ഉത്തർ പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിക്കുകയും കൂടുതൽ പേരുടെ നില അപകടകരമായി തീരുകയും ചെയ്തിരിക്കുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട 30 ദിവസങ്ങൾക്കുള്ളിൽ 8 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. PARIയുടെ പക്കൽ മുഴുവൻ പട്ടികയും ഉണ്ട് . നിലവിൽ അത് 713 പേരാണ് – 540 പുരുഷന്മാരും 173 സ്ത്രീകളും. മരണത്തോടടുത്തു കൊണ്ടിരുന്ന ആ സ്ക്കൂൾ അദ്ധ്യാപകരോട് മെയ് 2-ന് ഡ്യൂട്ടിക്കു ഹാജരാകുന്ന കാര്യം സ്ഥിരീകരിക്കാൻ … Continue reading തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിച്ചു
ടാഗ്: കോവിഡ്-19
മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി
കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിച്ചതിന് ശേഷം തൊഴിലും വരുമാനവും മഹാമാരിക്ക് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ച് വന്നില്ല എന്ന് Centre for Sustainable Employment at Azim Premji University (APU) നടത്തിയ പഠനത്തില്‍ കണ്ടെത്തി. അത് അതീവനാശവും ദുരിതവും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. “State of Working India 2021 – One year of Covid-19” എന്ന അതിന്റെ റിപ്പോര്‍ട്ട് മെയ് 5 ന് പുറത്തുവിട്ടു. മഹാമാരി സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ നാശം വളരെ വലുതാണ്. ദരിദ്രരെയാണ് അത് … Continue reading മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി
അമേരിക്കന്‍ മുതലാളിത്തത്തെ ലാന്‍സെറ്റ് അപലപിച്ചു
ട്രമ്പ് സര്‍ക്കാരിന്റെ ആരോഗ്യ പരിപാലന നയത്തെക്കുറിച്ചുള്ള മൂന്ന് വര്‍ഷത്തെ പഠനത്തിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച ബ്രിട്ടീഷ് ആരോഗ്യ ജേണലായ Lancet പ്രസിദ്ധീകരിച്ചു. കോവിഡ്-19 മഹാമാരിയെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ കൂടുതലും പറയുന്നത്. മഹാമാരി സമയത്ത് പതിനായിരക്കണക്കിന് ആളുകളുടെ മരണത്തില്‍ ട്രമ്പ് സര്‍ക്കാര്‍ നേരിട്ട് ഉത്തരവാദികളാണ് എന്ന് Lancet കണ്ടെത്തി. മറ്റ് രാജ്യങ്ങളുടെ അത്ര കോവിഡ്-19 മരണ നിരക്കായിരുന്നുവെങ്കില്‍ അമേരിക്കയില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് ഇപ്പോഴും ജീവനുണ്ടാകുമായിരുന്നു. കോവിഡ്-19 കാരണം മരിച്ച അമേരിക്കയിലെ അഞ്ച് ലക്ഷം ആളുകളെ “കാണാതായ അമേരിക്കക്കാര്‍” എന്ന പട്ടികയില്‍ … Continue reading അമേരിക്കന്‍ മുതലാളിത്തത്തെ ലാന്‍സെറ്റ് അപലപിച്ചു
ഉയര്‍ന്ന ചൂട് ഉപയോഗിച്ച് SARS-CoV-2 നെ നശിപ്പിക്കുന്നത്
