മുസ്ലീം തീവൃവാദികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് സൌദിയറേബ്യയാണെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സ്‌ലര്‍

സൌദിയറേബ്യയാണെന്ന് തീവൃവാദികള്‍ക്കുള്ള ധനസഹായം നല്‍കുന്നതെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സ്‌ലര്‍ Sigmar Gabriel പറഞ്ഞു. തീവൃവാദബന്ധമുള്ള പള്ളികള്‍ക്ക് അവര്‍ നല്‍കുന്ന സഹായം പൊതു ഭീഷണിയായിരിക്കുകയാണ്. ലോകം മൊത്തമുള്ള വഹാബി പള്ളികള്‍ക്ക് ധനസഹായം കൊടുക്കുന്നത് സൌദിയാണ്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ പ്രാര്‍ത്ഥിക്കാനായി 200 പള്ളികള്‍ പണിയാനുള്ള വാഗ്ദാനം സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്. — സ്രോതസ്സ് independent.co.uk

യെമനിലെ സഞ്ചരിക്കുന്ന ക്ലിനിക്കില്‍ അമേരിക്കയുടെ സഖ്യകക്ഷികള്‍ ബോംബാക്രമണം നടത്തി

Doctors Without Borders ന്റെ Taiz ലെ സഞ്ചരിക്കുന്ന ക്ലിനിക്കില്‍ അമേരിക്കയുടെ പിന്‍തുണയോടെ സൌദി നേതൃത്വം നല്‍കുന്ന ബോംബാക്രമണം നടത്തി. 9 പേര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ടുപേര്‍ അവരുടെ ജോലിക്കാരാണ്. ക്ലിനിക്കിന്റെ GPS coordinates മുന്‍പേ തന്നെ സൈന്യത്തിന് നല്‍കിയതായിരുന്നു എന്ന് Doctors Without Borders പറഞ്ഞു. അടുത്തകാലത്ത് Doctors Without Borders ന്റെ ആശുപത്രികളില്‍ ഇത് നാലാമത്തെ തവണയാണ് അമേരിക്കന്‍ സഖ്യകക്ഷികള്‍ ആക്രമണം നടത്തുന്നത്. ഒക്റ്റോബറില്‍ അഫ്ഗാസിസ്ഥാനിലെ Kunduz ല്‍ പ്രവര്‍ത്തിക്കുന്ന Doctors Without Borders … Continue reading യെമനിലെ സഞ്ചരിക്കുന്ന ക്ലിനിക്കില്‍ അമേരിക്കയുടെ സഖ്യകക്ഷികള്‍ ബോംബാക്രമണം നടത്തി

മൂന്ന് പേര്‍ മരിച്ചു, 9 പേര്‍ക്ക് പരിക്കേറ്റു കൊളറാഡോയിലെ Planned Parenthood വെടിവെപ്പില്‍

കൊളറാഡോയിലെ Planned Parenthood ആശുപത്രിയില്‍ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെച്ചയാള്‍ പോലീസ് കസ്റ്റഡിയിലാണ്. വെള്ളക്കാരനായ ഒരാളാണ് വെടിവെച്ചത് എന്ന് പോലീസ് പറഞ്ഞു. — സ്രോതസ്സ് wsws.org ഫെമിനിസ്റ്റ കൊച്ചമ്മമാരുടെ അമേരിക്കയിലെ സ്വാതന്ത്ര്യം ഇത്രയേയുള്ളു.

കാലാവസ്ഥാ മാറ്റ സമ്മേളനത്തിന് പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല എന്ന് ഫ്രഞ്ച് അധികൃതര്‍

സുരക്ഷാ കാരണങ്ങളാല്‍ നവംബര്‍ 29 സമ്മേളനം തുടങ്ങുന്നതിന് നടത്താനുദ്ദേശിച്ചിരുന്ന പ്രകടനം റദ്ദാക്കി എന്ന് അധികാരികള്‍ പറഞ്ഞു. രണ്ട് ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നായിരുന്നു പ്രതാക്ഷിച്ചിരുന്നത്. "സര്‍ക്കാരിന് പ്രകടനങ്ങളെ നിരോധിക്കാന്‍ കഴിയും, എന്നാല്‍ ഞങ്ങളുടെ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ല ആസൂത്രണം ചെയ്തതതുപോലുള്ള പരിപാടികളുമായി മുന്നോട്ട് പോകാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും കാലാവസ്ഥാ നീതിയുടെ ശബ്ദം കേള്‍പ്പിക്കാന്‍ പാരീസിലെ ജനങ്ങള്‍ക്ക് വഴിയുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും" എന്ന് 350.org ന്റെ ഫ്രാന്‍സിലെ സംഘാടകനായ Nicolas Haeringer പറഞ്ഞു. ഫ്രഞ്ച് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ മൂന്ന് മാസത്തെക്ക് … Continue reading കാലാവസ്ഥാ മാറ്റ സമ്മേളനത്തിന് പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല എന്ന് ഫ്രഞ്ച് അധികൃതര്‍

