ഭാവിയില്‍ പ്രതിരോധമാകും റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് എന്ന് അവരുടെ ചെയര്‍മാനായ അനില്‍ അംബാനി പറഞ്ഞു. ഇന്‍ഡ്യയുടെ പ്രതിരോധ കമ്പോളത്തില്‍ നിന്നും പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ സാദ്ധ്യതകള്‍ Reliance Defence മുതലാക്കാന്‍ തുടങ്ങുന്നതിന്റെ ഒരു വിശകലനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. “സ്വകാര്യ മേഖലക്ക് പ്രതിരോധ വ്യവസായത്തില്‍ വലിയ സാദ്ധ്യതകളാണുള്ളത്. ഇന്ന് ഇന്‍ഡ്യയുടെ പ്രതിരോധ ആവശ്യകതയുടെ 70% വും ഇറക്കുമതിയാണ് ചെയ്യുന്നത്. 2016 ല്‍ അത് ലോകത്തെ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 14% … Continue reading റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും
ടാഗ്: കോര്‍പ്പറേറ്റ്
എണ്ണ വ്യവസായം കോടതിയില്‍ പറയുന്നു CO2 നെക്കുറിച്ച് അറിയില്ല എന്ന്
കാലാവസ്ഥാമാറ്റ കേസില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അന്തരീക്ഷത്തിലെ അളവ് എത്രയെന്ന് തനിക്കറിയില്ലെന്ന് അമേരിക്കയിലെ എണ്ണ പ്രകൃതിവാതക കമ്പനികളുടെ വക്കീല്‍ കോടതിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഫെബ്രുവരി 7 ന് Juliana, et al v. United States of America et al എന്ന ഈ കേസില്‍ CO2ന്റെ അന്തരീക്ഷത്തിലെ സാന്ദ്രത 400 parts per million എന്ന അളവില്‍ കൂടുതലായിരിക്കുകയാണെന്ന കാര്യം Frank Volpe ക്ക് അറിയില്ല എന്നാണ് പറഞ്ഞത്. Volpe പ്രതിനിധാനം ചെയ്യുന്ന സംഘം, … Continue reading എണ്ണ വ്യവസായം കോടതിയില്‍ പറയുന്നു CO2 നെക്കുറിച്ച് അറിയില്ല എന്ന്
തെറ്റായ കാര്യങ്ങള്‍ ചെയ്തതിന് മോര്‍ഗന്‍ സ്റ്റാന്‍ലി $80 ലക്ഷം ഡോളര്‍ നല്‍കി SEC ETF കുറ്റങ്ങള്‍ ഒത്തുതീര്‍പ്പാക്കും
Morgan Stanley Smith Barney $80 ലക്ഷം ഡോളര്‍ പിഴയടക്കും. ഉപഭോക്താക്കള്‍ക്ക് ശുപാര്‍ശ ചെയ്ത single inverse exchange traded funds (ETF) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ ചെയ്തു എന്നാണ് കുറ്റം. inverse ETFs വാങ്ങുന്നതിലെ അപകട സാധ്യതകള്‍ ഉപഭോക്താക്കളോട് പറഞ്ഞ് കൊടുക്കുന്നതില്‍ Morgan Stanley അവരുടെ നയങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കിയില്ല എന്ന് Securities and Exchange Commission (SEC) ന്റെ ഉത്തരവില്‍ പറയുന്നു. — സ്രോതസ്സ് corporatecrimereporter.com
നിങ്ങളുടെ ഡിലീറ്റ് ചെയ്ത സഫാരി തെരയല്‍ ചരിത്രം ആപ്പിള്‍ iCloud ല്‍ സൂക്ഷിക്കുന്നു
