ബാരിക്കേഡുകള്‍ തകര്‍ത്തു കൊണ്ട് കൃഷിക്കാര്‍ മാര്‍ച്ച് തുടരുന്നു

Farmers' groups are now moving towards Delhi from different sides.

വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴിക്കുണ്ടായ അപകടങ്ങളില്‍ 150 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു

കൊറോണവൈറസ് വ്യാപനം തടയാനായി മാര്‍ച്ച് 24 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം കുടിയേറ്റ തൊഴിലാളികളുടെ വലിയ ഒരു കൂട്ടം നിലനില്‍ക്കാനുള്ള ഒരു വഴിയും ഇല്ലാതെ നിസ്സഹായരായി. ജോലിയൊന്നും ഇല്ലാതായതിനാല്‍ ജീവിക്കാന്‍ പ്രയാസമായതുകൊണ്ട് ലോക്ഡൌണിന്റെ തുടക്കത്തില്‍ Delhi, Mumbai, Jaipur, Bhopal മുതലായ നഗരങ്ങളില്‍ നിന്ന് വലിയ കൂട്ടം കുടിയേറ്റത്തൊഴിലാളികള്‍ സ്വന്തം വീടുകളിലെത്താനായി കാല്‍നടയായി യാത്ര ചെയ്യുന്നത് കാണാമായിരുന്നു. ഒരു ഗതാഗത സൌകര്യങ്ങളും ഇല്ലായിരുന്നു. നടക്കുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നു. മൂന്നാം … Continue reading വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴിക്കുണ്ടായ അപകടങ്ങളില്‍ 150 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ഏകദേശം Rs 5,000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ശമ്പളം കഴിഞ്ഞ 5 വര്‍ഷം തള്ളിക്കളഞ്ഞു

National Rural Employment Guarantee Act (NREGA) പ്രകാരം ചെയ്ത ജോലിയുടെ കൂലി വാങ്ങുന്നതില്‍ തൊഴിലാളികള്‍ നാശകാരിയായ കടമ്പകളെ അഭിമുഖീകരിക്കുകയാണ് എന്ന് LibTech India പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ വശങ്ങള്‍ സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, സാമൂഹ്യ പ്രവര്‍ത്തരുടേയും, എഞ്ജിനീയര്‍മാരുടേയും ഡാറ്റാ ശാസ്ത്രജ്ഞരുടേയും ഈ സംഘം പരിശോധിച്ചു. കൂലി വൈകുന്നതാണ് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. വിവിധ സര്‍ക്കാരുകള്‍ കഴിഞ്ഞ ദശാബ്ദത്തില്‍ സാങ്കേതിക വശത്തിലാണ് വലിയ ശ്രദ്ധകൊടുത്തത്. അങ്ങനെ സംസ്ഥാന സര്‍ക്കാരുകള്‍ … Continue reading ഏകദേശം Rs 5,000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ശമ്പളം കഴിഞ്ഞ 5 വര്‍ഷം തള്ളിക്കളഞ്ഞു

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി കിലോമീറ്ററുകള്‍ നടക്കുകയും, മണിക്കൂറുകള്‍ ചിലവഴിക്കുകയും വേണം

Mahatma Gandhi National Rural Employment Guarantee Act (NREGA) പ്രകാരം ജോലി ചെയ്ത വലിയ ശതമാനം തൊഴിലാളികള്‍ക്ക് അവരുടെ കൂലി വാങ്ങുന്നതില്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നു. വലിയ ദൂരം അവര്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നു എന്ന് മാത്രമല്ല കൂലി കിട്ടാനായി മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടതായും വരുന്നു എന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. NREGAയുടെ പല വശങ്ങള്‍ പഠിക്കുന്ന സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, സാമൂഹ്യ പ്രവര്‍ത്തരുടേയും, എഞ്ജിനീയര്‍മാരുടേയും ഡാറ്റാ ശാസ്ത്രജ്ഞരുടേയും ഒരു സംഘമായ LibTech India നടത്തിയ പഠനത്തില്‍ … Continue reading തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി കിലോമീറ്ററുകള്‍ നടക്കുകയും, മണിക്കൂറുകള്‍ ചിലവഴിക്കുകയും വേണം

പോസ്റ്റല്‍ തൊഴിലാളികളെ നിക്സണ്‍ സമ്മര്‍ദ്ദത്തിലാഴ്തിയപ്പോള്‍ അവര്‍ തിരിച്ച് സമ്മര്‍ദ്ദത്തിലാഴ്തി

