പരഞ്ജോയ് ഗുഹ തകുര്‍തയുടെ അറസ്റ്റ് വാറന്റിനെതിരെ ഡല്‍ഹി മാധ്യമ പ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു

കച്ചിലെ ഒരു കോടതി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഒരു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സംഭവത്തെക്കുറിച്ച് Delhi Union of Journalists (DUJ) ഞെട്ടല്‍ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. അദാനി ഗ്രൂപ്പിനെതിരെ 2017 ല്‍ അദ്ദേഹം കൂടിച്ചേര്‍ന്ന് എഴുതിയ ഒരു ലേഖനം അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രസാധകര്‍ക്കെതിരായും സഹഎഴുത്തുകാരനെതിരായും ഉള്ള കേസ് “വിരോധാഭാസ”മായി Adani Group ആരോപണങ്ങള്‍ പിന്‍വലിച്ചിട്ടും ഗുഹ തകുര്‍തയുടെ പേരിലുള്ള കേസ് നിലനിര്‍ത്തി എന്ന് DUJ പറയുന്നു. … Continue reading പരഞ്ജോയ് ഗുഹ തകുര്‍തയുടെ അറസ്റ്റ് വാറന്റിനെതിരെ ഡല്‍ഹി മാധ്യമ പ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു

കൊറേലിയത്തെ അടച്ചുപൂട്ടിക്കാന്‍‍ ആപ്പിള്‍ ശ്രമിക്കുന്നു

ആപ്പിള്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ബഗ്ഗുകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ Corellium സഹായിക്കുന്നു. ആ കമ്പനനിയാണ് ആപ്പിള്‍ അടച്ചുപൂട്ടിക്കാന്‍‍ ശ്രമിക്കുന്നത്. Corellium ന് എതിരെ Apple കേസ് കൊടുത്തു. എന്നാല്‍ ഐഫോണ്‍ നിര്‍മ്മാതാക്കളെ തോല്‍പ്പിച്ച് കൊണ്ട് Corellium കേസില്‍ വിജയിച്ചു. കോടതി രേഖകള്‍ പ്രകാരം ആപ്പിള്‍ 2018 ല്‍ Corellium നെ ഏറ്റെടുക്കാനായിരുന്നു ശ്രമിച്ചിരുന്നത്. ഏറ്റെടുക്കല്‍ നടപടി നടക്കാതെ വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം പകര്‍പ്പവകാശ നിയമം ലംഘിക്കുന്നു എന്ന് ആരോപിച്ച് ആപ്പിള്‍ കേസ് കൊടുത്തു. അതുപോലെ ആപ്പിളിന്റെ സുരക്ഷാ … Continue reading കൊറേലിയത്തെ അടച്ചുപൂട്ടിക്കാന്‍‍ ആപ്പിള്‍ ശ്രമിക്കുന്നു

സുപ്രീം കോടതിയുടെ ശാസ്ത്ര നിരക്ഷരത നിറഞ്ഞ തീരുമാനങ്ങള്‍ മനുഷ്യ ജീവനെ ബാധിക്കും

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രവിരുദ്ധ പ്രസ്ഥാവനകളിറക്കുന്ന Amy Coney Barrett സുപ്രീം കോടതിയിലെ പുതിയ ഉന്നത സ്ഥാനത്തെത്തിയിരിക്കുകയാണ്. കോവിഡ്-19 മഹാമാരി വര്‍ദ്ധിച്ച കാലത്ത് പൊതുജനാരോഗ്യ ശാസ്ത്രത്തിനെതിരെ അത് 5-4 എന്ന ഭൂരിപക്ഷം നല്‍കുന്നു. മതപരമായ സംഘം ചേരല്‍ പരിമിതപ്പെടുത്തണമെന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ ഈ ആഴ്ച സുപ്രീം കോടതി ഉത്തരവിറക്കി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ ശാസ്ത്രത്തില്‍ നിരക്ഷരരായ ജഡ്ജിമാര്‍ ഇല്ലാതാക്കുന്ന അപകടത്തിന്റെ തെളിവാണ് ഇത്. — സ്രോതസ്സ് cnn.com | Jeffrey D. Sachs … Continue reading സുപ്രീം കോടതിയുടെ ശാസ്ത്ര നിരക്ഷരത നിറഞ്ഞ തീരുമാനങ്ങള്‍ മനുഷ്യ ജീവനെ ബാധിക്കും

