വിദേശ സാങ്കേതികവിദ്യകളില്‍ നിന്ന് തനതായവയിലേക്ക് മാറാന്‍ ചൈന പദ്ധതിയിടുന്നു

2020 ഓടെ ബാങ്ക്, സൈന്യം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് വിദേശ സാങ്കേതികവിദ്യകളൊഴുവാക്കാന്‍ ചൈന പദ്ധതിയിടുന്നു. ദൈശീയ സുരക്ഷാ വ്യാകുലതകള്‍ കാരണം സമ്പദ്‌വ്യവസ്ഥയുടെ നാല് വിഭാഗങ്ങളിലാണ് മാറ്റങ്ങളുണ്ടാവുക. Cisco Systems Inc., International Business Machines Corp.(IBM), Intel Corp., Hewlett-Packard Co.(HP) പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ ആഘാതമായിരിക്കും ഇത്.

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം

ചൈനയിലെ Shangdong Province ലെ Dezhou ല്‍ ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം ഉത്ഘാടനം ചെയ്തു. സൂര്യ ഘടികാരത്തിന്റെ (sun dial) ആകൃതിയില്‍ 75,000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഓഫീസ് കെട്ടിടം ഫോസിലിന്ധനത്തെ ഉപേക്ഷിച്ച് പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു. exhibition centers, ശാസ്ത്ര ഗവേഷണ സ്ഥലങ്ങള്‍, സമ്മേളന, പരിശീലന സ്ഥലങ്ങള്‍, കൂടാതെ ഒരു സുസ്ഥിര ഹോട്ടല്‍ എന്നിവ ഈ കെട്ടിടത്തിലുണ്ട്. സൂര്യന്റേയും ചന്ദ്രന്റേയും വിളിക്കുന്ന ഈ കെട്ടിടത്തിന്റെ പുറത്ത് വെള്ള പെയിന്റെടിച്ച് ശുദ്ധ ഊര്‍ജ്ജത്തെ symbolizes … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം

ചൈനയിലെ രാസവള മലിനീകരണം

ലോകത്തെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ രാസവള ഉപഭോക്താക്കള്‍. അവര്‍ ആ ഉപഭോഗം 50% കുറക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഗൌരവകരമായ മലിനീകരണമാണ് അതുണ്ടാക്കുക എന്ന് റിപ്പോര്‍ട്ട്. "ചൈനയില്‍ ഏറ്റവും അധികം മലിനീകരണമുണ്ടാക്കുന്നത് കൃഷിയാണെന്ന് മിക്കവര്‍ക്കും അറിയില്ല," എന്ന് School of Agricultural Economics and Rural Development, Renmin University of China ന്റെ തലവനായ Wen Tiejun പറയുന്നു. രാസവളം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിലെ ജനങ്ങളെ തീറ്റിപ്പോറ്റുന്നതില്‍ … Continue reading ചൈനയിലെ രാസവള മലിനീകരണം

ഊഗര്‍, ആരാണവര്‍?

ചൈനയുടെ പടിഞ്ഞാറെ Xinjiang പ്രദേശത്ത് പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ദശാബ്ദങ്ങളിലെ ഏറ്റവും മോശമമായ വംശീയ കലാപത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ 156 പേര്‍ മരിക്കുകയും 1,000 ഏറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലഹളക്ക് ശേഷം 1,400 ഓളം ആളുകളെ കൂട്ട അറസ്റ്റ് ചെയ്തതിനെതിരെ 200 ഓളം മുസ്ലീം ന്യൂനപക്ഷമായ ഉഗര്‍(Uyghur) വംശക്കാര്‍ തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. തോക്കുകളും കണ്ണീര്‍ വാതകവുമായി കലാപ പോലീസ് അവരെ വളഞ്ഞു. പിന്നീട് നൂറുകണക്കിന് ഹാന്‍ ചൈനക്കാര്‍ … Continue reading ഊഗര്‍, ആരാണവര്‍?

ചൈനയിലെ പ്രകൃതിയുടേതല്ലാത്ത ദുരന്തം

കഴിഞ്ഞ വര്‍ഷത്തെ വലിയ Sichuan ഭൂകമ്പത്തില്‍ മരണ സംഖ്യയിലിലും കാണാതായതുമായ കുട്ടികളുടെ എണ്ണത്തിലും ചൈനീസ് സര്‍ക്കാര്‍ പറയുന്ന സംഖ്യ 5,335 ആണ്. 90,000 പേരെ കൊന്ന ഭൂകമ്പത്തിന്റെ ഒന്നാം വര്‍ഷികമാകുന്ന മെയ് 12 ന് തൊട്ടുമുമ്പാണ് അവര്‍ അത് പ്രഖ്യാപിച്ചത്. ഇത് ആദ്യമായാണ് സര്‍ക്കാര്‍ അധികൃതര്‍ ഈ ദുരന്തത്തില്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ഇപ്പോഴും സംഖ്യം സ്വതന്ത്ര ഏജനസികള്‍ കണക്കാക്കിയതിനേക്കാള്‍ കുറവാണ്. മരിച്ചതോ കാണാതായതോ ആയ കുട്ടികളുടേയും അദ്ധ്യാപകരുടേയും എണ്ണം 9,000 അടുത്താണ് … Continue reading ചൈനയിലെ പ്രകൃതിയുടേതല്ലാത്ത ദുരന്തം

