ക്രെയ്ഗ് മുറൈയുടെ ജയില്‍ ശിക്ഷ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് മേലെയുള്ള പുതിയ ആക്രമണം

Uzbekistan നിലേക്കുള്ള മുമ്പത്തെ അംബാസിഡറും, ഇപ്പോള്‍ ജനിച്ച ഒരു കുട്ടിയുടെ അച്ഛനും മോശം ആരോഗ്യ സ്ഥിതിയിലുള്ള ആളും ഇതുവരെ ഒരു ശിക്ഷയും കിട്ടിയിട്ടില്ലാത്ത ആളുമാണ് Craig Murray. അദ്ദേഹത്തെ സ്കോട്ട്‌ലാന്റിലെ പോലീസിന് ഞായറാഴ്ച കൈമാറും. “jigsaw identification” ന്റെ അവ്യക്തമായി നിര്‍വ്വചിച്ച കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ തടവ് ശിക്ഷ ലഭിക്കുന്ന ആദ്യത്തെ ആളാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ കോടതിയലക്ഷ്യത്തിന്റെ പേരില്‍ ബ്രിട്ടണില്‍ തടവ് ശിക്ഷ കിട്ടിയ ആദ്യത്തെ ആളാണ്. സ്വവര്‍ഗ്ഗാനുരാഗികളേയും ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകളേയും തടവ് ശിക്ഷ വിധിക്കാത്ത … Continue reading ക്രെയ്ഗ് മുറൈയുടെ ജയില്‍ ശിക്ഷ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് മേലെയുള്ള പുതിയ ആക്രമണം →

‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍

മറ്റ് ആദിവാസി സ്ത്രീകളോടൊപ്പം അവര്‍ പാടത്ത് പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അവരുടെ ഗ്രാമമായ സാലിഹാനില്‍നിന്നും ഒരു യുവതി നിലവിളിച്ചുകൊണ്ട് ഓടിയെത്തിയിട്ടു പറഞ്ഞു: “അവര്‍ ഗ്രാമം ആക്രമിക്കുന്നു, അവര്‍ നിങ്ങളുടെ അച്ഛനെ മര്‍ദ്ദിച്ചു. അവര്‍ നമ്മുടെ വീടുകള്‍ക്ക് തീയിടുന്നു.” “അവര്‍” സായുധരായ ബ്രിട്ടീഷ് പോലീസ് ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് വെല്ലുവിളിയായി തോന്നിയ ഒരു ഗ്രാമത്തെ അവര്‍ അടിച്ചമര്‍ത്തി. മറ്റ് നിരവധി ഗ്രാമങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കുകയും കത്തിച്ചു കളയുകയും അവരുടെ ധാന്യങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. വിമതര്‍ക്ക് അവരുടെ അവസ്ഥകള്‍ മനസ്സിലാക്കി കൊടുക്കുകയായിരുന്നു. … Continue reading ‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍ →

നമ്മുടെ കാലത്ത് ഗൂലാഗാണ് ഗ്വാണ്ടാനമോ എന്ന് ആംനസ്റ്റി

"ഭീകരതക്കെതിരായ യുദ്ധം" നടത്തുന്നതില്‍ ബ്രിട്ടണും അമേരിക്കയും മനുഷ്യാവകാശത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് Amnesty International അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. രണ്ട് സര്‍ക്കാരുകളും പീഡനത്തെ കുറ്റവിമുക്തമാക്കുയും അവരുടെ ധര്‍മ്മബോധം ശുദ്ധമാക്കി നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇറാഖിന്റെ കാര്യത്തില്‍ സ്വാതന്ത്ര്യം, നീതി എന്നിവയുടെ ഭാഷ ബ്രിട്ടണ്‍ ഉപയോഗിച്ചു. എന്നിട്ടും Human Rights Act അവിടെ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് ബാധകമാക്കിയില്ല. — സ്രോതസ്സ് theguardian.com | 26 May 2005

