ആഗോള ബ്രാന്റുകള്ക്കായി വസ്ത്രങ്ങള് നിര്മ്മിക്കുന്ന ബംഗ്ലാദേശിലെ വസ്ത്ര തൊഴിലാളികള് ദരിദ്ര ശമ്പളത്തിന് എതിരായി രണ്ടാമത്തെ ആഴ്ചയും തുടരുന്ന സമരത്തില് പോലീസും സമരക്കാരും തമ്മിലേറ്റുമുട്ടലുണ്ടായി. തലസ്ഥാനമായ ധാക്കക്ക് പുറത്തുള്ള Savar എന്ന സ്ഥലത്ത് സമരം ചെയ്യുന്ന ഫാക്റ്ററി തൊഴിലാളികള് തടിച്ചുകൂടിയത് ഒഴുപ്പിക്കാനായി കണ്ണീര്വാതക പ്രയോഗവും ജലപീരങ്കിയും ഉപയോഗിച്ചു എന്ന് പോലീസ് പറഞ്ഞു. സമരം ചെയ്യുന്ന 5,000 ത്തോളം തൊഴിലാളികളിലേക്ക് പോലീസ് കണ്ണീര്വാതകവും റബ്ബര് വെടിയുണ്ടയും ഉപയോഗിച്ചതിന്റെ ഫലമായി ഒരു തൊഴിലാളി മരിച്ചു. കുറഞ്ഞ ശമ്പളം കിട്ടുന്ന ദശലക്ഷക്കണക്കിന് വസ്ത്ര … Continue reading ദരിദ്ര ശമ്പളത്തിന്റെ പേരില് ആയിരക്കണക്കിന് വസ്ത്ര തൊഴിലാളികള് ബംഗ്ലാദേശില് പോലീസുമായി ഏറ്റുമുട്ടി
ടാഗ്: കോര്പ്പറേറ്റ്
ഗൂഗന്ഹൈമിന് സ്ലാക്കര് കുടുംബവുമായുള്ള ബന്ധത്തെച്ചൊല്ലി പ്രതിഷേധം
ന്യൂയോര്ക്ക് നഗരത്തില് പ്രതിഷേധക്കാര് Guggenheim മ്യൂസിയം കൈയ്യേറി. OxyContin എന്ന വേദന സംഹാരി നിര്മ്മിക്കുന്ന Purdue Pharma എന്ന മരുന്ന കമ്പനിയുടെ ഉടമകളായ Sackler കുടുംബവുമായി മ്യൂസിയത്തിന്റെ ബന്ധമാണ് പ്രതിഷേധത്തിന് കാരണമായത്. Sacklers ല് നിന്ന് പണം സ്വീകരിക്കരുതെന്നും അവരില് നിന്ന് അകന്ന് നില്ക്കണമെന്നും കലാകാരിയും OxyContin ന് അടിമപ്പെട്ട Nan Goldin ആവശ്യപ്പെട്ടു. അവരുടെ നൂറുകണക്കിന് പ്രതിഷേധക്കാരും പ്രതീകാത്മക മരണം മ്യൂസിയത്തില് നടത്തി. Metropolitan മ്യൂസിയത്തിലും സമാനമായ പ്രതിഷേധം നടന്നു. https://www.democracynow.org/images/headlines/35/46035/quarter_hd/h13-guggenheim-sackler-protest.jpg — സ്രോതസ്സ് democracynow.org … Continue reading ഗൂഗന്ഹൈമിന് സ്ലാക്കര് കുടുംബവുമായുള്ള ബന്ധത്തെച്ചൊല്ലി പ്രതിഷേധം
ബാര്ക്ലേയ്സിനും അവരുടെ ഉദ്യോഗസ്ഥര്ക്കും എതിരെ തട്ടിപ്പ് നടത്താനായി ഗൂഢാലോചന നടത്തിയെന്ന കേസ്
Bill Black — സ്രോതസ്സ് therealnews.com
കഴിഞ്ഞ 20 വര്ഷത്തില് തൊഴിലാളികള്ക്ക് അവരുടെ വാര്ഷിക ശമ്പളത്തില് നിന്ന് ഒരു ലക്ഷം കോടി ഡോളര് നഷ്ടപ്പെട്ടു
