ഹാരീ പോട്ടര്‍ പുസ്തകങ്ങളും സിനിമയും ഇന്‍ഡോനേഷ്യയില്‍ വളര്‍ത്തു പക്ഷിയായി മൂങ്ങയെ വില്‍ക്കുന്നതില്‍ വന്‍തോതിലുള്ള വളര്‍ച്ചക്ക് കാരണമായിട്ടുണ്ട് എന്ന് പുതിയ പഠനം പറയുന്നു. മൂങ്ങയെ കത്തുകള്‍ അയക്കുന്നതിന് ഉപയോഗിക്കുന്നതായുള്ള ഹാരീ പോട്ടറലെ കല്‍പ്പിതകഥ ഈ പക്ഷിയുടെ നിയമവിരുദ്ധമായ വ്യാപാരം ഇന്‍ഡ്യ പോലുള്ള രാജ്യങ്ങളില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആ “ഹാരീ പോട്ടര്‍ പ്രഭാവം” ഇപ്പോള്‍ ഇന്‍ഡോനേഷ്യയിലും സംഭവിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷികള്‍ ഇന്‍ഡോനേഷ്യയിലെ പ്രധാനപ്പെട്ട വളര്‍ത്ത് ജീവികളാണ്. എന്നാല്‍ ഇവിടെ മൂങ്ങകള്‍ 1980കളിലോ, 1990കളിലോ 2000കളുടെ തുടക്കത്തിലോ ഒരിക്കലും പക്ഷി കമ്പോളത്തിന്റെ … Continue reading ഇന്‍ഡോനേഷ്യയില്‍ ഹാരീ പോട്ടര്‍ നിയമവിരുദ്ധമായ മൂങ്ങ വ്യാപാരത്തിന് കാരണമായി
ടാഗ്: ജൈവ വൈവിദ്ധ്യം
ആഗോളതപനം അരണകളുടെ കുടലിലെ ബാക്റ്റീരിയകളെ കൊല്ലും
2-3°C താപനില കൂടുന്നത് അരണകളുടെ കുടലിലെ സൂഷ്മജീവികളെ കൊല്ലും എന്ന് University of Exeter, University of Toulouse ലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പരീക്ഷത്തിനായി അരണകളെ ചൂട് നിയന്ത്രിക്കാവുന്ന ചുറ്റുപാടില്‍ വളര്‍ത്തി. പിന്നീട് അവയുടെ കുടലിലെ ബാക്റ്റീരിയെക്കുറിച്ച് പരീക്ഷണങ്ങള്‍ നടത്തി. ചൂടുകൂടിയ ചുറ്റുപാടില്‍ വളരുന്ന അരണകളിലെ ബാക്റ്റീരിയയുടെ എണ്ണം കുറഞ്ഞതായി കാണപ്പെട്ടു. അത് അരണകളുടെ നിലനില്‍പ്പ് ശേഷിയെ മോശമായി ബാധിക്കും. കാലാവസ്ഥാ മോഡലുകള്‍ പ്രവചിക്കുന്ന താപനില വര്‍ദ്ധനവായതുകൊണ്ടാണ് 2-3°C തെരഞ്ഞെടുത്തത്. ഈ പ്രബന്ധം Nature Ecology and … Continue reading ആഗോളതപനം അരണകളുടെ കുടലിലെ ബാക്റ്റീരിയകളെ കൊല്ലും
ജിറാഫ് ഉന്‍മൂലനത്തിന്റെ ഭീഷണി നേരിടുന്നു എന്ന് ശാസ്ത്രജ്ഞര്‍
ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ച് ജിറാഫുകള്‍ ഉന്‍മൂലനത്തിന്റെ വക്കിലാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ജിറാഫുകളുടെ എണ്ണം 40% ആണ് കുറഞ്ഞത്. ഈ സ്പീഷീസ് "നിശബ്ദമായ ഉന്‍മൂലനത്തെ"യാണ് അഭിമുഖീകരിക്കുന്നതെന്ന് International Union for the Conservation of Nature പറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ആഗോള മഹാ ഉന്‍മൂലനത്തിന്റെ ഭാഗമായാണ് അവയുടെ തകര്‍ച്ചയും സംഭവിക്കുന്നത്. 1970 ലെ എണ്ണത്തെ അപേക്ഷിച്ച് ഈ ഉന്‍മൂലനത്തില്‍ 2020 ഓടെ മൊത്തം വന്യജീവികളുടെ മൂന്നില്‍ രണ്ട് ഇല്ലാതാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. — സ്രോതസ്സ് democracynow.org
