ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ വിതരണം സുപ്രീം കോടതി തടഞ്ഞു, കേസ് ഒക്റ്റോബര്‍ 17 ലേക്ക് മാറ്റിവെച്ചു

ഒക്റ്റോബര്‍ 17 വരെ ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ വിതരണം സുപ്രീം കോടതി തടഞ്ഞു. ജനിതകമാറ്റം വരുത്തിയ വിളകളുടെ വിതരണം തടയണമെന്ന അരുണ റോഡ്രിഗസിന്റെ പരാതിയില്‍മേലുള്ള വാദം അന്ന് കോടതി കേള്‍ക്കും. എല്ലാത്തരത്തിലുള്ള ജനിതകമാറ്റം വരുത്തിയ വിളകളേയും നിരോധിക്കണം എന്നും പൊതുവായി ഒരു ജൈവസുരക്ഷാ protocol സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇത്തരം വിളകളുടെ പാടത്തെ പരീക്ഷണണങ്ങളും HT Mustard DMH 11 ഉള്‍പ്പടെ കളനാശിനി സഹനശേഷിയുള്ള വിളകളും (Herbicide Tolerant (HT)) അവയുടെ വകഭേദങ്ങളും നിരോധിക്കണം. HT … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ വിതരണം സുപ്രീം കോടതി തടഞ്ഞു, കേസ് ഒക്റ്റോബര്‍ 17 ലേക്ക് മാറ്റിവെച്ചു

ജനിതകമാറ്റംവരുത്തിയ കടുകിന്റെ തീരുമാനം കാലാവധിയില്ലാതെ വൈകിപ്പിച്ചേക്കാം

ജനിതകമാറ്റംവരുത്തിയ(GM) കടുക് സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ സബ് കമ്മറ്റി പറഞ്ഞെങ്കിലും അത് കാലാവധി വെക്കാതെ അത് കുപ്പിയില്‍ വെച്ചിരിക്കാനുള്ള സാദ്ധ്യതയാണ് കാണുന്നത്. വെള്ളിയാഴ്ച സുപ്രീം കോടതി സാമൂഹ്യപ്രവര്‍ത്തകയായ അരുണ റോഡ്രിഗസിന്റെ GMO വിരുദ്ധ പരാതിയില്‍ മേലുള്ള വാദം കേള്‍ക്കും. Dhara Mustard Hybrid-11 (DMH-11) എന്ന പേരിലുള്ള ജനിതകമാറ്റംവരുത്തിയ കടുകിന് കേന്ദ്രം പ്രാധമിക അംഗീകാരം കോടുത്തത് 2013 ലെ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെ ലംഘിക്കുന്നു എന്നാണ് അരുണയുടെ വാദം. മറ്റ് കാര്യങ്ങളോടൊപ്പം കളനാശിനി സഹനശേഷിയുള്ള … Continue reading ജനിതകമാറ്റംവരുത്തിയ കടുകിന്റെ തീരുമാനം കാലാവധിയില്ലാതെ വൈകിപ്പിച്ചേക്കാം

കേരളാ ജൈവ കർഷക സമിതി ജൈവകൃഷി പരിശീലന കോഴ്സ് ആരംഭിക്കുന്നു

കേരളാ ജൈവ കർഷക സമിതി ജൈവകൃഷി പരിശീലന കോഴ്സ് ആരംഭിക്കുന്നു. ജൈവകൃഷിയുടെ അടിസ്ഥാന തത്വങ്ങൾ, എല്ലാവിധ വിളകളും ജൈവരീതിയിൽ കൃഷി ചെയ്യുന്ന വിധം, വളക്കൂട്ടുകളുടെയും ജൈവകീടനിയന്ത്രണ മാർഗ്ഗങ്ങളുടെയും നിർമ്മാണം, മണ്ണ് ജൈവ സമ്പുഷ്ടമാക്കാനുള്ള വിദ്യകൾ, കന്നുകാലി വളർത്തൽ, വിത്ത് ശേഖരണവും സംരക്ഷണവും, കൃഷി ആദായകരമാക്കാനുള്ള വഴികൾ, കാർഷികോൽപന്നങ്ങളുടെ പുതിയ വിപണന രീതികൾ, നല്ല ഭക്ഷണം കൊണ്ടുള്ള ആരോഗ്യ രക്ഷ തുടങ്ങിയവ ചിട്ടയായും പ്രായോഗികമായും പഠിപ്പിക്കുന്നു.മാതൃകാ ജൈവകൃഷി തോട്ടങ്ങളിൽ വെച്ച് പ്രായോഗിക പരിശീലനത്തോടു കൂടി ജൈവകൃഷിയിൽ ദീർഘകാലത്തെ അനുഭവസമ്പത്തും … Continue reading കേരളാ ജൈവ കർഷക സമിതി ജൈവകൃഷി പരിശീലന കോഴ്സ് ആരംഭിക്കുന്നു

ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ സമരം

ഡല്‍ഹി സര്‍വ്വകലാശാല വികസിപ്പിച്ച ജനിതകമാറ്റം വരുത്തിയ(GM) കടുക് കൃഷി ചെയ്യാന്‍ നടത്തുന്ന നീക്കത്തിനെതിരെ സമരം വളരുന്നു. പുതിയ തരം വിത്തുപയോഗിച്ചുള്ള കൃഷി ആരോഗ്യത്തിലും പരിസ്ഥിതിയിലുമുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ പ്രകടിപ്പിച്ച വ്യാകുലതയില്‍ ധാരാളം സംഘടനകളും പങ്കുചേര്‍ന്നു. പരിസ്ഥിതി, വന കാലാവസ്ഥാമാറ്റ മന്ത്രാലയത്തിന്(MoEFCC) താഴെ പ്രവര്‍ത്തിക്കുന്ന Genetic Engineering Approval Committee (GEAC) ന്റെ നീക്കത്തോട് reservations പ്രകടിപ്പിച്ചുകൊണ്ട് ഒരു മെമ്മോറാണ്ടം കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനിച്ചു. നിരോധനത്തിനുള്ള ആഹ്വാനം എഴുത്ത് അടുത്തയാഴ്ച … Continue reading ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ സമരം

അമേരിക്കയിലെ കൃഷിയിടങ്ങളില്‍ മൊണ്‍സാന്റോയുടെ 113 കോടി കിലോഗ്രാം റൌണ്ട് അപ് കീടനാശിനി തളിച്ചിട്ടുണ്ട്

1992 മുതല്‍ 2012 വരെയുള്ള കാലത്ത് അമേരിക്കയിലുപയോഗിച്ച കീടനാശിനികളേയും കളനാശിനികളേയും കുറിച്ചുള്ള U.S. Geological Survey നടത്തിയ ഒരു പഠനത്തിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ആ രണ്ട് ദശാബ്ദക്കാലത്ത് ഏകദേശം 113 കോടി കിലോഗ്രാം മൊണ്‍സാന്റോയുടെ ഗ്ലൈഫോസേറ്റ് അടിസ്ഥാനമായ കളനാശിനിയാണ് അമേരിക്കയുടെ മണ്ണില്‍ അടിച്ചത്. ജനിതകമാറ്റം വരുത്തിയ വിളകളോടൊപ്പം ഉപയോഗിക്കുന്ന പ്രധാന കളനാശിനായായ അത്, 1990 ന്റെ പകുതിക്ക് ശേഷം മൊണ്‍സാന്റോ അവരുടെ ജനിതകമാറ്റം വരുത്തിയ "Roundup Ready"ചോളവും സോയാബീനും ഇറക്കിയതിന് ശേഷമാണ് ഉപയോഗിക്കപ്പെട്ടത്. Environmental Working … Continue reading അമേരിക്കയിലെ കൃഷിയിടങ്ങളില്‍ മൊണ്‍സാന്റോയുടെ 113 കോടി കിലോഗ്രാം റൌണ്ട് അപ് കീടനാശിനി തളിച്ചിട്ടുണ്ട്

ആഹാര പരിശോധനാ തീരുമാനത്തിന്റെ പേരില്‍ അര്‍ജന്റീനയെ മൊണ്‍സാന്റോ ഭീഷണിപ്പെടുത്തുന്നു

ജനിതകമാറ്റം വരുത്തിയ സോയാബീന്‍ പരിശോധനയുടെ പേരില്‍ അര്‍ജന്റീനയും മൊണ്‍സാന്റോയും തമ്മിലുള്ള തര്‍ക്കത്തിന് ശേഷം അര്‍ജന്റീനക്ക് ഇനി മേലില്‍ സോയാബീന്‍ സാങ്കേതികവിദ്യകള്‍ നല്‍കില്ല എന്ന് മൊണ്‍സാന്റോ ഇപ്പോള്‍ പ്രഖ്യാപിച്ചു. മൊണ്‍സാന്റോയുടെ കാര്‍ഷിക ഉത്പനങ്ങള്‍ പരിശോധിക്കാനുള്ള അവകാശം സ്വകാര്യ കയറ്റുമതി സ്ഥാപനങ്ങള്‍ക്കാണെന്ന കമ്പനിയുടെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ആഹാര പരിശോധകന്‍ എന്ന സ്ഥാനം സര്‍ക്കാരിനാണ് എന്നാണ് അര്‍ജന്റീന പറയുന്നത്. — സ്രോതസ്സ് naturalblaze.com അര്‍ജന്റീനക്ക് അത് എന്തായാലും നല്ലതാണ്, മറ്റ് രാജ്യങ്ങള്‍ക്ക് പാഠവും.