ഉപയോക്താക്കളുടെ browser history ഡിലീറ്റ് ചെയ്തതത് കൂടി ആപ്പിള്‍ സൂക്ഷിച്ച് വെക്കുന്നതിന്റെ തെളിവ് റഷ്യയില്‍ നിന്നുള്ള ഹാക്കിങ് സംഘം കണ്ടെത്തി. Elcomsoft ആണ് ഈ അപായ സൂചന മുഴക്കിയതും Safari ഉപയോക്താക്കളോട് സൂക്ഷിക്കാനും പറയുന്നത്. Mac, iPhone, iPad എന്നിവയുടെ സ്വന്തം ബ്രൌസറാണ് സഫാരി. ഉപയോക്താക്കള്‍ സന്ദര്‍ശിച്ച സൈറ്റുകളുടെ വിവരങ്ങള്‍ ഒന്നോ അതിലധികമോ വര്‍ഷത്തേക്ക് iCloud ല്‍ സൂക്ഷിച്ച് വെക്കുന്നു. ഉപയോക്താവ് അത് ഡിലീറ്റ് ചെയ്താലും iCloud ല്‍ അത് നിലനില്‍ക്കും. Phone Breaker എന്ന സോഫ്റ്റ്‌വെയര്‍ … Continue reading നിങ്ങളുടെ ഡിലീറ്റ് ചെയ്ത സഫാരി തെരയല്‍ ചരിത്രം ആപ്പിള്‍ iCloud ല്‍ സൂക്ഷിക്കുന്നു
FTC കുറ്റം ഒത്തുതീര്‍പ്പാക്കാന്‍ ഊബര്‍ $2 കോടി ഡോളര്‍ പിഴ കൊടുക്കാന്‍ പോകുന്നു
Federal Trade Commission ന്റെ ആരോപണങ്ങളില്‍ നിന്ന് കരകയറാന്‍ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ride-hailing കമ്പനിയായ ഊബര്‍ $2 കോടി ഡോളര്‍ പിഴ കൊടുക്കും. ഊതിവീര്‍പ്പിച്ച നേട്ടങ്ങളുടെ അവകാശവാദം, തങ്ങളുടെ Vehicle Solutions Program വഴിയുള്ള ധനസഹായം പോലുള്ള ധാരാളം കാര്യങ്ങള്‍ ഉപയോഗിച്ച് ഡ്രൈവര്‍മാരെ തെറ്റിധരിപ്പിച്ചു എന്നതാണ് ആരോപണം. കിട്ടുന്ന $2 കോടി ഡോളര്‍ പ്രശ്നബാധിതരായ ഡ്രൈവര്‍മാര്‍ക്ക് വീതിച്ച് കൊടുക്കാനാണ് തീരുമാനം. ഡ്രൈവര്‍മാരെ ആകര്‍ഷിക്കാനായി ഊബര്‍ വാര്‍ഷികവും മണിക്കൂറിലുമുള്ള വരുമാനം പെരുപ്പിച്ച് കാണിച്ചു. അത് ഡ്രൈവര്‍മാരെ തെറ്റിധരിപ്പിക്കുകയാണുണ്ടായത്. അവരുടെ … Continue reading FTC കുറ്റം ഒത്തുതീര്‍പ്പാക്കാന്‍ ഊബര്‍ $2 കോടി ഡോളര്‍ പിഴ കൊടുക്കാന്‍ പോകുന്നു
ട്രമ്പിന്റെ ഉദ്‌ഘാടന ചടങ്ങിന് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ പണം നല്‍കി
ജനുവരി 20 ന് ഡോണാള്‍ഡ് ട്രമ്പ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിന് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ ഉള്‍പ്പടെയുള്ള ഭീമന്‍ അമേരിക്കന്‍ ടെക് കമ്പനികള്‍ പണവും സേവനങ്ങളും സംഭാവനയായി നല്‍കി. 7 മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ നിരോധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ ഇതേ കമ്പനികളും ഒപ്പുവെച്ചിരുന്നു. മൈക്രോസോഫ്റ്റ് US$250,000 ഡോളര്‍ 28 ഡിസംബറില്‍ Presidential Inauguration Committee ക്ക് നല്‍കിയതിന്റെ രേഖകളുണ്ട്. — സ്രോതസ്സ് itwire.com
കേസൊഴുവാക്കാന്‍ $70 ലക്ഷം ഡോളര്‍ Las Vegas Sands കൊടുത്തു
