ക്യാൻസർ മരണങ്ങളിൽ പകുതിയും തടയാവുന്നതാണ്

ലോകം മൊത്തമുള്ള ക്യാൻസർ മരണങ്ങളിൽ 50% ഉം പുകവലി, മദ്യപാനം തുടങ്ങിയ തടയാവുന്ന അപകട കാരണങ്ങളാലുണ്ടാകുന്നത്. ക്യാൻസർ ഭാരവും അപകട കാരണങ്ങളും തമ്മിലുള്ള ഏറ്റവും വലിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 200 രാജ്യങ്ങളിലെ ക്യാൻസർ രോഗത്തിന്റേയും മരണങ്ങളുടേയും സ്ഥിതിവിവരക്കണക്കുകളാണ് ഗവേഷകർ ഉപയോഗിച്ചത്. അത് പ്രകാരം 2019 ലെ 45 ലക്ഷം ക്യാൻസർ മരണങ്ങൾക്ക് കാരണം ഒഴുവാക്കാവുന്ന അപകട കാരണങ്ങളായിരുന്നു. ലോകത്തെ ആ വർഷത്തിലെ മൊത്തം ക്യാൻസർ മരണങ്ങളുടെ 44% വരും അത്. പുകവലി, മദ്യപാനം, ഉയർന്ന body-mass … Continue reading ക്യാൻസർ മരണങ്ങളിൽ പകുതിയും തടയാവുന്നതാണ്

മദ്യം DNAക്ക് മാറ്റം വരുത്തുകയും ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

stem കോശങ്ങള്‍ക്ക് മദ്യം നാശമുണ്ടാക്കുകയും അത് വഴി നിങ്ങള്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകാനുള്ള അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യം എന്ന് Cancer Research UK നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് Nature ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. Cambridge ലെ MRC Laboratory of Molecular Biology ലെ ശാസ്ത്രജ്ഞര്‍ എലികള്‍ക്ക് എഥനോള്‍ എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന നേര്‍പ്പിച്ച മദ്യം കൊടുത്തു. acetaldehyde ഉണ്ടാക്കുന്ന ജനിതക നാശത്തെ പരിശോധിക്കാനായി പിന്നീട് അവര്‍ ക്രോമസോം വിശകലനവും DNA sequencing നടത്തി. ശരീരം … Continue reading മദ്യം DNAക്ക് മാറ്റം വരുത്തുകയും ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

പുരുഷന്‍മാരുടെ ഏകാന്തത ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

University of Eastern Finland അടുത്ത കാലത്ത് നടത്തിയ ഒരു പഠന പ്രകാരം മദ്ധ്യവയസ്കരായ പുരുഷന്‍മാര്‍ക്ക് വര്‍ദ്ധിച്ച ക്യാന്‍സര്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി. സമഗ്രമായ ആരോഗ്യ പരിപാലനത്തിലും രോഗം തടയുന്നതിലും ഏകാന്തതക്കും സാമൂഹ്യ ബന്ധങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. Psychiatry Research ജേണലില്‍ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നു. ക്യാന്‍സര്‍ സാദ്ധ്യതയെ ഏകാന്തത 10% വര്‍ദ്ധിപ്പിക്കും. പ്രായം, സാമൂഹ്യ-സാമ്പത്തിക സ്ഥിതി, ജീവിതരീതി, ഉറക്കത്തിന്റെ ഗുണമേന്മ, വിഷാദ ലക്ഷണങ്ങള്‍, ശരീര ദ്രവ്യ സൂചകം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവക്ക് അതീതമാണ് ഈ ക്യാന്‍സര്‍ … Continue reading പുരുഷന്‍മാരുടെ ഏകാന്തത ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

കുടിവെള്ളത്തിലെ നൈട്രേറ്റ് ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

colon, rectal ക്യാന്‍സറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലെ അപകട സാദ്ധ്യതക്ക് കുടിവെള്ളത്തിലെ നൈട്രേറ്റുമായി ബന്ധമുണ്ടെന്ന് Aarhus University നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതും ഇപ്പോഴത്തെ കുടിവള്ള നിലവരാത്തെക്കാള്‍ വളരെ താഴ്ന്ന സാന്ദ്രതയിലാണ് ഈ ബന്ധം ഉണ്ടാകുന്നത്. ചെറിയ സ്വകാര്യ ജല വിതരണ കമ്പനികളുടെ വെള്ളത്തിലാണ് ഏറ്റവും കൂടുതല്‍ നൈട്രേറ്റിന്റെ സാന്ദ്രത കണ്ടത്. ഭൂഗര്‍ഭ ജലത്തിലും കുടിവെള്ളത്തിലും നൈട്രേറ്റ് എത്തുന്നത് കാര്‍ഷികോത്പാദനത്തിനായി രാസവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നാണ്. അതിനെക്കുറിച്ച് പരിസ്ഥിതി ബോധം വളരുന്നുണ്ടെങ്കിലും ക്യാന്‍സര്‍ സാദ്ധ്യതയും വര്‍ദ്ധിക്കുകയാണ്. International Journal of Cancer … Continue reading കുടിവെള്ളത്തിലെ നൈട്രേറ്റ് ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

