അടുത്ത് കരയില്‍ കയറി ജനറല്‍ Muhammad Suleiman നെ കണ്ടെത്തി തലയിലും കഴുത്തിലും വെടിവെച്ച് കൊല്ലുകയാണുണ്ടായത്. — … Continue reading ഇസ്രായേല്‍ കമാന്‍ഡോകള്‍ സിറിയന്‍ ജനറലിനെ കൊന്നു

മുമ്പത്തെ ഹെഡ്ജ് ഫണ്ട് മുതലാളിയായ Martin Shkreli നെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്തു

ജീവന്‍ രക്ഷാ മരുന്നിന് 5,000 ശതമാനം വില വര്‍ദ്ധിപ്പിച്ച ഈ മുമ്പത്തെ ഹെഡ്ജ് ഫണ്ട്(hedge fund) മാനേജര്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയായിരുന്നു. ഇപ്പോള്‍ അയാള്‍ securities തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായി. മുമ്പത്തെ ഹെഡ്ജ് ഫണ്ട് കമ്പനിയിലും തന്റെ സ്വന്തം കമ്പനിയായ Turing Pharmaceuticals ലും Ponzi പോലുള്ള പദ്ധതികള്‍ Martin Shkreli നടപ്പാക്കി. $50 ലക്ഷം ഡോളറിന്റെ ബോണ്ട് നല്‍കി Shkreli ജാമ്യം നേടി.

HSBC യുടെ പണം വെളുപ്പിക്കല്‍ കേസിന്റെ പിഴ

“organisational deficiencies” കാരണമുള്ള സ്വിസ് പിഴ. #SwissLeaksനാല്‍ പുറത്തുവന്ന പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട “organisational deficiencies” ന് ജനീവയിലെ അധികൃതര്‍ HSBCക്ക് $4.28 കോടി ഡോളറിന്റെ പിഴ ശിക്ഷ നല്‍കി. #SwissLeaks പുറത്തുകൊണ്ടുവന്നത് $10000 കോടി ഡോളറിന്റെ പണം വെളുപ്പിക്കലാണ്. പുറത്തുവന്ന ഈ തുക അനുസരിച്ച് നല്‍കിയ ശിക്ഷയുടെ ശതമാനം 0.04% ആണ്. ഇനി ഇത്തരം കേസുകളില്‍ നിന്ന് കമ്പനികളെ പിന്‍തിരിപ്പിക്കാനുള്ള സാദ്ധ്യത 0.00% എല്ലാ പണവും വെളുപ്പിക്കപ്പെട്ടതല്ല. എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ “organisational deficiencies” … Continue reading HSBC യുടെ പണം വെളുപ്പിക്കല്‍ കേസിന്റെ പിഴ

മഡോഫുമായുള്ള ബന്ധം കാരണം Bank of New York Mellon ശാഖ $21 കോടി ഡോളര്‍ പിഴയടച്ചു

ബര്‍ണാഡ് മഡോഫിന്റെ തട്ടിപ്പ് മറച്ച് വെച്ച കുറ്റത്തിന് Bank of New York Mellon ന്റെ ശാഖ $21 കോടി ഡോളര്‍ പിഴയടച്ചു. Mellonന്റെ Ivy Asset Management യൂണിറ്റ് മഡോഫിന്റെ ബിസിനസിലെ വലിയ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടും നിക്ഷേപകരോട് പുറത്തുപറയാതെ അതില്‍ നിന്നും ലാഭം കൊയ്തുകൊണ്ടിരുന്നു എന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂവിനും 7 മുമ്പത്തേയും ഇപ്പോഴത്തേയും ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെ സ്പെയിനിലെ ജഡ്ജി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. 2010 ല്‍ ഗാസയിലേക്ക് സഹായവുമായി പോയ കപ്പലിലെ നിഷ്ടൂരമായ ആക്രമണത്തിന്റെ പേരിലാണ് വാറന്റ്. അന്തര്‍ദേശീയ കടലില്‍ കിടന്നിരുന്ന മാവി മര്‍മാര(Mavi Marmara)യിലേക്ക് ഇസ്രായേല്‍ സൈന്യം ഇരച്ച് കയറി ആക്രമണം നടത്തിയതിന്റെ ഫലമായി 9 ആളുകള്‍ അന്ന് കൊല്ലപ്പെട്ടു. പത്താമത്തെ ആള്‍ നാല് വര്‍ഷം ബോധമില്ലാതെ കിടക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന സ്പെയിനിലെ സന്നദ്ധപ്രവര്‍ത്തകര്‍ നെതന്യാഹൂവിനെതിരെ കേസ് കൊടുത്തതിനെ … Continue reading സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു

കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് ആശുപത്രിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് Doctors Without Borders റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ഒക്റ്റോബര്‍ 3 നടന്ന ആക്രമണത്തില്‍ 13 ജോലിക്കാരും 10 രോഗികളും, തിരിച്ചറിയാത്ത 7 പേരുള്‍പ്പടെ 30 പേര്‍ മരിക്കുകയും ചെയ്തു. യുദ്ധക്കുറ്റമാണ് അമേരിക്ക നടത്തിയതെന്ന് Doctors Without Borders പറഞ്ഞു. രോഗികള്‍ തങ്ങളുടെ കിടക്കയില്‍ വെന്തു മരിച്ചു, ആശുപ്ത്രി ജീവനക്കാര്‍ക്ക് മുറിവേറ്റു. കത്തുന്ന ആശുപത്രിയില്‍ നിന്ന് പുറത്ത് പോകാന്‍ ശ്രമിച്ച ജോലിക്കാരെ വെടിവെച്ചു. അമേരിക്കന്‍ സൈന്യത്തിനും അഫ്ഗാന്‍ സൈന്യത്തിനും ഈ ആശുപ്ത്രിയുടെ … Continue reading കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്