Texas A&M University യിലെ Department of Electrical and Computer Engineering ന്റെ ഗവേഷകര്‍ രൂപകല്‍പ്പന ചെയ്ത ഒരു പരീക്ഷണ സംവിധാനത്തില്‍ വളരെ ഉയര്‍ന്ന ചൂട് ഒരു സെക്കന്റില്‍ കുറഞ്ഞ സമയത്തേക്ക് പോലും SARS-CoV-2 ന് മേല്‍ പതിപ്പിച്ചാല്‍ വൈറസ് നശിക്കുമെന്ന് കണ്ടെത്തി. പിന്നീട് ആ വൈറസുകള്‍ക്ക് മറ്റൊരു മനുഷ്യനെ ആക്രമിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. ഒരു ഉരുക്ക് കുഴലിലൂടെ കടന്ന് പോകുന്ന കൊറോണ വൈറസ് അടങ്ങിയ ലായിനിയെ ആണ് ഉന്നത ഊഷ്മാവില്‍ ചൂടാക്കുന്നത്. പെട്ടെന്ന് തന്നെ … Continue reading ഉയര്‍ന്ന ചൂട് ഉപയോഗിച്ച് SARS-CoV-2 നെ നശിപ്പിക്കുന്നത്
അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി മഹാമാരി സഹായം
മഹാമാരി സഹായം അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണമെന്ന് ന്യൂയോര്‍ക്കിലെ “Excluded Workers” ആവശ്യപ്പെടുന്നു. മഹാമാരിയും അതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തുടങ്ങി ഒരു വര്‍ഷത്തിലധികമായിട്ടും ധാരാളം തൊഴിലാളികള്‍ക്ക് ഇനിയും സര്‍ക്കാര്‍ സഹായം എത്തിയിട്ടില്ല. ഒഴുവാക്കപ്പെട്ട തൊഴിലാളികളില്‍ രേഖകളില്ലാത്തവരും, അതില്‍ മിക്കവരും അടിസ്ഥാന സേവനം ചെയ്യുന്നവരാണ്, ജയിലില്‍ നിന്ന് അടുത്ത കാലത്ത് പുറത്ത് വന്നവരും ആണ്. $350 കോടി ഡോളര്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് അടിസ്ഥാന തൊഴിലാളികള്‍ ന്യൂയോര്‍ക്കില്‍ ജാഥകള്‍ നടത്തുകയും നിരാഹാര സമരം നടത്തുകയും ചെയ്തു. 2.75 ലക്ഷം … Continue reading അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി മഹാമാരി സഹായം
ലോക വ്യാപാര സംഘടനയുടെ വാക്സിന്‍ പേറ്റന്റ് നിയമങ്ങള്‍ ലഘൂകരിക്കുന്നത് അമേരിക്ക തടയുന്നു
മഹാമാരിയുടെ മരണ സംഖ്യ 25 ലക്ഷം കഴിഞ്ഞിരിക്കുന്ന ഈ അവസരത്തില്‍, ബൌദ്ധിക (കുത്തക) സ്വത്ത് അവകാശങ്ങളെക്കുറിച്ചുള്ള കണിശമായ നിയമങ്ങള്‍ ലോകത്തിന് മൊത്തം കോവിഡ്-19 വാക്സിന്‍ ലഭിക്കുന്നതിനെ തടയുകയാണ്. അമേരിക്കയിലെ 4.5 കോടി ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും കിട്ടിയിട്ടുണ്ടെന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു. അതേ സമയം 130 മറ്റ് രാജ്യങ്ങള്‍ക്ക് വാക്സിനേ ലഭിച്ചിട്ടില്ല. ചിലര്‍ ഈ അവസ്ഥയെ “വാക്സിന്‍ വര്‍ണ്ണവെറി” എന്നാണ് വിശേഷിപ്പിക്കുന്നത്. World Trade Organization ല്‍ ഇന്‍ഡ്യയും തെക്കെ ആഫ്രിക്കയും, ജീവന്‍ … Continue reading ലോക വ്യാപാര സംഘടനയുടെ വാക്സിന്‍ പേറ്റന്റ് നിയമങ്ങള്‍ ലഘൂകരിക്കുന്നത് അമേരിക്ക തടയുന്നു
ചികില്‍സയില്‍ വംശീയവിവേചനം അനുഭവിച്ചു എന്ന് ആരോപിച്ച കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു
വേദനയേയും ചികില്‍സയേക്കുറിച്ചുള്ള വ്യാകുലതയേയും വെള്ളക്കാരനായ ഡോക്റ്റര്‍ തള്ളിക്കളയുന്നു എന്ന് ആരോപണമുന്നയിച്ച ഇന്‍ഡ്യാന ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു. ആരോപണത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചതിന് രണ്ടാഴ്ചക്ക് ശേഷം കോവിഡ്-19 കൊണ്ടുണ്ടാവുന്ന സങ്കീര്‍ണ്ണതകളാലാണ് Dr. Susan Moore മരിച്ചത്. Indiana University Health North Hospital (IU North) തന്റെ വേദനയെക്കുറിച്ചും മരുന്ന് ആവശ്യപ്പെട്ടതും Indiana University Health North Hospital (IU North) യിലെ ഡോക്റ്റര്‍മാര്‍ അവഗണിച്ചു എന്ന് ആ വീഡിയോയില്‍ പറയുന്നു. താന്‍ ഡോക്റ്ററായിട്ടുകൂടി … Continue reading ചികില്‍സയില്‍ വംശീയവിവേചനം അനുഭവിച്ചു എന്ന് ആരോപിച്ച കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു
കുടിയേറ്റ തടങ്കല്‍ പാളയത്തില്‍ കോവിഡിനെ നേരിടാന്‍ ജിയോ ഗ്രൂപ്പ് കീടനാശിനികള്‍ ഉപയോഗിച്ചു
കൊറോണ വൈറസിനെ നേരിടാനായി ദിവസം 50 പ്രാവശ്യം കീടനാശിനികള്‍ ഉപയോഗിച്ചതിന് സ്വകാര്യ ജയില്‍ കമ്പനിയായ GEO Group നെ Environmental Protection Agency കുറ്റമാരോപിക്കുന്നു. കാലിഫോര്‍ണിയയിലെ Adelanto Detention Center ല്‍ ആണ് ഇത് സംഭവിച്ചത്. കീടനാശിനി ഏറ്റതിനെ തുടര്‍ന്ന് തടവുകാര്‍ക്ക് മൂക്കില്‍നിന്ന് രക്തമൊഴുകുകയും, ബോധക്ഷയവും, തലവേദനയും, വയറ് വേദനയും അനുഭവപ്പെട്ടു. — സ്രോതസ്സ് democracynow.org | Mar 25, 2021
വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു
അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ മഹാമാരി സമയത്ത് വൈദ്യുതി കമ്പനികള്‍ വീടുകളിലേക്കുള്ള 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു. ഫ്ലോറിഡയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ബന്ധം വിഛേദിച്ചത്. Center for Biological Diversity പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. 10 സംസ്ഥാനങ്ങളില്‍ "വൈദ്യുതി കമ്പനികള്‍ കുറഞ്ഞത് 765,262 വൈദ്യുതി ബന്ധം വിഛേദിക്കല്‍ നടത്തിയിട്ടുണ്ട്," എന്നാണ് Power Crisis എന്ന തലക്കെട്ടുള്ള ഈ റിപ്പോര്‍ട്ട് കണ്ടെത്തിയത്. ഉപഭോക്താക്കള്‍ പണം അടക്കാത്തതിനാലാണ് കൂടുതല്‍ വിഛേദനവും നടത്തിയിട്ടുള്ളത്. — സ്രോതസ്സ് commondreams.org | … Continue reading വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു
ശതകോടീശ്വരന്‍മാര്‍ വര്‍ഷങ്ങളായി പണം പുറത്തേക്കൊഴുക്കി. ഇപ്പോള്‍ അവര്‍ക്ക് രക്ഷപെടുത്തലും വേണം
ഒരു അജ്ഞാത എഴുത്തുകാരന്റെ സ്വകാര്യ കഥ ഞങ്ങള്‍ പങ്കുവെക്കുകയാണ്. തങ്ങളെ സമ്പന്നരാക്കിയ ജോലിക്കാരോടും സമൂഹത്തോടും ഉള്ള അവരുടെ ഉത്തരവാദിത്തമില്ലായ്മയും കടപ്പാടില്ലായ്മയും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ‘സമ്പത്ത് സൃഷ്ടിക്കുന്നവര്‍’ എന്ന് വിളിക്കപ്പെടുന്നവരുടെ ആധിക്യമുള്ള ലോകത്തിന്റെ പ്രത്യാഘാതം ആണ് നാം സഹിക്കുന്നത്. അവര്‍ പിഴിഞ്ഞെടുക്കുന്ന സമ്പത്ത് ഏകദേശം പൂര്‍ണ്ണമായും ഒരു ദിശയിലേക്കാണ് ഒഴുകുന്നത്. നികുതി തട്ടിപ്പ് കേന്ദ്രങ്ങളിലൂടെ അവരുടെ പോക്കറ്റിലേക്ക്. മഹാമാരിയെ നേരിടുന്നതില്‍ ദുര്‍ബലവും ഒത്തുപോകാന്‍ കഴിയാത്തതുമായ സമൂഹത്തെ ഉപേക്ഷിച്ച് ശിക്ഷാഭയമില്ലാതെ നിയമങ്ങള്‍ വളച്ചൊടിക്കുകയും ലംഘിക്കുകയും ചെയ്യുന്നു. ഇനി വായിക്കുക. … Continue reading ശതകോടീശ്വരന്‍മാര്‍ വര്‍ഷങ്ങളായി പണം പുറത്തേക്കൊഴുക്കി. ഇപ്പോള്‍ അവര്‍ക്ക് രക്ഷപെടുത്തലും വേണം