Endangered Species Act പ്രകാരം U.S. Fish and Wildlife Service ആണ് ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലെ 28 സംസ്ഥാനങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന bumble തേനീച്ചകള്‍ 1990കള്‍ക്ക് ശേഷം എണ്ണത്തില്‍ വലിയ കുറവ് കാണിച്ചു. ഇന്ന് 13 സംസ്ഥാനങ്ങളിലെ അവയെ കാണുന്നുള്ളു. ആവാസവ്യവസ്ഥയിലെ നാശം, രോഗങ്ങള്‍, പരാദങ്ങള്‍, തേനീച്ചയെ നേരിട്ടോ അല്ലാതെയോ കൊല്ലാനുള്ള കീടനാശിനികളുടെ ഉപയോഗം, കാലാവസ്ഥാ മാറ്റം തുടങ്ങിയവയാണ് അവയുടെ എണ്ണം കുറയാന്‍ കാരണം. — സ്രോതസ്സ് fws.gov
ടാഗ്: ജൈവ വൈവിദ്ധ്യം
സിംഹമീന് കൈയ്യേറ്റം
ആര്‍ക്ടിക് വന്യജീവിതം
Arctique
ലോകത്തെ വന്യ ജീവികളുടെ എണ്ണം 2020 ഓടെ മൂന്നില്‍ രണ്ട് കുറയും
മനുഷ്യന്റെ പ്രവര്‍ത്തനം കാരണം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ വന്യ ജീവികളുടെ എണ്ണം 67% കുറയും എന്ന് WWF ന്റെ Living Planet Report 2016 എന്ന റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയുടെ ചരിത്രത്തില്‍ മനുഷ്യന്‍ ആദ്യമായി ഭൂമിയാക്കാള്‍ ശക്തരാകുന്നതിനെക്കുറിച്ചും സമൂഹത്തെ തീറ്റാനും ഇന്ധനം നല്‍കാനുമുള്ള വഴിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം 1970 - 2012 കാലത്ത് മീന്‍, പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍ തുടങ്ങിയവയുടെ എണ്ണത്തില്‍ 58% കുറവ് വന്നു. … Continue reading ലോകത്തെ വന്യ ജീവികളുടെ എണ്ണം 2020 ഓടെ മൂന്നില്‍ രണ്ട് കുറയും
കാലാവസ്ഥ മാറുമ്പോള്‍ മൃഗങ്ങള്‍ എവിടേക്ക് പോകും?
പ്രകൃതി ഇന്ന് കാലാവസ്ഥാ മാറ്റത്തിന്റെ siege ല്‍ ആണ്. ഉയരുന്ന താപനില സസ്യങ്ങളേയും മൃഗങ്ങളേയും അവയുടെ ഇപ്പോഴത്തെ ചുറ്റുപാടില്‍ നിന്ന് പുറത്തേക്ക് തള്ളുകയാണ്. കാലാവസ്ഥാ മാറ്റവുമായി പിടിച്ച് നില്‍ക്കാന്‍ സ്പീഷീസുകള്‍ക്ക് വടക്കോട്ട്, ഉയര്‍ന്ന അക്ഷാംശങ്ങളിലേക്ക് ഒരു പാത വേണം. മനുഷ്യ നിര്‍മ്മിതിയെ കുറച്ചേ അത് ശല്യപ്പെടുത്താവൂ. വളരെ ഭംഗിയോടെ ഈ മാപ്പ് ആ പാതയാണ് കാണിച്ച് തരുന്നത്. (പാതകള്‍) Earth wind map ല്‍ നിന്ന് പ്രചോദനം നേടിയാണ് ഈ മാപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. താപനില, കാറ്റ്, മര്‍ദ്ദം … Continue reading കാലാവസ്ഥ മാറുമ്പോള്‍ മൃഗങ്ങള്‍ എവിടേക്ക് പോകും?
