ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി

Allina Health ന്റെ മിനിയാപോളിസിലെ Abbot Northwestern Hospital ആസ്ഥാനത്ത് നൂറുകണത്തിന് നഴ്സുമാര്‍ ആരോഗ്യ, പെന്‍ഷന്‍ ചിലവ് ചുരുക്കലിനെതിരേയും ജോലിസ്ഥലത്തെ രോഗിയുടേയും തങ്ങളുടേയും സുരക്ഷക്കും വേണ്ടി പ്രകടനം നടത്തി. ഈ മാസം അവസാനം അവരുടെ ഇപ്പോഴത്തെ കരാര്‍ അവസാനിക്കും. അടുത്ത കരാറില്‍ union health care plans നീക്കം ചെയ്ത് Allina Healthയുടെ സ്വന്തം ചിലവ് കൂടിയ ഒരു പദ്ധതി അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമം Allina Health നടത്തുന്നു. അവരുടെ ആശുപത്രിക്ളില്‍ മാത്രമേ ആ ആരോഗ്യപരിരക്ഷ ലഭിക്കൂ. — … Continue reading ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി

സമരം ചെയ്യുന്ന വെരിസണ്‍ തൊഴിലാളികളുടെ കുട്ടികള്‍ പിക്കറ്റ് ലൈനില്‍ ചേര്‍ന്നു

Communications Workers of America (CWA) സംഘടിപ്പിച്ച "കുടുംബ ദിന" സമരത്തില്‍ സമരം ചെയ്യുന്ന വെരിസണ്‍(Verizon) തൊഴിലാളികളുടെ കുട്ടികള്‍ അവരുടെ രക്ഷകര്‍ത്താക്കളോടൊപ്പം പിക്കറ്റ് ലൈനില്‍ ചേര്‍ന്നു. അമേരിക്കയിലെ 25 സ്ഥലത്താണ് ഇത് സംഘടിപ്പിച്ചത്. "പ്രതിമാസം $150 കോടി ഡോളറില്‍ അധികം ലാഭവും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ $3900 കോടി ഡോളര്‍ റിക്കോഡ് ലാഭവും നേടിയ വെരിസണ്‍ നല്ല തൊഴിലുകള്‍ ഇല്ലാതാക്കുകയും കുടുംബങ്ങള്‍ക്ക് നാശവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു," എന്ന് CWA പ്രസ്ഥാവനയില്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച സമരത്തിന്റെ 39ആം … Continue reading സമരം ചെയ്യുന്ന വെരിസണ്‍ തൊഴിലാളികളുടെ കുട്ടികള്‍ പിക്കറ്റ് ലൈനില്‍ ചേര്‍ന്നു

ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍

“sick-out” പ്രതിഷേധം എന്ന പേരില്‍ ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ ഒരു സമരം നടത്തി. നഗരത്തിലെ മൂന്ന് സ്കൂള്‍ ഒഴിച്ചെല്ലാ സ്കൂളുകളും അവര്‍ അടപ്പിച്ചു. കാരണം ക്ലാസുകളെക്കാന്‍ വേണ്ടത്ര അദ്ധ്യാപകര്‍ ഉണ്ടായിരുന്നില്ല. Detroit Federation of Teachers ആണ് സമരം ആസൂത്രണം നടത്തിയത്. ജൂണ്‍ 30 ന് ശേഷം അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം ഇല്ല എന്ന് വിദ്യാഭ്യാസ ജില്ലയുടെ [ജനം തെരഞ്ഞെടുക്കാത്ത]അത്യാഹിത മാനേജറായ Judge Steven Rhodes പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് അദ്ധ്യാപകരുടെ സംഘടന സമരം തുടങ്ങിയത്. — സ്രോതസ്സ് … Continue reading ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍

ഇസ്താന്‍ബൂളിലെ മെയ് ദിന റാലിയില്‍ അക്രമം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ചില സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധക്കാര്‍ നിരോധിത മേഖലയായ Taksim square ലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതോടെ ഇസ്താന്‍ബൂളിലെ മെയ് ദിന ജാഥക്ക് നേരെ തുര്‍ക്കിയിലെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും 200ല്‍ അധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മെയ് ദിന പ്രകടനത്തിന് വേണ്ടി 24,500 പോലീസുകാരെ നിയോഗിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പോലീസുകാര്‍ നിരീക്ഷണം നടത്തി. 1977 വരെ മെയ് ദിന ആഘോഷങ്ങളുടെ കേന്ദ്രമായിരുന്നു ടക്സിം സ്ക്വയര്‍ (Taksim square). 'bloody May Day' എന്ന അന്നത്തെ … Continue reading ഇസ്താന്‍ബൂളിലെ മെയ് ദിന റാലിയില്‍ അക്രമം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

$10 കോടി ഡോളറിന് ഊബര്‍ ഡ്രൈവര്‍മാരുടെ കേസ് ഒത്തുതീര്‍പ്പാക്കി

തങ്ങളുടെ ബിസിനസ് മോഡലിന് ഭീഷണിയായ രണ്ട് വലിയ കേസുകള്‍ ഇല്ലാതാക്കാന്‍ ഊബര്‍ $8.4 കോടി ഡോളര്‍ ചിലവാക്കുകയും ഡ്രൈവര്‍മാരുടെ നയത്തില്‍ കുറച്ച് ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യും എന്ന് കമ്പനി പറഞ്ഞു. മസാച്യുസറ്റ്സിലേയും കാലിഫോര്‍ണിയയിലേയും 385,000 ഡ്രൈവര്‍മാര്‍ ചേര്‍ന്നു കൊടുത്ത കേസുകളുടെ ഒത്തുതീര്‍പ്പ് തുക വക്കീലന്‍മാരുടെ ഫീസുകള്‍ കഴിച്ച് ഓരോരുത്തര്‍ക്കും $200 ഡോളര്‍ വീതം വരും. കമ്പനി തങ്ങളെ തൊഴിലാളികളായി കണക്കാക്കുന്നുവെങ്കിലും ഒറ്റപ്പെട്ട കരാറുകാര്‍ക്കെന്ന പോലുള്ള ശമ്പളമാണ് നല്‍കുന്നതെന്നതാണ് ഡ്രൈവരുടെ പരാതി. misclassification എന്ന നിയമവിരുദ്ധമായ നടപടിയാണിത്. … Continue reading $10 കോടി ഡോളറിന് ഊബര്‍ ഡ്രൈവര്‍മാരുടെ കേസ് ഒത്തുതീര്‍പ്പാക്കി

ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തില്‍

സര്‍ക്കാരിന്റെ പുതിയ കരാറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തിന്റെ രണ്ടാം ദിവസത്തിലേക്ക് കടന്നു. NHS ന്റെ ചരിത്രത്തില്‍ ആദ്യത്തെ all-out സമരത്തില്‍ അഞ്ചില്‍ നാല് ജൂനിയര്‍ ഡോക്റ്റര്‍മാരും പങ്കാളികളായി. ചില ആശുപത്രികള്‍ക്ക് 8am - 5pm സമയത്ത് 90% ജൂനിയര്‍ ഡോക്റ്റര്‍മാരും ഇല്ലാതെയായി. അഭിപ്രായ സര്‍വ്വേ പ്രകാരം ബ്രിട്ടണിലെ 59% ജനങ്ങളും ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തെ പിന്‍തുണക്കുന്നു. — സ്രോതസ്സ് theguardian.com

ആര്‍ത്തിക്കെതിരെ ചുവപ്പ് കടല്‍ ന്യൂയോര്‍ക്കില്‍ പ്രകടനം നടത്തി

വെരിസണ്‍(Verizon) തൊഴിലാളികള്‍ നഗരത്തിലേ നേതാക്കളുമായി ചേര്‍ന്ന് സമരത്തിന്റെ ആറാം ദിവസം ന്യൂയോര്‍ക്കില്‍ പ്രകടനം നടത്തി. West 36th Street ലെ വെരിസണ്‍ കെട്ടിടം മുതല്‍ 42nd Street വരെ നീളമുള്ളതായിരുന്നു പ്രകടനം. — സ്രോതസ്സ് commondreams.org

വെരിസണിന്റെ 40,000 ജോലിക്കാര്‍ ചൂഷണത്തനെതിരെ സമരം ആരംഭിച്ചു

വാര്‍ത്താവിനിമയ ബഹുരാഷ്ട്രാ ഭീമന്റെ കോര്‍പ്പറേറ്റ് അത്യാര്‍ത്തിക്കെതിരെ വെരിസണിന്റെ(Verizon) 40,000 ജോലിക്കാര്‍ അമേരിക്കയുടെ ഓര്‍മ്മയിലെ ഏറ്റവും വലിയ സമരം തുടങ്ങി പ്രതിമാസം ശതകോടിക്കണക്കിന് ഡോളര്‍ ലാഭം നേടുന്ന അവസരത്തില്‍ തൊഴിലാളികളുമായി ഒരു നല്ല കരാറിലെത്താന്‍ Verizon പരാജയപ്പെട്ടു. 8 മാസം മുമ്പാണ് Verizon തൊഴിലാളികളുടെ കരാര്‍ കാലാവധി കഴിഞ്ഞത്. കഴിഞ്ഞ 10 മാസമായി പുതിയ കരാറിന്റെ ചര്‍ച്ച നടന്നുവരികയായിരുന്നു. അവസാനം കഴിഞ്ഞ ആഴ്ച ആ ചര്‍ച്ച പരാജയപ്പെട്ടു. Communications Workers of America (CWA)യൂണിയന്റെ 40,000 വരുന്ന അംഗങ്ങളും … Continue reading വെരിസണിന്റെ 40,000 ജോലിക്കാര്‍ ചൂഷണത്തനെതിരെ സമരം ആരംഭിച്ചു

അമേരിക്കയിലെ തൊഴിലാളികള്‍ മൊണ്‍സാന്റോക്ക് എതിരെ കേസ് കൊടുത്തു

അമേരിക്കയിലെ കാര്‍ഷിക തൊഴിലാളികള്‍ മൊണ്‍സാന്റോക്ക്(Monsanto) എതിരെ കേസ് കൊടുത്തു. മൊണ്‍സാന്റോയുടെ കളനാശിനിയായ Roundup അവര്‍ക്ക് ക്യാന്‍സറുണ്ടാക്കുന്നു എന്നും സുരക്ഷിതത്വത്തിന്റേയും അപകടത്തിന്റേയും കാര്യത്തില്‍ കമ്പനി പൊതുജനങ്ങളേയും, ജോലിക്കാരേയും, നിയന്ത്രണാധികാരികളേയും കബളിപ്പിക്കുകയായുന്നുമുള്ള രണ്ട് കേസുകളാണ് മൊണ്‍സാന്റോക്ക് എതിരെ ഫയലുചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗം 6 മാസം മുമ്പ് കളനാശിനി Roundup ന്റെ ഘടകമായ glyphosate നെ മനുഷ്യ ക്യാന്‍സര്‍കാരി ആകാന്‍ സാദ്ധ്യതയുള്ളത് എന്ന് മുദ്രണം ചെയ്തിരുന്നു. ഒരു കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ലോസാഞ്ജലസില്‍ സെപ്റ്റംബര്‍ 22, 2015 … Continue reading അമേരിക്കയിലെ തൊഴിലാളികള്‍ മൊണ്‍സാന്റോക്ക് എതിരെ കേസ് കൊടുത്തു