പുകവലിക്കാരുടെ നിക്കോട്ടിനോടുള്ള ആസക്തി പോലെ കീടനാശിനി അടങ്ങിയ ആഹാരത്തിനോട് Bumblebees തേനീച്ചകള്‍ക്ക് സ്വാദ് തോന്നുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നിക്കോട്ടിന്‍ പോലുള്ള രാസവസ്തുക്കള്‍ കൂടിയ ആഹാരങ്ങള്‍ അവ ഉപയോഗിക്കും തോറും അത് കൂടുതല്‍ വേണമെന്ന ആഗ്രഹം അവര്‍ക്ക് തോന്നുന്നു എന്ന് പഠനം കണ്ടെത്തി. മുമ്പ് കരുതിയതിനേക്കാള്‍ കൂടുതലായി ദോഷകരമായ കീടനാശിനി അടങ്ങിയ പൂമ്പൊടി തേനീച്ചയിലെത്തുന്നുണ്ട്. വിവാദപരമായ neonicotinoid കീടനാശിനികള്‍ രാസപരമായി പുകയിലയിലെ ആസക്തിയുണ്ടാക്കുന്ന രാസവസ്തുവായ നിക്കോട്ടിനോട് സാമ്യമുള്ളതാണ്. തേനീച്ചകള്‍ക്ക് ദോഷകരമായതിനാല്‍ 2013 ല്‍ യൂറോപ്യന്‍ യൂണിയന്‍ മൂന്ന് … Continue reading തേനീച്ചകള്‍ കീടനാശിനികള്‍ക്ക് നിക്കോട്ടിന്‍ പോലെ പ്രാധാന്യം കൊടുക്കുന്നു
ടാഗ്: ജൈവ വൈവിദ്ധ്യം
ഈ വര്‍ഷം സാന്‍ഫ്രാന്‍സിസ്കോ തീരത്ത് 9 ഗ്രേ തിമിംഗലങ്ങള്‍ ചത്തടിഞ്ഞു
ഇന്ന് രാവിലെ സാന്‍ഫ്രാന്‍സിസ്കോ തീരത്ത് ഒരു gray തിമിംഗലം ചത്തടിഞ്ഞു. Bay Area യില്‍ ഇത് ഒമ്പതാമത്തെ മരണമാണ് എന്ന് Marine Mammal Center പറയുന്നു. കപ്പലിടിക്കുന്നത്, പോഷകാഹാരക്കുറവ്, entanglements തുടങ്ങിയവയാണ് തിമിംഗല മരണത്തിന്റെ പ്രധാന കാരണങ്ങള്‍. ഈ വര്‍ഷം ചത്ത 7 തിമിംഗലങ്ങളും എങ്ങനെ മരിച്ചു എന്നത് Necropsies വഴി ഉറപ്പാക്കിയിട്ടുണ്ട്. മൂന്നണ്ണം ചത്തത് കപ്പലിടിച്ചാണ്. നാലെണ്ണം ചത്തത് പോഷകാഹാരക്കുറവിനാലും. എട്ടാമത്തേത് ചത്തത് എങ്ങനെയാണെന്ന് തീര്‍പ്പാക്കിയിട്ടില്ല. — സ്രോതസ്സ് edition.cnn.com | May 7, 2019
പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍
മനുഷ്യന്റെ ദയയില്ലാത്ത സാമ്പത്തിക വളര്‍ച്ചക്കായുള്ള പരാക്രമം കാരണം മൃഗങ്ങളും സസ്യങ്ങളുമായ പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍ ആണെന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രകൃതി ലോകത്തില്‍ ആധുനിക സംസ്കാരത്തിന്റെ നാശകാരിയായ ആഘാതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. Intergovernmental Science-Policy Platform on Biodiversity and Ecosystem Services (IPBES) ന്റെ ആദ്യത്തെ റിപ്പോര്‍ട്ട് ആയ Global Assessment Report on Biodiversity and Ecosystem Services ഭൂമിയുടെ ജൈവവൈവിദ്ധ്യത്തിന്റെ സ്ഥിതിയെക്കുറിച്ച് അപയാ സൂചന നല്‍കുന്നു. ഈ റിപ്പോര്‍ട്ട് … Continue reading പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍
ഭക്ഷ്യയോഗ്യമായ 60 ഇനം മൽസ്യങ്ങൾ വംശനാശ ഭീഷണിയിൽ
കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങൾ ഉണ്ടെന്നാണു പഠനം. പല ഇനങ്ങളും വിവിധ കാരണങ്ങളാൽ വംശനാശ ഭീഷണിയുടെ വക്കിലാണ്. ഭക്ഷ്യയോഗ്യമായ 60 ഇനം മത്സ്യങ്ങളെയാണ് ‘ഊത്തപിടുത്തം’ നാശത്തിന്റെ വക്കിലെത്തിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനങ്ങൾ വേറെയും. പ്രജനനകാലത്തെ ഊത്തപ്പിടുത്തത്തിനിടെ തവള, ആമ, കൊക്ക്, പാമ്പ് എന്നീ ഇതര ജലജീവികളും കൊല്ലപ്പെടുന്നതായാണ് കണക്കുകൾ. കേരളത്തിലെ പ്രാഥമിക ശുദ്ധജല മത്സ്യങ്ങളിൽ നല്ലൊരു ശതമാനവും പ്രജനനത്തിനായി നെൽപ്പാടങ്ങളിലേക്കോ, നദിയോടു ചേർന്ന പ്രദേശങ്ങളിലേക്കോ ദേശാന്തര ഗമനം നടത്തുന്നവയാണ്. … Continue reading ഭക്ഷ്യയോഗ്യമായ 60 ഇനം മൽസ്യങ്ങൾ വംശനാശ ഭീഷണിയിൽ
കാണാതാകുന്ന തേനീച്ച സ്പീഷീസുകള്‍ വംശനാശത്തിന്റെ വക്കിലാണ്
അമേരിക്കന്‍ Bumblebee -- ഒരു കാലത്ത് തെക്കന്‍ ഒന്റാറിയോയില്‍ സാധാരണയായി കണ്ടിരുന്ന ഒരു സ്പീഷീസ് -- നിര്‍ണ്ണായകമായി വംശനാശത്തിലാണ് എന്ന് York University നടത്തിയ ഒരു പുതിയ പഠനത്തില്‍ പറയുന്നു. Journal of Insect Conservation ല്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വടക്കെ അമേരിക്കയിലെ തദ്ദേശീയ സ്പീഷീസായ Bombus pensylvanicus ക്യാനഡയില്‍ പ്രാദേശികമായി ഉടന്‍ തന്നെ ഇല്ലാതാകും. വംശനാശത്തിന്റെ ഏറ്റവും കൂടിയ സാദ്ധ്യത അവസ്ഥയിലാണ് അവ ഇപ്പോള്‍. Bumblebee യുടെ ധാരാളം സ്പീഷീസുകള്‍ വടക്കെ അമേരിക്കയില്‍ വംശനാശത്തിലാണ്. … Continue reading കാണാതാകുന്ന തേനീച്ച സ്പീഷീസുകള്‍ വംശനാശത്തിന്റെ വക്കിലാണ്
വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു
രണ്ടാഴ്ചക്കകം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി തിമിംഗലം ചത്ത് അടിയുന്നത് എന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറ്റലിയിലെ Sardinia തീരത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ 22 കിലോ പ്ലാസ്റ്റിക്ക് ചവറുകളുണ്ടായിരുന്നു. കൂടാതെ ചത്ത ഒരു ഗര്‍ഭസ്ഥകുട്ടി (fetus) ഉം അതിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ചവറുകളില്‍ ബാഗുകള്‍, മീന്‍പിടുത്ത വലകള്‍, ട്യൂബുകള്‍, ഒരു ബാഗ് വാഷിങ്മിഷീന്‍ ദ്രാവകം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മാര്‍ച്ച് 16 ന് ഫിലിപ്പീന്‍സില്‍ ഇതുപോലൊന്ന് കണ്ടിരുന്നു. അന്ന് കണ്ട ചത്ത തിമിംഗലത്തിന്റെയുള്ളില്‍ … Continue reading വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു
ലോകം മൊത്തമുള്ള പ്രാണി സ്പീഷീസുകള്‍ ഉന്‍മൂലനത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു
പ്രാണികളുടെ ജൈവവൈവിദ്ധ്യം ലോകം മൊത്തം ഭീഷണിയെ നേരിടുന്നു. ലോകം മൊത്തമുള്ള പ്രാണികളുടെ നാശത്തിന്റെ 73 ചരിത്രപരമായ റിപ്പോര്‍ട്ടുകളുടെ വിശകലനമാണ് ഞങ്ങളിവിടെ കൊടുത്തിരിക്കുന്നത്. അതിനെ നയിക്കുന്ന ശക്തികളേയും വ്യവസ്ഥാപിതമായി വിശകലനം ചെയ്തിരിക്കുന്നു. അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കകം ലോകത്തെ പ്രാണി സ്പീഷീസുകളില്‍ 40% ഉന്‍മൂലനം ചെയ്യപ്പെടും. സ്പീഷീസുകളുടെ കുറവിന് കാരണമായിരിക്കുന്നത്: i) ആവാസവ്യവസ്ഥയുടെ നാശം വലിയ കൃഷിയില്‍ നിന്ന് നഗരവല്‍ക്കരണത്തിലേക്കുള്ള മാറ്റം, ii) മലിനീകരണം, കൃത്രിമ കീടനാശിനികളും വളങ്ങളും കൊണ്ടുണ്ടാവുന്നത്, iii) ജീവശാസ്ത്രപരമായ ഘടകങ്ങള്‍, രോഗാണുക്കളും മറ്റ് കടന്നുകയറ്റക്കാരായ സ്പീഷീസുകളും, … Continue reading ലോകം മൊത്തമുള്ള പ്രാണി സ്പീഷീസുകള്‍ ഉന്‍മൂലനത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു
അംബരചുംബികളായ കെട്ടിടങ്ങള്‍ കാരണം കോടിക്കണക്കിന് പക്ഷികള്‍ ചാകുന്നു
കെട്ടിടങ്ങളുടെ പുറത്തുള്ള ഗ്ലാസില്‍ ഇടിച്ച് പ്രതിവര്‍ഷം 10 കോടി മുതല്‍ 100 കോടി വരെ പക്ഷികള്‍ ചാകുന്നു എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. അമേരിക്കയില്‍ മറ്റേതു നഗരത്തേക്കാളും ചിക്കാഗോയിലാണ് ഏറ്റവും അധികം പക്ഷികള്‍ ഇങ്ങനെ ചാകുന്നത്. തെക്ക്, മദ്ധ്യ അമേരിക്കയില്‍ നിന്ന് ക്യാനഡയിലേക്ക് വസന്തകാലത്തും ശരല്‍ക്കാലത്തും 50 ലക്ഷം പക്ഷികള്‍ ചിക്കാഗോയിലൂടെ ദേശാടനം നടത്തുന്നുണ്ട്. വടക്കും തെക്കും നിന്നും ദേശാടനം നടത്തുന്ന പക്ഷികള്‍ കടന്ന് പോകുന്ന മാന്‍ഹാറ്റനാണ് പക്ഷിമരണത്തില്‍ രണ്ടാം സ്ഥാനം. കെട്ടിടങ്ങളില്‍ കൂട്ടിയിടിച്ച് 90,000 - 200,000 … Continue reading അംബരചുംബികളായ കെട്ടിടങ്ങള്‍ കാരണം കോടിക്കണക്കിന് പക്ഷികള്‍ ചാകുന്നു
1,100 ചത്ത ഡോള്‍ഫിനുകള്‍ ഫ്രാന്‍സിന്റെ തീരത്ത് അടിഞ്ഞു
ആ ഡോള്‍ഫിന്‍ ശരീരങ്ങള്‍ ഭീകരമായി അംഗച്ഛേദം വരുത്തിയവയായിരുന്നു, ചിറകുകള്‍ അരിയപ്പെട്ടിരുന്നു. ഫ്രഞ്ച് ഗവേഷകരെ ഞെട്ടിച്ച കാര്യം ബുദ്ധിയുള്ള ഈ ജീവികളുടെ മരണത്തിന്റെ ഭീകര സ്വഭാവം മാത്രമല്ല, അതിന്റെ എണ്ണം കൂടിയാണ്. ജനുവരിക്ക് ശേഷം 1,100 എണ്ണമാണ് ഫ്രാന്‍സിന്റെ അറ്റ്‌ലാന്റിക് തീരത്ത് അടിഞ്ഞത്. വ്യാവസായിക മത്സ്യബന്ധനമാണ് ഇതിന്റെ കുറ്റവാളികള്‍. അവര്‍ക്കെതിരെ ദേശീയമായ പ്രക്ഷോഭത്തിന് മൃഗസംരക്ഷണ സംഘങ്ങള്‍ തയ്യാറെടുക്കുന്നു. ദീര്‍ഘകാലത്തെ നിരോധനത്തിന് ശേഷം മൂന്ന് വര്‍ഷം മുമ്പാണ് അക്രമാസക്തമായ hake മീന്‍പിടുത്തത്തിന് അനുമതി കൊടുത്തത്. അത് ഒരു പ്രധാന ഘടനകമാണ്. … Continue reading 1,100 ചത്ത ഡോള്‍ഫിനുകള്‍ ഫ്രാന്‍സിന്റെ തീരത്ത് അടിഞ്ഞു
ഹംബാക്ക് തിമിങ്ങലങ്ങള്‍ നിശബ്ദരാകുന്നു
Baleen whales ആയ humpbacks പാട്ടുകളുപയോഗിച്ചാണ് ആശയവിനിമയം, ആഹാര തെരയല്‍, ഇണയെക്കണ്ടെത്തല്‍, സഞ്ചാരം തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്നത്. എന്നാല്‍ ജപ്പാനില്‍ മനുഷ്യന്റെ പ്രവര്‍ത്തികള്‍ കാരണം അവയുടെ ശബ്ദം മുങ്ങിപ്പോകുന്നു. PLOS ONE ല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം കടല്‍ ജീവനില്‍ ഇടപെടുന്ന മനുഷ്യരുണ്ടാക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള പുതിയ തെളിവുകള്‍ കൂട്ടിച്ചേര്‍ത്തു. കപ്പലുകള്‍, സൈനിക സോണാര്‍, കടലിനടിയിലെ നിര്‍മ്മാണങ്ങള്‍, എണ്ണ പ്രകൃതിവാതകത്തിന് വേണ്ടിയുള്ള പൊട്ടിക്കലുകള്‍ തുടങ്ങിയ വര്‍ദ്ധിച്ച് വരുന്ന മനുഷ്യ പ്രവര്‍ത്തനങ്ങള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ കൂടുതല്‍ ശബ്ദമുഖരിതമാണ്. വിവിധ … Continue reading ഹംബാക്ക് തിമിങ്ങലങ്ങള്‍ നിശബ്ദരാകുന്നു