ഗര്‍ഭം അലസിയ ഒക്ലോഹോമയിലെ സ്ത്രീക്ക് ജയില്‍ ശിക്ഷ

Brittney Poolaw നെ വിചാരണ ചെയ്ത് നാല് വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചതിനെ National Association for Pregnant Women (NAPW) അപലപിച്ചു. ഒക്റ്റോബര്‍ 5 ന് Brittney Poolaw എന്ന 20 വയസുകാരിയായ ഒക്ലോഹോമയിലെ സ്ത്രീയെ 17 ആഴ്ച ആയ ഗര്‍ഭം അലസിയതിന് കൊലപാതകക്കുറ്റം എടുത്താണ് ജയില്‍ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഗര്‍ഭം അലസല്‍ അനുഭവിച്ച അവര്‍ Comanche County Hospital ല്‍ ആരോഗ്യ സഹായത്തിന് പോയിരുന്നു. മാര്‍ച്ച് 17, 2020 ന് അവരെ … Continue reading ഗര്‍ഭം അലസിയ ഒക്ലോഹോമയിലെ സ്ത്രീക്ക് ജയില്‍ ശിക്ഷ →

അമേരിക്കയില്‍ കോര്‍പ്പറേറ്റുകള്‍ വിചാരണ നടത്തുന്നു

പരിസ്ഥിതി മനുഷ്യാവകാശ വക്കീലായ സ്റ്റീവന്‍ ഡോണ്‍സിഗര്‍ ഇന്ന് ജയിലില്‍ പോകും. ഫെഡറല്‍ അപ്പീല്‍ കോടതി അദ്ദേഹത്തിന്റെ ജാമ്യ അപ്പീല്‍ തള്ളിക്കളഞ്ഞതിനാലാണ് അത്. ഈ മാസം ആദ്യം Steven Donziger നെ കോടതി അലക്ഷ്യത്തിന്റെ പേരില്‍ ആറ് മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. എണ്ണ വമ്പന്‍ ഷെവ്രോണിനെ ലക്ഷ്യം വെച്ചതിനാല്‍ ഡോണ്‍സിഗര്‍ ഇതിനകം തന്നെ രണ്ട് വര്‍ഷത്തെ house arrest ല്‍ കഴിയുകയായിരുന്നു. ആമസോണിലെ 30,000 ആദിവാസികളുടെ പേരില്‍ Chevron നെ ശിക്ഷിക്കുന്നതിലെ ഡോണ്‍സിഗറിന്റെ പങ്കില്‍ നിന്നാണ് ഈ … Continue reading അമേരിക്കയില്‍ കോര്‍പ്പറേറ്റുകള്‍ വിചാരണ നടത്തുന്നു →

Añez ഭരണത്തിലെ ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ബൊളിവിയ അപേക്ഷിച്ചു

അട്ടിമറിക്ക് ശേഷം Jeanine Añez (2019-2020) നടത്തിയ ഭരണ കാലത്ത് അന്താരാഷ്ട്ര നാണയ നിധിയുമായി (IMF) ഉണ്ടാക്കിയ US$34.6 കോടി ഡോളറിന്റെ കരാറുകളിലെ ക്രമക്കേടിന്റെ പേരില്‍ മുമ്പത്തെ ധനകാര്യമന്ത്രിയായ Jose Luis Parada യെ അറസ്റ്റ് ചെയ്യാന്‍ ബൊളീവിയയിലെ പ്രത്യേക കുറ്റവിരുദ്ധ സേന (FELCC) അപേക്ഷ കൊടുത്തു. ഓഗസ്റ്റ് 28 ന് Public Prosecutor ന്റെ ഓഫീസില്‍ Parada സത്യവാങ്മൂലം കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ അയാള്‍ അവിടെ എത്തിയില്ല. അതിനാലാണ് അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ FELCC പ്രോസിക്യൂട്ടര്‍ Mauricio … Continue reading Añez ഭരണത്തിലെ ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ബൊളിവിയ അപേക്ഷിച്ചു →