2000 ന് ശേഷം തൊഴിലാളികളുടെ പങ്ക് ഒരു ലക്ഷം കോടി ഡോളര് കുറഞ്ഞു. ഇത് വളരെ വലുതാണ്. മനുഷ്യന്റെ തോതില് ഇതിനെ എങ്ങനെ പ്രതിനിധാനം ചെയ്യണമെന്നും അറിയില്ലെങ്കില് ഒരു ലളിതമായ വഴിയുണ്ട്. ഓരോ തൊഴിലാളിക്കും $7,000 ഡോളര് വീതം വരും ഈ സംഖ്യ. 80കളിലേയും 90കളിലേയും നിലയിലേക്ക് നാം പോകുകയാണെങ്കില് തൊഴിലാളികളോരോരുത്തര്ക്കും പ്രതി വര്ഷം $7,000 ഡോളര് കൂടുതല് കിട്ടും. ഇതൊരു അത്യാഗ്രമല്ല. യുദ്ധത്തിന് ശേഷമുള്ള സുവര്ണ്ണ കാലത്തേക്ക് കൊണ്ടുപോകലുമല്ല. തൊട്ടടുത്ത 20 വര്ഷം മുമ്പുള്ള സാധാരണ … Continue reading കഴിഞ്ഞ 20 വര്ഷത്തില് തൊഴിലാളികള്ക്ക് അവരുടെ വാര്ഷിക ശമ്പളത്തില് നിന്ന് ഒരു ലക്ഷം കോടി ഡോളര് നഷ്ടപ്പെട്ടു
റോജര് ഏയില്സ് രാഷ്ട്രീയ, ലൈംഗിക ഇരപിടിയന്
Jeff Cohen
ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു
ഗൂഗിളും, ഫേസ്ബുക്കും, മൈക്രോസോഫ്റ്റും ഒക്കെ ആഗോളതപനത്തിന്റെ അപകടത്തെക്കുറിച്ച് പൊതുസ്ഥലത്ത് സമ്മതിക്കുമെങ്കിലും കഴിഞ്ഞ ആഴ്ച യുവ സ്വതന്ത്രവാദികളില് ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനം അവര് sponsored ചെയ്തു. ഈ മൂന്ന് സാങ്കേതികവിദ്യ കമ്പനികളും Students for Liberty എന്ന സംഘത്തിന്റെ Washington, DC യില് വെച്ച് നടന്ന വാര്ഷിക സമ്മേളനമായ LibertyCon ന്റെ sponsors ആണ്. $25,000 ഡോളര് കൊടുത്ത ഗൂഗിള് പ്ലാറ്റിനം സ്പോണ്സര് ആണ്. ഫേസ്ബുക്കും മൈക്രോസോഫ്റ്റും $10,000 ഡോളര് വീതം കൊടുത്ത് ഗോള്ഡ് സ്പോണ്സര്മാരായി. … Continue reading ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു
പെന്റഗണിന്റെ $176 കോടി ഡോളറിന്റെ കരാര് മൈക്രോസോഫ്റ്റിന് കിട്ടി
മൈക്രോസോഫ്റ്റിന് അഞ്ച് വര്ഷത്തെ ഒരു കരാര് പെന്റഗണില് നിന്ന് കിട്ടി. Department of Defence, Coastguard. രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയ ഉള്പ്പെട്ടിട്ടുള്ള enterprise-level സാങ്കേതികവിദ്യ സേവനം നല്കാനാണ് കരാര്. മൈക്രോസോഫ്റ്റ് ഔദ്യോഗികമായി ചാരപ്പണിയുടെ സാങ്കേതികവിദ്യാ പങ്കാളിയാണ്. ഇപ്പോള് മുതല് ജനുവരി 2024 വരെയാണ് $176 കോടി ഡോളറിന്റെ ഈ കരാര് നിലനില്ക്കുക. വിവിധ കേന്ദ്രങ്ങളിടെ ഓരോ ഓരോ ജോലികള്ക്കായിരിക്കും ഇത്. — സ്രോതസ്സ് theinquirer.net | 15 Jan 2019
ജനങ്ങള്ക്ക് അവകാശം, കോര്പ്പറേറ്റുകള്ക്ക് നിയമം, ISDS നിര്ത്തലാക്കൂ
