ഇന്‍ഡ്യയിലെ 97% വെബ് സൈറ്റുകളിലും ഗൂഗിളിന്റെ ട്രാക്കറുണ്ട്

ഇന്‍ഡ്യയിലെ 97% വെബ് സൈറ്റുകളിലും ഗൂഗിളിന്റെ ട്രാക്കറുണ്ട് എന്ന് പഠനം കണ്ടെത്തി. കഴിഞ്ഞ 5 വര്‍ഷത്തില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ സ്മാര്‍ട്ട് ഫോണിന്റെ ക്യാമറയുടേയും മൈക്രോഫോണിന്റേയും അനുവാദം ചോദിക്കുന്നതില്‍ 45% ല്‍ നിന്ന് 68% ഉം 28% ല്‍ നിന്ന് 54% വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഡാറ്റ സുരക്ഷ, സ്വകാര്യത സ്ഥാപനമായ Arrka നടത്തിയ ‘State of data privacy of Indian mobile apps and websites’ എന്ന പേരിലെ പഠനത്തിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. 25 വ്യവസായങ്ങളിലെ 100 … Continue reading ഇന്‍ഡ്യയിലെ 97% വെബ് സൈറ്റുകളിലും ഗൂഗിളിന്റെ ട്രാക്കറുണ്ട്

വ്യാജവാര്‍ത്തയുടേയും, സൈബര്‍ മുഠാളത്തിന്റേയും പേരില്‍ ഫേസ്ബുക്കിനും ഗൂഗിളിനും വിമര്‍ശനം

തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനും സൈബര്‍ മുഠാളത്തത്തിന്റേയും കാരണത്താല്‍ ആസ്ട്രേലിയ സര്‍ക്കാര്‍ കമ്മറ്റി കഴിഞ്ഞ ദിവസം മുമ്പത്തെ ഫേസ്ബുക്കിനേയും(Meta) ഗൂഗിളിനേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കോവിഡ്-19 നെക്കുറിച്ചുള്ള തെറ്റിധരിപ്പിക്കുന്ന വിവരങ്ങള്‍ YouTube ല്‍ കൊടുത്തതിനെക്കുറിച്ച് ഗൂഗിളിന്റെ ഡയറക്റ്റര്‍ ആയ Lucinda Longcroft നോട് ചോദിക്കുകയും കോവിഡിന്റെ തെറ്റായ വിവരങ്ങളുള്ള United Australia Party (UAP)യുടെ 9 പരസ്യങ്ങള്‍ അവരെ കാണിക്കുകയും ചെയ്തു. ടിറ്റ്വറിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. Metaയുടെ പ്രതിനിധികളും കമ്മറ്റിക്ക് മുമ്പാകെ എത്തി. ആസ്ട്രേലിയന്‍ … Continue reading വ്യാജവാര്‍ത്തയുടേയും, സൈബര്‍ മുഠാളത്തിന്റേയും പേരില്‍ ഫേസ്ബുക്കിനും ഗൂഗിളിനും വിമര്‍ശനം

Google Analytics നിയമവിരുദ്ധം എന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു

Privacy Shield നിയമങ്ങള്‍ 2020 ല്‍ അസാധുവായതോടെ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ഓണ്‍ലൈന്‍ സേവനദാദാക്കളില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ വ്യപക രഹസ്യാന്വേഷണത്തിന് ലഭ്യമാകത്തക്കവിധം European GDPR ന്റെ വ്യക്തമായ ലംഘനമായി യൂറോപ്യന്‍ പൌരന്‍മാരുടെ വിവരങ്ങള്‍ ഇനിമുതല്‍ അമേരിക്കയിലേക്ക് കൊണ്ടുപോകാനാവില്ല. എന്നിരുന്നാലും സിലിക്കണ്‍വാലി ടെക് വ്യവസായം കൂടുതലും ഈ വിധിയെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ യുറോപ്യന്‍ കോടതിയെ പോലെ Austrian Data Protection Authority ഉം Privacy Shield നിയമവിരുദ്ധമാണെന്ന് സമാനമായ വിധി പുറപ്പെടുവിച്ചു: Google Analytics … Continue reading Google Analytics നിയമവിരുദ്ധം എന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു

