മനുഷ്യന്റെ ആരോഗ്യത്തിനും ആയിരക്കണിക്കിന് വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍ക്കും organophosphates എന്ന കീടനാശിനി എങ്ങനെ ഭീഷണിയാകുന്നു എന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ഡൌ കെമിക്കല്‍(Dow Chemical) ട്രമ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. നാസി ജര്‍മ്മനിയില്‍ വികസിപ്പിച്ചെടുത്ത ഒരു nerve agent ല്‍ നിന്ന് ആണ് ആദ്യമായി Organophosphates നിര്‍മ്മിച്ചത്. വളരെ ചെറിയ അളവില്‍ പോലും ഈ രാസവസ്തു ജനനസമയത്തെ കുറഞ്ഞ ഭാരം, കുട്ടികളില്‍ തലച്ചോറിന്റെ ദോഷം എന്നിവയുണ്ടാക്കുന്നു എന്ന് Peer-reviewed ശാസ്ത്രീയ പഠനം കാണിക്കുന്നു. കഴിഞ്ഞ … Continue reading കീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ തള്ളിക്കളയാനായി വൈറ്റ് ഹൌസില്‍ ഡൌ സ്വാധീനം നടത്തി
ടാഗ്: കോര്‍പ്പറേറ്റ്
വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നത്
ക്ലാസ് മുറികളിലെ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് സാങ്കേതികവിദ്യാ കമ്പനികള്‍ വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ പേര്, ജനനതീയതി, browsing histories, location data, തുടങ്ങി അനേകം കാര്യങ്ങള്‍, വേണ്ടത്ര സ്വകാര്യതാ സംരക്ഷണമില്ലാതെയും ബോധവല്‍ക്കരണമില്ലാതെയും, രക്ഷകര്‍ത്താക്കളുടെ സമ്മതമില്ലായെയും ശേഖരിക്കുകയും സംഭരിച്ച് വെക്കുന്നു. Electronic Frontier Foundation (EFF) പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. വളരുന്ന വിദ്യാഭ്യാസ സാങ്കേതികവിദ്യാ വ്യവസായത്തെ നിയന്ത്രിക്കുന്നതില്‍ ഫെഡറല്‍ സംവിധാനം പരാജയപ്പെട്ടു എന്ന് EFFയുടെ “Spying on Students: School-Issued Devices and … Continue reading വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നത്
മിസൈല്‍ ആക്രമണത്തിന് ശേഷം പ്രസിഡന്റ് ട്രമ്പിന് ലാഭമുണ്ടാക്കിക്കൊണ്ട് റേത്തിയോണ്‍ ഓഹരികള്‍ ഉയര്‍ന്നു
മിസൈല്‍ ആക്രമണത്തിന് ശേഷം സൈനിക കരാറുകാരായ റേത്തിയോണിന്റെ (Raytheon) ഓഹരിവില വന്‍തോതിലുയര്‍ന്നു. കമ്പനിയുടെ 59 ടോമഹാക്ക് (Tomahawk) മിസൈലുകളാണ് ഉപയോഗിച്ചത്. അതിന് ഓരോന്നിനും $14 ലക്ഷം ഡോളര്‍ വിലയുണ്ട്. വില ഉയര്‍ന്നതിന് ശേഷം റേത്തിയോണിന്റെ കമ്പോള വിലയില്‍ $100 കോടി ഡോളറിന്റെ വര്‍ദ്ധനവുണ്ടായി. പ്രസിഡന്റ് ട്രമ്പ് റേത്തിയോണില്‍ നിക്ഷേപം നടത്തിയ വ്യക്തിയാണ്. അതായത് ഈ വര്‍ദ്ധനവ് അദ്ദേഹത്തിന് ലാഭമുണ്ടാക്കി. — സ്രോതസ്സ് democracynow.org
ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി
കുറച്ച് നാളുകള്‍ക്ക് മുമ്പ്, ന്യൂയോര്‍ക്ക് ആസ്ഥാനമായ MongoDB യുടെ CEO ആയ Max Schireson ഡല്‍ഹിയിലെത്തി തന്റെ കമ്പനിയുടെ വളരെ പ്രധാനപ്പെട്ട ഒരു കരാര്‍ ഒപ്പുവെച്ചു. അത് Unique Identification Authority of India (UIDAI) യുമായായിരുന്നു. വലിയ ഡാറ്റാബേസുകള്‍ പ്രത്യേകിച്ചും ഘടനയില്ലാത്ത ഡാറ്റ കൈകാര്യം ചെയ്യാനുള്ള സോഫ്റ്റ്‌വെയറാണ് MongoDB. 2007 ല്‍ ആ കമ്പനി തുടങ്ങിയതിന് ശേഷം $23.1 കോടി ഡോളര്‍ ധനസഹായം സ്വീകരിച്ചിട്ടുണ്ട്. അതില്‍ കുറച്ച് In-Q-Tel എന്ന CIA യുടെ ലാഭത്തിനല്ലാത്ത നിക്ഷേപം … Continue reading ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി
ഇറ്റലിയിലെ കോടതി ഉബര്‍ നിരോധിച്ചു
കഴിഞ്ഞ ദിവസം ഇറ്റലിയിലെ ഒരു കോടതി ഉബറിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് നിരോധിച്ചു. അവ അന്യായമായ മല്‍സരമാണ് നടത്തുന്നത് എന്നാണ് വിധി. ഉബര്‍ അതിന്റെ Black, Lux, Suv, X , XL, Select, Van ആപ്പുകള്‍ ഉപയോഗിക്കുകയോ അതിന്റെ പരസ്യങ്ങള്‍ ഇറ്റലിയില്‍ കൊടുക്കുകയോ ചെയ്യരുത് എന്ന് കോടതി പറഞ്ഞു. ഇറ്റലിയിലെ പരമ്പരാഗത ടാക്സി അസോസിയേഷനുകള്‍ കൊടുത്ത ഒരു പരാതിയുടെ പുറത്തായിരുന്നു കോടതി ഈ വിധി പ്രഖ്യാപിച്ചത്. — സ്രോതസ്സ് reuters.com
കാര്‍ഷിക മെഗാ-ലയനത്തിനെതിരെ എതിര്‍പ്പ് വളരുന്നു
6 ഭീമന്‍ കാര്‍ഷിക കോര്‍പ്പറേറ്റുകളുടെ ലയനത്തിനെതിരെ 200 ല്‍ അധികം സംഘടനകള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ലയനത്തിന് ശേഷമുണ്ടാകുന്ന മൂന്ന് കമ്പനികള്‍ കമ്പോള ശക്തിയെ കേന്ദ്രീകരിക്കുകയും, പൊതുജനത്തിനും, കര്‍ഷകര്‍ക്കും, ഉപഭോക്താക്കള്‍ക്കും, പരിസ്ഥിതിക്കും, ഭക്ഷ്യസുരക്ഷക്കും ദോഷമുണ്ടാക്കുന്ന വ്യാവസായിക കൃഷിയുടെ പ്രത്യാഘാതങ്ങള്‍ വലുതാക്കുകയും ചെയ്യും എന്ന് കൃഷിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, തേനീച്ച കൃഷിക്കാര്‍, മത, അന്തര്‍ദേശീയ വികസന, പരിസ്ഥിതി സംഘടനകള്‍ European Commission and Competition Commissioner Margrethe Vestager ന് അയച്ച ഒരു തുറന്ന കത്തില്‍ പറയുന്നു. ഈ സംഘടനകളിലെല്ലാം … Continue reading കാര്‍ഷിക മെഗാ-ലയനത്തിനെതിരെ എതിര്‍പ്പ് വളരുന്നു
ഇല്ല, സാങ്കേതിക കമ്പനികള്‍ വലിയ തൊഴില്‍ ദാദാക്കളല്ല
