സമുദ്രത്തിന് ശബ്ദം കൂടുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന്റെ ഒരു പ്രത്യാഘാതമാണ്: സമുദ്രത്തിന് ശബ്ദം കൂടുന്നത്. സമുദ്ര ജലത്തിലെ ചിര രാസവസ്തുക്കള്‍, ബോറിക് ആസിഡ് ഉള്‍പ്പടെ, ശബ്ദത്തെ ആഗിരണം ചെയ്യും എന്ന കാര്യം വളരെ മുമ്പ് മുതല്‍ക്ക് അറിയാവുന്ന ഒരു കാര്യമാണ്. ശബ്ദ തരംഗത്തിലെ ഊര്‍ജ്ജം ചില രാസപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കും. CO2 ആഗിരണം ചെയ്യുന്നതുകൊണ്ട് സമുദ്രം കൂടുതല്‍ അമ്ലവത്കൃതമാകുകയാണ്. ഇത് സമുദ്രജലത്തിന്റെ രാസ ഘടന മാറ്റുന്നതിനാല്‍ കുറവ് രാസപ്രവര്‍ത്തനങ്ങളും കുറവ് ഊര്‍ജ്ജവും മാത്രമേ ആഗിരണം ചെയ്യപ്പെടുന്നുള്ളു. ഊര്‍ജ്ജമുള്ളതുകൊണ്ട് ശബ്ദത്തിന് കൂടുതല്‍ … Continue reading സമുദ്രത്തിന് ശബ്ദം കൂടുന്നു →

ഫ്രാക്കിങ്ങും അമേരിക്കയിലെ പരിസ്ഥിതിയും

പ്രകൃതിവാതകത്തിന് വേണ്ടിയുള്ള ഖനനവും ഭൂഗര്‍ഭജല മലിനീകരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു. കുറഞ്ഞത് മൂന്ന് കിണറുകളിലെ വെള്ളത്തില്‍ hydraulic fracturing രീതിയിലെ പ്രകൃതിവാതക ഖനനത്തിന് ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ Wyoming ലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി എന്ന് ProPublica റിപ്പോര്‍ട്ട് ചെയ്തു. ഖനന സ്ഥലങ്ങളിലെ മലിനീകരണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ Environmental Protection Agency ഇത് ആദ്യമായാണ് വെള്ളത്തിന്റെ പരിശോധന നടത്തുന്നത്. സമീപപ്രദേശത്ത് ഖനനം തുടങ്ങിയതിന് ശേഷം തങ്ങളുടെ കിണറുകളിലെ വെള്ളത്തിന് ചുവയും ഇന്ധന ബാഷ്പവും കാണുന്നു … Continue reading ഫ്രാക്കിങ്ങും അമേരിക്കയിലെ പരിസ്ഥിതിയും →

അതിഭയങ്കര എണ്ണ ചോര്‍ച്ചയുണ്ടായിട്ടും എക്സോണ്‍ പണം അടക്കാതെ രക്ഷപെട്ടതെങ്ങനെ?

21 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹപ്രവര്‍ത്തകനായ ഒരു മുക്കുവന്‍ എന്റെ വീട്ടില്‍ അതിരാവിലെ എത്തി പറഞ്ഞ “We’ve had the Big One,” എന്ന ആ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. അലാസ്കയിലെ Prince William Sound ല്‍ Exxon Valdez ന്റെ എണ്ണ ചോര്‍ന്നതിനെക്കുറിച്ചായിരുന്നു അത്. അലാസ്കയിലെ Cordova പ്രദേശത്തെ ചെറിയ മീന്‍പിടുത്ത സമൂഹത്തില്‍ മുക്കുവനായി ജീവിക്കുന്ന ഒരാണ് ഞാന്‍. ഞങ്ങളുടെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു അന്ന് നടന്നത്. Exxon Valdez മായി പൂര്‍ണ്ണമായ സാദൃശ്യത്തോടെ ഇപ്പോള്‍ BP … Continue reading അതിഭയങ്കര എണ്ണ ചോര്‍ച്ചയുണ്ടായിട്ടും എക്സോണ്‍ പണം അടക്കാതെ രക്ഷപെട്ടതെങ്ങനെ? →

കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടതെന്തുകൊണ്ട്?

കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടത് ആരുടേയും കുഴപ്പമല്ല. മനുഷ്യര്‍ക്ക് സമ്മതിച്ച് കൊടുക്കാന്‍ വയ്യാത്തതിനാലുമല്ല, ചൈനയുടെ കുഴപ്പവുമല്ല, UN ന്റെ കഴിവില്ലായ്മയുമല്ല. പരസ്പരം കുറ്റംപറയാന്‍ ധാരാളം കാരണമുണ്ട്. എന്നാല്‍ ഒരു രാജ്യത്തിന് കളിയുടെ ഗതിമാറ്റാനുള്ള പ്രത്യേക ശക്തിയുണ്ട്. എന്നാല്‍ അത് ഉപയോഗിച്ചില്ല. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഫോസില്‍ ഇന്ധനങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയും എന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കില്‍ എല്ലാ രാജ്യങ്ങളും അവരുടെ ഒപ്പം അതേ തീരുമാനം എടുത്തേനെ. അമേരിക്ക മുന്നോട്ട് വന്നാല്‍ മാത്രം EU, ജപ്പാന്‍, ചൈന, ഇന്‍ഡ്യ തുടങ്ങിയ എല്ലാ രാജ്യങ്ങളും … Continue reading കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടതെന്തുകൊണ്ട്? →

മെര്‍ക്കുറിയും ധൃവക്കരടികളെ കൊല്ലുന്നു

കല്‍ക്കരി താപവൈദ്യുത നിലയങ്ങള്‍, incinerators, ക്ലോറിന്‍ ഉത്പാദന നിലയങ്ങള്‍, തുടങ്ങിയ മനുഷ്യ നിര്‍മ്മിതമായ സ്രോതസ്സുകളില്‍ നിന്ന് മെര്‍ക്കുറി മഞ്ഞിലേക്കും വെള്ളത്തിലേക്കും എത്തിച്ചേരുന്നു എന്നത് മുമ്പേ കണ്ടെത്തിയ കാര്യമാണ്. ഭക്ഷ്യ ശൃംഖലയിലൂടെയും അത് മുകളിലേക്ക് പോകുന്നു. ധൃവക്കരടികളുടെ ആഹാരത്തില്‍ ഇതെങ്ങനെ എത്തിച്ചേരുന്നു എന്നത് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. ഭാവിയില്‍ ഇത് കൂടുതലാവും എന്നാണ് അവര്‍ പറയുന്നത്. പ്രകൃതിദത്തമായി കാണപ്പെടുന്ന ഒരു മൂലകമാണ് മെര്‍ക്കുറി(രസം). എന്നാല്‍ പ്രതിവര്‍ഷം 150 ടണ്‍ മെര്‍ക്കുറി വൈദ്യുത നിലയങ്ങളും വ്യവസായ സ്ഥാപനങ്ങളും പ്രകൃതിയലേക്ക് പുറന്തള്ളുന്നു. … Continue reading മെര്‍ക്കുറിയും ധൃവക്കരടികളെ കൊല്ലുന്നു →

നമുക്ക് ലോകത്തിലെ പവിഴപ്പുറ്റുകള്‍ നഷ്ടപ്പെട്ടേക്കും

മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ കൂടുന്നതിന്റെ വലിയൊരു ഭാഗം ആഗിരണം ചെയ്യുന്നത് കടലാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ കടലിന്റെ അമ്ലത്വം വര്‍ദ്ധിക്കുന്നു. കൂടിവരുന്ന ഈ അമ്ലത്വം കാരണത്താല്‍ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ലോകത്തെ tropical പവിഴപ്പുറ്റുകള്‍ നശിക്കും. കടലിന്റെ അമ്ലത്വം ഒരു പരിധിയില്‍ കൂടുന്നത് പവിഴപ്പുറ്റുകളെ തകര്‍ക്കും. 2100 ആകുമ്പോള്‍ ഇത് സംഭവിക്കുമെന്നാണ് വാഷിങ്ടണിലെ Carnegie Institution of Science ലെ Jacob Silverman പറയുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കടലില്‍ ലയിച്ച് കാര്‍ബോളിക് … Continue reading നമുക്ക് ലോകത്തിലെ പവിഴപ്പുറ്റുകള്‍ നഷ്ടപ്പെട്ടേക്കും →

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക

കണ്ടലില്‍ കുടിയിറക്ക്‌ മിക്കവാറും എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും പരിസ്ഥിതി നാശം ചെയ്യുന്നതാണ്. അവയുടെ നിര്‍മ്മാണം പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. പിന്നീട് നമ്മള്‍ അവിടെ പോകാനായി വാഹനത്തില്‍ കയറുമ്പോള്‍ തുടങ്ങും അടുത്ത നിര പരിസ്ഥിതി നാശം. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക. പ്രത്യേകിച്ചും ഈ പാപ്പിനിശ്ശേരി തീം പാര്‍ക്ക്. പേരിന്റെ കൂടെ ഇക്കോ എന്ന് ചേര്‍ത്താല്‍ പ്രശ്നങ്ങളെല്ലാം മാറി എന്നാണ് ഇവറ്റകളുടെ വിചാരം. (ക്ഷമിക്കണം. ആരേയും വ്യക്തിപരമായി അവഹേളിക്കുകയല്ല. ഇപ്പോള്‍ ലോകം മൊത്തമുള്ള ഒരു വ്യാപാര തന്ത്രമാണ് ഇക്കോ എന്ന … Continue reading ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക →

ഒഗോണി ജനത്തിന് $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഷെല്‍ സമ്മതിച്ചു

നൈജര്‍ ഡല്‍റ്റയിലെ മനുഷ്യാവകാശലംഘനത്തിന് എണ്ണ ഭീമന്‍ Royal Dutch Shell $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. നൈജീരിയന്‍ എഴുത്തുകാരനായ കെന്‍ സാരോവിവയേയും സംഘത്തിലുള്ള 8 പേരേയും 1995 ല്‍ കൊലപ്പെടുത്തിയതിന് ഷെല്ലിനെതിരെ 10 പേര്‍ ചേര്‍ന്ന് കേസ് കൊടുത്തിരുന്നു. MOSOP (Movement for the Survival of the Ogoni People) എന്ന സംഘടനയുടെ സ്ഥാപക അംഗവും പ്രസിഡന്റുമായിരുന്നു കെന്‍ സാരോവിവ. ഷെല്ലും നൈജീരിയയിലെ സര്‍ക്കാരും ഒഗോണി ജനത്തെ ചൂഷണം ചെയ്യുന്നതിനും അടിമപ്പെടിത്തുന്നതിനുമെതിരെ സമാധാനപരമായ … Continue reading ഒഗോണി ജനത്തിന് $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഷെല്‍ സമ്മതിച്ചു →