44 വര്‍ഷത്തിന് ശേഷം സ്വതന്ത്രനായി

ചെയ്യാത്ത കുറ്റത്തിന് 44 വര്‍ഷം ജയിലില്‍ കഴിഞ്ഞ Ronnie Long ഇപ്പോള്‍ പുറത്തുവന്നു. ഓഗസ്റ്റ് 27ന് Albemarle Correctional Institute ല്‍ നിന്ന് സ്വതന്ത്രനായി Long പുറത്തേക്ക് നടന്നു. അദ്ദേഹത്തിന്റെ കഷ്ടപ്പാട് തുടങ്ങിയത് 1976 ല്‍ ആണ്. Sarah Bost എന്ന സമ്പന്നയായ ഒരു വെള്ളക്കാരിയായ 54-വയസായ സ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്ന കുറ്റത്തിന് Longനെ വെള്ളക്കാര്‍ മാത്രമുള്ള jury കുറ്റക്കാരനെന്ന് വിധിച്ചു. അന്വേഷണം നടത്തിയവര്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്ന കുറ്റം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ … Continue reading 44 വര്‍ഷത്തിന് ശേഷം സ്വതന്ത്രനായി

ആദിവാസികളുടെ വിജയമായി Belo Monte അണക്കെട്ടിന്റെ അനുമതി കോടതി റദ്ദാക്കി

ബ്രസീലിലെ ആദിവാസികളുടെ വിജയമായി ഒരു കോടതി ലോകത്തിലെ ഏറ്റവും വലിയ ഒരു ജല വൈദ്യുതി അണക്കെട്ടിന്റെ അനുമതി റദ്ദാക്കി. പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇത്. ആമസോണിന്റെ സ്വതതന്ത്രമായി ഒഴുകുന്ന അവസാത്തെ പ്രധാന കൈവഴിയിലെ ജലത്തെ തരിച്ചുവിടാനായിരുന്നു Belo Monte അണക്കെട്ട് പദ്ധതിയിട്ടിരുന്നത്. പരിസ്ഥിതി നാശവും വലിയ അഭയാര്‍ത്ഥി പ്രവാഹവും ഉണ്ടാക്കുമെന്ന് പറഞ്ഞ് ആദിവാസികള്‍ ഈ അണക്കെട്ടിനെതിരെ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. ജഡ്ജി അണക്കെട്ടിന്റെ അനുമതി റദ്ദാക്കുകയും അണക്കെട്ടിനാല്‍ ആഘാതമേല്‍ക്കുന്ന ആദിവാസി ജനങ്ങള്‍ക്ക് മതിയായ പിന്‍തുണ നല്‍കാത്തതിന് … Continue reading ആദിവാസികളുടെ വിജയമായി Belo Monte അണക്കെട്ടിന്റെ അനുമതി കോടതി റദ്ദാക്കി

ജൂലിയന്‍ അസാഞ്ജിന്റെ സ്റ്റാലിനിസ്റ്റ് വിചാരണ. നിങ്ങള്‍ ആരുടെ പക്ഷത്താണ്?