ഗൂഗിളിന്റെ ആമ്പ് തുലഞ്ഞ് പോട്ടെ

Accelerated Mobile Pages(AMP) നെ കുറിച്ച് സംസാരിക്കാം. ഗൂഗിളിന്റെ അരുമ പദ്ധതിയാണ് AMP. “വെബ്ബിനെ എല്ലാവര്‍ക്കും വേണ്ടി നല്ലതാക്കാനുള്ള ഒരു ഓപ്പണ്‍-സോഴ്സ് സംരംഭം”ആണ് അത്. അതിന്റെ ഓപ്പണ്‍-സോഴ്സ് സ്വഭാവത്തെക്കുറിച്ച് AMP ന്റെ ഔദ്യോഗിക സൈറ്റില്‍ ധാരാളം പറയുന്നുവെങ്കിലും അതിലേക്കുള്ള സംഭാവനയുടെ 90% ഉം വരുന്നത് ഗൂഗിള്‍ ജോലിക്കാരില്‍ നിന്നുമാണ്. അത് തുടങ്ങി വെച്ചതും ഗൂഗിളാണ്. അതുകൊണ്ട് സത്യം പറയാം: ഗൂഗിളിന്റെ പദ്ധതിയാണ് AMP. ഗൂഗിള്‍ കാരണമാണ് AMP ന് സ്വീകാര്യതയുണ്ടാകാനുള്ള ഒരു കാരണവും. അടിസ്ഥാനപരമായി വെബ് സൈറ്റുകളെ, … Continue reading ഗൂഗിളിന്റെ ആമ്പ് തുലഞ്ഞ് പോട്ടെ

ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ്

മനുഷ്യ പ്രവര്‍ത്തി എക്കാലത്തേയും അതിതീവൃ തോതില്‍ ഭൂമിയെ ചൂടാക്കുകയും വിനാശകരമായ കാലാവസ്ഥാ മാറ്റത്തിലേക്ക് നയിക്കുകയുമാണ് എന്നത് ശാസ്ത്രം നിഷേധിക്കാനാകാത്തതാണ്. എന്നിരുന്നാലും പത്ത് പ്രസാധകര്‍ - വിഷലിപ്ത പത്ത് - അടിസ്ഥാനമില്ലാത്ത, അശാസ്ത്രീയമായ കാലാവസ്ഥാ വിസമ്മതം അവരുടെ സ്വന്തം വെബ് സൈറ്റുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപിപ്പിക്കുന്നു. ഫേസ്‌ബുക്കിലെ 69% കാലാവസ്ഥാ വിസമ്മത ഉള്ളടക്കത്തിനും ഉത്തരവാദികള്‍ അവരാണ്. പരസ്യ വരുമാനത്തിലൂടെ ഗൂഗിളും പങ്ക് ചേര്‍ന്നിട്ടുള്ള കാലാവസ്ഥ വിസമ്മത പ്രചാരവേലയാണത്. ലോകം മൊത്തം സാമൂഹ്യ മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ച് ഫേസ്‌ബുക്ക്, പണം കൊടുത്ത് … Continue reading ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ്

യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ

യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ ബുധനാഴ്ച പറഞ്ഞു. റഷ‍്യയുടെ സര്‍ക്കാര്‍ ചാനലായ RT യുടെ ജര്‍മ്മന്‍ ഭാഷ ചാനലിനെ അവരുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് വീഡിയോ ഹോസ്റ്റ് ചെയ്യുന്ന വമ്പനെതിരെ "zero tolerance" നയമായിരിക്കും എന്ന് ക്രംലിന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വീഡിയോ കമ്പനിയുടെ ഉടമകള്‍ Alphabet Inc ആണ്. കോവിഡ്-19 തെറ്റിധാരണ നയത്തെ ലംഘിച്ചതിനാല്‍ അവര്‍ ചാനലിനെ നീക്കം ചെയ്തതെന്ന് അറിയിച്ചു. അസാധാരണമായ വിവര അക്രമമാണ് യൂട്യൂബ് നടത്തുന്നതെന്ന് റഷ്യ ആരോപിച്ചു. — സ്രോതസ്സ് reuters.com … Continue reading യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ

ആന്‍ഡ്രോയിഡ് മാറ്റംവരുത്തലിനെ തടയുന്നതിന്റെ പേരില്‍ തെക്കന്‍ കൊറിയ ഗൂഗിളിന് പിഴയടിച്ചു

തെക്കന്‍ കൊറിയയിലെ antitrust നിയന്ത്രണ അധികാരികള്‍ Alphabet Inc ന്റെ ഗൂഗിളിന് $17.7 കോടി ഡോളര്‍ പിഴ അടിച്ചു. അവരുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് മാറ്റം വരുത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് ഇത്. ഒരു മാസത്തിനിടക്ക് രാജ്യത്ത് ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ സാങ്കേതിക വമ്പന് തിരിച്ചടിയുണ്ടായിരിക്കുന്നത്. Korea Fair Trade Commission (KFTC) പറഞ്ഞു. കമ്പോള സ്ഥാനത്തിന്റെ ദുരുപയോഗം വഴി ഉപകരണ നിര്‍മ്മാതാക്കളുമായുള്ള ഗൂഗിളിന്റെ കരാര്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റ കമ്പോളത്തിലെ മല്‍സരത്തെ തടയുന്നതാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് … Continue reading ആന്‍ഡ്രോയിഡ് മാറ്റംവരുത്തലിനെ തടയുന്നതിന്റെ പേരില്‍ തെക്കന്‍ കൊറിയ ഗൂഗിളിന് പിഴയടിച്ചു

ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഗൂഗിള്‍ നിയമവിരുദ്ധമായി ശമ്പളം കുറച്ച് കൊടുക്കുന്നു

ഡസന്‍ കണക്കിന് രാജ്യങ്ങളിലെ ആയിരക്കണക്കിന് താല്‍ക്കാലിക ജോലിക്കാര്‍ക്ക് നിയമവിരുദ്ധമായി ഗൂഗിള്‍ ശമ്പളം കുറച്ച് കൊടുക്കുന്നു. രണ്ട് വര്‍ഷത്തിലധികമായി അവര്‍ക്ക് ശമ്പള തോത് തിരുത്തുന്നത് വൈകിപ്പിക്കുയും ചെയ്യുന്നു. കുറഞ്ഞത് മെയ് 2019 മുതല്‍ എങ്കിലും ഗൂഗിളിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അവര്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അതേ ജോലി ചെയ്യുന്ന ശരിക്കുള്ള ജോലിക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം കൊടുക്കണമെന്ന ബ്രിട്ടണ്‍, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഗൂഗിളിന്റെ ആഭ്യന്തര രേഖകളിലും മെയിലുകളിലും വ്യക്തമാക്കുന്നതാണ് ഈ … Continue reading ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഗൂഗിള്‍ നിയമവിരുദ്ധമായി ശമ്പളം കുറച്ച് കൊടുക്കുന്നു

ക്രോമിലെ ഗൂഗിളിനെ നീക്കം ചെയ്യുക

ഗൂഗിള്‍ ക്രോമില്‍ നിന്ന് മാറുന്നത് ആണ് De-Googling ചെയ്യുന്നതിനേക്കാള്‍ എളുപ്പം. bookmarks, history, extensions എന്നിവയുടെ വലിയ ഉപയോക്താവല്ല ഞാന്‍. അവ എന്നെ ബന്ധനസ്ഥനാക്കുന്നില്ല. ഡസ്ക്ടോപ്പില്‍ Ephemeral നോടൊപ്പം (എന്റെ default ആയി) Epiphany/GNOME Web എന്റെ പ്രധാന “ശരിക്കുള്ള ബ്രൌസര്‍”. elementary OS ന് വേണ്ടി ഞാന്‍ വികസിപ്പിച്ച Ephemeral ലഘുവായ സ്വകാര്യത ബ്രൌസര്‍ ആണ്. അതിനെ ഞാന്‍ വളര്‍ത്തി default ആയി മാറ്റി. ഒരു പ്രധാന കാര്യം എന്നത് നിങ്ങളുടെ ശരിക്കുള്ള ബ്രൌസറിനകത്ത് നിങ്ങള്‍ക്ക് … Continue reading ക്രോമിലെ ഗൂഗിളിനെ നീക്കം ചെയ്യുക

വ്യക്തിപരമായ ആരോഗ്യ രേഖകള്‍‍ക്കായി ഗൂഗിള്‍ മറ്റൊരു ശ്രമവും നടത്തുന്നു

പുതിയ ഉപഭോക്തൃ ആരോഗ്യ രേഖ ഉപകരണത്തിന് വേണ്ടി feedback നല്‍കാനായി ഗൂഗിള്‍ ആള്‍ക്കാരെ ജോലിക്കെടുക്കുന്നു എന്ന് Stat News റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ എങ്ങനെ അവരുടെ ആരോഗ്യ രേഖകളുടെ വിവരങ്ങളോട് ഇടപെടുന്നു എന്ന് അറിയാന്‍ കമ്പനി ആഗ്രഹിക്കുന്നു. ആളുകള്‍ക്ക് അവരുടെ ആരോഗ്യ രേഖകള്‍ ലഭ്യമാക്കാനുള്ള വഴി നിര്‍മ്മിക്കുന്നതിലെ ഗൂഗിളിന്റെ രണ്ടാമത്തെ ശ്രമം ആണിത്. 2008 ല്‍ ഗൂഗിള്‍ Google Health പുറത്തിറക്കി. ആളുകള്‍ക്ക് അവരുടെ ആരോഗ്യ രേഖകള്‍ ഓണ്‍ലൈനായി കാണാനുള്ള വഴിയായിരുന്നു അത്. അത് വിജയിച്ചില്ല. 2012 … Continue reading വ്യക്തിപരമായ ആരോഗ്യ രേഖകള്‍‍ക്കായി ഗൂഗിള്‍ മറ്റൊരു ശ്രമവും നടത്തുന്നു