അമേരിക്കന്‍ പിന്‍തുണയുള്ള സംഘം Doctors Without Borders(MSF) ന്റെ ആശുപത്രിയില്‍ ബോംബിട്ടു

സൌദി നേതൃത്വം നല്‍കുന്ന അമേരിക്കന്‍ പിന്‍തുണയുള്ള സംഘം യെമനിലെ Doctors Without Borders(MSF) ന്റെ ആശുപത്രിയില്‍ ബോംബിട്ടു. രണ്ട് ആശുപത്രി ജീവനക്കാര്‍ക്കും രണ്ട് രോഗികള്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞതായി MSF അറിയിച്ചു. തിങ്കളാഴ്ച രാത്രിയില്‍ രണ്ട് മണിക്കൂര്‍ സമയം അവര്‍ ആക്രമണം നടത്തി. ആശുപത്രിയുടെ മേല്‍ക്കൂരയില്‍ MSF ന്റെ ലോഗോ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ആശുപത്രിയുടെ GPS coordinates പല പ്രാവശ്യം സൌദി നേതൃത്വം നല്‍കുന്ന സംഘത്തിന് നല്‍കിയിട്ടുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പും അവര്‍ ആ വിവരങ്ങള്‍ സൈനിക സംഘത്തിന് നല്‍കിയിട്ടുണ്ടായിരുന്നു

9/11 ന് ശേഷമുള്ള സുരക്ഷാ ആസക്തിക്ക് വിപരീതമായി കപട ആയുധ Mock Tests ല്‍ 95% ത്തിലും TSA പരാജയപ്പെട്ടു

കഴിഞ്ഞ 14 വര്‍ഷങ്ങളായി വിമാനത്താവളത്തിലെ സുരക്ഷക്കായി ശതകോടികള്‍ ചിലവാക്കിയിട്ടും കള്ള ബോംബുകളും മറ്റ് ആയുധങ്ങളുമായുള്ള DHS ഏജന്റുമാര്‍ 70 ല്‍ 67 പ്രാവശ്യവും സുരക്ഷാ പരിശോധനയിലൂടെ പിടിക്കപ്പെടാതെ കടന്നുപോയി. ഈ ഉയരര്‍ന്ന പരാജയ തോത് കാരണം Secretary of Homeland Security യുടെ Jeh Johnson, TSA യുടെ തലവനെന്ന സ്ഥാനം രാജിവെച്ചു. 2009 ല്‍ നടന്ന ഒരു വിശകലനത്തിന് ശേഷം ബാഗുകള്‍ പരിശോധിക്കാനായി $54 കോടി ഡോളര്‍ ചിലവാക്കി പരിശോധന ഉപകരണങ്ങളും $1.1 കോടി ഡോളര്‍ … Continue reading 9/11 ന് ശേഷമുള്ള സുരക്ഷാ ആസക്തിക്ക് വിപരീതമായി കപട ആയുധ Mock Tests ല്‍ 95% ത്തിലും TSA പരാജയപ്പെട്ടു

“ഭീകരതക്കെതിരായ യുദ്ധ”ത്തില്‍ കുറഞ്ഞത് 13 ലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ട്

Physicians for Social Responsibility, Physicians for Global Survival, നോബല്‍ സമ്മാനം കിട്ടിയ International Physicians for the Prevention of Nuclear War എന്നീ സംഘടനകള്‍ നടത്തിയ സംയുക്ത പഠനത്തിന്റെ റിപ്പോര്‍ട്ട് Body Count: Casualty Figures after 10 Years of the ‘War on Terror എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. അവരുടെ കണക്ക് പ്രകാരം 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തില്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലായി … Continue reading “ഭീകരതക്കെതിരായ യുദ്ധ”ത്തില്‍ കുറഞ്ഞത് 13 ലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ട്