ജൈവകൃഷിക്ക് വ്യാവസായിക കൃഷിയോട് മല്‍സരിക്കാനാവുമോ?

മുമ്പ് കരുതിയതിലും കൂടുതല്‍ വിളവ് ജൈവകൃഷിയില്‍ നിന്ന് കിട്ടും എന്ന് ജൈവകൃഷിയും വ്യാവസായിക കൃഷിയും തമ്മില്‍ താരതമ്യം ചെയ്യുന്ന 100 ല്‍ അധികം പഠനം വ്യക്തമാക്കി. UC Berkeleyയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ചില കൃഷിരീതികള്‍ ജൈവകൃഷിയുടെ ഉത്പാദന ക്ഷമത കുറക്കും എന്നും അവര്‍ കണ്ടെത്തി. ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Proceedings of the Royal Society B ല്‍ പ്രസിദ്ധീകരിച്ചു. ജൈവകൃഷിക്ക് രാസവസ്തുക്കളിലടിസ്ഥാനമായ വ്യാവസായിക കൃഷിയുടെ അല്‍പ്പം പോലും ഉത്പാദന ക്ഷമതയില്ല എന്ന തെറ്റിധാരണ … Continue reading ജൈവകൃഷിക്ക് വ്യാവസായിക കൃഷിയോട് മല്‍സരിക്കാനാവുമോ?

മിഡ്‌വെസ്റ്റിലെ ഏറ്റവും വലിയ മട്ടുപ്പാവ് കൃഷിയിടം

20,000 ചതുരശ്ര അടി സ്ഥലത്ത് പച്ചക്കറികളും ഔഷധസസ്യങ്ങളും വളര്‍ത്തുന്ന Chicago Botanic Garden ആണ് മിഡ്‌വെസ്റ്റിലെ ഏറ്റവും വലിയ മട്ടുപ്പാവ് കൃഷിയിടം. McCormick Place West ല്‍ ആണിത്. ഇപ്പോള്‍ വലിയ ശ്രദ്ധ കിട്ടുന്ന പച്ച മേല്‍ക്കൂരയുടെ അമേരിക്കയിലെ നേതാവാണ് ചിക്കാഗോ. ഈ നഗരത്തില്‍ 55 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന 500 ല്‍ അധികം മട്ടുപ്പാവ് കൃഷിയിടങ്ങള്‍ ഉണ്ട്. എന്നാലും ഇത് ചെറിയ സംഖ്യയാണ്. ഇത് നഗരത്തിന്റെ മൊത്തം മട്ടുപ്പാവുകളുടെ 0.1% ആകുന്നുള്ളു. … Continue reading മിഡ്‌വെസ്റ്റിലെ ഏറ്റവും വലിയ മട്ടുപ്പാവ് കൃഷിയിടം

ജര്‍മ്മനിയിലെ ഒരു ലക്ഷം തേനീച്ച കര്‍ഷകര്‍ GMO കൃഷി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു

രാജ്യം മൊത്തം GMO കൃഷി നിരോധിക്കണമെന്ന് ജര്‍മ്മനിയിലെ തേനീച്ച കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ജര്‍മ്മന്‍ സന്നദ്ധ സംഘടനയായ keine-gentechnik.de ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച GMO കൃഷി അംഗരാജ്യങ്ങള്‍ക്ക് വേണമോ വേണ്ടയോ വെക്കാം എന്ന വിവാദമായ നിയമം വന്നതിന് ശേഷമാണ് ഒരു ലക്ഷം തേനീച്ച കര്‍ഷകരെ പ്രതിനിധീകരിക്കുന്ന German Beekeepers Association (DIB) പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. — സ്രോതസ്സ് gmwatch.org

ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു

5 വര്‍ഷം മുമ്പ് ജനിതകമാറ്റം വരുത്തിയ വിളടെ പാടത്തെ പരീക്ഷണത്തിന് എതിര്‍പ്പുള്ള ഒരു രാജ്യമായിരുന്നു. ജിഎം വിള വിരുദ്ധ സന്നദ്ധപ്രവര്‍ത്തരുടെ സമരം കാരണം ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ വാണിജ്യപരമായി പരീക്ഷിക്കുന്നതിനെ സര്‍ക്കാര്‍ തടഞ്ഞു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ആ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. അത്തരം പരീക്ഷണങ്ങളുടെ ഫലപ്രദമായ നിര്‍ത്തിവെക്കല്‍ (moratorium) ആയിരുന്നു ഫലം. എന്നാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതോടെ ഇന്‍ഡ്യ ജനിതകമാറ്റം വരുത്തിയ വിളകളുടെ പാടത്തെ പരീക്ഷണം … Continue reading ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു

ബ്രായി നിയമം ഇന്‍ഡ്യയിലെ മൊണ്‍സാന്റോ പ്രോത്സാഹന നിയമം