കോര്പ്പറേറ്റുകളുടെ പ്രത്യേകാധികാരം അവസാനിപ്പിക്കാനായുള്ള പ്രസ്ഥാനത്തില് പങ്കാളികളാകുക, ഈ പരാതി ഒപ്പ് വെക്കൂ! കോര്പ്പറേറ്റുകള്ക്ക് അവരുടെ സ്വന്തം ആഗോള സ്വകാര്യ കോടതി സംവിധാനമുണ്ട്. ISDS എന്നാണ് അതിന്റെ പേര്. സര്ക്കാരുകളെ ഭീഷണിപ്പെടുത്താന് അവര് അതിനെ ഉപയോഗിക്കുന്നു. എന്നാല് കോര്പ്പറേറ്റുകളുടെ മനുഷ്യാവകാശ പീഡനങ്ങളുടെ ധാരാളം ഇരകള്ക്ക് നീതി കിട്ടുന്നില്ല. ഇത് അന്യായമാണ്. ഈ കോര്പ്പറേറ്റ് കോടതികളെ നമുക്ക് ഇല്ലാതാക്കണം. അതിന് പകരം കോര്പ്പറേറ്റുകളെ അവരുടെ കുറ്റകൃത്യങ്ങള്ക്ക് ശിക്ഷിക്കുന്ന ശക്തമായ സംവിധാനമാണ് നമുക്ക് വേണ്ടത്.. Sign: https://stopisds.org/ | 22 Jan … Continue reading ജനങ്ങള്ക്ക് അവകാശം, കോര്പ്പറേറ്റുകള്ക്ക് നിയമം, ISDS നിര്ത്തലാക്കൂ
ഉള്ക്കടലിലെ എണ്ണ ചോര്ച്ചയുടെ തെളിവുകള് നശിപ്പിച്ചതായി ഹാലിബര്ടണ് സമ്മതിച്ചു
എണ്ണ ഭീമനായ Halliburton ഒരു plea കരാറില് 2010 ലെ മെക്സിക്കന് ഉള്ക്കടലിലെ എണ്ണ ചോര്ച്ചക്ക് ശേഷം തെളിവുകള് നശിപ്പിച്ചതായി കുറ്റസമ്മതം നടത്തി. plea കരാര് അനുസരിച്ച് ഹാലിബര്ടണ് ഏറ്റവും കൂടിയ പിഴ അടക്കും. മൂന്ന് വര്ഷത്തെ നിരീക്ഷണഘട്ടത്തില് തുടരുകയും ചെയ്യും. 2013
കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില് സമരം നടത്തിയ 300 തൊഴിലാളികളെ പിരിച്ചുവിട്ടു
ഏകദേശം 300 തൊഴിലാളികളാണ് കൂടുതല് മെച്ചപ്പെട്ട ശമ്പളത്തിനായി കംബോഡിയയിലെ Nike ഫാക്റ്ററിയില് സമരം നടത്തിയത്. അതിന്റെ ഫലമായി അവര്ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്നു. അവര്ക്ക് കിട്ടിയ പിരിച്ചുവിടല് കത്തില് സമരത്തില് പങ്കെടുത്തത് കാരണമായി പറഞ്ഞിട്ടുണ്ട് എന്ന് യൂണിയന് പ്രതിനിധി പറഞ്ഞു. മാസ ശമ്പളം $14 ഡോളര് കൂടി (ഇപ്പോഴത്തെ നിരക്ക് അനുസരിച്ച് 980 രൂപ) വര്ദ്ധിപ്പിക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. ഫാക്റ്ററിയിലെ ഭുരിപക്ഷം വരുന്ന 5,000 ജോലിക്കാര് സമരത്തില് പങ്കെടുത്തങ്കിലും മൂന്നാഴ്ചക്ക് ശേഷം മിക്കവരും തിരികെ ജോലിയില് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. … Continue reading കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില് സമരം നടത്തിയ 300 തൊഴിലാളികളെ പിരിച്ചുവിട്ടു