ജോലിയില്ലാത്ത ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടും

https://soundcloud.com/thesocialistprogram/socialism-or-capitalism-millions-of-unemployed-workers-lose-their-benefits Socialism or Capitalism Richard Wolff, Brian Becker

ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?

ഹോളിവുഡ് ഇരട്ട സമരത്തിൽ എന്താണ് സംഭവിക്കുന്നത്? എഴുത്തുകാരും അഭിനേതാക്കളും സമരത്തിലാണ്. അസാധാരണമായ ഐക്യദാർഢ്യം ആണ് യൂണിയനുകൾ കാണിച്ചത്. മറുവശമായി പ്രതിസന്ധിയുള്ള PR സ്ഥാപനത്തെ AMPTP പിരിച്ചുവിട്ടു. പകരം മറ്റൊരു PR സ്ഥാപനത്തെ ജോലിക്കെടുത്തു. അതിന്റെ റാങ്കുകളുടെ കാര്യത്തിലെ വേർതിരിവുകളെക്കുറിച്ചുള്ള ജനശ്രുതിയെ നിഷേധിക്കുകയും ചെയ്തു. പുറമേ നിന്നുള്ളവർക്ക് ധാരാളം ചോദ്യങ്ങളുണ്ട്. അതിൽ നാല് പ്രധാനപ്പെട്ടവയും അതിന് നമുക്ക് അറിയാവുന്ന ഉത്തരങ്ങളും ചുവടെ കൊടുക്കുന്നു. WGA (the writers’ union) ഉം SAG-AFTRA (the actors’ union) ഉം AMPTP … Continue reading ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?

മാരകമായ പ്രധാനപ്പെട്ട കായിക വിനോദ പരിപാടി

2022 ലോക കപ്പ് ഖത്തറിൽ തുടങ്ങുകയാണ്. ലോകം മൊത്തമുള്ള ആരാധകർ ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്ട്ബാൾ മൽസരം കാണാനായി എത്തും. ഖത്തറിലെ തീവ വേനൽ ചൂട് കാരണം ഇത് ആദ്യമായാണ് ശീതകാലത്ത് കളി നടത്തുന്നത്. ലോക കപ്പ് നടത്തുന്ന മദ്ധ്യ പൂർവ്വേഷ്യയിലെ ആദ്യത്തെ രാജ്യമാണ് ഖത്തർ. ഒരു ദശാബ്ദം മുമ്പ് ഡിസംബർ 2010 ൽ ആണ് അവർക്ക് ആദ്യമായി ലോക കപ്പ് നടത്താനുള്ള നറുക്ക് കിട്ടിയത്. കുറച്ച് കഴിഞ്ഞപ്പോൾ അറബ് വസന്ത പ്രതിഷേധം തുടങ്ങി. ദ്രവ … Continue reading മാരകമായ പ്രധാനപ്പെട്ട കായിക വിനോദ പരിപാടി

നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും

"കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഞാൻ 27 ശവസംസ്കാരങ്ങൾ നടത്തി," സൂറത്തിൽ ജോലി ചെയ്യുന്ന 45 വയസ്സുള്ള പ്രമോദ് ബിസോയ് പറഞ്ഞു. ഒഡിഷയിലെ ഗഞ്ചം ജില്ലയിൽനിന്നുള്ള നെയ്ത്താശാനാണ് അയാൾ. "തൊഴിലാളികളുടെ കുടുംബങ്ങൾ മിക്കപ്പോഴും വളരെ ദരിദ്രരായതിനാൽ ഗുജറാത്തുവരെ യാത്ര ചെയ്ത് ശവസംസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കാറില്ല." പക്ഷേ ബികാശ്‌ ഗൗഡ മരിക്കുമ്പോൾ അയാളുടെ അച്ഛനും സഹോദരന്മാരും സമീപത്തുണ്ടായിരുന്നു. പതിനാറുവയസുള്ള ബികാശ് നെയ്ത്തിന്റെ കഠിനമായ ലോകത്തെത്തിയിട്ട് 24 മണിക്കൂറുകൾപോലുമായിരുന്നില്ല. ഗഞ്ചത്തിലെ ലാന്ദജൂവാലി ഗ്രാമത്തിലെ തന്റെ വീട്ടിൽനിന്ന് 1,600 കിലോമീറ്ററിലധികം യാത്ര ചെയ്താണ് … Continue reading നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും

വെൽസ് ഫാർഗോ ജോലിക്കാർ ബാങ്കിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു

അമേരിക്കയിലെ മൂന്നാമത്തെ ബാങ്കായ Wells Fargo യിലെ ജോലിക്കാർ Committee for Better Banks എന്ന ശ്രമവുമായി ചേർന്ന് ബാങ്കിൽ Wells Fargo Workers United എന്ന പേരിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു. 40 വർഷങ്ങൾക്ക് ശേഷം ബാങ്കിങ് വ്യവസായത്തിലെ അത്തരത്തിലെ ശ്രമം Beneficial Bank ൽ ആദ്യ യൂണിയൻ കരാർ 2021 ൽ നേടുന്നതിൽ വിജയം കണ്ടു. 2016 ലെ വ്യാജ അകൗണ്ട് വിവാദം മുതൽ വാഹന വായ്പ പീഡനങ്ങൾ, ഉപഭോക്താക്കളറിയാതെ അവരുടെ അകൗണ്ടിന്റെ കൂടെ കൂടുതൽ … Continue reading വെൽസ് ഫാർഗോ ജോലിക്കാർ ബാങ്കിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു

വെടിനിർത്തൽ വേണമെന്ന് തൊഴിലാളികളാവശ്യപ്പെടുന്നു

അമേരിക്കയുടെ പിൻതുണയോടുള്ള ഇസ്രായേലിന്റെ ഗാസ ആക്രമണത്തിൽ വെടിനിർത്തൽ വേണമെന്ന് അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ AIPAC ന്റെ ആസ്ഥാനത്തിലേക്ക് യൂണിയനുകൾ ജാഥ നടത്തി. ഇസ്രായേൽ അനുകൂല സ്വാധീനിക്കലുകാരിൽ നിന്ന് ധനസഹായം സ്വീകരിക്കരുതെന്ന് അവർ രാഷ്ട്രീയക്കാരോട് ആവശ്യപ്പെട്ടു. "ബോംബിട്ട് നമുക്ക് സമാധാനത്തിലേക്ക് വഴിവെട്ടാനാവില്ല. മുന്നോട്ടുള്ള വഴി സമാധാനവും സാമൂഹ്യ നീതിയും സൃഷ്ടിക്കുകയാണ്. യൂണിയൻ അംഗങ്ങളെന്ന നിലയിൽ ലോകത്തെ എല്ലാ തൊഴിലാളികൾക്കും കഷ്ടപ്പെടുന്ന ജനങ്ങൾക്കും വേണ്ടി സമരം ചെയ്യണം എന്ന് ഞങ്ങൾക്കറിയാം. മനുഷ്യവംശത്തിന് വേണ്ടി നാം … Continue reading വെടിനിർത്തൽ വേണമെന്ന് തൊഴിലാളികളാവശ്യപ്പെടുന്നു

ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

ശമ്പളം കൂട്ടാനുള്ള സർക്കാരിന്റെ വാഗ്ദാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബംഗ്ലാദേശിലെ തയ്യൽ തൊഴിലാളികൾ നടത്തിയ പുതിയ അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു സ്ത്രി വെടിയേറ്റ് മരിച്ചു. പോലീസിനെയാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് കുറ്റപ്പെടുത്തുന്നത്. ഈ തെക്കനേഷ്യൻ രാജ്യത്ത് 3,500 തുണി ഫാക്റ്ററികളുണ്ട്. $5500 കോടി ഡോളറിന്റെ വാർഷിക കയറ്റുമതിയുടെ 85% ഈ ഫാക്റ്ററികളാണ് കൊടുക്കുന്നത്. Levi's, Zara, H&M തുടങ്ങിയ അന്താരാഷ്ട്ര മുൻനിര ബ്രാന്റുകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് അവർ. എന്നാൽ ഈ വിഭാഗത്തിലെ 40 ലക്ഷം തൊഴിലാളികളുടെ സ്ഥിതി കഷ്ടമാണ്. … Continue reading ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

കാറിൽ ജീവിക്കുന്ന പകരക്കാരനായ അദ്ധ്യാപകൻ ജന്മദിന ആശ്ചര്യം

തന്റെ ജീവിതത്തിന് വ്യത്യാസമുണ്ടാക്കിയ പ്രീയപ്പെട്ട പകരക്കാരനായ അദ്ധ്യാപകൻ കാറിലാണ് ജിവിക്കുന്നതെന്ന് കണ്ട പൂർവ്വ വിദ്യാർത്ഥിക്ക് അദ്ദേഹത്തിന് വേണ്ടി മുന്നോട്ട് വരണമെന്നും സഹായം ചെയ്യണമെന്നും പ്രചോദനമുണ്ടായി. ഒരു സംഭാവന വെബ് സൈറ്റിൽ പരസ്യം കൊടുത്ത് Steven Nava പൂർവ്വ വിദ്യാർത്ഥി $27,000 ഡോളർ സമാഹരിച്ച് അദ്ധ്യാപകന് നൽകി. ആ ചെക്ക് Fontana, California യിലെ Jose Villarruel എന്ന ആ അദ്ധ്യാപകൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കുട്ടികൾ അദ്ദേഹത്തെ Mr. V എന്നായിരുന്നു വിളിച്ചിരുന്നത്. മാർച്ച് 11 ന് അദ്ദേഹത്തിന് … Continue reading കാറിൽ ജീവിക്കുന്ന പകരക്കാരനായ അദ്ധ്യാപകൻ ജന്മദിന ആശ്ചര്യം

ചരിത്രപരമായ ബോസ്റ്റണിലെ സ്റ്റാർബക്സ് സമരം വിജയം കണ്ടു

തങ്ങളുടെ കുറഞ്ഞ ലഭ്യത ആവശ്യങ്ങൾ കോർപ്പറേറ്റ് മടക്കിയതിനും പ്രശ്നക്കാരനായ മാനേജരെക്കുറിച്ച് അന്വേഷിക്കാമെന്ന് സമ്മതിച്ചതിനും ശേഷം 874 Commonwealth Ave ലെ Starbucks തൊഴിലാളികൾ വിജയം പ്രഖ്യാപിച്ചു. സമരത്തിന്റെ പ്രധാന കാരണം അവയായിരുന്നു. ചരിത്രപരമായ 64 ദിവസത്തെ സമരത്തിന് ശേഷമാണ് ഈ വിജയം ഉണ്ടായത്. അമേരിക്കയുടെ ചരിത്രത്തിൽ Starbucks ൽ നടന്ന ഏറ്റവും ദൈർഖ്യമുള്ള സമരം. യൂണിയനുള്ള Starbucks കടകൾക്ക് തൊഴിലവസ്ഥകളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്ന് ഈ വിജയം കാണിച്ചു തരുന്നു. എന്നിരുന്നാലും മുന്നേറ്റത്തിന് ഒരു … Continue reading ചരിത്രപരമായ ബോസ്റ്റണിലെ സ്റ്റാർബക്സ് സമരം വിജയം കണ്ടു