കാട്ടിലെ വിദ്യാലയം
ആമസോണിലെ പകുതി വൃക്ഷ സ്പീഷീസുകളും വംശനാശ ഭീഷണിയില്‍
ഉഷ്ണമേഖലയിലെ 40,000 ഓളം വൃക്ഷ സ്പീഷീസുകളും ലോകത്തെ അഞ്ചിലൊന്ന് സസ്യങ്ങളും വംശനാശ ഭീഷണിയിലാണ്. വനനശീകരണം കാരണം രണ്ടിലൊന്ന് വൃക്ഷ സ്പീഷീസുകള്‍ ആമസോണ്‍ കാടുകളില്‍ നിന്ന് ഇല്ലാതെയാവും. 36% - 57% വരുന്ന 8,700 ആമസോണ്‍ വൃക്ഷ സ്പീഷീസുകള്‍ വംശനാശ ഭീഷണിയിലാണ്. അതില്‍ പ്രസിദ്ധമായ Brazilian walnut ഉം ഉള്‍പ്പടും. ഈ സ്പീഷീസുകളില്‍ വളരെ ചെറിയ ഒരു ഭാഗമേ red list ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. — തുടര്‍ന്ന് വായിക്കൂ en.ird.fr | Dec 2015
Whittier ബീച്ചില്‍ കടല്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തടിയുന്നു
Whittier ലെ കടല്‍ തീരത്ത് ആയിരക്കണക്കിന് ചത്ത common murres അടിഞ്ഞു. Prince William Sound ല്‍ എത്രമാത്രം പക്ഷികള്‍ ചത്തിട്ടുണ്ടാവുമെന്ന് ശാസ്ത്രജ്ഞര്‍ അത്ഭുതപ്പെടുന്നു. വിരമിച്ച ഒരു സര്‍ക്കാര്‍ ജീവശാസ്ത്രജന്‍ എടുത്ത കണക്കെടുപ്പില്‍ കഴിഞ്ഞ ആഴ്ച 7,800 ചത്ത murres ആണ് ഒന്നര കിലോമീറ്റര്‍ നീളത്തിലെ തീരപ്രദേശത്ത് മാത്രം അടിഞ്ഞുകൂടിയത്. അതായത് ഒരു മീറ്റര്‍ ബീച്ചില്‍ 5 ചത്ത പക്ഷികള്‍. — സ്രോതസ്സ് adn.com
ചിലിയുടെ തീരത്ത് 337 തിമിംഗലങ്ങള്‍ ചത്തടിഞ്ഞു
ചിലിയിലെ പാടഗോണിയക്കടുത്ത്(Patagonia) ചത്ത 337 തിമിംഗലങ്ങളെ കണ്ടെത്തി. രേഖപ്പെടുത്തിയതിലേക്കും ഏറ്റവും വലിയ ചത്തടിയലാണിത്. National Geographic ന്റെ അഭിപ്രായത്തില്‍ sei തിമിംഗലങ്ങളാണ് ചത്തത്. എന്തുകൊണ്ടാണിത് സംഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. baleen കുടുംബത്തിലുള്‍പ്പെടുന്ന "great whales" ആണ് തിമിംഗലങ്ങള്‍. വംശനാശത്തിന്റെ ഭീഷണി നേരിടുന്ന ഈ മഹത്തായ ഈ സമൂദ്ര ജീവിക്ക് 60 അടി നീളവും 50000 കിലോ വരെ ഭാരവും വരെ വളരാം. അന്റാര്‍ക്ടിക്, പസഫിക്, ഇന്‍ഡ്യന്‍ സമുദ്രത്തില്‍ ഇവയെ കാണാം. — സ്രോതസ്സ് discovery.com
കാലാവസ്ഥാ മാറ്റത്താല്‍ മഞ്ഞ് പുലികള്‍ക്ക് അവരുടെ ആവാസ വ്യവസ്ഥയുടെ 30% നഷ്ടപ്പെടും
മഞ്ഞ് പുലികള്‍ ഇപ്പോള്‍ തന്നെ വംശനാശം നേരിടുന്ന നേരിടുന്ന ജീവികളാണ്. ലോകത്ത് ഇനി 4000-6500 എണ്ണമേ ബാക്കിയുള്ളു. എന്നാല്‍ പുതിയ പഠനം അനുസരിച്ച് കാലാവസ്ഥാ മാറ്റം അവയുടെ കഷ്ടപ്പാട് വര്‍ദ്ധിപ്പിക്കും എന്ന് കണ്ടെത്തി. ഇപ്പോഴത്തെ ഹരിതഗ്രഹവാതക ഉദ്‌വമന തോത് അനുസരിച്ച് മഞ്ഞ് പുലികളുടെ ഹിമാലയത്തിലെ ആവാസ്ഥലത്തിന് 30% കുറവുണ്ടാകും എന്ന് WWF ന്റെ ഗവേഷകര്‍ പറയുന്നു.