ആസ്ബസ്റ്റോസ് അടങ്ങിയ പൌഡര്‍ കേസില്‍ $200 കോടി ഡോളര്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ സ്ത്രീകള്‍ക്ക് നല്‍കണം

ആസ്ബസ്റ്റോസ് അടങ്ങിയ കുട്ടികളുടെ ടാല്‍ക്കം പൌഡര്‍ ഉപയോഗിച്ചതിനാല്‍ അണ്ഡാശയ ക്യാന്‍സര്‍ ഉണ്ടായ ഒരു കൂട്ടം സ്ത്രീകള്‍ക്ക് $200 കോടി ഡോളര്‍ Johnson & Johnson നല്‍കണമെന്ന് കഴിഞ്ഞ ആഴ്ച ഒരു കേന്ദ്ര കോടതി ഉത്തരവിട്ടു. തിന്മ ലക്ഷ്യവും കൂസലില്ലാത്ത അലംഭാവവും കൊണ്ട് Johnson & Johnson ന്റെ നടപടി മഹാദ്രാഹം ആയിരുന്നു എന്ന് Eastern District Missouri Court of Appeals ഉത്തരവില്‍ പറഞ്ഞു. $470 കോടി ഡോളര്‍ എന്ന 2018 ലെ ആദ്യത്തെ വിധിയില്‍ അപ്പീല്‍ … Continue reading ആസ്ബസ്റ്റോസ് അടങ്ങിയ പൌഡര്‍ കേസില്‍ $200 കോടി ഡോളര്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ സ്ത്രീകള്‍ക്ക് നല്‍കണം

റൌണ്ടപ്പ് ക്യാന്‍സര്‍ കേസുകളില്‍ $1000 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍ ബേയര്‍ എത്തി

Monsantoയുടെ Roundup കാരണമുണ്ടായ ക്യാന്‍സറിന്റെ പേരിലെ ആയിരക്കണക്കിന് കേസുകള്‍ $1000 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി എന്ന് കാര്‍ഷിക ഭീമനായ Bayer പ്രഖ്യാപിച്ചു. 2018 ല്‍ മൊണ്‍സാന്റോയെ ഏറ്റെടുത്തത് വഴി ബേയറിന് പാരമ്പര്യമായി കിട്ടിയതായിരുന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ട കളനാശിനിയെ ലക്ഷ്യം വെച്ചുള്ള ആ കേസുകള്‍. ഇപ്പോഴുള്ള Roundup കേസുകളുടെ 75% വരുന്ന ഏകദേശം 125,000 കേസാക്കിയതും അല്ലാത്തതുമായ അവകാശവാദങ്ങളെ ബാധിക്കുന്നതാണ് ഈ ഒത്തുതീര്‍പ്പ്. ഒത്തുതീര്‍പ്പിന്റെ വ്യവസ്ഥകളനുസരിച്ച് ഇപ്പോഴുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ $880 കോടി മുതല്‍ $960 കോടി ഡോളര്‍ … Continue reading റൌണ്ടപ്പ് ക്യാന്‍സര്‍ കേസുകളില്‍ $1000 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍ ബേയര്‍ എത്തി

മദ്യം ജനിതക നാശം ഉണ്ടാക്കുന്നു

ആണവവികിരണം, മദ്യം പോലുള്ള വിഷവസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുള്ള നാശങ്ങളുടെ ദൈനംദിന ലക്ഷ്യസ്ഥാനങ്ങളാണ് നമ്മുടെ DNA. മദ്യം ദഹിക്കുമ്പോള്‍ acetaldehyde രൂപപ്പെടും. DNAയുടെ രണ്ട് നാടകളെ ബന്ധിപ്പിക്കുന്ന interstrand crosslink (ICL) എന്ന dangerous DNA നാശം acetaldehyde ഉണ്ടാക്കുന്നു. അതിന്റെ ഫലമായി അത് കോശ വിഭജനവും പ്രോട്ടീന്‍ ഉത്പാദനവും തടയുകയും ചെയ്യുന്നു. അവസാനം ICL നാശം കൂടിവന്ന് കോശം ചാകുകയും ക്യാന്‍സര്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ഇതിനൊരു അറ്റകുറ്റപ്പണി ഉണ്ട്. acetaldehyde കാരണമുണ്ടാകുന്ന ICLs ന്റെ ആദ്യത്തെ … Continue reading മദ്യം ജനിതക നാശം ഉണ്ടാക്കുന്നു

