കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് കോര്‍പ്പറേറ്റ് മണ്ടികള്‍ വേണ്ട

“ഈ സര്‍ക്കാര്‍ കര്‍ഷകരെ പരിഗണിക്കുന്നതേയില്ല. അവര്‍ വലിയ കമ്പനികളുടെ പക്ഷമാണ് ചേര്‍ന്നിരിക്കുന്നത്. അവര്‍ക്ക് APMC യും കൊടുത്തു. കര്‍ഷകരെ സഹായിക്കാതെ അവര്‍ എന്തുകൊണ്ടാണ് അവരെ സഹായിക്കുന്നത്?” വടക്കന്‍ കര്‍ണാടകയിലെ Belagaviജില്ലയിലെ Belagavi താലൂക്കിലെ കാര്‍ഷിക തൊഴിലാളിയായ Shanta Kamble ചോദിക്കുന്നു. ബാംഗ്ലൂര്‍ നഗര റയില്‍വേ സ്റ്റേഷന് മുമ്പില്‍ നഗരത്തിന്റെ കേന്ദ്രത്തിലെ മെജസ്റ്റിക്ക് പ്രദേശത്ത് മുഴങ്ങിക്കേള്‍ക്കുന്ന ‘Kendra sarkara dhikkara’ (ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അപലപിക്കുന്നു) എന്ന മുദ്രാവാക്യം കേട്ടുകൊണ്ടിരിക്കുകയാണ് അവര്‍. — സ്രോതസ്സ് ruralindiaonline.org | Gokul … Continue reading കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് കോര്‍പ്പറേറ്റ് മണ്ടികള്‍ വേണ്ട

യഥാര്‍ത്ഥ പ്രശ്നങ്ങളിലാണ് കര്‍ഷകരുടെ ശ്രദ്ധയുള്ളത്

“ഏപ്രില്‍ 6 ന്റെ സമരത്തില്‍ ആളുകള്‍ ചിന്തിക്കാതെയോ കുബുദ്ധികളായ ആളുകള്‍ പ്രേരിതരായോ ആണ് എത്തിയതെന്ന് കാണിക്കാനായി നിങ്ങള്‍ Peshawar നെ ഉദ്ധരിക്കുന്നു. അവര്‍ അങ്ങനെ ചെയ്തിരിക്കാം. സംഭവങ്ങളെക്കുറിച്ചുള്ള എന്റെ വായന നിങ്ങളില്‍ നിന്നാണ്. Rowlatt നിയമം ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പ്രകടനവും ഉണ്ടാകില്ല. അതുകൊണ്ട് കുബുദ്ധികള്‍ക്ക് കൊടുക്കാനായി ഒരു കൈപ്പിടിയും ഉണ്ടാകില്ല. പ്രകടനം സംഘടിപ്പിച്ചതിലോ സാമൂഹ്യ പ്രതിരോധം ഉണ്ടാക്കിയതിലോ അല്ല തെറ്റിരിക്കുന്നത്. സര്‍ക്കാരിലാണ് പൊതുജനാഭിപ്രായം മാനിക്കാതെ അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രക്ഷോഭത്തെ നിര്‍മ്മിച്ചു. പൊതുജനാഭിപ്രായത്തെ സര്‍ക്കാര്‍ മാനിക്കണം. … Continue reading യഥാര്‍ത്ഥ പ്രശ്നങ്ങളിലാണ് കര്‍ഷകരുടെ ശ്രദ്ധയുള്ളത്

റിപ്പബ്ലിക് ദിന ട്രാക്റ്റർ റാലിയിൽ ശരിക്കും സംഭവിച്ചത് ഇതാണ്

ഞാൻ മുമ്പൊരിക്കലും ട്രാക്റ്ററിൽ ഇരുന്നിട്ടില്ല. ചൊവ്വാഴ്ച ഡൽഹിയിലെ കർഷകരുടെ റിപ്പബ്ലിക് ദിന ട്രാക്റ്റർ ജാഥയിൽ ആണ് ആദ്യമായി അങ്ങനെയിരുന്നത്. ഹരിയാനയിലെ ഫതെഹാബാദിൽ നിന്നുള്ള നാല് ചെറുപ്പക്കാരായ സിഖ് കർഷകരോടൊപ്പം ആയതിൽ എനിക്ക് സന്തോഷമുണ്ട്. അവർ തിക്രി അതിർത്തിയിലെ മെട്രോ തൂണ് നമ്പർ 757 ന് അടുത്ത് ക്യാമ്പ് ചെയ്യുന്നവരായിരുന്നു അവർ. കഴിഞ്ഞ രണ്ട് മാസങ്ങളായി അവർ അവിടെ ഒരു ലങ്കാർ നടത്തുന്നുണ്ട്. അതിലൊരു സിഖ്കാരൻ Lakhvinder (സുഹൃത്തുക്കൾ ഹാപ്പി എന്നാണ് വിളിക്കുന്നത്) നെ ആണ് ജനുവരിയുടെ ആദ്യ … Continue reading റിപ്പബ്ലിക് ദിന ട്രാക്റ്റർ റാലിയിൽ ശരിക്കും സംഭവിച്ചത് ഇതാണ്

പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും

കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം; അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നീ നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും പിന്നീട് സെപ്റ്റംബർ 14-ന്‌ പാർലമെന്‍റിൽ കാർഷിക ബില്ലുകളായി അവതരിപ്പിയ്ക്കുകയും അതേ മാസം 20-ാം തീയതി തന്നെ നിയമങ്ങളാക്കി മാറ്റാൻ … Continue reading പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും

ട്രാക്ടർ റാലിയിലെ ഭിന്നത: ‘അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല’

"32 യൂണിയനുകളും യുവാക്കളോട് ഒരു കുഴപ്പവും ഉണ്ടാക്കരുതെന്ന് അപേക്ഷക്കുന്നു. ആരും ഒരു ഹാനിയും വരുത്തില്ല. ആരും ഏറ്റുമുട്ടില്ല. നമ്മുടെ ഈ സമരത്തെ ആരും നശിപ്പിക്കില്ല”, ഒരു അപേക്ഷ മുഴങ്ങിക്കേട്ടു. "ഡൽഹി പോലീസ് നമുക്കനുവദിച്ചു തന്ന അദ്യോഗിക പാത നമ്മൾ പിന്തുടരും. ലോകത്തെ കാണിക്കാനായി സമാധാനപരമായി നമ്മൾ ജാഥ നയിക്കും”, ഒരു ട്രാക്ടറിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണിയിലൂടെ നേതാവു വിളിച്ചു പറഞ്ഞു. ജനുവരി 25-ന് രാവിലെ ഏകദേശം 9:45-ന് ട്രാക്ടറുകളുടെ സംഘം മുണ്ട്കാ ഇൻഡസ്ടിയൽ ഏരിയാ മെട്രോ സ്റ്റേഷൻ കടന്നു … Continue reading ട്രാക്ടർ റാലിയിലെ ഭിന്നത: ‘അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല’

ടോം ‘മി. മൊണ്‍സാന്റോ’ വില്‍സാക്കിനെ USDA തലവനാക്കുന്നതിനെതിരെ പ്രതിഷേധം

ഒരു കൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍ Tom Vilsack നെ "Mr. Monsanto" എന്ന് വിളിച്ചുകൊണ്ട് ഒരു പ്രതിഷേധ പരിപാടി തുടങ്ങിയിരിക്കുകയാണ്. U.S. Department of Agriculture നെ നയിക്കാനായി പ്രസിഡന്റ് ജോ ബൈഡന്റെ nominee ക്ക് എതിരായി സെനറ്റര്‍മാര്‍ വോട്ട് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഒബാമ സര്‍ക്കാരില്‍ കാര്‍ഷിക സെക്രട്ടറിയായി ജോലി ചെയ്ത Vilsack ന്റെ അന്നു തൊട്ടുള്ള രേഖകള്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ കാലാവസ്ഥ സൌഹൃദ നയങ്ങള്‍, നീതിയുക്തമായ കാര്‍ഷിക വ്യവസ്ഥ തുടങ്ങിയ സാധാരണ ജനങ്ങളുടെ താല്‍പ്പര്യങ്ങളില്‍ … Continue reading ടോം ‘മി. മൊണ്‍സാന്റോ’ വില്‍സാക്കിനെ USDA തലവനാക്കുന്നതിനെതിരെ പ്രതിഷേധം

മഹിള കിസാന്‍ ദിനത്തില്‍ ചെന്നെയിലെ രാജ്ഭവനിലേക്ക് സ്ത്രീകള്‍ കടന്നുകയറി

ജനുവരി 18 മഹിള കിസാന്‍ ദിനത്തില്‍ ചെന്നെയില്‍ വലിയ പ്രതിഷേധങ്ങളാണ് സ്ത്രീകള്‍ നടത്തിയത്. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ രാജ് ഭവനിലേക്ക് കടക്കുകയും ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. കാര്‍ഷിക രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ കര്‍ഷകരായി കണക്കാക്കണമെന്നും തുല്യ ജോലിക്ക് തുല്യ വേതനവും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 40 ഓളം സ്ത്രീ സംഘടനകളുടെ കൂട്ടമായ All Women Federation (AWF) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സംഭാവനകളെ (കാര്‍ഷികരംഗത്തിന്റെ … Continue reading മഹിള കിസാന്‍ ദിനത്തില്‍ ചെന്നെയിലെ രാജ്ഭവനിലേക്ക് സ്ത്രീകള്‍ കടന്നുകയറി