http://njaanmanoj.blogspot.com/2009/08/blog-post.html അഹിംസയിലൂടെ ജനാധിപത്യപരമായി നടത്താത്ത സമരം ഗുണ്ടായിസമാണ്. കാരണം ശാശ്വതമായ ശരികള്‍ എന്നൊന്നില്ല. മനുഷ്യന് കൂടുതല്‍ അറിവ് വരുമ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ ശരിയായ പുതിയ ശരികള്‍ ഉണ്ടാകും. അതുകൊണ്ട് ഏതെങ്കിലുമൊരാശയത്തിന്റെ പേരില്‍ ആരെയെങ്കിലും കൊല്ലുന്നത് തെറ്റാണ്. ജനാധിപത്യപരമായി പടിപടിയായുണ്ടാക്കാവുന്ന മാറ്റങ്ങളെ വിജയിക്കുകയുള്ളു. എന്നാല്‍ അത്തരം സമരങ്ങള്‍ക്ക് അതിന്റെ ആത്മാവ് നിലനിര്‍ത്താണമെങ്കില്‍ മാത്രമേ അതിന് ജീവിക്കാനാവൂ. എന്തിനെതിരെ സമരം ചെയ്തുവോ അത് പുതിയ വേഷത്തിലും ഭാവത്തിലും എത്തുമ്പോള്‍ എതിര്‍ക്കാനാവതെ പനിയുടെ രോഗാണുവിനെ നശിപ്പിക്കാവാത്ത ശ്വേത രക്താണുവിനെ പോലെ പരാജപ്പെടുന്നു. … Continue reading ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം
ടാഗ്: പ്രതികരണം
ഒരു പ്രതികരണം (സ്വകാര്യം)
http://maramaakri.blogspot.com/2009/08/blog-post.html അധികാരികള്‍ നിര്‍മ്മിക്കുന്ന അയഥാര്‍ത്ഥ ലോകത്തെ സ്വപ്നങ്ങളില്‍ സ്വത്വം നഷ്ടപ്പെടാതെ സമയത്തോടുള്ള ഉത്തരവാദിത്തത്തോടെ ജീവിതത്തില്‍ പതറാതെ മുന്നോട്ട് പോകാന്‍ കഴിഞ്ഞാല്‍ അത് വിജയമാണ്.
ചേരിക്കാര്‍ @ രാജീവ് ചേലനാട്ട്
http://rajeevechelanat.blogspot.com/2009/06/blog-post_30.html ചേരിക്കാര്‍ക്ക് ആനുകൂല്ല്യങ്ങള്‍ നല്‍കുന്നതിന് പകരം ചേരികള്‍ ഉണ്ടാകാതിരിക്കാനാണ് നോക്കേണ്ടത്. ഗ്രാമത്തിലെ ജീവിതം ദുസ്സഹമാകുകയും ജീവിക്കാന്‍ നിവര്‍ത്തിയില്ലാതാകുകയും ചെയ്യുമ്പോള്‍ ആളുകള്‍ നഗരത്തിലേക്ക് ചേക്കേറുന്നു. നഗര വാസികള്‍ക്കും ഇത് ആവശ്യമാണ്. കുറഞ്ഞ ചിലവില്‍ പണിക്കാരേ കിട്ടുമല്ലോ. വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്നത് ചില കേന്ദ്രീകൃത സ്ഥലങ്ങളിലാണ്. നമ്മുടെ നാട്ടിലാണെങ്കിലും കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകൃതമായാണ് വികസനം നടക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതി എന്തുകൊണ്ട് കാസര്‍കോട്ടോ, ഇടിക്കിയിലോ ഉള്ള തരിശുഭൂമിയില്‍ എന്തുകൊണ്ട് വരുന്നില്ല? കാരണം ഉദ്യോഗസ്ഥര്‍ക്കും, റിയല്‍ എസ്റ്റേറ്റ് … Continue reading ചേരിക്കാര്‍ @ രാജീവ് ചേലനാട്ട്
യാങ്കീദാസ്യം @ Rajeev
http://rajeevcoup.blogspot.com/2009/05/blog-post_22.html copy/paste disabled? നല്ല വിശകലനം. എന്നാല്‍ നമ്മള്‍ പ്രാര്‍ഥിക്കുക അല്ല വേണ്ടത്. പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. മഹാത്മാ ഗാന്ധി കാട്ടിയ വഴിയുണ്ട്. നിസ്സഹകരണം. എന്തിന് നമ്മള്‍ വിദേശ കമ്പനി ഉത്പന്നങ്ങള്‍ വാങ്ങുന്നു. ഉപഭോഗ സംസ്കാരത്തിന്റെ അടിമ അകാതിരിക്കുക. ചിലവ് കഴിവതും കുറക്കുക. പ്രാദേശികവും സ്വദേശിയും ആയ കമ്പനി ഉത്പന്നങ്ങള്‍ വാങ്ങുക.
