ജൂലിയന്‍ അസാഞ്ജിന്റെ സ്റ്റാലിനിസ്റ്റ് വിചാരണ. നിങ്ങള്‍ ആരുടെ പക്ഷത്താണ്?

എന്തുകൊണ്ട് വിക്കിലീക്സ് തുടങ്ങി എന്ന് പത്ത് വര്‍ഷം മുമ്പ് ഞാന്‍ ജൂലിയന്‍ അസാഞ്ജിനെ ആദ്യമായി കാണുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, "സുതാര്യത, ഉത്തരവാദിത്തം ഇവ ധാര്‍മ്മിക പ്രശ്നങ്ങളാണ്. അവയാകണം പൊതുജീവിതത്തിന്റേയും മാധ്യമപ്രവര്‍ത്തനത്തിന്റേയും അടിസ്ഥാനം." ഒരു പ്രസാധകനോ എഡിറ്ററോ ധാര്‍മ്മികതയെ ഈ രീതിയില്‍ ഉന്നയിക്കുന്നതായി കേട്ടിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ ജനങ്ങളുടെ ഏജന്റുമാരാണ്, അധികാരികളുടേതല്ല എന്ന് അസാഞ്ജ് വിശ്വസിക്കുന്നു. നമ്മുടെ പേരില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ ഇരുണ്ട രഹസ്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. അധികാരികള്‍ നമ്മളോട് കള്ളം … Continue reading ജൂലിയന്‍ അസാഞ്ജിന്റെ സ്റ്റാലിനിസ്റ്റ് വിചാരണ. നിങ്ങള്‍ ആരുടെ പക്ഷത്താണ്?

അമേരിക്കയുടെ സുപ്രീംകോടതിയുടെ പിറകിലെ കറുത്ത പണം

WATCH: Sen. Sheldon Whitehouse speaks during hearing for Supreme Court nominee Amy Coney Barrett

“സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി

തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ധാതുക്കള്‍ വരുന്നത് യുദ്ധ-മുറിവേറ്റ Democratic Republic of Congo പോലുള്ള രാജ്യങ്ങളില്‍ നിന്നാണെന്ന കാര്യം വ്യക്തമാക്കമെന്ന് Securities and Exchange Commission ന് കമ്പനികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഒരു അപ്പീല്‍ കോടതി വിധിച്ചു. കാരണം നിര്‍ബന്ധിതമായി മുദ്രയടിക്കുന്നത് കമ്പനിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കും. ഉപഭോക്താക്കളും നിക്ഷേപകരും അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി രക്തരൂക്ഷിതമായ സംഘര്‍ഷം വലുതാക്കുന്നത് തടയാനായി അവയില്‍ "സംഘര്‍ഷ ധാതുക്കള്‍" എന്ന മുദ്രവെക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ വളരെ കാലമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. 2010 ലെ … Continue reading “സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി

അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരേയും 5 noncommissioned ഉദ്യോഗസ്ഥരേയും Rodrigo Rojas എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ ചിലിയിലെ ഒരു ജഡ്ജി ഉത്തരവിട്ടു. Rodrigo Rojas ന് അന്ന് 19 വയസായിരുന്നു. അമേരിക്കയുടെ പിന്‍തുണയോടുള്ള അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ഭരണ കാലത്ത് സാന്റിയോഗോയില്‍ നടന്ന ഒരു പ്രതിഷേധ സമരത്തില്‍ വെച്ച് അയാളെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ Carmen Gloria Quintana എന്ന മറ്റൊരു സ്ത്രീക്കും വലിയ പരിക്കേറ്റു. എന്നാല്‍ … Continue reading അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ഭീമന്‍ എണ്ണയെ പരാജയപ്പെടുത്തിയ വക്കീല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്

8 വര്‍ഷ‍ം മുമ്പ് Steven Donziger ഉം ഇക്വഡോറില്‍ നിന്നുള്ള ഒരു കൂട്ടം വക്കീലുമാരും ആദിവാസികള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി നടത്തിയ കേസില്‍ വിജയിക്കുകയും ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ, പരിസ്ഥിതി വിധി നേടുകയും ചെയ്തു. ഇക്വഡോറിന്റെ ആമസോണ്‍ കാടുകളില്‍ എണ്ണ മലിനീകരണം നടത്തിയതിന് Chevron Corporation $950 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും അതില്‍ വിധിച്ചു. വിചാരണക്ക് ശേഷം ഷെവ്രോണ്‍ അവരുടെ ആസ്തികള്‍ ഇക്വഡോറില്‍ നിന്ന് പിന്‍വലിച്ച് അവിടെ നിന്നും പോകുകയും നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും പറഞ്ഞു. ഈ … Continue reading ഭീമന്‍ എണ്ണയെ പരാജയപ്പെടുത്തിയ വക്കീല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്

മരണത്തിന്റെ സാര്‍ത്ഥവാഹകസംഘം കൊലപാതകങ്ങളില്‍ ചിലിയിലെ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തി

ചിലിയില്‍ ജനറല്‍ അഗസ്റ്റോ പിനോഷെയുടെ ഭരണത്തിന്റെ ആദ്യ മാസങ്ങളില്‍ രാഷ്ട്രീയ പ്രതിയോഗികളെ കൊന്നതിന് മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. 1973 ലെ അട്ടിമറിക്ക് ശേഷം പിനോഷെ അധികാരത്തിലെത്തിയതിന് ശേഷം 100 ന് അടുത്ത് വിമതരെയാണ് "Caravan of Death" എന്ന് വിളിച്ച ഓപ്പറേഷനില്‍ കൊന്നത്. വിരമിച്ച ഉദ്യോഗസ്ഥരെ 15 വര്‍ഷത്തേക്ക് വരെയുള്ള തടവ് ശിക്ഷക്ക് വിധിച്ചു. 2013

റൌണ്ടപ്പ് ക്യാന്‍സര്‍ കേസുകളില്‍ $1000 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍ ബേയര്‍ എത്തി

Monsantoയുടെ Roundup കാരണമുണ്ടായ ക്യാന്‍സറിന്റെ പേരിലെ ആയിരക്കണക്കിന് കേസുകള്‍ $1000 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി എന്ന് കാര്‍ഷിക ഭീമനായ Bayer പ്രഖ്യാപിച്ചു. 2018 ല്‍ മൊണ്‍സാന്റോയെ ഏറ്റെടുത്തത് വഴി ബേയറിന് പാരമ്പര്യമായി കിട്ടിയതായിരുന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ട കളനാശിനിയെ ലക്ഷ്യം വെച്ചുള്ള ആ കേസുകള്‍. ഇപ്പോഴുള്ള Roundup കേസുകളുടെ 75% വരുന്ന ഏകദേശം 125,000 കേസാക്കിയതും അല്ലാത്തതുമായ അവകാശവാദങ്ങളെ ബാധിക്കുന്നതാണ് ഈ ഒത്തുതീര്‍പ്പ്. ഒത്തുതീര്‍പ്പിന്റെ വ്യവസ്ഥകളനുസരിച്ച് ഇപ്പോഴുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ $880 കോടി മുതല്‍ $960 കോടി ഡോളര്‍ … Continue reading റൌണ്ടപ്പ് ക്യാന്‍സര്‍ കേസുകളില്‍ $1000 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍ ബേയര്‍ എത്തി

ഡാറ്റ സംരക്ഷണ ലംഘനത്തിന്റെ പേരില്‍ ഗൂഗിളിനെതിരായ പിഴക്ക് ഫ്രഞ്ച് കോടതി അംഗീകാരം കൊടുത്തു

ആന്‍ഡ്രോയ്ഡ് ഡാറ്റ സ്വകാര്യതയെക്കുറിച്ച് സുതാര്യമാകാത്തതിന് $5.6 കോടി ഡോളര്‍ പിഴ അടിച്ച മുമ്പ് പ്രഖ്യാപിച്ച ഒരു വിധിക്ക് ഫ്രാന്‍സിലെ പരമോന്നത കോടതി കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തു. European Union’s General Data Protection Regulation (GDPR) ഗൂഗിള്‍ ലംഘിച്ചു എന്ന് French Council of State വിധിച്ചു. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ എങ്ങനെയാണ് അവരുടെ ഡാറ്റ ഉപയോഗിച്ച് ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്നതില്‍ വേണ്ടത്ര “സുതാര്യ”മായിരിക്കാത്തതിനാലാണ് ഈ വിധി. France’s National Data Protection Commission(CNIL) … Continue reading ഡാറ്റ സംരക്ഷണ ലംഘനത്തിന്റെ പേരില്‍ ഗൂഗിളിനെതിരായ പിഴക്ക് ഫ്രഞ്ച് കോടതി അംഗീകാരം കൊടുത്തു

ഇസ്രായേലിനെ ബഹിഷ്കരിക്കാനുള്ള അവകാശത്തെ യൂറോപ്യന്‍ കോടതി അംഗീകരിച്ചു

വിമര്‍ശനങ്ങളെ നിശബ്ദമാക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിന് ശക്തമായ അടി European Court of Human Rights കൊടുത്തു. ഫ്രാന്‍സിലെ 11 പാലസ്തീന്‍ അവകാശ പ്രവര്‍ത്തകരുടെ ക്രിമിനല്‍ കുറ്റം ചുമത്തലിനെ റദ്ദാക്കിയതാണ് സംഭവം. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ ഈ സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റം ചുമത്തുന്ന നടപടി European Convention on Human Rights ഉറപ്പ് തരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്ന് ഐകകണ്ഠേനെ കോടതി വിധിക്കുകയായിരുന്നു. ഓരോ പ്രവര്‍ത്തകനും $8,000 ഡോളര്‍ നഷ്ടപരിഹാരവും കോടതി ചിലവും കൊടുക്കാനായി … Continue reading ഇസ്രായേലിനെ ബഹിഷ്കരിക്കാനുള്ള അവകാശത്തെ യൂറോപ്യന്‍ കോടതി അംഗീകരിച്ചു

ആളുകളെ പിന്‍തുടരുന്നതിനെക്കുറിച്ചുള്ള കേസില്‍ ഗൂഗിളിന് $500 കോടി ഡോളര്‍ പിഴ കിട്ടിയേക്കാം

ഗൂഗിള്‍ ഒരു class action lawsuit നേരിടുകയാണ്. അത് പ്രകാരം സാങ്കേതികവിദ്യ ഭീമന്‍ ആളുകളുടെ സ്വകാര്യതയില്‍ കൈകടത്തുകയും അവരുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്‍തുടരുകയും ചെയ്തു. ബ്രൌസര്‍ "സ്വകാര്യത" സ്ഥിതിയിലാക്കിയതിന് ശേഷവും അത് സംഭവിച്ചു. US District Court for the Northern District of California യി്‍ കൊടുത്തിരിക്കുന്ന കേസിലാണ് ഫോണ്‍ ചോര്‍ത്തല്‍, സ്വകാര്യത നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ച് ഗൂഗിള്‍ "intercept, പിന്‍തുടരുകയും, ആശയവിനിമയം ശേഖരിക്കുക"യും ചെയ്യുന്നു എന്ന ഈ ആരോപണമുള്ളത്. "ഗൂഗിള്‍ പിന്‍തുടരുകയും ഉപയോക്താക്കളുടെ ബ്രൌസിങ്ങിന്റേയും … Continue reading ആളുകളെ പിന്‍തുടരുന്നതിനെക്കുറിച്ചുള്ള കേസില്‍ ഗൂഗിളിന് $500 കോടി ഡോളര്‍ പിഴ കിട്ടിയേക്കാം