ആന്‍ഡ്രോയിഡ് മാറ്റംവരുത്തലിനെ തടയുന്നതിന്റെ പേരില്‍ തെക്കന്‍ കൊറിയ ഗൂഗിളിന് പിഴയടിച്ചു

തെക്കന്‍ കൊറിയയിലെ antitrust നിയന്ത്രണ അധികാരികള്‍ Alphabet Inc ന്റെ ഗൂഗിളിന് $17.7 കോടി ഡോളര്‍ പിഴ അടിച്ചു. അവരുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് മാറ്റം വരുത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് ഇത്. ഒരു മാസത്തിനിടക്ക് രാജ്യത്ത് ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ സാങ്കേതിക വമ്പന് തിരിച്ചടിയുണ്ടായിരിക്കുന്നത്. Korea Fair Trade Commission (KFTC) പറഞ്ഞു. കമ്പോള സ്ഥാനത്തിന്റെ ദുരുപയോഗം വഴി ഉപകരണ നിര്‍മ്മാതാക്കളുമായുള്ള ഗൂഗിളിന്റെ കരാര്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റ കമ്പോളത്തിലെ മല്‍സരത്തെ തടയുന്നതാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് … Continue reading ആന്‍ഡ്രോയിഡ് മാറ്റംവരുത്തലിനെ തടയുന്നതിന്റെ പേരില്‍ തെക്കന്‍ കൊറിയ ഗൂഗിളിന് പിഴയടിച്ചു →

UAEയിലെ ഹാക്കിങ് പ്രവര്‍ത്തിക്ക് 3 സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് വിധിച്ചു

ഹാക്കിങ്ങ് പദ്ധതി നിര്‍മ്മിക്കാന്‍ United Arab Emirates നെ സഹായിച്ചതിന്റെ പേരില്‍ മൂന്ന് വിരമിച്ച അമേരിക്കന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ വകുപ്പ് കുറ്റം ചാര്‍ത്തി. കയറ്റുമതി ലൈസന്‍സില്ലാതെ ആണ് ഈ ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ കൊടുത്തത്. വ്യക്തിത്വ വിവരങ്ങള്‍ ചോര്‍ത്തുകയും ഉപയോക്താവ് എന്തിനെയെങ്കിലും ക്ലിക്ക് ചെയ്യാതെ തന്നെ മൊബൈല്‍ ഉപകരണങ്ങളെ ബാധിക്കുന്ന ഹാക്കിങ് ഉപകരണം നിര്‍മ്മിച്ച് കൊടുക്കുയും ചെയ്തു. — സ്രോതസ്സ് democracynow.org | Sep 15, 2021

പൌരത്വത്തില്‍ നിന്ന് ജൂലിയന്‍ അസാഞ്ജിനെ ഇക്വഡോര്‍ നീക്കം ചെയ്തു

ഇപ്പോള്‍ ബ്രിട്ടണിലെ ജയിലില്‍ കഴിയുന്ന വികിലീക്സ് സ്ഥാപനായ ജൂലിയന്‍ അസാഞ്ജിന്റെ പൌരത്വം ഇക്വഡോര്‍ ഇല്ലാതാക്കി. ഇക്വഡോറിന്റെ നിയമ വ്യവസ്ഥ അദ്ദേഹത്തിന്റെ naturalisation ന്റെ nullity യെക്കുറിച്ച് ആസ്ട്രേലിയയെ ഔദ്യോഗികമായി അറിയിച്ചു. സത്യം മറച്ച് വെക്കുന്നത്, തെറ്റായ രേഖകള്‍ കൊടുക്കുന്നത്, തട്ടിപ്പ് നടത്തുന്നത് ഒക്കെയാണ് naturalisation നെ സാധാരണ ഇല്ലാതാക്കുന്നത്. ആസാഞ്ജിന്റെ naturalisation കത്തില്‍ ധാരാളം പൊരുത്തക്കേടുകളുണ്ടായിരുന്നു. വ്യത്യസ്ഥ ഒപ്പുകള്‍, രേഖകള്‍ മാറ്റിയത്, ഫീസ് അടക്കാത്തത് ഉള്‍പ്പെടെ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. ഈ തീരുമാനം നിയമാനുസൃത പ്രക്രിയപരമായി എടുത്തതല്ല എന്ന് … Continue reading പൌരത്വത്തില്‍ നിന്ന് ജൂലിയന്‍ അസാഞ്ജിനെ ഇക്വഡോര്‍ നീക്കം ചെയ്തു →

