ആന്റിട്രസ്റ്റ് പരാതികളെ ജഡ്ജി തള്ളിക്കളഞ്ഞതോടെ ഫേസ്‌ബുക്കിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറിലധികമായി

ഫേസ്‌ബുക്കിനെതിരെ ഫെഡറലും, സംസ്ഥാനങ്ങളും കൊടുത്ത, Instagram ഉം WhatsApp ഉം വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന antitrust പരാതികള്‍, അവ "നിയമപരമായി പര്യാപ്തമല്ല" എന്ന കാരണത്താല്‍ തിങ്കളാഴ്ച അമേരിക്കയിലെ ഒരു ജഡ്ജി തള്ളിക്കളഞ്ഞു. ആ വിധി വന്നതിന് ശേഷം ഫേസ്‌ബുക്കിന്റെ ഓഹരി വില 4% വര്‍ദ്ധിച്ചു. ആ ഓഹരിവില ഫേസ്‌ബുക്കിനെ കമ്പോള മൂലധന വിലയില്‍ ആദ്യമായി ഒരുലക്ഷം കോടി ഡോളറിന് അപ്പുറത്തെത്തിച്ചു. വലിയ സാങ്കേതികവിദ്യ കമ്പനികളുടെ വലിയ കമ്പോള ശക്തി പീഡനങ്ങള്‍ക്കെതിരായ ഫെഡറലിന്റേയും സംസ്ഥാനങ്ങളുടേയും കേസുകള്‍ക്കെതിരായ വലിയ തിരിച്ചടിയാണ് ഈ … Continue reading ആന്റിട്രസ്റ്റ് പരാതികളെ ജഡ്ജി തള്ളിക്കളഞ്ഞതോടെ ഫേസ്‌ബുക്കിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറിലധികമായി

അമേരിക്കക്കാരേ നിങ്ങളുടെ ഭരണഘടനയെ മറന്നേക്കൂ

Palast and friends speak at the #FreeDonziger rally at the Chevron station on the corner of Laurel Canyon and Sunset Blvd in Los Angeles on Friday, Aug 6, 2021.

ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം

പരിസ്ഥിതി, മനുഷ്യാവകാശ വക്കീല്‍ Steven Donziger ന് ആറ് കൌണ്ട് ക്രിമിനല്‍ കോടതിയലക്ഷ്യ കുറ്റം ചാര്‍ത്തി. അദ്ദേഹം തന്റെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും കൊടുക്കുന്നത് വിസമ്മതിച്ചതിനാണ് ഈ കുറ്റം. 6000 കോടി ലിറ്റര്‍ എണ്ണ ഇക്വഡോറിലെ ആമസോണില്‍ ഒഴുക്കിയതിന്റെ കേസില്‍ $1800 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് Chevron നില്‍ നിന്ന് നേടുന്നതില്‍ വിജയിച്ച വക്കീലാണ് Donziger. അസാധാരണമായ ഒരു നിയമ തിരിയലില്‍, Donziger ന് എതിരെ കുറ്റം കൊണ്ടുവരാന്‍ പ്രോസിക്യൂട്ടര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് Chevron മായി ബന്ധമുള്ള … Continue reading ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം

എണ്ണക്കമ്പനി ഉന്നതര്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ കാലാവസ്ഥ പ്രവര്‍ത്തകര്‍ക്ക് 8 വര്‍ഷം ജയില്‍ ശിക്ഷ

അയോവയിലെ Dakota Access Pipeline ന്റെ ഉപകരണം നശിപ്പിച്ച കുറ്റത്തിന് ഒരു സമാധാനപരമായ ജല സംരക്ഷകയായ Jessica Reznicek ന് 8 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അസംതൃപ്തി പ്രകടിപ്പിച്ചു. അതേ സമയം അറിഞ്ഞുകൊണ്ട് കാലാവസ്ഥ അടിയന്തരാവസ്ഥ സൃഷ്ടിച്ച യഥാര്‍ത്ഥ കുറ്റവാളികളായ ഫോസിലിന്ധന കമ്പനികള്‍ സ്വതന്ത്രരായിരിക്കുകയും ചെയ്യുന്നു. Jessica Reznicekക്ക് 8 വര്‍ഷം ജയിലില്‍ കഴിയാനുള്ള ശിക്ഷയാണ് കഴിഞ്ഞ ആഴ്ച അമേരിക്കയുടെ ജില്ലാ കോടതി ജഡ്ജി Rebecca Goodgame Ebinger കൊടുത്തത്. അതിന് പുറമെ … Continue reading എണ്ണക്കമ്പനി ഉന്നതര്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ കാലാവസ്ഥ പ്രവര്‍ത്തകര്‍ക്ക് 8 വര്‍ഷം ജയില്‍ ശിക്ഷ

ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു

അമേരിക്കന്‍ കോര്‍പ്പറേറ്റ് വമ്പന്‍മാരായ Nestlé USA ക്കും Cargill നും അനുകൂലമായ സുപ്രീം കോടതി തീരുമാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതിലും തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ കൊക്കോ പാടത്ത് അടിമകളായി പണിയെടുപ്പിച്ച് ലാഭമുണ്ടാക്കി എന്നും ആരോപിച്ചുകൊണ്ട് ഒരു ദശാബ്ദം മുമ്പ് ആറ് മനുഷ്യര്‍ ഈ രണ്ട് കമ്പനികള്‍ക്കും എതിരെ കേസ് കൊടുത്തിരുന്നു. ഇതില്‍ സുപ്രീം കോടതി 8-1 എന്ന വോട്ടിന് പരാതിക്കാര്‍ക്കെതിരെ വിധി പ്രഖ്യാപിച്ചു. കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നതില്‍ കമ്പനികളുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ പര്യാപ്തമല്ല … Continue reading ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു

വമ്പന്‍ എണ്ണ വലിയ രീതിയില്‍ കാലാവസ്ഥാ വര്‍ത്തയില്‍ പരാജയപ്പെട്ട ദിവസം

Royal Dutch Shell ന് എതിരായ ചരിത്രപരമായ കോടതി കേസില്‍ ഇന്നലെ നെതല്‍ലാന്റ്സിലെ വക്കീലന്‍മാര്‍ വിജയിച്ചു. താപനില വര്‍ദ്ധനവ് 1.5 ഡിഗ്രിക്ക് താഴെ നിര്‍ത്തുക എന്ന Paris Agreement ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന രീതിയില്‍ അവരുടെ ആഗോള പ്രവര്‍ത്തനങ്ങളെ കൊണ്ടുവരണമെന്ന് കോടതി ഉത്തരവിട്ടു. 2030 ആകുമ്പോഴക്കും Shell ന്റെ തന്നെയും അവരുടെ ഉപഭോക്താക്കളുടേയും ഹരിതഗൃഹവാതക ഉദ്‌വമനം 2019 ലെ നിലയില്‍ നിന്നും 45% കുറച്ചങ്കിലേ ഈ ലക്ഷ്യം നേടാനാകൂ. അതോടൊപ്പം ശക്തമായ കാലാവസ്ഥ നടപടികള്‍ എടുക്കണമെന്ന് ExxonMobil ന്റേയും … Continue reading വമ്പന്‍ എണ്ണ വലിയ രീതിയില്‍ കാലാവസ്ഥാ വര്‍ത്തയില്‍ പരാജയപ്പെട്ട ദിവസം

മുമ്പത്തെ “വൃത്തികെട്ട യുദ്ധ” ഗൂഢസംഘ അംഗങ്ങളെ ശിക്ഷിച്ചു

അര്‍ജന്റീനയില്‍, രാജ്യത്തെ വ്യോമസേനയുടെ മുമ്പത്തെ തലവനെ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന വൃത്തികെട്ട യുദ്ധത്തില്‍ തട്ടിക്കൊണ്ട് പോകലിനും, പീഡനം നടത്തിയതിനും കുറ്റക്കാരനായി ഒരു കോടതി വിധിച്ചു. സാമൂഹ്യ പ്രവര്‍ത്തകര്‍ José Manuel Pérez Rojo നേയും Patricia Roisinblit നേയും ഇല്ലാതാക്കിയതിന് 90 വയസ് പ്രായമുള്ള Omar Graffigna ന് 25 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ആ സാമൂഹ്യ പ്രവര്‍ത്തകരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയും പിന്നീട് അവരുടെ കുട്ടിയെ വളര്‍ത്തുകയും ചെയ്ത Francisco Gómez നും ശിക്ഷ … Continue reading മുമ്പത്തെ “വൃത്തികെട്ട യുദ്ധ” ഗൂഢസംഘ അംഗങ്ങളെ ശിക്ഷിച്ചു

ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

Chevron ന്റെ ദശാബ്ദങ്ങളായുള്ള അശ്രദ്ധമായി എണ്ണ ഖനനം കാരണം ഇക്വഡോറിലെ ആമസോണിന്റെ 1,700 square miles ഭൂമി നശിച്ചു. എന്നാല്‍ കമ്പനി അതിന് നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാവുന്നില്ല. പത്ത് വര്‍ഷം മുമ്പ് തോറ്റ ഒരു കേസില്‍ ഇക്വഡോറിലെ സുപ്രീം കോടതി എണ്ണ വമ്പനോട് $1800 കോടി ഡോളര്‍ നഷ്ടപരിഹാരം ആമസോണിലെ 30,000 ആദിവാസികള്‍ക്ക് കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. നാശം ശുദ്ധീകരിക്കുന്നതിന് പകരം നഷ്ടപരിഹാര തുക നല്‍കുന്നതിന് പകരം ഷെവ്രോണ്‍ കഴിഞ്ഞ ദശകം നഷ്ടപരിഹാരത്തുക കൊടുക്കാതിരിക്കുന്നതിന് വേണ്ടി ഒരു അഭൂതപൂര്‍വ്വമായ … Continue reading ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വിജയമായി Niger Deltaയിലെ ധാരാളം എണ്ണ ചോര്‍ച്ചയില്‍ Royal Dutch Shell ന്റെ നൈജീരിയയിലെ ശാഖ ഉത്തരവാദിയാണെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും ഒരു ഡച്ച് അപ്പീല്‍ കോടതി വിധിച്ചു. നൈജീരിയയിലെ എണ്ണ വ്യവസായത്തിന്റെ കേന്ദ്രത്തില്‍ ഭൂമിയും ജലവും മലിനമായതിനാല്‍ നഷ്ടപ്പെട്ട വരുമാനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി 2008 ല്‍ നാല് കര്‍ഷകരും Friends of the Earth എന്ന പരിസ്ഥിതി സംഘടനയും ആണ് കേസ് കൊടുത്തത്. 2015ല്‍ Niger Delta Bodo സമൂഹത്തിന് 7 … Continue reading ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു