കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചു

അമേരിക്കന്‍ കമ്പനിയായ Nikeക്ക് വേണ്ടി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്റ്ററിയിലെ തൊഴിലാളികളെ disperse പോലീസ് തിങ്കളാഴ്ച നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ കുറഞ്ഞത് 23 വസ്ത്ര തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, ഫാക്റ്ററിക്ക് ചുറ്റുമുള്ള റോഡ് ഉപരോധിച്ചു. കുറഞ്ഞ ശമ്പളമായ മാസം $74 എന്നതിനോടൊപ്പം അധികം $14 കൂടി കൂട്ടിത്തരണമെന്ന ആവശ്യമായിരുന്നു അവര്‍ക്ക്. ഈ മാസം തുടക്കം ജപ്പാനിലെ കമ്പനിയായ Asics ന് വേണ്ടി ഷൂ നിര്‍മ്മിക്കുന്ന കംബോഡിയയിലെ മറ്റൊരു ഫാക്റ്ററി തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു. … Continue reading കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചു

തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു

ബംഗ്ലാദേശിലെ തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു, മൊത്തം മരണ സംഖ്യ 1,127. ഈ തകര്‍ച്ച ലോക ചരിത്രത്തിലെ ഏറ്റവും മോശം ദുരന്തമായിരുന്നു. ഡാക്കക്ക് പുറത്ത് സ്ഥിതിചെയ്യുന്ന എട്ട് നില പൊക്കമുള്ള റാണ പ്ലാസയില്‍ മൂന്ന് ആഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു. ഞായറാഴ്ച രാത്രിയാണ് അവസാനത്തെ മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച ഒരു ഫാക്റ്ററിയുടെ പുറത്ത് 22 വയസായ ഒരു തുണി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധം കാരണം ഡാക്കക്ക് സമീപമുള്ള 100 ന് അടുത്ത് … Continue reading തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു

എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം അന്തരീക്ഷത്തില്‍ കേന്ദ്രീകരിക്കുന്നത് ഭൂമിയിലെ ജീവന് ഭീഷണിയായി വളരും എന്ന് അമേരിക്കന്‍ ഫോസില്‍ ഇന്ധന വ്യവസായത്തിന് 1954 മുതല്‍ക്കേ അറിയാമായിരുന്നു. എന്നാല്‍ ആ മുന്നറീപ്പ് പൊതുജനത്തിന് കൊടുക്കുന്നതില്‍ പരാജയപ്പെട്ടു. Stanford ചരിത്രകാരന്‍ Nature Climate Change ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. Caltech ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ 1950കളില്‍ American Petroleum Institute ഒരു പഠനം നടത്തി. ഒരു ശതാബ്ദം കൊണ്ട് CO2 ന്റെ അളവ് 5% വര്‍ദ്ധിച്ചു എന്ന് അതില്‍ കണ്ടെത്തി. … Continue reading എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു

നമുക്ക് വികേന്ദ്രീകൃതമായ വെബ് വേണം

മുമ്പ് സ്വതന്ത്രമായ വെബ് സൈറ്റുകളില്‍ നിന്ന് ഗൂഗിളിന്റെ സ്വന്തം സെര്‍വ്വറുകളിലേക്ക് നീങ്ങുന്ന ഗൂഗിളിന്റെ Accelerated Mobile Pages (AMP) പോലുള്ള പദ്ധതികള്‍ കാരണം വെബ്ബ് കൂടുതല്‍ കൂടുതല്‍‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുകയാണ്. വികേന്ദ്രീകൃത വെബ്ബ് എന്ന ആശയം അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നു. ഉള്ളടക്ക വിതരണത്തിന് അത് ഓരോ പങ്കാളിയുടേയും പങ്കാളിത്തം ആവശ്യപ്പെടുന്നതാണ്. ഓരോ പങ്കാളിയും പരസ്പരം ഉള്ളകടക്കം കൈമാറുക എന്ന രീതി ഇതിന്റെ പുതിയ നയമാണ്. ഇതിനാല്‍ വെബ്ബിന്റെ ഘടന പ്രകൃതിയോടും രാഷ്ട്രീയ whims നോടും കൂടുതല്‍ ജനാധിപത്യപരമായും മാറ്റങ്ങളെ … Continue reading നമുക്ക് വികേന്ദ്രീകൃതമായ വെബ് വേണം

ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു

ഒരു വലിയ ഖനന കമ്പനി അവരുടെ മാലിന്യങ്ങള്‍ ചിലിയിലെ നഗരമായ Huasco ന് സമീപമുള്ള കടലിലേക്ക് പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെ തള്ളുന്നു. ഈ മാലിന്യം കടല്‍ ജീവിതത്തെ ശ്വാസംമുട്ടിക്കുകയും ആവാസവ്യവസ്ഥയെ തകര്‍ക്കുകയും, വിഷ ഖന ലോഹങ്ങളാല്‍ ജലത്തെ മലിനപ്പെടുത്തുകയും ചെയ്യുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനെതിരെ കമ്പനിക്കെതിരെ ഉപരോധമുണ്ടെങ്കിലും അവര്‍ തുടര്‍ന്നും മാലിന്യങ്ങള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി കടലിലേക്ക് തള്ളുന്നു. 1978 മുതല്‍ CAP (Compañía de Acero del Pacífico) എന്ന ഖനന ഉരുക്ക് കമ്പനിയുടെ ഒരു അംഗമായ … Continue reading ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു

സാങ്കേതിക കമ്പനികള്‍ അമേരിക്കയുടെ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആമസോണ്‍ മുതലാളി

ആമസോണും അവരുടെ ബഹിരാകാശ കമ്പനിയായ Blue Origin ഉം ഉണ്ടാക്കിയ കരാറുകളെ ന്യായീകരിച്ചുകൊണ്ട് ആമസോണ്‍ മുതലാളിയായ Jeff Bezos പറയുന്നത്, സാങ്കേതിക കമ്പനികള്‍ അമേരിക്കയുടെ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ്. റഷ്യന്‍ സാങ്കേതികവിദ്യകളോടുള്ള ആശ്രിതത്വം കുറക്കാനായി അമേരിക്കന്‍ വായൂ സേനക്ക് റോക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ഈ ബഹിരാകാശ കമ്പനി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ സര്‍ക്കാരിന് വേണ്ടി ആമസോണ്‍ മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനുള്ള ഒരു കരാര്‍ മുമ്പ് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. പെന്റഗണിന് വേണ്ടി ഒരു ക്ലൌഡ് കമ്പ്യൂട്ടിങ് … Continue reading സാങ്കേതിക കമ്പനികള്‍ അമേരിക്കയുടെ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആമസോണ്‍ മുതലാളി

കശാപ്പ് ശാലയെ പൊതു നിരത്തില്‍ നിന്ന് ഫിലിമില്‍ പകര്‍ത്തിയ സ്ത്രീക്ക് എതിരെ കേസ് എടുത്തു

ഉട്ടായില്‍ പൊതു നിരത്തില്‍ നിന്ന്കശാപ്പ് ശാലയെ ഫിലിമില്‍ പകര്‍ത്തിയ ഒരു സ്ത്രീക്കെതിരെ "ag-gag" നിയമം എന്ന് വിളിക്കുന്ന നിയമമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ കേസ് എടുത്തു. ഒരു തിരമാല പോലെ സംസ്ഥാനങ്ങളുണ്ടാക്കിയ നിയമങ്ങള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന രാജ്യത്തെ ആദ്യ വ്യക്തി ആണ് Amy Meyer എന്ന് പത്രപ്രവര്‍ത്തക Will Potter റിപ്പോര്‍ട്ട് ചെയ്തു. മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതകള്‍ക്കുള്ള തെളിവിനെ ഇല്ലാതാക്കാനായി ആണ് ഫാമുകളേയും കശാപ്പ് ശാലകളേയും രഹസ്യമായി ഫിലിമില്‍ പകര്‍ത്തുന്നത് കുറ്റകൃത്യമാക്കുന്ന ഈ നിയമങ്ങള്‍ കൊണ്ടുവന്നത് എന്ന് … Continue reading കശാപ്പ് ശാലയെ പൊതു നിരത്തില്‍ നിന്ന് ഫിലിമില്‍ പകര്‍ത്തിയ സ്ത്രീക്ക് എതിരെ കേസ് എടുത്തു

വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു

മുമ്പത്തെ ടെലികോം വ്യവസായ ലോബീയിസ്റ്റിനെ Federal Communications Commission ന്റെ പുതിയ ചെയര്‍മാനായി പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്തു. Tom Wheeler മുമ്പത്തെ venture capitalist ഉം ഒബാമക്ക് വേണ്ടി സംഭാവന പിരിച്ച ആളുമാണ്.ദീര്‍ഘകാലം ഇയാള്‍ രണ്ട് ശക്തരായ വ്യവസായ സംഘങ്ങളായ കേബിള്‍, ഇന്റെര്‍നെറ്റ് കോര്‍പ്പറേഷനുകളുടെ പ്രതിനിധിയായിരുന്നു. ഉറപ്പായാല്‍ Wheeler ഇപ്പോഴത്തെ FCC Chair ആയ Julius Genachowskiക്ക് പകരം ജോലിയില്‍ കയറും. Wheeler ന്റെ നാമനിര്‍ദ്ദേശത്തെ മാധ്യമ പരിഷ്കാര സംഘടനയായ Free Press വിമര്‍ശിച്ചു. "വ്യവസായ … Continue reading വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു

സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധി കാരണക്കാരായ കപ്പലണ്ടി ഫാക്റ്ററിയിലെ 4 പേര്‍ക്കെതിരെ കുറ്റം ചുമത്തി

ജോര്‍ജ്ജിയയിലെ കപ്പലണ്ടി കമ്പനിയുടെ മുമ്പത്തെ ഉടമയേയും അയാളുടെ ജോലിക്കാരായ ധാരാളം പേരേയും മഹാപാതക കുറ്റം ആരോപിച്ച് കുറ്റാരോപിതരാക്കി. 2009 ല്‍ ഈ salmonella പകര്‍ച്ചവ്യാധി കാരണം 9 പേര്‍ മരിക്കുകയും 700 പേര്‍ രോഗികളാകുകയും ചെയ്തിരുന്നു. Peanut Corporation of America അറിഞ്ഞുകൊണ്ട് മലിനീകൃതമായ കപ്പലണ്ടി ഉത്പന്നങ്ങള്‍ രാജ്യം മൊത്തം വിതരണം ചെയ്തു എന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധിയായിരുന്നു അത്. ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണെല്ലായുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിട്ടു കൂടി മുതലാളി Stewart Parnell … Continue reading സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധി കാരണക്കാരായ കപ്പലണ്ടി ഫാക്റ്ററിയിലെ 4 പേര്‍ക്കെതിരെ കുറ്റം ചുമത്തി