ആന്റിട്രസ്റ്റ് പരാതികളെ ജഡ്ജി തള്ളിക്കളഞ്ഞതോടെ ഫേസ്‌ബുക്കിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറിലധികമായി

ഫേസ്‌ബുക്കിനെതിരെ ഫെഡറലും, സംസ്ഥാനങ്ങളും കൊടുത്ത, Instagram ഉം WhatsApp ഉം വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന antitrust പരാതികള്‍, അവ "നിയമപരമായി പര്യാപ്തമല്ല" എന്ന കാരണത്താല്‍ തിങ്കളാഴ്ച അമേരിക്കയിലെ ഒരു ജഡ്ജി തള്ളിക്കളഞ്ഞു. ആ വിധി വന്നതിന് ശേഷം ഫേസ്‌ബുക്കിന്റെ ഓഹരി വില 4% വര്‍ദ്ധിച്ചു. ആ ഓഹരിവില ഫേസ്‌ബുക്കിനെ കമ്പോള മൂലധന വിലയില്‍ ആദ്യമായി ഒരുലക്ഷം കോടി ഡോളറിന് അപ്പുറത്തെത്തിച്ചു. വലിയ സാങ്കേതികവിദ്യ കമ്പനികളുടെ വലിയ കമ്പോള ശക്തി പീഡനങ്ങള്‍ക്കെതിരായ ഫെഡറലിന്റേയും സംസ്ഥാനങ്ങളുടേയും കേസുകള്‍ക്കെതിരായ വലിയ തിരിച്ചടിയാണ് ഈ … Continue reading ആന്റിട്രസ്റ്റ് പരാതികളെ ജഡ്ജി തള്ളിക്കളഞ്ഞതോടെ ഫേസ്‌ബുക്കിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറിലധികമായി →

അമേരിക്കക്കാരേ നിങ്ങളുടെ ഭരണഘടനയെ മറന്നേക്കൂ

Palast and friends speak at the #FreeDonziger rally at the Chevron station on the corner of Laurel Canyon and Sunset Blvd in Los Angeles on Friday, Aug 6, 2021.

ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം

പരിസ്ഥിതി, മനുഷ്യാവകാശ വക്കീല്‍ Steven Donziger ന് ആറ് കൌണ്ട് ക്രിമിനല്‍ കോടതിയലക്ഷ്യ കുറ്റം ചാര്‍ത്തി. അദ്ദേഹം തന്റെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും കൊടുക്കുന്നത് വിസമ്മതിച്ചതിനാണ് ഈ കുറ്റം. 6000 കോടി ലിറ്റര്‍ എണ്ണ ഇക്വഡോറിലെ ആമസോണില്‍ ഒഴുക്കിയതിന്റെ കേസില്‍ $1800 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് Chevron നില്‍ നിന്ന് നേടുന്നതില്‍ വിജയിച്ച വക്കീലാണ് Donziger. അസാധാരണമായ ഒരു നിയമ തിരിയലില്‍, Donziger ന് എതിരെ കുറ്റം കൊണ്ടുവരാന്‍ പ്രോസിക്യൂട്ടര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് Chevron മായി ബന്ധമുള്ള … Continue reading ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം →