ജല യുദ്ധങ്ങള്‍

ആന്‍ഡീസ് പര്‍വ്വതത്തില്‍, സമുദ്ര നിരപ്പില്‍ നിന്ന് 8,000 അടി ഉയരത്തില്‍ ആണ് ബൊളീവയയിലെ കൊചബാമ്പ(Cochabamba). ആദിവാസി Quechua ജനതയുടെ ഭാഷ പ്രകാരം കൊച്ച പാമ്പാ(Khocha Pampa) എന്നാല്‍ ചേറുള്ള സമതലം എന്നാണ് അര്‍ത്ഥം. ഒരിക്കല്‍ lush ഉം കടുംപച്ചയായുമായ ഈ പ്രദേശത്തെ ജലത്തിന് മേല്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് സമ്മര്‍ദ്ദമനുഭവിച്ചു. അതില്‍ ആദ്യത്തേത് സ്വകാര്യവല്‍ക്കരണമായിരുന്നു. സ്വകാര്യവല്‍ക്കരണത്തെ തോല്‍പ്പിച്ച ജല യുദ്ധത്തിന്റെ 10 ആം വാര്‍ഷികത്തെ ഓര്‍പ്പെടുത്തുന്നതാണ് ഈ ആഴ്ചത്തെ ജല ആഘോഷമായ Feria del Agua. പരിപാടികള്‍ … Continue reading ജല യുദ്ധങ്ങള്‍

വെള്ളവും ഊര്‍ജ്ജവും

ഊര്‍ജ്ജവും വെള്ളവും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതും സങ്കീര്‍ണ്ണവുമാണ്. ശുദ്ധ ജലം ശേഖരിക്കാനും, നീക്കാനും, ശുദ്ധീകരിക്കാനും, ഉപയോഗിക്കാനും ഒക്കെ ധാരാളം ഊര്‍ജ്ജം ഉപയോഗിക്കുന്നു. അതുപോലെ നാം ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ഖനനം, കുഴിക്കല്‍, ഫോസില്‍, ആണവ ഇന്ധന ശുദ്ധീകരണം, നിലയം തണുപ്പിക്കാന്‍ തുടങ്ങിയവക്കായി ധാരാളം ജലവും ഉപയോഗിക്കുന്നു. ധാരാളം ജലം ഉപയോഗിക്കുന്ന once-through cooling systems (OTC) എന്ന സാങ്കേതിക വിദ്യ വലിയ പാരിസ്ഥിതിക ആഘാതവും, ജലത്തിലെ ജീവജാലങ്ങളേയും മത്സ്യങ്ങളേയും സാരമായി ബാധിക്കുന്നു. OTC ലളിതമായ … Continue reading വെള്ളവും ഊര്‍ജ്ജവും

മദ്ധ്യ ലണ്ടനില്‍ സൗജന്യ കുടിവെള്ളം

1960 ല്‍ Metropolitan Drinking Fountain Association സ്ഥാപിച്ച ജലധാരയില്‍ നിന്ന് Trafalgar Square ലെ സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ വെള്ളം കുടിക്കാം. അതിന്റെ ആദ്യകാല സൗകര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ കുഴലുകള്‍ സ്ഥാപിച്ച് ഗ്രാനൈറ്റും brass ഉം കൊണ്ട് ഭംഗിപിടിപ്പിച്ചിരിക്കുകയാണ് ഇവിടെ. ലണ്ടന്‍ മേയര്‍ Boris Johnson ന്റെ ആശയമാണ് ഇതിന് പിറകില്‍ ജലധാര കുടിക്കാനുപയോഗിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.സുരക്ഷിത പരിശോധനകള്‍ അവിടെ ചെയ്യുന്നുണ്ട്. ദിവസവും ജലധാര വൃത്തിയാക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. - സ്രോതസ്സ് edie.net

താങ്കളുടെ ചടങ്ങുകളില്‍ നിന്ന് കുപ്പിവെള്ളം ഒഴുവാക്കുക

കൊളംബിയ സര്‍വ്വകലാശയിലെ Columbia Water Center സംഘടിപ്പിച്ച "The World’s Water Crisis – Peak Water and Moving To A Sustainable World" എന്ന സെമിനാറില്‍ പ്രഭാഷണം അവതരിപ്പിക്കാനും അമേരിക്ക അനുഭവിക്കുന്ന പല ജല പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കാനും Dr. Peter Gleick ന് അതിയായ സന്തോഷമുണ്ടായിരുന്നു. കുപ്പിവെള്ളത്തിന്റെ ശക്തനായ വിമര്‍ശകനായിട്ടുകൂടി അദ്ദേഹത്തിന്റെ മുമ്പില്‍ Poland Springs എന്ന കുപ്പിവെള്ളം പ്രസംഗത്തിന്റെ ചടങ്ങുപോലെ വെച്ചു. വളരെ കുറച്ച് സമയം കൊണ്ടാണ് കുപ്പിവെള്ളം നമ്മുടെ ജീവിതത്തിന്റെ ഭാഗമായത്. … Continue reading താങ്കളുടെ ചടങ്ങുകളില്‍ നിന്ന് കുപ്പിവെള്ളം ഒഴുവാക്കുക

കുപ്പിവെള്ളം കളിസ്ഥലത്ത് അമ്ലമഴയുണ്ടാക്കും

പരസ്യത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്ത് വിപരീത ആശയത്തെ സ്വീകരിക്കുന്ന ബുദ്ധിപൂര്‍വ്വമായ പരസ്യ പ്രചരണപരിപാടിയാണ് Tappening. കള്ളം പറയല്‍. “എന്തുകൊണ്ടാണ് ചില കുപ്പിവെള്ള കമ്പനികള്‍ അവരുടെ സ്രോതസ്സിനെക്കുറിച്ച് വ്യക്തമാക്കാതിരിക്കുന്നത്എന്തുകൊണ്ടാണ്?” എന്ന് Tappening ന്റെ സ്ഥാപകരിലൊരാള്‍ ചോദിക്കുന്നു. കമ്പനികള്‍ അതിവേഗം വളരുന്ന ഉപഭോക്തൃ സഞ്ചയത്തിനോട് “കള്ളം പറയുകയാണ്.” ആര്‍ക്കും പങ്കെടുത്ത് “സ്വന്തമായ ഒരു കള്ളം തുടങ്ങാനായി” ഒരു വെബ് സൈറ്റ് ഒരുക്കിയിട്ടുണ്ട് ഈ പരിപാടിയില്‍. http://www.startalie.com. കള്ളങ്ങളായ ഒരുകൂട്ടം പരസ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയുമാവാം.. അവയില്‍ ചിലത്: 1. … Continue reading കുപ്പിവെള്ളം കളിസ്ഥലത്ത് അമ്ലമഴയുണ്ടാക്കും

തെക്ക് നിന്ന് വടക്കോട്ട് വെള്ളം ഒഴുക്കാനുള്ള പ്രോജക്റ്റ്

ശതകോടിക്കണക്കിന് ടണ്‍ ജലം ഗതിമാറ്റി വടക്കോട്ടൊഴുക്കാനുള്ള വമ്പന്‍ പ്രോജക്റ്റ് ചൈന വൈകിപ്പിക്കുന്നു. ഈ പദ്ധതി നേരത്തെ കണക്കാക്കിയതിനേക്കാള്‍ വലിയ പരിസ്ഥിതി ദുരന്തമായി മാറുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം. "South-to-North" ജല diversion പ്രോജക്റ്റിന്റെ മൂന്ന് ഘട്ടങ്ങളെ നാലുവര്‍ഷമായ വൈകല്‍ ബാധിക്കും. ചൈനയുടെ മദ്ധ്യ, തെക്കന്‍ പ്രദേശത്തുനിന്നും ജലം വടക്കുള്ള വരണ്ട പ്രദേശത്തേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നീളമുള്ള മൂന്ന് മനുഷ്യ നിര്‍മ്മിത കനാലുകള്‍ വഴി എത്തിക്കുകയാണ് പരിപാടി. $6200 കോടി ഡോളറാണ് പദ്ധതിയുടെ ചിലവ്. ലോകത്തിലെ ഏറ്റവും വലിയ … Continue reading തെക്ക് നിന്ന് വടക്കോട്ട് വെള്ളം ഒഴുക്കാനുള്ള പ്രോജക്റ്റ്

യുറേനിയം ഖനിക്കരികിലെ മലിനീകൃത വെള്ളം

ബ്രസിലിലെ യുറേനിയം ഖനിയായ Caetité ക്ക് അടുത്തുള്ള പ്രദേശങ്ങളില്‍ കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അംശം ഗ്രീന്‍പീസ് നടത്തിയ പഠനത്തില്‍ കാണാന്‍ കഴിഞ്ഞു. ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ള അളവിനേക്കാള്‍ കൂടുതലാണാ ഇവിടെ യുറേനിയത്തിന്റെ അളവ്. ഇതിനെതിരെ ബ്രസീലിലെ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പ്രസിഡന്റിനെ കാര്യങ്ങള്‍ ബോധിപ്പിച്ചു. റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളും നല്‍കി. രാജ്യത്തെ ജലവിതരണ വകുപ്പും വെള്ളവും മണ്ണും പരിശോധിക്കുന്നുണ്ട്. മലിനീകരണം തുടര്‍ന്ന കണ്ടാല്‍ ബ്രസീലിലെ ആണവ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സ് പിന്‍വരിക്കാന്‍ പരിപാടിയുണ്ട്. പ്രദേശത്തെ ജനങ്ങളുടെ ഒത്തുചേരലും ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഖനനം ഇരട്ടിപ്പാനുള്ള … Continue reading യുറേനിയം ഖനിക്കരികിലെ മലിനീകൃത വെള്ളം

