സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി

ആയിരക്കണക്കിന് വർഷങ്ങളായി സൈബീരിയയിലെ permafrost ൽ മരവിച്ചിരുന്ന ഏഴു തരം വൈറസുകളെ കണ്ടെത്തി. അതിൽ ഏറ്റവും പ്രായം കുറഞ്ഞതിന് 27,000 വർഷം പ്രായമുണ്ട്. ഏറ്റവും പ്രായം കൂടിയതിന് 48,500 വർഷവും. ഇതുവരെ കണ്ടെത്തിയതിലേക്കും ഏറ്റവും പ്രായം കൂടിയ വൈറസാണത്. ഉത്തരാർദ്ധഗോളത്തിന്റെ നാലിലൊന്ന് തണുത്തുറഞ്ഞ മണ്ണാണ്. അതിനെ permafrost എന്ന് വിളിക്കുന്നു. കാലാവസ്ഥ ചൂടാകുന്നത് കൊണ്ട് തിരിച്ച് വരാൻ പറ്റാത്ത വിധം ആ മണ്ണ് ഉരുകുന്നു. അങ്ങനെ ഉരുകുന്നത് വഴി ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉറഞ്ഞിരുന്ന ജൈവാവശിഷ്ടങ്ങൾ പുറത്തേക്ക് വരുന്നു. … Continue reading സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി

ചോള ബൽറ്റ് മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്സൈഡ് ഉദ്‍വമനം ഉറഞ്ഞ മണ്ണ് ഉരുകുമ്പോൾ വർദ്ധിക്കുന്നു

നൈട്രസ് ഓക്സൈഡ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിനെക്കാൾ കുറവാണ്. എന്നാൽ ഒരു ഹരിത ഗൃഹ വാതകമെന്ന നിലയിൽ അതൊരു doozy. ചൂടാക്കുന്നതിൽ CO2 നെകാൾ 300 മടങ്ങ് ശക്തിയാണ് അതിന്. പ്രത്യേകിച്ചും കൃഷി വഴി അതുണ്ടാകുന്നത് പ്രത്യേകം ശ്രദ്ധ വേണ്ടതാണ്. University of Illinois ലേയേും University of Minnesota ലേയേും ഗവേഷകർ അതിന് ഉത്തരം കണ്ടെത്തി. മദ്ധ്യ പടിഞ്ഞാറ് അമേരിക്കയിലെ കാർഷിക വ്യവസ്ഥയിലെ nitrous oxide (N2O) ന്റെ നിർണ്ണായകമായ ഉദ്‍വമന കാലം ഒരു പുതിയ … Continue reading ചോള ബൽറ്റ് മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്സൈഡ് ഉദ്‍വമനം ഉറഞ്ഞ മണ്ണ് ഉരുകുമ്പോൾ വർദ്ധിക്കുന്നു

ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും

ആഗോള കാലാവസ്ഥാ മാറ്റം കാരണം താപനില അതിവേഗം വ‍ദ്ധിക്കുകയാണ്, പ്രത്യേകിച്ചും ആർക്ടിക്കിൽ. മറ്റ് കാര്യങ്ങളോടൊപ്പം കൂടിയ താപനില കാരണം ആയിരക്കണക്കിന് വർഷങ്ങളായി ഉറഞ്ഞ് കിടക്കുന്ന കൂടുതൽ കൂടുതൽ permafrost മണ്ണ് ഉരുകുന്നു. പ്രത്യേകിച്ചും ബാധിച്ചത് 'yedoma' എന്ന് വിളിക്കുന്ന permafrost നെ ആണ്. കഴിഞ്ഞ ഹിമയുഗത്തിൽ മഞ്ഞ് പാളി ആവരണം ഇല്ലാതിരുന്ന വിശാലമായ സ്ഥലമാണത്. തറയിലെ മഞ്ഞ് വളരെ പെട്ടെന്ന് ഉരുകുന്നു. അത് കാരണം bedrock തകരുകയും ഒലിക്കുകയും ചെയ്യുന്നു. അത്തരത്തിലെ പ്രക്രിയയെ thermokarst എന്നാണ് വിളിക്കുന്നത്. … Continue reading ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും

മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്

വടക്കന്‍ permafrost(ഉറഞ്ഞമണ്ണ്) മണ്ണ് ഭൂമിയിലെ മെര്‍ക്കുറിയുടെ (രസം) വലിയ സംഭരണിയാണ്. മറ്റ് മണ്ണിലും, കടലിലും, അന്തരീക്ഷത്തിലുമുള്ളതിന്റെ ഇരട്ടി അവിടെയുണ്ട്. കാലാവസ്ഥാമാറ്റത്താല്‍ ചൂട് കൂടിയ വായുവിന് ഉത്തരാര്‍ദ്ധ ഗോളത്തിലെ ഇപ്പോഴുള്ള ഉറഞ്ഞമണ്ണിന്റെ പാളിയെ ഉരുക്കാന്‍ കഴിയുന്നതാണ്. അങ്ങനെ ഉരുകുന്നത് വന്‍തോതില്‍ രസം പുറത്തേക്ക് വരുന്നതിന് കാരണമാകുന്നു. അത് ലോകം മൊത്തമുള്ള ജീവജാലങ്ങളെ ബാധിക്കും. ജലത്തിലേയും കരയിലേയും ഭക്ഷ്യ ശൃംഖലയില്‍ രസം അടിഞ്ഞ് കൂടും. അത് മൃഗങ്ങളില്‍ നാഡീസംബന്ധവും പ്രത്യുല്‍പ്പാദനപരവും ആയ വൈകല്യങ്ങള്‍ക്ക് കാരണമാകും. ഏകദേശം 793 ഗിഗ ഗ്രാം, … Continue reading മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്

അന്തര്‍സമുദ്ര ഉറഞ്ഞമണ്ണിലെ കുടുങ്ങിക്കിടക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവരുന്നു

ആര്‍ക്ടിക് സമുദ്രത്തിന് അടിയില്‍ എന്തോ മറഞ്ഞിരിക്കുന്നുണ്ട്. അതൊരു ഭീകരജീവിയല്ല. അത് കൂടുതലും രഹസ്യമാണ്. ഉയരുന്ന സമുദ്രനിരപ്പിന് താഴെയുള്ള ഉറഞ്ഞ മണ്ണില്‍ 6000 കോടി ടണ്‍ മീഥേനും 56000 കോടി ടണ്‍ ജൈവ കാര്‍ബണും കുടുങ്ങിയിരിക്കുന്നുണ്ട് എന്ന് 25 അന്തര്‍ദേശിയ ഗവേഷകര്‍ ആദ്യത്തെ ഇത്തരത്തിലുള്ള ഒരു പഠനത്തില്‍ കണ്ടെത്തി. ഇതുവരെ അറിയാതിരുന്ന ഉറഞ്ഞ അവശിഷ്ടങ്ങളും മണ്ണും, അവടെ submarine permafrost എന്നാണ് വിളിക്കുന്നത്, സാവധാനം ഉരുകുകയാണ്. അതുവഴി അവ മീഥേനും കാര്‍ബണും പുറത്തുവിടുന്നു. അത് കാലാവസ്ഥയെ വളരേറെ ബാധിക്കും. … Continue reading അന്തര്‍സമുദ്ര ഉറഞ്ഞമണ്ണിലെ കുടുങ്ങിക്കിടക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവരുന്നു

ക്യാനഡയിലെ ഉറഞ്ഞമണ്ണ് 70 വര്‍ഷം മുമ്പേ തന്നെ ഉരുകിത്തുടങ്ങി

ക്യാനഡയുടെ ഭാഗമായ ആര്‍ക്ടിക്കില്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ 70 വര്‍ഷം മുമ്പേ തന്നെ Permafrost ഉരുകിത്തുടങ്ങി എന്ന് പര്യവേഷണം കണ്ടെത്തി. ശാസ്ത്രജ്ഞര്‍ ഭയന്നിരുന്നതിനേക്കാള്‍ വേഗത്തിലാണ് ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് പ്രവേഗം കൂടുന്നത് എന്നതിന്റെ പുതിയ സൂചനയാണിത്. മനുഷ്യര്‍ താമസിക്കുന്നതിനും 300 km അകലെയുള്ള അസാധാരണമായി വിദൂരമായ പ്രദേശങ്ങളിലേക്ക് ഒരു പരിഷ്കരിച്ച പ്രൊപ്പല്ലര്‍ വിമാനം ഉപയോഗിച്ച് പഠന സംഘം നിരീക്ഷണം നടത്തി. വേഗത്തില്‍ ഉരുകുന്നത് വന്‍തോതില്‍ താപത്തെ കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനത്തിന് കാരണമാകും എന്ന അപകടസാദ്ധ്യത കാരണം പെര്‍മാഫ്രോസ്റ്റിന്റെ … Continue reading ക്യാനഡയിലെ ഉറഞ്ഞമണ്ണ് 70 വര്‍ഷം മുമ്പേ തന്നെ ഉരുകിത്തുടങ്ങി

ലോകത്തെ വിത്തുകള്‍ സംഭരിച്ചിരുന്ന ആര്‍ക്ടിക്കിലെ നിലവറയില്‍ വെള്ളം കയറി

ഏത് പ്രകൃതി ദുരന്തത്തേയും അതിജീവിക്കാനും മനുഷ്യന്റെ ഭക്ഷ്യ ലഭ്യത എക്കാലത്തേക്കും ഉറപ്പാക്കാനിമായി ലോകത്തെ ഏറ്റവും വിലപിടിച്ച വിത്തുകള്‍ കടുത്ത തണുപ്പ് ഉപയോഗിച്ച് സംരക്ഷിക്കാനായി നിര്‍മ്മിച്ചതാണ് ആ നിലവറ. എന്നാല്‍ ആര്‍ക്ടിക് വൃത്തത്തിനകത്ത് പര്‍വ്വത ആഴത്തില്‍ നിര്‍മ്മിച്ച ലോക വിത്ത് നിലവറ (Global Seed Vault) ല്‍ ശൈത്യകാലത്ത് ആഗോളതപനം കൊണ്ടുണ്ടായ അസാധാരണ താപനിലയാല്‍ പൊളിഞ്ഞു. ഉരുകിയ വെള്ളം തുരങ്കത്തിന്റെ വാതലിലൂടെ അകത്ത് കടന്നു. ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും കൂടിയ ചൂടുകൂടിയ വര്‍ഷത്തിന്റെ അവസാനത്തില്‍ ആര്‍ക്ടിക്കില്‍ ഉയരുന്ന താപനില … Continue reading ലോകത്തെ വിത്തുകള്‍ സംഭരിച്ചിരുന്ന ആര്‍ക്ടിക്കിലെ നിലവറയില്‍ വെള്ളം കയറി

ആര്‍ക്ടിക്കില്‍ ഭൂമിക്കടിയിലെ 7,000 വാതക കുമിളകള്‍ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നു

സൈബീരിയയിലെ ആര്‍ക്ടിക് ഭാഗങ്ങളില്‍ വാതകം നിറഞ്ഞ 7,000 ത്തോളം കുമിളകള്‍ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയിലെ പര്യവേഷണത്തില്‍ നിന്നും ഉപഗ്രഹ നിരീക്ഷണത്തില്‍ നിന്നുമാണ് ഈ വിവരം കണ്ടെത്തിയത് എന്ന് TASS റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് പൊട്ടിയ ഇത്തരം കുമിളകളാലുണ്ടായ വലിയ കുഴികള്‍ ഈ പ്രദേശങ്ങള്‍ കാണാം. കാലാവസ്ഥാ മാറ്റം കാരണം ഉറഞ്ഞ മണ്ണിലെ(permafrost) ഉറഞ്ഞ മീഥേന്‍ വാതകമായി മാറി പൊട്ടുന്നതാണ് ഇതിന് കാരണം. — സ്രോതസ്സ് siberiantimes.com

ക്യാനഡയില്‍ വന്‍തോതില്‍ ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നു

വടക്കന്‍ ക്യാനഡയിലെ ആര്‍ക്ടിക് ഉറഞ്ഞമണ്ണ് (permafrost) വന്‍തോതില്‍ തകര്‍ന്ന് കാര്‍ബണ്‍ സമ്പന്നമായ ചെളി തോടുകളിലേക്കും നദികളേക്കും ഒഴുകുന്നു. അവിടെ 5 ലക്ഷം ചതുരശ്ര മൈല്‍ പ്രദേശത്ത് സംഭവിക്കുന്ന ഈ തകര്‍ച്ച 52,000 ചതുരശ്ര മൈല്‍ സ്ഥലത്തെ ബാധിച്ചിട്ടുണ്ട്. Northwest Territories Geological Survey യുടെ പഠന പ്രകാരം ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നതിന്റെ തോത് വര്‍ദ്ധിക്കുകയാണ്. അതുമൂലമുണ്ടാകുന്ന മണ്ണൊലിപ്പ് നദികളേയും തടാകങ്ങളേയും ബാധിക്കുന്നു. അവയിലെ ജീവികള്‍ക്ക് ശ്വാസംമുട്ടുന്നു. ആര്‍ക്ടിക് സമുദ്രത്തിലാണ് ഇത് അവസാനം എത്തിച്ചേരുക. 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച … Continue reading ക്യാനഡയില്‍ വന്‍തോതില്‍ ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നു