ശല്യമെയിലുകള്‍ @ കുറിഞ്ഞി
ഗൂഗ്ലി ഐഡി ഇല്ല. http://kurinjionline.blogspot.com/2009/04/blog-post_21.html മനുഷ്യന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് എവിടെനിന്ന് കിട്ടി? അവര്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്ന്. ആഹാരത്തില്‍ അത് എങ്ങനെ എത്തി? ചെടികള്‍ പ്രകാശ സംശ്ലേഷണം നടത്തുമ്പോള്‍ അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുത്തത്. ഇത് ഒരു കാര്‍ബണ്‍ സൈക്കിള്‍ ആണ്. അന്തരീക്ഷത്തില്‍ തുടങ്ങി വീണ്ടും അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു. ഇനി വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എങ്ങനെ ആണ്. കൂടുതലും കല്‍ക്കരി കത്തിച്ച്. കല്‍ക്കരി എവിടെ നിന്ന് വന്നു? ദശക്ഷക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ഭൂമിക്കടിയിലായ ജൈവ അവശിഷ്ടങ്ങള്‍ രൂപാന്തരം സംഭവിച്ച് … Continue reading ശല്യമെയിലുകള്‍ @ കുറിഞ്ഞി
ആന്‍റണിയുടെ ചാരായ നിരോധനം@വഴിയോരം
http://vazhi.wordpress.com/2009/04/07/20ലക്ഷം-പേരെ-ഒരുമിച്ച്-മദ് ശരിയാണ്. ചാരയം നിരോധിച്ചതു വഴി മദ്യ ദുരന്തം കൂടിടതേയുള്ളു. കൂടാതെ തൊഴിലില്ലായ്മ കുറഞ്ഞു. കാരണം ഇപ്പോള്‍ ചാരായ ഉത്പാദനം മാഫിയ വഴിയാണ്. അവര്‍ക്ക് അത് സംരക്ഷിക്കാന്‍ ഗുണ്ടകളുടെ ആവശ്യം ഉണ്ട്. എന്റെ നാട്ടില്‍ തന്നെ ഒരുപാട് ചെറുപ്പക്കാര്‍ ഈ മാഫിയക്ക് വേണ്ടി കൂലിത്തല്ലുകാരായി. അവര്‍ തല്ലിക്കൊല്ലുന്ന സാധാരണക്കാരുടേയും എണ്ണം കൂടിയിട്ടുണ്ട്. ചിലപ്പോള്‍ അവരെ തന്നെ മറ്റുള്ളവര്‍ തല്ലിക്കൊല്ലുന്നു. നല്ലത് ജനസംഖ്യ കുറയട്ടേ. ഉദ്യോഗസ്ഥന്‍ മാര്‍ക്കും പോലീസുകാര്‍ക്കും ഇപ്പോള്‍ വരുമാനം കൂടിയിട്ടുണ്ട്. സര്‍ക്കാരിന്റെ ശമ്പളത്തേക്കാള്‍ അവര്‍ക്ക് താല്‍പ്പര്യം … Continue reading ആന്‍റണിയുടെ ചാരായ നിരോധനം@വഴിയോരം
മതമില്ലാത്ത ജീവന്‍ ഇന്നലെ മരിച്ചു: പ്രതികരണം
http://jossysviewpoint.blogspot.com/2009/03/blog-post_17.html നല്ല പോസ്റ്റ് സുഹൃത്തേ. ഈ പ്രാവശ്യത്തെ വോട്ട് ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കണം. ന്യൂനപക്ഷമെന്നാല്‍ പരമ്പരാഗത ന്യൂനപക്ഷമല്ല. നമ്മുടെ നിയോജകമണ്ഡലത്തിലെ ന്യൂനപക്ഷമാരാണെന്ന് കണ്ടെത്തുക. പിന്നീട് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ആ വര്‍ഗ്ഗത്തിലെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് വോട്ടു നല്‍കുക. പക്ഷമൊന്നും നോക്കേണ്ട, സ്വതന്ത്രന്‍മാരോ സ്ത്രീകളോ ആയാല്‍ നല്ലത്. വോട്ടറന്‍മാരില്‍ 50% സ്ത്രീകള്‍ ആണെങ്കിലും അവരുടെ പ്രാതിനിദ്ധ്യം പാര്‍ലമന്റില്‍ വളരെ കുറവാണ്. മണ്ഡലത്തിലെ ഭൂരിപക്ഷ പ്രീണനം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ നിന്ന് രഷ്ട്രീയ കക്ഷികളെ പിന്‍തിരുപ്പിക്കുന്നതിന് ഇതേ ഒരു വഴിയുള്ളു. ഭൂരിപക്ഷ … Continue reading മതമില്ലാത്ത ജീവന്‍ ഇന്നലെ മരിച്ചു: പ്രതികരണം