റൌണ്ടപ്പ് ക്യാന്‍സര്‍ കേസില്‍ മൊണ്‍സാന്റോ $8.1 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാന്‍ വിധി

കാര്‍ഷിക വ്യവസായ ഭീമന്റെ കളനാശിനി Roundup തനിക്ക് ക്യാന്‍സറുണ്ടാക്കി എന്ന് ആരോപിച്ച് വിരമിച്ച ഒരാള്‍ കൊടുത്ത കേസില്‍ $8.1 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാന്‍ മൊണ്‍സാന്റോയോട് ഉത്തരവിട്ടു. ജര്‍മ്മന്‍ ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ Bayerന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഉല്‍പന്നത്തിന്റെ അപകടസാദ്ധ്യതയെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്നതില്‍ "വേണ്ടത്ര ശ്രദ്ധയില്ലാതെ negligent" ആയിരുന്നു എന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ജൂറി കണ്ടെത്തി. താന്‍ മൂന്ന് ദശാബ്ദങ്ങളായി തന്റെ ഭൂമിയില്‍ ഈ കളനാശിനി അടിച്ചിരുന്നു എന്ന് 70 വയസ് പ്രായമായ Edwin Hardeman പറഞ്ഞു. … Continue reading റൌണ്ടപ്പ് ക്യാന്‍സര്‍ കേസില്‍ മൊണ്‍സാന്റോ $8.1 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാന്‍ വിധി

നല്ല ബാക്റ്റീരിയകള്‍ ക്യാന്‍സര്‍ ചികില്‍സയെ സഹായിക്കുന്നു

ചില പ്രത്യേക തരം ബാക്റ്റീരിയകള്‍ കുടലിലുള്ള വ്യക്തികള്‍ ക്യാന്‍സര്‍ immunotherapy മായി നല്ല രീതിയില്‍ പ്രതികരിക്കുന്നു എന്ന് Harold C. Simmons Comprehensive Cancer Center ലെ ഗവേഷകര്‍ കണ്ടെത്തി. metastatic melanoma രോഗികളിലാണ് ഈ പഠനം നടത്തിയത്. നമ്മുടെ പ്രതിരോധ വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് ഈ ബാക്റ്റീരിയകള്‍. അവക്ക് ക്യാന്‍സര്‍ കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കാനാകുന്നു. മൂന്ന് തരത്തിലുള്ള ബാക്റ്റീരയകളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. Bacteroides thetaiotaomicron, Faecalibacterium prausnitzii, Holdemania filiformis. മനുഷ്യന്റെ കുടലില്‍ സാധാരണ കാണുന്ന … Continue reading നല്ല ബാക്റ്റീരിയകള്‍ ക്യാന്‍സര്‍ ചികില്‍സയെ സഹായിക്കുന്നു

സ്തനാര്‍ബ്ബുദവും ബാക്റ്റീരിയകളുടെ അസന്തുലിതാവസ്ഥയും തമ്മിലുള്ള ബന്ധം

ആരോഗ്യമുള്ള സ്ത്രൂീകളുടേയും സ്തനാര്‍ബ്ബുദവും ബാധിച്ച സ്ത്രീകളുടേയും സ്തന കോശജാലങ്ങളിലെ ബാക്റ്റീരിയകളുടെ അസന്തുലിതാവസ്ഥയുടെ വ്യത്യാസം, Cleveland Clinic ലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം പുറത്തുകൊണ്ടുവന്നു. ആരോഗ്യമുള്ള സ്തന കോശജാലങ്ങളില്‍ Methylobacterium എന്ന തരം ബാക്റ്റീരിയ കൂടുതല്‍ കാണപ്പെടുന്നു എന്ന കണ്ടെത്തല്‍ അവര്‍ നടത്തി. സ്തനാര്‍ബ്ബുദത്തിന്റെ ചികില്‍സയില്‍ പുതിയ ഒരു വീക്ഷണം കൊണ്ടുവരുന്നതാണ് ഈ കണ്ടെത്തല്‍. മൈക്രോബയോം എന്ന് വിളിക്കുന്ന നമ്മുടെ ശരീരത്തില്‍ ജീവിക്കുന്ന ബാക്റ്റീരിയകള്‍ ധാരാളം രോഗങ്ങളെ സ്വാധീനിക്കുന്നുണ്ട്. — സ്രോതസ്സ് newsroom.clevelandclinic.org 2017-10-07