വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ

പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചു കൊണ്ട് ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ Time മാസികയില്‍ ഒരു ലേഖനമെഴുതി. കുറച്ചാളുകള്‍ക്ക് അത് സന്തോഷം നല്‍കിയ നിമിഷമായിരുന്നു. എന്നാല്‍ ഒബാമ സര്‍ക്കാര്‍ ഇന്‍ഡ്യയില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് വരികള്‍ക്കിടയിലൂടെ മനസിലാക്കിയ മറ്റുള്ളവര്‍ അതൊരു പേടിപ്പിക്കുന്ന സംഭവവും. ഒത്തുചേരലിന്റെ നില വേറൊരു ഉദാഹരണത്തില്‍ നിന്ന് അറിയാം. 2015 ജനുവരിയില്‍ രാജ്യത്തിന്റെ ആദ്യത്തെ National IPR (ബൌദ്ധിക സ്വത്തവകാശം) പുറത്തിറക്കിയപ്പോള്‍ അമേരിക്ക തങ്ങളുടെ അഭിപ്രായം ഇന്‍ഡ്യാ സര്‍ക്കാരിനെ അറിയിച്ചു. [സ്റ്റാള്‍മന്‍ പറയുന്നത് … Continue reading വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ

എമിറ്റ് ടില്ലിന്റെ മരണത്തിന്റെ 60ആം വാര്‍ഷികം ചിക്കാഗോ ആചരിച്ചു

14-വയസ് പ്രായമുള്ള എമിറ്റ് ടില്ലിനെ(Emmett Till) തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിന്റെ 60ആം വാര്‍ഷികം ചിക്കാഗോയില്‍ ആചരിച്ചു. മിസിസിപ്പിയില്‍ ബന്ധുവീട് സന്ദര്‍ശിച്ച കാലത്ത് വെള്ളക്കാരിയായ Carolyn Bryant നെ നോക്കി ചൂളമടിച്ചു എന്ന് ആരോപിച്ചാണ് ടില്ലിനെ തട്ടിക്കൊണ്ടുപോയി, ദേഹോപദ്രവമേല്‍പ്പിച്ച്, പിന്നീട് വെടിവെച്ച് കൊന്നത്. ടില്ല് ഒരു stutterer ആയിരുന്നു. stutter വരുന്ന സമയത്ത് ചൂളം അടിക്കാന്‍ പഠിപ്പിച്ചത് അവന്റെ അമ്മയായിരുന്നു. ആഗസ്റ്റ് 28, 1955 ല്‍ അമ്മാവന്റെ ഫാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ തലയില്‍ വെടിയേറ്റ അവന്റെ ശവശരീരം മൂന്ന് … Continue reading എമിറ്റ് ടില്ലിന്റെ മരണത്തിന്റെ 60ആം വാര്‍ഷികം ചിക്കാഗോ ആചരിച്ചു

നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ

പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നികേഷിനെ നികുതി അടക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. ഞാന്‍ ടെലിവിഷന്‍ കാണുന്ന ആളല്ല. സീരിയലായാലും വാര്‍ത്തയായാലും അത് ജനദ്രോഹമാണ് ചെയ്യന്നതെന്നാണ് എന്റെ അഭിപ്രായം പൊതുവെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യം തെറ്റെന്ന് പറഞ്ഞ് സ്ഥാപിച്ചെടുക്കുക എളുപ്പമല്ലാത്തനിനാലും ഈ ലേഖനത്തിന്റെ ലക്ഷ്യം വേറൊന്നാകയാലും അതിന് മുതിരുന്നില്ല. ഇപ്പോഴുള്ള പ്രശ്നം നികേഷിന്റെ അറസ്റ്റാണ്. ഈ സംഭവത്തെ പല frame ലൂടെ കാണാം. നികുതിയുടെ സാങ്കേതികത, നികേഷിന്റെ വ്യക്തിപരമായ ചരിത്രം, നികേഷ് ചെയ്യുന്ന തെറ്റും ശരിയും, റിപ്പോര്‍ട്ടര്‍ … Continue reading നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ

സിനിമ: ഇന്റര്‍നെറ്റിന്റെ സ്വന്തം കുട്ടി

താങ്കള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും ഈ സിനിമ കാണുക. By Brian Knappenberger — source takepart.com ഭീകരരായ അമേരിക്കന്‍ സര്‍ക്കാരിന് വേണ്ടി MIT അവനെ കൊന്നു.

ഇബ്രാഹിം ഹൈന്ദവ ഫാസിസത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു

പാക് പൗരത്വം ആരോപിച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പീഢിപ്പിച്ച ഇബ്രാഹിമിന് മുന്നില്‍ നീതി പീഠം കനിഞ്ഞു; ഇനി ഇന്ത്യക്കാരനായി ജീവിക്കാം . ഏഴ് വര്‍ഷം നീണ്ട നിയമയുദ്ധത്തിന് അന്ത്യം കുറിച്ച് ഇബ്രാഹിമിനെ വെറുതെവിട്ട് വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജോമോന്‍ ജോണ്‍ ഉത്തരവിട്ടതോടെയാണ് ഇദ്ദേഹത്തിന്റെ പൗരത്വ പ്രശ്‌നത്തിന് പരിഹാരമായത്. ഇബ്രാഹിം പാകിസ്ഥാന്‍ പൗരനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇബ്രാഹിം ഏഴ് വര്‍ഷമായി നിയമനടപടികള്‍ നേരിടുകയായിരുന്നു. പ്രാരാബ്ധങ്ങളില്‍ നിന്നും രക്ഷ … Continue reading ഇബ്രാഹിം ഹൈന്ദവ ഫാസിസത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു

ഗൂര്‍ണിക്ക

72 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിനിടയില്‍ 1937, ഏപ്രില്‍ 26 ന് ഗൂര്‍ണിക്കയിലെ Basque നഗരത്തെ ഫാസിസ്റ്റ് ഇറ്റലിയിലേയും നാസി ജര്‍മ്മനിയിലേയും സൈന്യം ബോംബ് വര്‍ഷം നടത്തി. ഗൂര്‍ണിക്കയുടെ നാലില്‍ മൂന്ന് ഭാഗവും തകര്‍ന്നു. 1,600 സാധാരണ ആളുകള്‍ മരിച്ചു. ആ ദുരന്തത്തെ വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോ ചിത്രത്തില്‍ ആലേഖനം ചെയ്തു. 20 ആം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നായിരുന്നു അത്. 1936 മുതല്‍ 1975 വരെയുള്ള നാല്‍പ്പതിനടുത്ത വര്‍ഷങ്ങളില്‍ സ്പെയിനിലെ ഫാസിസ്റ്റ് ഏകാധിപതിയായി ഭരണം … Continue reading ഗൂര്‍ണിക്ക