ഗതാഗതത്തിന്റെ ശബ്ദമലിനീകരണം കാരണം പക്ഷികള്‍ കുറച്ച് നേരത്തേക്കേ പാടുന്നുള്ളു
ഗതാഗതത്തിന്റെ ശബ്ദമലിനീകരണത്തോട് പക്ഷികളുടെ പാട്ട് വ്യത്യസ്ഥമായാണ് പ്രതികരിക്കുന്നത്. അത് അവയുടെ ഇണയെ ആകര്‍ഷിക്കാനുള്ള കഴിവിനേയും സ്വന്തം സ്ഥലം സംരക്ഷിക്കുന്നതിനേയും ബാധിക്കുന്നു എന്ന് Bioacoustics ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗതത്തിന്റെ ശബ്ദത്തോടുള്ള പ്രതികരണമായി വടക്കേ അമേരിക്കന്‍ flycatcher പാടുന്നതിന്റെ സമയം കുറയുകയും പാട്ടിന്റെ ആവൃത്തി താഴുന്നതായും പഠനം കണ്ടെത്തി. ഗതാഗതത്തിന്റെ ശബ്ദമലിനീകരണം, പ്രത്യേകിച്ച് റോഡിലൂടെയുള്ള, കുറക്കണം എന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് sciencedaily.com
വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് കീടനാശിനികള്‍ അമേരിക്കയിലെ 97% വംശനാശം നേരിടുന്ന ജീവികള്‍ക്ക് ദോഷകരമാണ്
Endangered Species Act ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 1,782 സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഉരഗങ്ങള്‍ സസ്യങ്ങള്‍ എന്നിവയില്‍ മിക്കവയേയും Malathion ഉം chlorpyrifos ഉം ദോഷകരമായി ബാധിക്കും. വ്യാപകമായി ഉപയോഗിക്കുന്ന ഈ രണ്ട് കീടനാശിനികള്‍ ഏറ്റവും അധികം വംശനാശം നേരിടുന്ന 1,700 ജീവികളിലെല്ലാറ്റിനേയും ദോഷകരമായി ബാധിക്കുമെന്ന് Environmental Protection Agency (EPA) റിപ്പോര്‍ട്ട് പറയുന്നു. 1956 മുതല്‍ Malathion അമേരിക്കയില്‍ ഉപയോഗിക്കുന്നുണ്ട്. 1,782 സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഉരഗങ്ങള്‍ സസ്യങ്ങള്‍ എന്നിവയില്‍ 97% ത്തേയും ദോഷകരമായി ബാധിക്കും. പഴങ്ങള്‍, … Continue reading വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് കീടനാശിനികള്‍ അമേരിക്കയിലെ 97% വംശനാശം നേരിടുന്ന ജീവികള്‍ക്ക് ദോഷകരമാണ്
നൂറുകണക്കിന് തദ്ദേശീയ തേനീച്ചാ സ്പീഷീസുകള്‍ ഉന്‍മൂലനം നേരിടുന്നു