മൊത്തം തൊഴില്‍ സേനയുടെ ശതമാനമായി വേണം നിങ്ങള്‍ തൊഴിലുകളെ കാണാന്‍. അങ്ങനെ ചെയ്താല്‍ കമ്പനികള്‍ അവര്‍ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം 20 വര്‍ഷങ്ങളിലെ ചിത്രം കാണാം: ആധുനിക ടെക് കമ്പനികള്‍ ഏറ്റവും താഴെയാണ്. ഒരു വ്യത്യാസം Amazon ന്റെ കാര്യത്തിലാണ്. എന്നാല്‍ Amazon നെ ഒരു ടെക് കമ്പനി എന്ന് വിളിക്കാനാവില്ല. പലചരക്ക് കടക്ക് ഒരു വെബ് interface കൊടുക്കുന്നതിനെ കണക്കാക്കാനാവില്ല. എന്നാല്‍ ക്ലൌഡ് സേവനം നല്‍കുന്നതിനെ കണക്കാക്കാം. അതുകൊണ്ട് അവര്‍ പകുതി പകുതി എന്ന് കണക്കാക്കാം. … Continue reading ഇല്ല, സാങ്കേതിക കമ്പനികള്‍ വലിയ തൊഴില്‍ ദാദാക്കളല്ല
CIA 2008 മുതല്‍ iPhones ഹാക്കുചെയ്യുന്നു എന്ന് വിക്കീലീക്സ്
രഹസ്യാന്വേഷണ ഏജന്‍സിയായ CIA ആപ്പിളിന്റെ ഉപകരങ്ങള്‍ 2008 ഹാക്കുചെയ്യുന്നു എന്നതിന്റെ വിവരങ്ങള്‍ വിക്കീലീക്സ് പുറത്തുവിട്ടു. 2007 ജൂണില്‍ വില്‍പ്പന തുടങ്ങിയ കാലം മുതല്‍ iPhoneകളെ CIA ബാധിച്ചിരുന്നു എന്ന് 'Dark Matter' എന്ന് വിളിക്കുന്ന പുതിയതായി പുറത്തുവിട്ട രേഖകള്‍ കാണിക്കുന്നു. ചില സമയത്ത് പാഴ്സലായി പോകുന്ന ഉപകരണങ്ങള്‍ തുറന്ന് അതില്‍ ചാരപ്പണിക്കുള്ള സംവിധാനങ്ങള്‍ വെച്ച്, ഉപഭോക്താക്കള്‍ക്ക് അയച്ചുകൊടുക്കുമായിരുന്നു. — സ്രോതസ്സ് commondreams.org അമേരിക്കന്‍ കമ്പനി നിര്‍മ്മിത ഉപകരണങ്ങള്‍ കഴിവതും വാങ്ങിക്കാതിരിക്കുകയാണ് നല്ലത്.
കോര്‍പ്പറേറ്റ് നികുതി പരിഷ്കരണത്തെ സ്വിസ് പൌരന്‍മാര്‍ തള്ളിക്കളഞ്ഞു
ആയിരക്കണക്കിന് ബഹുരാഷ്ട്ര കമ്പനികളുടെ ഇപ്പോഴുള്ള അതീവ ചെറുതായ നികുതി പോലും ഇല്ലാതാക്കിക്കൊണ്ടുള്ള കോര്‍പ്പറേറ്റ് നികുതി സംവിധാന പരിഷ്കരിക്കാരത്തെ സ്വിറ്റ്സര്‍ലാന്റിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞുകൊണ്ട് സര്‍ക്കിരിന് ശക്തമായ സന്ദേശം നല്‍കി. വിദേശ കമ്പനികള്‍ക്ക് പ്രത്യേക നികുതി സ്ഥാനം വേണമെന്ന ആവശ്യത്തെച്ചൊല്ലി European Union ഉം സമ്പന്ന OECD രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്വിറ്റ്സര്‍ലാന്റാണ് ഇപ്പോള്‍ ആ സംവാദം നടക്കുന്ന സ്ഥലം. ചില കമ്പനികള്‍ അവിടെ 7.8% ല്‍ അധികം ഒരു നികുതിയും കൊടുക്കുന്നില്ല. 2019 ഓടെ നികുതി … Continue reading കോര്‍പ്പറേറ്റ് നികുതി പരിഷ്കരണത്തെ സ്വിസ് പൌരന്‍മാര്‍ തള്ളിക്കളഞ്ഞു
നമ്മുടെ ജലം, നമ്മുടെ ഭാവി
Boycott Nestle.