Paul Prescod

കോവിഡ്-19 കാരണം അമേരിക്കയില്‍ കഴിഞ്ഞ മാസം ആറ് അദ്ധ്യാപകര്‍ മരിച്ചു

അമേരിക്കയില്‍ വന്‍തോതില്‍ K-12 സ്കൂളുകള്‍ തുറന്നതിന്റെ ഫലമായി കുറഞ്ഞത് ആറ് അദ്ധ്യാപകര്‍ എങ്കിലും കോവിഡ്-19 കാരണം കഴിഞ്ഞ മാസം മരിച്ചു. അതോടെ മഹാമാരി തുടങ്ങിയതിന് ശേഷം മരിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ എണ്ണം 210 ആയി. ഈ മരണങ്ങളെല്ലാം തികച്ചും അനാവശ്യമാണ്. ധനകാര്യ പ്രഭുവാഴ്ചയുടെ എല്ലാ തരത്തിലേയും ലാഭം ഉറപ്പിക്കാനായി Democratic, Republican രാഷ്ട്രീയക്കാര്‍ നടപ്പാക്കുന്ന അക്രമകരമായ നയങ്ങളുടെ ഫലമായാണ് അത് സംഭവിച്ചത്. ജനുവരിയുടെ തുടക്കത്തില്‍ തന്നെ കോവിഡ്-19 ന്റെ വലിയ മാരകമായ അപകട സാദ്ധ്യതയെക്കുറിച്ച് ട്രമ്പ് സര്‍ക്കാരിന് … Continue reading കോവിഡ്-19 കാരണം അമേരിക്കയില്‍ കഴിഞ്ഞ മാസം ആറ് അദ്ധ്യാപകര്‍ മരിച്ചു

ഓരോ ദിവസവും കൃഷിയെ ആശ്രയിക്കുന്ന 28 പേര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്യുന്നു

2019 ല്‍ കാര്‍ഷിക രംഗത്ത് ജോലി ചെയ്യുന്ന 10,281 പേര്‍ ആത്മഹത്യ ചെയ്തു. ഇന്‍ഡ്യയിലെ മൊത്തം ആത്മഹത്യയായ 139,516 ന്റെ 7.4% ആണിത്. National Crime Records Bureau പുറത്തുവിട്ട 2019 ലെ Accidental Deaths and Suicides in India റിപ്പോര്‍ട്ടിലാണിത്. 10,348 പേര്‍ ആത്മഹത്യ ചെയ്ത 2018 നെ അപേക്ഷിച്ച് 2019 ലെ എണ്ണം അല്‍പ്പം കുറവുണ്ട്. എന്നാല്‍ കര്‍ഷകരുടെ ആത്മഹത്യ നോക്കിയാല്‍ കഥ മാറി. 2018 ല്‍ 5,763 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ … Continue reading ഓരോ ദിവസവും കൃഷിയെ ആശ്രയിക്കുന്ന 28 പേര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്യുന്നു

കോവിഡ്-19 കുടിയേറ്റസമയത്ത് ബീഹാര്‍ റയില്‍വേ സ്റ്റേഷനില്‍ മരിച്ച സ്ത്രീയുടെ കുട്ടി എവിടെ

കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു

ഹരിയാനയില്‍ കര്‍ഷക സമരങ്ങള്‍ക്ക് ഒരു കുറവും ഇല്ല. സെപ്റ്റംബര്‍ 10 ന് കര്‍ഷകര്‍ നിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്ജിന് വിധേയരായി. അവരുമായുള്ള ചര്‍ച്ചക്കായി ഒരു മദ്ധ്യസ്ഥത കമ്മറ്റിയേയും നിയോഗിച്ചു. മൂന്ന് ഓര്‍ഡിനന്‍സുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമ ഭേദഗതിക്കും കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റങ്ങള്‍ക്കും എതിരാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. വിവിധ കര്‍ഷക സംഘങ്ങളുമായി ഒത്തുചേര്‍ന്ന് അടുത്ത ദിവസങ്ങളില്‍ സമരം ശക്തമാകും എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. സ്വകാര്യ കൂട്ടങ്ങള്‍ക്കും വലിയ വ്യാപാരികള്‍ക്കും അനുകൂലമായ ഈ ഓര്‍ഡിനന്‍സുകളെന്ന് Bharatiya … Continue reading കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു