ഏത് ആഹാരത്തിനാണ് ഏറ്റവും കുറവ് (അല്ലെങ്കിൽ ഏറ്റവും കൂടുതൽ) ഊർജ്ജ കാൽപ്പാട്, അത് വഴി ഏറ്റവും കൂടുതൽ പാരിസ്ഥിതിക ആഘാതം? ഒരു പക്ഷെ മിക്ക ആളുകളും തിരിച്ചറിയുന്നത് ഇറച്ചി ഉൽപ്പന്നങ്ങൾക്ക് വലിയ ഊർജ്ജ പരിസ്ഥിതി ആഘാതം ഉണ്ടെന്നാണ്. വ്യത്യാതത്തിന്റെ തോത് പെട്ടെന്ന് വ്യക്തമാകില്ല. സസ്യാഹാരി ആയാൽ അല്ലെങ്കിൽ പൂർണ്ണമായും മാംസാഹാരി ആയാൽ എത്രമാത്രം വ്യത്യാസം നിങ്ങൾക്കുണ്ടാക്കാൻ കഴിയും? വിവിധ തരം ആഹാരം ഉത്പാദിപ്പിക്കാനാവശ്യമായ ഊർജ്ജത്തിന്റെ ഒരു ഏകദേശ കണക്ക് കുറവ് ഊർജ്ജം മുതൽ കൂടിയ ഊർജ്ജം വരെയുള്ള … Continue reading ആഹാരത്തിന്റെ പാരിസ്ഥിതിക ആഘാതം
ടാഗ്: പരിസ്ഥിതി
കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള് കണ്ടെത്തുന്നത്
http://www.ted.com/talks/rob_dunbar.html Rob Dunbar സംസാരിക്കുന്നു: സമുദ്രത്തില് നാം നേരിടുന്നഒരു പ്രശ്നം നിങ്ങള്ക്ക് മനസിലാക്കണമെന്നുണ്ടെങ്കില് ഭൌതിക ശാസ്ത്രത്തെക്കുറിച്ച് നിങ്ങള് ചിന്തിക്കുന്ന സമയത്ത് തന്നെ ജീവശാസ്ത്രത്തേയും കൂടി നിങ്ങള്ക്ക് ചിന്തിക്കേണ്ടതായിവരും. സമുദ്രത്തെ വിഷായാതീതമായി(interdisciplinary) പഠിക്കാതെ നമുക്ക് പ്രശ്നങ്ങള് പരിഹരിക്കാനാവില്ല. സമുദ്രത്തില് നടക്കുന്ന ചില കാലാവസ്ഥാ കാര്യങ്ങളെക്കുറിച്ച് ചര്ച്ച ചെയ്തുകൊണ്ട് ഞാന് അത് പ്രകടിപ്പിച്ചു. സമുദ്രജല നിരപ്പ് ഉയരുന്നതിനെ നാം കാണും. സമുദ്രം ചൂടാകുന്നതിനെ നാം കാണും. പിന്നെ അവസാനം സമുദ്രത്തിന്റെ അമ്ലവല്ക്കരണവും. എന്താണ് നിങ്ങളെ ഏറ്റവും വിഷമിപ്പിക്കുന്നത്? എന്താണ് നിങ്ങളെ … Continue reading കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള് കണ്ടെത്തുന്നത്
ഇന്ഡ്യയിലെ ഇ-മാലിന്യങ്ങള് 2020 ആകുമ്പോഴേക്കും 500% വര്ദ്ധിക്കും
ഇന്ഡ്യ, ചൈന, ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും ചില രാജ്യങ്ങള് എന്നിവിടങ്ങളില് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്പ്പനയില് വലിയ വര്ദ്ധനവാണ് അടുത്ത 10 വര്ഷം ഉണ്ടാകുക. പുനചംക്രമണ പരിപാടികള് നടപ്പാക്കിയില്ലെങ്കില് ഇലക്ട്രോണിക് മാലിന്യങ്ങളില് നിന്നുള്ള വിഷവസ്തുക്കള് പരിസ്ഥിതിയേയും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. UNEP പ്രസിദ്ധപ്പെടുത്തിയ റിപ്പോര്ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. "Recycling - from E-Waste to Resources" എന്ന ഈ റിപ്പോര്ട്ട് 11 വികസ്വര രാജ്യങ്ങളിലില് നിന്നുള്ള ഡാറ്റ ശേഖരിച്ചാണ് ഭാവിയിലെ മാലിന്യ ഉത്പാദനം കണക്കാക്കിയത്. പഴയ കമ്പ്യൂട്ടര്, ലാപ്ടോപ്പ് … Continue reading ഇന്ഡ്യയിലെ ഇ-മാലിന്യങ്ങള് 2020 ആകുമ്പോഴേക്കും 500% വര്ദ്ധിക്കും
കോര്പ്പറേറ്റുകള് ശുദ്ധ ജല നിയമം 5 ലക്ഷത്തിലധികം പ്രാവശ്യം ലംഘിച്ചു
കഴിഞ്ഞ 5 വര്ഷത്തില് രാസവസ്തു കമ്പനികള് 500,000 ല് അധികം പ്രാവശ്യം Clean Water Act ലംഘിച്ചതായി New York Times നടത്തിയ ഒരു പ്രധാന അന്വേഷണത്തില് കണ്ടെത്തി. മിക്ക ലംഘനങ്ങളും റിപ്പോര്ട്ട് ചെയ്യപ്പെടാതെ പോയി. സംസ്ഥാന അധികാരികള് ഇതില് 3% ല് താഴെയെണ്ണത്തിന് മാത്രമേ കേസ് എടുത്തുള്ളു. അമേരിക്കയിലെ പത്തില് ഒരാള് എന്ന തോതില് ഫെഡറല് സര്ക്കാര് നിലവാരത്തിന് താഴെയുള്ള അപകടകരമായ വിഷവസ്തുക്കള് അടങ്ങിയ കുടിവെള്ളമാണ് കുടിക്കുന്നത്. ഈ കേസുകളിലെ ചിലത് ചെറിയ ലംഘനങ്ങളാണെങ്കിലും 60% … Continue reading കോര്പ്പറേറ്റുകള് ശുദ്ധ ജല നിയമം 5 ലക്ഷത്തിലധികം പ്രാവശ്യം ലംഘിച്ചു
കനം കുറഞ്ഞ മഞ്ഞിന് മുകളില്
എവിടെ എണ്ണയുണ്ടോ അവിടെ ദുരന്തവുമുണ്ട്
8 വര്ഷം മുമ്പ് വളരെ യുക്തിരഹിതരായ 30 സ്ത്രീകള് കാലിഫോര്ണിയയിലെ ഒരു canyon ല് ഒരാഴ്ച്ത്തേക്ക് ഒത്തു കൂടി. Unreasonable Women for the Earth എന്ന ആ കൂട്ടതിന് ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. ഭൂമി എന്ന് നാം വിളിക്കുന്ന ഗ്രഹത്തില് എങ്ങനെ ഒരു പുതിയ, ശക്തമായ, ധീരമായ, കൂടുതല് enlightened ആയ മാറ്റം കൊണ്ടുവരാം എന്നതായിരുന്നു അത്. ആ തുടക്ക കാലത്ത് ഞങ്ങള് നാനാ വിധമുള്ളവരായരുന്നു. എല്ലാ തുറയിലും പെട്ടവര്. അമേരിക്കയുടെ ഇടത് പക്ഷത്തും വലത് പക്ഷത്തും … Continue reading എവിടെ എണ്ണയുണ്ടോ അവിടെ ദുരന്തവുമുണ്ട്
ശുദ്ധവായൂ നിയമം ലംഘിച്ചതിന് Westar Energy പിഴയടച്ചു
കന്സാസിലെ വൈദ്യുത നിലയത്തില് നിന്ന് മലിനീകരണം നടത്തിയതിന് $30 ലക്ഷം ഡോളര് പിഴ അടക്കാമെന്നും $50 ലക്ഷം ഡോളറിന്റെ നവീകരണം നിലയത്തില് നടത്താമെന്നും Westar Energy സമ്മതിച്ചു. ഇത് കൂടാതെ $60 ലക്ഷം ഡോളര് പരിസ്ഥിതി mitigation projects ല് ചിലവാക്കും എന്നും അവര് പറഞ്ഞു. St. Marys ന് അടുത്തുള്ള കല്ക്കരി നിലയത്തില് നിന്നാണ് മലിനീകരണമുണ്ടായത്. കരാര് അനുസരിച്ച് Westar മലിനീകരണ നിയന്ത്രണ ഉപകരണങ്ങള് സ്ഥാപിക്കും. അത് sulfur dioxide ന്റേയും nitrogen oxides ന്റേയും … Continue reading ശുദ്ധവായൂ നിയമം ലംഘിച്ചതിന് Westar Energy പിഴയടച്ചു
ചൈനയിലെ രാസവള മലിനീകരണം
ലോകത്തെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ രാസവള ഉപഭോക്താക്കള്. അവര് ആ ഉപഭോഗം 50% കുറക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില് ഗൌരവകരമായ മലിനീകരണമാണ് അതുണ്ടാക്കുക എന്ന് റിപ്പോര്ട്ട്. "ചൈനയില് ഏറ്റവും അധികം മലിനീകരണമുണ്ടാക്കുന്നത് കൃഷിയാണെന്ന് മിക്കവര്ക്കും അറിയില്ല," എന്ന് School of Agricultural Economics and Rural Development, Renmin University of China ന്റെ തലവനായ Wen Tiejun പറയുന്നു. രാസവളം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിലെ ജനങ്ങളെ തീറ്റിപ്പോറ്റുന്നതില് … Continue reading ചൈനയിലെ രാസവള മലിനീകരണം
ദശാബ്ദങ്ങള്ക്ക് മുമ്പുള്ള DDT സമുദ്രം പുറന്തള്ളുന്നു
1970കളില് വന്തോതില് നിരോധിച്ചെങ്കിലും ലോകത്തെ കടലുകളില് നിന്ന് ഇപ്പോഴും DDT (dichlorodiphenyltrichloroethane) പുറത്തുവന്നുകൊണ്ടിരിക്കുന്നു. ദക്ഷിണാര്ദ്ധഗോളത്തില് നിന്നാണ് ബാക്കിയുള്ള DDT ഉപയോഗം നടക്കുന്നത്. കടല്വഴിയും അന്തരീക്ഷം വഴിയും ഇത് ഉത്തരാര്ദ്ധഗോളത്തിലേക്ക് എത്തുന്നതിനാല് അവിടെയും സാന്ദ്രത കൂടുന്നു. 1940 - 1970 കാലത്ത് 15 ലക്ഷം ടണ് DDT ലോകത്ത് മൊത്തം ഉപയോഗിച്ചു. കൃഷി നാശം വരുത്തുന്ന കീടങ്ങളെ കൊല്ലാനും രോഗംപരത്തുന്ന കൊതുകുകളെ കൊല്ലാനുമുള്ള പ്രധാന ആയുധമായിരുന്നു DDT. എന്നാല് DDT വലിയ വിഭാഗം ജല ജീവികള്ക്കും പക്ഷികള്ക്കും ദോഷകരമായിരുന്നു. … Continue reading ദശാബ്ദങ്ങള്ക്ക് മുമ്പുള്ള DDT സമുദ്രം പുറന്തള്ളുന്നു
21 വര്ഷങ്ങള്ക്ക് ശേഷവും Prince William Sound ലെ എണ്ണ ഇപ്പോഴും മലിനീകരണമുണ്ടാക്കുന്നു
1989 ലെ ചോര്ച്ച കാരണം 4.1 കോടി ലിറ്റര് ക്രൂഡ് ഓയില് Prince William Sound ലെ pristine waters ലേക്ക് ചോര്ന്നു. ഭൂമിക്ക് വാഗ്ദാനമെന്ന് പറയയുന്ന ഒരു വ്യവസായം അവസാനം അത് പോകുന്നിടമെന്നാം നശിപ്പിക്കുന്ന അവസ്ഥയാണ്. ജനങ്ങളുടെ ജീവിതവും വന്യജീവികളുടെ നാശവും വളരെ വലുതാണ്. ലക്ഷക്കണക്കിന് മീനുകളും പക്ഷികളും ചത്തു, ആയിരക്കണക്കിന് സമുദ്ര സസ്തനികളും ചത്തു. ആയിരക്കണക്കിന് ശുദ്ധീകരണ തൊഴിലാളികള് രോഗികളായി, കണക്കാക്കാത്ര ആളുകള് മരിച്ചു. Exxon എന്ന് പേരുള്ള ഒരു കമ്പനിയുടെ പൂര്ണ്ണമായ ഹൃദയശൂന്യത … Continue reading 21 വര്ഷങ്ങള്ക്ക് ശേഷവും Prince William Sound ലെ എണ്ണ ഇപ്പോഴും മലിനീകരണമുണ്ടാക്കുന്നു