ആണവ കരാറില്‍ 6000കോടിയുടെ നഷ്ടം @ കേള്‍ക്കാത്ത വാര്‍ത്തകള്‍
http://kelkkaththavarththakal.blogspot.com/2009/02/6000.html മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പ് രാഷ്ട്രീയക്കാര്‍ മാത്രമാണൊ ഇതില്‍ കള്ളത്തരം കാണിച്ചത്. ഇതില്‍ മാദ്ധ്യമങ്ങളുടെ പങ്കും കൂട്ടിവായിക്കണം. ഈ ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള മിക്ക മാദ്ധ്യമങ്ങളും ആണവ നിലയം ഇല്ലെങ്കില്‍ ഇന്‍ഡ്യ ഇരിട്ടിലാകും എന്ന് അലറി വിളിച്ചിരിന്നുന്നു. കൂടാതെ എന്‍ഡിടിവി, സിഎന്‍എന്‍ ഐബിഎന്‍ തുടങ്ങിയ ചാലലുകളിലെ ചര്‍ച്ചകളില്‍ അവര്‍ എപ്പോഴും ഈ കരാറിനെ എതിര്‍ക്കുന്നവരെ തെരഞ്ഞെടുക്കുമ്പോള്‍ ദുര്‍ബലരും, ഇംഗ്ലീഷ് അറിയാത്തവരുമായവരെ തെരഞ്ഞെടുത്താണ് ചര്‍ച്ചയെന്ന നാടകം നടത്തിയിരുന്നത്. അതുകൊണ്ട് മാധ്യമങ്ങളും ഇതില്‍ കുറ്റക്കാരാണ്.
മുസ്ലീങ്ങള്‍ പണം പിന്‍വലിക്കാന്‍ പാടില്ല
ഇപ്പോള്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യം, മുസ്ലീം രാജ്യങ്ങള്‍ എണ്ണ വിറ്റുണ്ടാക്കിയ പണം പെട്ടെന്ന് മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചതിനാലാണെന്ന് പ്രവീണ്‍ തൊഗാഡിയ എന്ന സാമ്പതിക ശാസ്ത്രജ്ഞന്റെ അഭിപ്രായപ്പെടുന്നു. ഏത് ബാങ്കിലായാലും ഓഹരികമ്പോളത്തിലായാലും നിക്ഷേപകന് അത് പിന്‍ വലിക്കാനുള്ള അവകാശം ഇല്ലേ. അതോ ബീജേപീയുടെ ബിനാമി കമ്പനിനികളുടെ ഓഹരി വില ഉയര്‍ത്താന്‍ വേണ്ടി എല്ലാ മുസ്ലീങ്ങള്‍ പണം ഒരിക്കലും പിന്‍വലിക്കരുതെന്നാണോ? ഇതുവരെ ബാബറും, ഔറംഗസീബുമൊക്കെ ആയിരുന്നു പ്രശ്നക്കാര്‍. അത് പണ്ടത്തേതുപോലെ വിജയിക്കാത്തതിനാലാവാം പുതിയ പ്രശ്നം കണ്ടുപിടിച്ചത്. 1949 ഡിസംബര്‍ 22 … Continue reading മുസ്ലീങ്ങള്‍ പണം പിന്‍വലിക്കാന്‍ പാടില്ല
ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം @ വായന
http://malayalamvaayana.blogspot.com/2008/11/blog-post_04.html ശരിയാണ് ഭാസ്കര്‍ജി. ആര്‍ക്കെങ്കിലും അവശ കലാകാരന്‍മാരെ സഹായിക്കണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് കിട്ടുന്ന പ്രതിഭലത്തിന്റെ 1% അതിന് വേണ്ടി മാറ്റി വെച്ചാല്‍ പോരെ. അതിന് വേണ്ടി ലൈംഗിതയും അക്രമവും കൊണ്ട് നിറച്ച സാമൂഹ്യവിരുദ്ധമായ ഒരു സിനിമ കൂടെ നിര്‍മ്മിച്ച് വേണോ? എവിടെ ആയാലും ജീവകാരുണ്യമെന്ന് പറയുന്നത് ഒരു കച്ചവട തന്ത്രമാണ്. കഴിവതും സിനിമ കാണാതിരിക്കുക. അത്യാവശ്യമെങ്കില്‍ ടിവിയിലോ കോപ്പി ചെയ്ത സിഡിയില്‍ നിന്നോ അത് കാണുക. പണം കൊടുത്ത് സിനിമക്കാരെ സമൂഹത്തിന്റെ നല്ല ഗുണങ്ങള്‍ നശിപ്പിക്കാന്‍ സഹായിക്കരുത്. വിനോദം … Continue reading ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം @ വായന