എന്തുകൊണ്ട് വിക്കിലീക്സ് തുടങ്ങി എന്ന് പത്ത് വര്‍ഷം മുമ്പ് ഞാന്‍ ജൂലിയന്‍ അസാഞ്ജിനെ ആദ്യമായി കാണുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, "സുതാര്യത, ഉത്തരവാദിത്തം ഇവ ധാര്‍മ്മിക പ്രശ്നങ്ങളാണ്. അവയാകണം പൊതുജീവിതത്തിന്റേയും മാധ്യമപ്രവര്‍ത്തനത്തിന്റേയും അടിസ്ഥാനം." ഒരു പ്രസാധകനോ എഡിറ്ററോ ധാര്‍മ്മികതയെ ഈ രീതിയില്‍ ഉന്നയിക്കുന്നതായി കേട്ടിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ ജനങ്ങളുടെ ഏജന്റുമാരാണ്, അധികാരികളുടേതല്ല എന്ന് അസാഞ്ജ് വിശ്വസിക്കുന്നു. നമ്മുടെ പേരില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ ഇരുണ്ട രഹസ്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. അധികാരികള്‍ നമ്മളോട് കള്ളം … Continue reading ജൂലിയന്‍ അസാഞ്ജിന്റെ സ്റ്റാലിനിസ്റ്റ് വിചാരണ. നിങ്ങള്‍ ആരുടെ പക്ഷത്താണ്?

അമേരിക്കയുടെ സുപ്രീംകോടതിയുടെ പിറകിലെ കറുത്ത പണം

WATCH: Sen. Sheldon Whitehouse speaks during hearing for Supreme Court nominee Amy Coney Barrett

“സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി

തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ധാതുക്കള്‍ വരുന്നത് യുദ്ധ-മുറിവേറ്റ Democratic Republic of Congo പോലുള്ള രാജ്യങ്ങളില്‍ നിന്നാണെന്ന കാര്യം വ്യക്തമാക്കമെന്ന് Securities and Exchange Commission ന് കമ്പനികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഒരു അപ്പീല്‍ കോടതി വിധിച്ചു. കാരണം നിര്‍ബന്ധിതമായി മുദ്രയടിക്കുന്നത് കമ്പനിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കും. ഉപഭോക്താക്കളും നിക്ഷേപകരും അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി രക്തരൂക്ഷിതമായ സംഘര്‍ഷം വലുതാക്കുന്നത് തടയാനായി അവയില്‍ "സംഘര്‍ഷ ധാതുക്കള്‍" എന്ന മുദ്രവെക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ വളരെ കാലമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. 2010 ലെ … Continue reading “സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി

അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരേയും 5 noncommissioned ഉദ്യോഗസ്ഥരേയും Rodrigo Rojas എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ ചിലിയിലെ ഒരു ജഡ്ജി ഉത്തരവിട്ടു. Rodrigo Rojas ന് അന്ന് 19 വയസായിരുന്നു. അമേരിക്കയുടെ പിന്‍തുണയോടുള്ള അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ഭരണ കാലത്ത് സാന്റിയോഗോയില്‍ നടന്ന ഒരു പ്രതിഷേധ സമരത്തില്‍ വെച്ച് അയാളെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ Carmen Gloria Quintana എന്ന മറ്റൊരു സ്ത്രീക്കും വലിയ പരിക്കേറ്റു. എന്നാല്‍ … Continue reading അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ഭീമന്‍ എണ്ണയെ പരാജയപ്പെടുത്തിയ വക്കീല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്

8 വര്‍ഷ‍ം മുമ്പ് Steven Donziger ഉം ഇക്വഡോറില്‍ നിന്നുള്ള ഒരു കൂട്ടം വക്കീലുമാരും ആദിവാസികള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി നടത്തിയ കേസില്‍ വിജയിക്കുകയും ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ, പരിസ്ഥിതി വിധി നേടുകയും ചെയ്തു. ഇക്വഡോറിന്റെ ആമസോണ്‍ കാടുകളില്‍ എണ്ണ മലിനീകരണം നടത്തിയതിന് Chevron Corporation $950 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും അതില്‍ വിധിച്ചു. വിചാരണക്ക് ശേഷം ഷെവ്രോണ്‍ അവരുടെ ആസ്തികള്‍ ഇക്വഡോറില്‍ നിന്ന് പിന്‍വലിച്ച് അവിടെ നിന്നും പോകുകയും നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും പറഞ്ഞു. ഈ … Continue reading ഭീമന്‍ എണ്ണയെ പരാജയപ്പെടുത്തിയ വക്കീല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്