കുടിയിറക്കല്‍ വിരുദ്ധ പ്രതിഷേധത്തില്‍ കാലിഫോര്‍ണിയയിലെ 9 പേരെ അറസ്റ്റ് ചെയ്തു

കൊറോണവൈറസ് മഹാമാരിയുടെ സമയത്ത വാടകക്കാരുടെ ഒഴുപ്പിക്കലിനെതിരായ പ്രതിഷേധമായി കാലിഫോര്‍ണിയയിലെ San Jose യിലെ Santa Clara County Superior Court നടന്ന ഒഴുപ്പിക്കല്‍ വാദത്തെ Regional Tenant Organizing Network ന്റെ നേതൃത്വത്തിലുള്ള 100 വാടകക്കാരും വക്കീലുമാരും തടസപ്പെടുത്തി. പ്രതിഷേധക്കാര്‍ കോടതി കവാടം തടസപ്പെടുത്തി. രാവിലത്തെ മണിക്കൂറുകളില്‍ അവര്‍ കോടതിയുടെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കി. പിന്നീട് അവരെ County Sheriff ന്റെ പോലീസുകാര്‍ അക്രമാസ്കതമായി നീക്കം ചെയ്യുകയാണുണ്ടായത്. കോടതി പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതിന് 9 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. … Continue reading കുടിയിറക്കല്‍ വിരുദ്ധ പ്രതിഷേധത്തില്‍ കാലിഫോര്‍ണിയയിലെ 9 പേരെ അറസ്റ്റ് ചെയ്തു

ഇവിടെ ഭക്ഷണത്തിനായി വരുന്നു

“ഇതൊക്കെ എന്താണെന്നൊന്നും എനിയ്ക്കറിയില്ല, എനിയ്ക്കു തോന്നുന്നത് മോദിയുമായി ബന്ധപ്പെട്ട എന്തൊക്കെയോ ആണെന്നാണ്. ഞാൻ ഇവിടെ ഭക്ഷണം കഴിയ്ക്കാനാണ് വരുന്നത്. വിശന്നു കിടന്നുറങ്ങുന്നതിനേക്കുറിച്ച് ഇനി ഞങ്ങൾക്ക് ആലോചിച്ചു വിഷമിയ്ക്കേണ്ടതില്ല,” 16-കാരിയായ രേഖ പറയുന്നു (ഈ കഥയിൽ ഉദ്ധരിയ്ക്കപ്പെട്ടിട്ടുള്ള മിയ്ക്കവരേയും പോലെ അവൾ തന്‍റെ പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിയ്ക്കാൻ താത്പര്യപ്പെടുന്നു). പാഴ് വസ്തുക്കളില്‍നിന്നും റീസൈക്കിള്‍ ചെയ്തെടുക്കാന്‍ പറ്റുന്ന വസ്തുക്കള്‍ ശേഖരിയ്ക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന അവള്‍ സിംഗുവിലെ സമരസ്ഥലത്തുനിന്നും നിന്നും 8 കി.മീ. മാറി വടക്കൻ ഡൽഹിയിലെ അലിപ്പൂരിൽ താമസിയ്ക്കുന്നു. … Continue reading ഇവിടെ ഭക്ഷണത്തിനായി വരുന്നു

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് വൃദ്ധസൈനികര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു

128 വൃദ്ധസൈനികര്‍ ഒരു പ്രസ്ഥാവന പുറത്തിറക്കി. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമാധാനപരമായ സമരത്തെ അവര്‍ “unconditionally and unequivocally” പിന്‍തുണക്കുന്നു എന്നതാണ് അത്. “കര്‍ഷകരുടെ സമാധാനപരമായ സമരിത്തിനോടൊപ്പം ഞങ്ങള്‍ തന്മയീഭാവത്തോടെ നില്‍ക്കുന്നു, അവരുടെ ആവശ്യങ്ങള്‍ പിന്‍തുണക്കുന്നു,” എന്ന് വൃദ്ധസൈനികര്‍ എഴുതി. “പ്രധാന പങ്കാളികളോട് ചര്‍ച്ച നടത്താതെ കൊണ്ടുവന്ന” നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അപേക്ഷിച്ചു. നവംബര്‍ 26, 27 ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍വാതകവും, ജലപീരങ്കിയും ഉപയോഗിച്ചതിനേയും ഈ വൃദ്ധസൈനികര്‍ വിമര്‍ശിച്ചു. … Continue reading കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് വൃദ്ധസൈനികര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു

1,300km യാത്ര ചെയ്ത് നാസിക്കിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി ഒരു കാര്യം പറയുന്നു

കഴിഞ്ഞ അഞ്ച് ദിവസമായി യാത്ര ചെയ്യുന്ന കര്‍ഷകര്‍ 1,300km കവച്ച് വെച്ച് ഡല്‍ഹിയിലെത്തിയിരിക്കുന്നു. 60 വാഹനങ്ങളിലായി മഹാരാഷ്ട്രയിലെ 500 ഓളം കര്‍ഷകരാണ് അത്. നരേന്ദ്ര മോഡി സര്‍ക്കാരിനോട് ഒരു കാര്യം പറയാനാണ് അവര്‍ എത്തിയിരിക്കുന്നത്. അതായത് തുടരുന്ന കര്‍ഷക സമരത്തില്‍ പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ മാത്രമല്ല എന്നതാണ് അത്. “കോര്‍പ്പറേറ്റ് കേന്ദ്രീകൃത” കാര്‍ഷിക നിയമത്തിനെതിരെ അവര്‍ രാജസ്ഥാനിലേയും ഗുജറാത്തിലേയും കര്‍ഷകരോടൊപ്പം ചേരുകയാണ്. അവരുടെ വാഹനങ്ങള്‍ Shahjahanpur ഗ്രാമത്തിനടുത്ത് രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ തടയപ്പെട്ടിരിക്കുകയാണ്. ഹരിയാന പോലീസ് മുമ്പും … Continue reading 1,300km യാത്ര ചെയ്ത് നാസിക്കിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി ഒരു കാര്യം പറയുന്നു

പണക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് മൂന്നില്‍ രണ്ട് അമേരിക്കക്കാരും ആഗ്രഹിക്കുന്നു

നാല് ലക്ഷം ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള അമേരിക്കക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും താല്‍പ്പര്യപ്പെടുന്നു എന്ന് New York Times ഉം Survey Monkey ഉം നടത്തിയ സര്‍വ്വേയില്‍ വ്യക്തമായി. മൂന്നില്‍ രണ്ട് ജനങ്ങളാണ് ഇത് ആവശ്യപ്പെടുന്നത്. അതില്‍ താഴെ വരുമാനമുള്ളവരുടെ നികുതി പഴയതുപോലെ നിലനിര്‍ത്തണമെന്നും അവര്‍ പറയുന്നു. നാല് ലക്ഷം ഡോളര്‍ വരുമാനമുള്ള അമേരിക്കക്കാരന്‍ മുകളിലത്തെ 1% ന് തൊട്ടു താഴെ വരുന്നവരാണെന്ന് Economic Policy Institute കണക്കുകള്‍ വ്യക്തമാക്കുന്നു. — സ്രോതസ്സ് commondreams.org | … Continue reading പണക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് മൂന്നില്‍ രണ്ട് അമേരിക്കക്കാരും ആഗ്രഹിക്കുന്നു