വടക്കേ അമേരിക്കയിലേയും ഹവായിയിലേയും 4,000 തദ്ദേശീയ തേനീച്ചാ സ്പീഷീസുകളെക്കുറിച്ച് നടത്തിയ പഠനത്തില്‍, പകുതിയിലധികം സ്പീഷീസുകളുടേയും എണ്ണം കുറഞ്ഞതായി Center for Biological Diversity കണ്ടെത്തി. നാലിലൊന്ന് സ്പീഷീസുകളും ഉന്‍മൂലനം ചെയ്യപ്പെടുമെന്ന ഭീഷണിയിലാണ്. ആവാസവ്യവസ്ഥാ നാശം, കൂടിവരുന്ന കീടനാശിനി ഉപയോഗം ഉള്‍പ്പടെ വളരെ ഗൌരവകരമായ ഭീഷണികളാല്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നവയാണ് 700 ല്‍ അധികം തേനീച്ച സ്പീഷീസുകള്‍ എന്നാണ് Pollinators in Peril: A systematic status review of North American and Hawaiian native bees … Continue reading നൂറുകണക്കിന് തദ്ദേശീയ തേനീച്ചാ സ്പീഷീസുകള്‍ ഉന്‍മൂലനം നേരിടുന്നു
ഭൂമിയില്‍ ഇനി 30 വഖിറ്റ്വകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു
International Committee for the Recovery of the Vaquita (CIRVA) ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കാലിഫോര്‍ണിയ ഉള്‍ക്കടലില്‍ ഇനി 30 വഖിറ്റ്വകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. 2015 - 2016 കാലത്ത് ശേഷിച്ച 49% വഖിറ്റ്വകള്‍ ഇല്ലാതെയായി. പ്രതിവര്‍ഷം ശരാശരി 39% എന്ന തോതിലായിരുന്നു 2011 - 2016 കാലത്ത് നശിച്ചുകൊണ്ടിരുന്നത്. അതായത് അഞ്ച് വര്‍ഷക്കാലം അവയുടെ എണ്ണം 90% കുറഞ്ഞു. — സ്രോതസ്സ് news.mongabay.com
60% ആള്‍ക്കുരങ്ങുകളും ഉന്‍മൂലനത്തിലേക്ക് നീങ്ങുന്നു
ഗോറില്ല, ചിമ്പാന്‍സി, ഒറാങ്ഉട്ടാന്‍ തുടങ്ങിയ ആള്‍ക്കുരങ്ങുകള്‍ ഉന്‍മൂലനത്തിലേക്ക് നീങ്ങുന്നു. അവയെ ആ ഒരു അവസ്ഥയിലെത്തിക്കുന്നതില്‍ മനുഷ്യന് വലിയ പങ്കുണ്ട്. പുതിയ പഠന പ്രകാരം 60% ആള്‍ക്കുരങ്ങുകളും -- drills, gibbons, lemurs, tarsiers, bush babies, spider monkeys തുടങ്ങിയെല്ലാം -- ഉന്‍മൂലനം ചെയ്യപ്പെടാന്‍ പോകുകയാണ്. തെക്കെ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളിലെ 90% പ്രദേശങ്ങളിലെ ആള്‍ക്കുരങ്ങുകളുടെ ഭീഷണി, സ്ഥിതി, സംരക്ഷണം എന്നിവയെക്കുറിച്ചുള്ള പഠനത്തിലാണ് ഈ വിവരം വ്യക്തമായത്. — സ്രോതസ്സ് news.mongabay.com
തേനീച്ചകളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍
Endangered Species Act പ്രകാരം U.S. Fish and Wildlife Service ആണ് ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലെ 28 സംസ്ഥാനങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന bumble തേനീച്ചകള്‍ 1990കള്‍ക്ക് ശേഷം എണ്ണത്തില്‍ വലിയ കുറവ് കാണിച്ചു. ഇന്ന് 13 സംസ്ഥാനങ്ങളിലെ അവയെ കാണുന്നുള്ളു. ആവാസവ്യവസ്ഥയിലെ നാശം, രോഗങ്ങള്‍, പരാദങ്ങള്‍, തേനീച്ചയെ നേരിട്ടോ അല്ലാതെയോ കൊല്ലാനുള്ള കീടനാശിനികളുടെ ഉപയോഗം, കാലാവസ്ഥാ മാറ്റം തുടങ്ങിയവയാണ് അവയുടെ എണ്ണം കുറയാന്‍ കാരണം. — സ്രോതസ്സ് fws.gov