1942-ൽ പതാക ഉയർത്തുകയും അതിനു വില നൽകുകയും ചെയ്ത ഉത്തർപ്രദേശ് ഗ്രാമം

ഇപ്പോഴും അവർ പതാക താലൂക്ക് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെത്തന്നെയാണ് ഓഗസ്റ്റ് 18-ന് അവർ അത് ഉയർത്തുന്നത്. 1942-ല്‍ ഇതേദിവസമാണ് ഉത്തർപ്രദേശിലെ ഘാസിപൂർ ജില്ലയിലെ ഈ ഭാഗത്തു നിന്നുള്ള ആളുകൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതത്ര്യം പ്രഖ്യാപിച്ചത്. അന്ന് മുഹമ്മദാബാദിലെ തഹസീൽദാർ വെടിയുതിർക്കുകയും ശേർപൂർ ഗ്രാമത്തിലെ എട്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. ശിവ് പൂജൻ റായ് നയിച്ച കോൺഗ്രസ്സുകാരായിരുന്നു ഇവരിൽ മിക്കവരും. മുഹമ്മദാബാദിലെ തഹസീൽ കെട്ടിടത്തിനു മുകളിൽ ത്രിവർണ്ണ പതാക ഉയർത്താൻ ശ്രമിക്കുന്നതിനിടയില്‍ അവർ വെടിയേറ്റു മരിച്ചു. ബ്രിട്ടീഷുകാർ 129 … Continue reading 1942-ൽ പതാക ഉയർത്തുകയും അതിനു വില നൽകുകയും ചെയ്ത ഉത്തർപ്രദേശ് ഗ്രാമം →

സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍

“വീര്‍ നാരായണ്‍ സിംഗ്?”, ഛത്തീസ്‌ഗഢിലെ സോനാഖന്‍ ഗ്രാമത്തിലെ സഹസ്രം കാംവര്‍ പറഞ്ഞു. “അയാള്‍ ഒരു കൊള്ളക്കാരനായിരുന്നു. കുറച്ചുപേര്‍ അയാളെ ഒരു മഹാനാക്കിയിരിക്കുന്നു. ഞങ്ങളല്ല.” ചുറ്റുമുള്ള കുറച്ചുപേര്‍ സമ്മതത്തില്‍ തലയാട്ടുകയും ചെയ്തു. മറ്റു ചിലരും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. ഇത് ഹൃദയഭേദകമായിരുന്നു. സോനാഖന്‍ അന്വേഷിച്ച് ഞങ്ങള്‍ കുറച്ചുദൂരത്തുനിന്നും വരികയാണ്. 1850-കളുടെ മദ്ധ്യത്തില്‍ ഛത്തീസ്‌ഗഢില്‍ നടന്ന ആദിവാസി ലഹളയുടെ സിരാകേന്ദ്രമായിരുന്നു ഇത്. 1857-ലെ മഹാലഹളയ്ക്ക് മുമ്പ് തുടങ്ങിയ ഒന്ന്. അത് ഒരു നാടോടി നായകന് ജന്മംനല്‍കി. ഈ ഗ്രാമത്തില്‍ വച്ചാണ് … Continue reading സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍ →

അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍

സ്വാതന്ത്ര്യാനന്തരം 60 വര്‍ഷങ്ങള്‍ക്കുശേഷവും ബാജി മൊഹമ്മദ്‌ എന്ന മനുഷ്യന്‍ അക്രമരഹിത സമരങ്ങള്‍ തുടര്‍ന്നു. “അവര്‍ തകര്‍ത്ത കൂടാരത്തില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു”, വയോധികനായ ആ സ്വാതന്ത്ര്യസമര ഭടന്‍ ഞങ്ങളോടു പറഞ്ഞു. “അവര്‍ തറയിലും ഞങ്ങളുടെ ദേഹത്തും വെള്ളമൊഴിച്ചു. അവര്‍ തറ നനച്ച് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു. പിന്നീട് കുറച്ചു വെള്ളം കുടിക്കാനായി ടാപ്പിനുചുവട്ടിലെത്തി ഞാന്‍ കുനിഞ്ഞപ്പോള്‍ തലയോട്ടിക്ക് പൊട്ടല്‍ ഏല്‍പ്പിച്ചുകൊണ്ട് അവര്‍ എന്‍റെ തലയ്ക്കടിച്ചു. എനിക്ക് ആശുപത്രിയിലേക്ക് ഓടേണ്ടിവന്നു.” ഇന്ത്യയിലെ … Continue reading അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍ →

ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ BBC പരിപാടി നീക്കം ചെയ്തു

UK Lawyers for Israel (UKLFI) എന്ന ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പാലസ്തീനെക്കുറിച്ചും ഇസ്രായേല്‍ അധിനിവേശത്തിന്റെ ആരംഭത്തക്കുറിച്ചും, വംശഹത്യയെ കുറിച്ചുമുള്ള വിദ്യാഭാസപരമായ വീഡിയോകള്‍ BBC നീക്കം ചെയ്തു. ദശാബ്ദങ്ങളായുള്ള പാലസ്തീനിലെ ഇസ്രായേല്‍ കോളനിവാഴ്ചയുടെ സത്യാവസ്ഥ സ്കൂള്‍ കുട്ടികളെ പഠിപ്പിക്കാനായി നിര്‍മ്മിച്ചതായിരുന്നു 7-ഭാഗങ്ങളുള്ള GCSE Bitesize സീരീസ്. വംശവെറിയുടെ ഒരു സംവിധാനമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത് എന്ന് പ്രധാന മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. പരിശോധിക്കാന്‍ വേണ്ടിയാണ് വീഡിയോ മാറ്റിയത് എന്നാണ് BBC നല്‍കുന്ന മറുപടി. — സ്രോതസ്സ് Jews For … Continue reading ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ BBC പരിപാടി നീക്കം ചെയ്തു →

ജോണ്‍സണ്‍ സര്‍ക്കാരിന്റെ കൂട്ടപ്രതിരോധ പദ്ധതി ബ്രിട്ടണിലെ 8 ലക്ഷം പേരുടെ മരണത്തിന്

ലക്ഷക്കണക്കിന് ആളുകളുടെ മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് ചെയ്ത കൂട്ടപ്രതിരോധ(herd immunity) നയത്തിനായി യാഥാസ്ഥിതിക സര്‍ക്കാര്‍ ആസൂത്രണം നടത്തി എന്ന് Boris Johnson ന്റെ മുമ്പത്തെ മുഖ്യ ഉപദേശനായ Dominic Cummings ഉറപ്പിച്ച് പറഞ്ഞു. Cummings പുറത്തുവിട്ട ഒരു Public Health England (PHE) പരിപാടി പ്രകാരം കോവിഡ്-19 കാരണം 8 ലക്ഷം പേരുടെ വരെ മരണത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിക്കുന്ന ആസൂത്രണം നടത്തി. Downing Streetലെ സാമൂഹ്യ കൊലപാതക്കിന്റെ വാസ്തുശില്പികള്‍ തിരശീലക്ക് പിറകില്‍ ശ്രമിച്ച Plan B പ്രകാരം … Continue reading ജോണ്‍സണ്‍ സര്‍ക്കാരിന്റെ കൂട്ടപ്രതിരോധ പദ്ധതി ബ്രിട്ടണിലെ 8 ലക്ഷം പേരുടെ മരണത്തിന് →

പാലസ്തീന്‍കാരെ നിയന്ത്രിക്കുന്ന സുരക്ഷാസേനക്കായി ബ്രിട്ടണ്‍ ദശലക്ഷക്കണക്കിന് പൌണ്ട് ചിലവാക്കി

പുറത്തുവിട്ട രേഖകള്‍ പ്രകാരം പാലസ്തീന്‍ സുരക്ഷാ സേനയെ പരിശീലിപ്പിക്കാന്‍ ബ്രിട്ടണ്‍ 7 കരസേന, വ്യോമസേന വ്യക്തികള്‍ പടിഞ്ഞാറെക്കരയില്‍ നിയോഗിച്ചിട്ടുണ്ട്. പാലസ്തീനിലെ പ്രതിഷേധക്കാര്‍ക്ക് ബ്രിട്ടീഷുകാര്‍ പരിശീലിപ്പിച്ച സുരക്ഷാ സേനയെയാണ് പടിഞ്ഞാറെക്കരയിലും, ജോര്‍ദാനിലും, ലെബനോനിലും നേരിടേണ്ടി വരുന്നത്. പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ അസ്ഥിര സമൂഹങ്ങളിലെ ‘flash points’ തടയാനായി ലെബനോന് ബ്രിട്ടണ്‍ ധനസഹായം കൊടുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പടിഞ്ഞാറെക്കര അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധില്‍ ഇടപെട്ട ജോര്‍ദാനിലെ ലഹള പോലീസിനെ പരിശീലിപ്പിച്ചത് ബ്രിട്ടണ്‍ ആണ്. Oslo Accords പ്രകാരം 1994 നിര്‍മ്മിച്ച … Continue reading പാലസ്തീന്‍കാരെ നിയന്ത്രിക്കുന്ന സുരക്ഷാസേനക്കായി ബ്രിട്ടണ്‍ ദശലക്ഷക്കണക്കിന് പൌണ്ട് ചിലവാക്കി →