ചൈനക്ക് 80 അതിവേഗ തീവണ്ടികള്‍

Bombardier Transportation ന്റെ ചൈനയുമായി ചേര്‍ന്നുള്ള സംരംഭമായ Bombardier Sifang (Qingdao) Transportation Ltd നെ Chinese Ministry of Railways (MOR) 80 അതിവേഗ ZEFIRO 380 തീവണ്ടികള്‍ നിര്‍മ്മിക്കാനായി തെരഞ്ഞെടുത്തു. $400 കോടി ഡോളറിന്റെ കരാറാണ് ഇത്. തീവണ്ടികള്‍ 2014 ഓടെ കൈമാറും. 6,000 km അതിവേഗ പാത ചൈന നിര്‍മ്മിച്ചിട്ടുണ്ട്. 380 kph ആണ് Bombardier ന്റെ അടുത്ത തലമുറ ZEFIRO അതിവേഗ റയില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പാത നല്‍കുന്ന വേഗത. … Continue reading ചൈനക്ക് 80 അതിവേഗ തീവണ്ടികള്‍

സ്വകാര്യ കാറുകളുടെ എണ്ണം ചൈനയില്‍ 28% കൂടി

ചൈനയില്‍ പൊതു ജനം ഉപയോഗിക്കുന്ന കാറുകളുടെ എണ്ണം 2007 മുതല്‍ 2008 വരെ 24.5% കൂടി 2.438 കോടിയില്‍ എത്തി എന്ന് National Bureau of Statistics of China റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള കാറിന്റെ എണ്ണം 2007 നേക്കാള്‍ 28.0% കൂടി 1.947 കോടിയായി. 2008 ന്റെ അവസാനം മൊത്തം മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 6.467 കോടിയാണ്. ഇത് 13.5% അധികാണ്. ഇതില്‍ സ്വകാര്യ വാഹനങ്ങള്‍ 4.173 കോടിയാണ്. 18.1% അധികം. എല്ലാ ഗതാഗത … Continue reading സ്വകാര്യ കാറുകളുടെ എണ്ണം ചൈനയില്‍ 28% കൂടി

കടലിനക്കരെ നിന്നുള്ള മലിനീകരണം

ചൈനയില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പുതിയ പഠനം പുറത്തുവന്നു. മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് വഴിയാണ് അടുത്തകാലത്ത് വര്‍ദ്ധിച്ച ചൈനയുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ പകുതി എന്ന് ആ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയെ പിന്‍തള്ളി ലോകത്തെ ഏറ്റവും വലിയ CO2 ഉദ്‌വമന രാജ്യം എന്ന സ്ഥാനം കഴിഞ്ഞ വര്‍ഷം ചൈന കരസ്ഥമാക്കി. എന്നാല്‍ അവരുടെ ഉദ്‌വമനത്തിന്റെ മൂന്നിലൊന്ന് കയറ്റിഅയക്കുന്ന ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. Geophysical Research Letters എന്ന … Continue reading കടലിനക്കരെ നിന്നുള്ള മലിനീകരണം

ചൈന വലിയ സൗര താപനിലയത്തിന് വേണ്ടി പദ്ധതിയിടുന്നു

30,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാനുള്ള ഒരു സൗരതാപനിലയം Chinese Academy of Sciences വികസിപ്പിച്ചതായി ചൈനയിലെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 13 ഹെക്റ്റര്‍ സ്ഥലത്ത് ഈ നിലയം വ്യാപിച്ച് കിടക്കും. Chinese Ministry of Science and Technology ആയിരിക്കും ധനസഹായം നല്‍കുക. 14.4 കോടി ഡോളര്‍ മൊത്തം ചിലവാണ് പ്രതീക്ഷിക്കുന്നത്. 1.5 MW മെഗാവാട്ടാണ് ശേഷി. 27 ലക്ഷം യൂണീറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉത്പാദിപ്പിക്കും. 100 മീറ്റര്‍ പൊക്കത്തിലെ ഗോപുരത്തിലേക്ക് 100 കണ്ണാടികള്‍ സൗര താപോര്‍ജ്ജം … Continue reading ചൈന വലിയ സൗര താപനിലയത്തിന് വേണ്ടി പദ്ധതിയിടുന്നു

ലോകത്തെ ഏറ്റവും നീളം കൂടിയ മരുഭൂമി ഹൈവേക്ക് പച്ച ബെല്‍റ്റ്

വിക്കിപീഡിയ പറയുന്നത്, ഈ ഹൈവേ “Taklamakan മരുഭൂമിയുടെ വടക്കെ അറ്റത്തെ തെക്കെ അറ്റവുമായി ബന്ധിപ്പിക്കുന്നു. നഗരങ്ങളായ Luntai യും Minfeng ഉം തമ്മില്‍ ബന്ധിപ്പിക്കുന്നതിതാണ്. ഹൈവേയുടെ മൊത്തം നീളം 552 കിലോമീറ്റര്‍ ആണ്. മണല്‍ കൂനകള്‍ മാത്രം നിറഞ്ഞ, ജനവാസമില്ലാത്ത മരുഭൂമിയിലിലാണ് 446 കിലോമീറ്റര്‍ റോഡും. ലോകത്തെ ഏറ്റവും നീളം കൂടിയ മരുഭൂമി ഹൈവേ ഇതാണ്.” “മദ്ധ്യഭാഗത്തെ Tarim എണ്ണ-വാതക ഖനനത്തെ തുടര്‍ന്ന് 1994 ല്‍ ഈ ഹൈവേ വികസിച്ചു. ചൈനയുടെ എണ്ണ പ്രകൃതിവാതക വിഭവസ്രോതസ്സില്‍ പ്രധാന … Continue reading ലോകത്തെ ഏറ്റവും നീളം കൂടിയ മരുഭൂമി ഹൈവേക്ക് പച്ച ബെല്‍റ്റ്