കുപ്പി വെള്ളം: സുരക്ഷിതമോ അതോ വെറും സ്റ്റൈലോ?

കുപ്പി വെള്ള വ്യവസായം പ്രചരിപ്പിക്കുന്നത് പരിശുദ്ധിയുടെ ഒരു ചിത്രമാണ്. എന്നാല്‍ അത്ഭുതപ്പെട്ടുന്ന രീതിയില്‍ രാസവസ്തുക്കളുടെ ഒരു നിരതന്നെ കുപ്പി വെള്ളത്തിലുണ്ടെന്നാണ് Environmental Working Group (EWG) ന്റെ ടെസ്റ്റ് കാണിക്കുന്നത്. സാധാരണ ടാപ്പ് വെള്ളത്തില്‍ കാണുന്ന അത്ര തന്നെ ക്ലോറിനേഷന്റെ വിഷമുള്ള ഉപവസ്തുക്കളുള്‍പ്പടെ മറ്റ് രാസവസ്തുക്കളും Walmart ന്റെ Sam’s Choice കുപ്പി വെള്ളതിലും Giant Supermarket ന്റെ Acadia ബ്രാന്റ് വെള്ളത്തിലും ഉണ്ട്. കാലിഫോര്‍ണിയയില്‍ വില്‍‌ക്കുന്ന നിരവധി Sam's Choice കുപ്പികളിലും സംസ്ഥാനം അനുവദിച്ചിട്ടുള്ള പരിധിയിലധികം … Continue reading കുപ്പി വെള്ളം: സുരക്ഷിതമോ അതോ വെറും സ്റ്റൈലോ?

നീല സ്വര്‍ണ്ണത്തിന് വേണ്ടിയുള്ള യുദ്ധം ആരംഭിച്ചു

കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി മഴയുടെ കാലം മാറുന്നു. അത് മദ്ധ്യ പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിലെ ജല വിതരണത്തെ സാരമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. ഫലമോ വെള്ളത്തിന് വേണ്ടിയുള്ള അക്രമം തുടങ്ങി. 50 വര്‍ഷങ്ങള്‍ കഴിഞ്ഞേ ഇത്തരം അക്രമങ്ങളുണ്ടാകുകയുള്ളു എന്നാണ് കരുതിയിരുന്നത്. മുനിസിപ്പല്‍ ജലവിതരണ സംവിധാനത്തില്‍ നിന്ന് ജലം ഊറ്റിയ ഒരു കുടുംബത്തെ ആറുപേരടങ്ങിയ ഒരു സംഘം കൊലപ്പെടുത്തി. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം. കാലാവസ്ഥാമാറ്റം ദരിദ്രരെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുക എന്നതിന്റെ തെളിവാണിത്. 2008 ന് ശേഷം … Continue reading നീല സ്വര്‍ണ്ണത്തിന് വേണ്ടിയുള്ള യുദ്ധം ആരംഭിച്ചു

കാലിഫോര്‍ണിയയിലെ വരള്‍ച്ച

മൂന്നു വര്‍ഷമായി തുടരുന്ന വരള്‍ച്ച കാരണം കാലിഫോര്‍ണിയ ഗവര്‍ണര്‍ വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തി. 2009 ല്‍ 24.7 ലക്ഷം ഏക്കര്‍ അടി ജലം (MAF) Shasta Reservoir ല്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞ 1956-2005 കാലത്ത് ശരാശരി 61 ലക്ഷം ഏക്കര്‍ അടി ജലം ആയിരുന്നു ജലസംഭരണിയില്‍ എത്തിയിരുന്നത്. Oroville, Folsom, San Luis തുടങ്ങിയ പ്രധാന സംഭരണികളില്‍ മൂന്നില്‍ രണ്ടിന് താഴെയാണ് ജലനിരപ്പ്. Central Valley ലെ ഫാമുകള്‍ക്ക് ഫെഡറല്‍ ജല വിതരണം 2009 … Continue reading കാലിഫോര്‍ണിയയിലെ വരള്‍ച്ച