ചൈനയിലും Macao ലും നടത്തിയ ബിസിനസ് ഇടപാടുകളെക്കുറിച്ച് Foreign Corrupt Practices Act (FCPA) പ്രകാരം സര്‍ക്കാര്‍ നടത്താന്‍ പോകുന്ന അന്വേഷണം ഒഴുവാക്കാന്‍ $69.6 ലക്ഷം ഡോളര്‍ ക്രിമിനല്‍ പിഴ Las Vegas Sands അടക്കും. Sands നടത്തിയ കുറ്റസമ്മത പ്രകാരം Sands ന്റെ ചില ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ട് Macao യിലും ചൈനയിലും Sands നടത്തിയ ബ്രാന്റ് പ്രചരണത്തിന് വേണ്ടി ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് നല്‍കിയ പണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര internal accounting നിയന്ത്രണങ്ങള്‍ ചെയ്തില്ല എന്ന് വ്യക്തമായി. … Continue reading കേസൊഴുവാക്കാന്‍ $70 ലക്ഷം ഡോളര്‍ Las Vegas Sands കൊടുത്തു
ഹുണ്ടായ് ബഹിഷ്കരിക്കുക
#BoycottHyundai — സ്രോതസ്സ് bdsmovement.net
പണക്കാരായ റഷ്യക്കാരുടെ US$ 1000 കോടി ഡോളര്‍ കള്ളപ്പണം വെളുപ്പിച്ച് കേസില്‍ Deutsche Bank പിഴയടച്ചു
Deutsche Bank ബ്രിട്ടണിലേയും അമേരിക്കയിലേയും സാമ്പത്തിക അധികാരികള്‍ക്ക് US$ 62.5 കോടി ഡോളര്‍ പിഴ അടച്ചു. കള്ള ഭവനവായ്പാ securities വിറ്റകേസിന് കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം ബാങ്ക് US$ 720 കോടി ഡോളര്‍ അമേരിക്കയിലെ നീതി വകുപ്പിന് പിഴ അടച്ചിരുന്നു. ഈ പ്രാവശ്യം ജര്‍മ്മനിയിലെ ഏറ്റവും വലിയ ഈ ബാങ്ക് ന്യൂയോര്‍ക്കിലെ Department of Financial Services (DFS) ന് US$ 42.5 കോടി ഡോളറും ബ്രിട്ടണിലെ Financial Conduct Authority (FCA) ന് US$ 20.2 … Continue reading പണക്കാരായ റഷ്യക്കാരുടെ US$ 1000 കോടി ഡോളര്‍ കള്ളപ്പണം വെളുപ്പിച്ച് കേസില്‍ Deutsche Bank പിഴയടച്ചു
ഒന്റാറിയോയിലെ കുപ്പിവെള്ള ഫാക്റ്ററിയില്‍ നിന്ന് വെള്ളമെടുക്കാന്‍ നെസ്റ്റ്‌ലെ കൂടുതല്‍ പണം കൊടുക്കണം
ഒന്റാറിയോയിലെ നിലയത്തില്‍ നിന്ന് 10 ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നത്, അത് കുപ്പിയിലാക്കി ദാഹിക്കുന്ന ഉപഭോക്താവിന് കൊടുത്ത് ലാഭമുണ്ടാക്കാന്‍ നെസ്റ്റ്‌ലെ ഇപ്പോള്‍ $3.71 ഡോളറാണ് കൊടുക്കുന്നത്. ഈ ഫീസ് $500 ആയി വര്‍ദ്ധിപ്പിക്കാന്‍ ഒന്റാറിയോ പദ്ധതിയിടുന്നു. പൊതുജനങ്ങളുടെ പ്രതിഷേധം കാരണം ലിബറല്‍ സര്‍ക്കാര്‍ ഫീസ് $503.71 ആയി വര്‍ദ്ധിപ്പിക്കാനാണ് പരിപാടി. കുപ്പിവെള്ള ഭീമന്‍ പ്രതിദിനം 36 ലക്ഷം ലിറ്ററാണ് Aberfoyle ലെ കിണറില്‍ നിന്നും എടുക്കുന്നത്. അടുത്തുള്ള Erin ലെ കിണറില്‍ നിന്നും പ്രതിദിനം 11 … Continue reading ഒന്റാറിയോയിലെ കുപ്പിവെള്ള ഫാക്റ്ററിയില്‍ നിന്ന് വെള്ളമെടുക്കാന്‍ നെസ്റ്റ്‌ലെ കൂടുതല്‍ പണം കൊടുക്കണം